ഉയർന്ന റേഞ്ചിനൊപ്പം കൂടുതൽ സവിശേഷതകളും! iQube ഇവിക്ക് 3 പുത്തൻ വേരിയന്റുകൾ സമ്മാനിച്ച് TVS

ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വർധിച്ചുവരുന്ന സ്വീകാര്യതയോടെ, കഴിഞ്ഞ മാസങ്ങളിൽ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം പ്രകടമാണ്. അതിനാൽ ഉപഭോക്താക്കളുടെ ശ്രദ്ധ ആകർഷിക്കുന്നതിനായി നിർമ്മാതാക്കൾ പുതിയ മോഡലുകൾ നിർമ്മിക്കുന്ന തിരക്കിലാണ്.

ഉയർന്ന റേഞ്ചിനൊപ്പം കൂടുതൽ സവിശേഷതകളും! iQube ഇവിക്ക് 3 പുത്തൻ വേരിയന്റുകൾ സമ്മാനിച്ച് TVS

സമാനമായ തന്ത്രത്തിൽ പ്രവർത്തിക്കുന്ന ടിവിഎസ് ഇപ്പോൾ 2022 ഐക്യൂബ് പുറത്തിറക്കിയിരിക്കുകയാണ്. ഇത് ഇപ്പോൾ മൂന്ന് വേരിയന്റുകളിലും 10 നിറങ്ങളിലും വരുന്നു. കൂടാതെ സിംഗിൾ ചാർജിൽ 140 കിലോമീറ്റർ എന്ന ഉയർന്ന റൈഡിംഗ് റേഞ്ചും വാഗ്ദാനം ചെയ്യുന്നു.

ഉയർന്ന റേഞ്ചിനൊപ്പം കൂടുതൽ സവിശേഷതകളും! iQube ഇവിക്ക് 3 പുത്തൻ വേരിയന്റുകൾ സമ്മാനിച്ച് TVS

ടിവിഎസ് ഐക്യൂബ് ഇവി ഇപ്പോൾ ഐക്യൂബ്, ഐക്യൂബ് S, ഐക്യൂബ് ST എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. ബേസ് വേരിയന്റിന് ഡൽഹിയിൽ 98,654 രൂപ മുതലാണ് ഓൺ-റോഡ് വില. ബെംഗളൂരുവിൽ വാഹനത്തിന്റെ ഓൺറോഡ് വില 1,11,663 രൂപ മുതലാണ് ആരംഭിക്കുന്നത്.

ഉയർന്ന റേഞ്ചിനൊപ്പം കൂടുതൽ സവിശേഷതകളും! iQube ഇവിക്ക് 3 പുത്തൻ വേരിയന്റുകൾ സമ്മാനിച്ച് TVS

മിഡ് വേരിയന്റ് ഐക്യൂബ് S -ന്റെ ഡൽഹിയിലെ വില 1,08,690 രൂപയാണ് ബെംഗളൂരുവിൽ ഓൺ റോഡ് വില 1,19,663 രൂപയാണ്. ടോപ്പ് ഓഫ് ദി ലൈൻ 2022 ഐക്യൂബ് ST-യുടെ വിലകൾ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ മൂന്ന് വേരിയന്റുകൾക്കുമുള്ള ബുക്കിംഗ് ഇപ്പോൾ കമ്പനി തുറന്നിരിക്കുകയാണ്.

ഉയർന്ന റേഞ്ചിനൊപ്പം കൂടുതൽ സവിശേഷതകളും! iQube ഇവിക്ക് 3 പുത്തൻ വേരിയന്റുകൾ സമ്മാനിച്ച് TVS

ടിവിഎസ് കണക്റ്റിവിറ്റി പ്ലാറ്റ്‌ഫോമായ സ്മാർട്ട് X-കണക്ട് പുതിയ സ്‌കൂട്ടറിനൊപ്പം സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യും. ഐക്യൂബ് ബേസിന് 5.0 ഇഞ്ച് കളർ TFT ഡിസ്‌പ്ലേ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിക്കുന്നു, ഐക്യൂബ് S -ന് HMI ഇന്ററാക്ഷനോടുകൂടിയ 7.0 ഇഞ്ച് ഡിസ്‌പ്ലേ ലഭിക്കുന്നു, അതേസമയം ഐക്യൂബ് ST-ക്ക് ഇതേ വലിപ്പത്തിലുള്ള ഡിസ്‌പ്ലേ ലഭിക്കുന്നു, അതോടൊപ്പം കൂടാതെ ടച്ച്‌സ്‌ക്രീൻ ഫംഗ്ഷനും ലഭിക്കുന്നു.

ഉയർന്ന റേഞ്ചിനൊപ്പം കൂടുതൽ സവിശേഷതകളും! iQube ഇവിക്ക് 3 പുത്തൻ വേരിയന്റുകൾ സമ്മാനിച്ച് TVS

ടിവിഎസ് ഐക്യൂബ് ആപ്പ് വഴി മൊബൈൽ ഫോണുമായി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ പെയർ ചെയ്യാൻ സ്മാർട്ട് X-കണക്ട് സിസ്റ്റം അനുവദിക്കുന്നു. ഒരിക്കൽ കണക്‌ട് ചെയ്‌താൽ, ഉപയോക്താക്കൾക്ക് നിരവധി ഫീച്ചറുകൾ ആക്‌സസ് ചെയ്യാൻ കഴിയും. സ്ക്രീനിൽ ദിശകൾ പ്രദർശിപ്പിക്കുന്ന ഒരു നാവിഗേഷൻ അസിസ്റ്റ് ഇതിൽ ഉൾപ്പെടുന്നു.

ഉയർന്ന റേഞ്ചിനൊപ്പം കൂടുതൽ സവിശേഷതകളും! iQube ഇവിക്ക് 3 പുത്തൻ വേരിയന്റുകൾ സമ്മാനിച്ച് TVS

മറ്റൊരു ഉപയോഗപ്രദമായ സവിശേഷത ജിയോഫെൻസിംഗ് ആണ്, ഇത് ഉപഭോക്താക്കളെ തങ്ങളുടെ സ്കൂട്ടറിന്റെ പൊസിഷൻ അറിയാൻ അനുവദിക്കുന്നു. സ്മാർട്ട് X-കണക്ടിൽ ലഭ്യമായ മറ്റ് ഫീച്ചറുകളിൽ റിമോട്ട് ചാർജ് സ്റ്റാറ്റസും ഇൻകമിംഗ് കോൾ അലേർട്ടുകളും ഉൾപ്പെടുന്നു.

ഉപഭോക്താക്കൾക്ക് ഉയർന്ന വേഗത, ശരാശരി വേഗത, യാത്രാ ദൂരം മുതലായവ പോലുള്ള തങ്ങളുടെ റൈഡുകളെക്കുറിച്ചുള്ള രസകരമായ സ്ഥിതിവിവരക്കണക്കുകളും ഇതിൽ ആക്സസ് ചെയ്യാനും കഴിയും.

ഉയർന്ന റേഞ്ചിനൊപ്പം കൂടുതൽ സവിശേഷതകളും! iQube ഇവിക്ക് 3 പുത്തൻ വേരിയന്റുകൾ സമ്മാനിച്ച് TVS

പുതിയ സ്‌കൂട്ടറിലൂടെ ടിവിഎസ് തങ്ങളുടെ എതിരാളികൾക്കെതിരെ മെച്ചപ്പെട്ട കഴിവുകൾ കൈവരിച്ചു. എന്നിരുന്നാലും, ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ കടുത്ത മത്സരം തുടരും. ഓല, ഏഥർ, ബജാജ് തുടങ്ങിയ മറ്റ് നിർമ്മാതാക്കളും ഉയർന്ന റേഞ്ചും പുതിയ സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന പുതിയ ഇവികൾക്കായി പ്രവർത്തിക്കുന്നു.

ഉയർന്ന റേഞ്ചിനൊപ്പം കൂടുതൽ സവിശേഷതകളും! iQube ഇവിക്ക് 3 പുത്തൻ വേരിയന്റുകൾ സമ്മാനിച്ച് TVS

തങ്ങളുടെ ഇവി ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാത്ത കമ്പനികളിൽ നിന്നും ടിവിഎസിന് വെല്ലുവിളികൾ നേരിടേണ്ടിവരും. ഇതിൽ ഹീറോ മോട്ടോകോർപ്പ്, ഹോണ്ട, യമഹ, സുസുക്കി എന്നിവ ഉൾപ്പെടുന്നു. ഹീറോ മോട്ടോകോർപ്പ് ഇവി സെഗ്‌മെന്റിനായി വലിയ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. ആഭ്യന്തര വിപണിക്ക് പുറമെ ആഗോള വിപണിയിലും ഹീറോ തങ്ങളുടെ ഇവികൾ വിൽക്കും.

ഉയർന്ന റേഞ്ചിനൊപ്പം കൂടുതൽ സവിശേഷതകളും! iQube ഇവിക്ക് 3 പുത്തൻ വേരിയന്റുകൾ സമ്മാനിച്ച് TVS

ഹോണ്ട പവർ പാക്ക് എനർജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഒരു സബ്‌സിഡിയറി സ്ഥാപിച്ച് ഇവി സ്‌പെയ്‌സിൽ ഹോണ്ട തങ്ങളുടെ നീക്കങ്ങൾ ആരംഭിച്ചു. ബാറ്ററി ഷെയറിംഗ് സേവനവും സാങ്കേതിക പിന്തുണയും നൽകുന്നതിൽ ഈ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കും.

ഉയർന്ന റേഞ്ചിനൊപ്പം കൂടുതൽ സവിശേഷതകളും! iQube ഇവിക്ക് 3 പുത്തൻ വേരിയന്റുകൾ സമ്മാനിച്ച് TVS

യമഹയും തങ്ങളുടെ ഇന്ത്യയിലെ ആദ്യത്തെ ഇവി ലോഞ്ച് ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഡീലർമാർക്കായി സംഘടിപ്പിച്ച ഒരു പരിപാടിയിൽ കമ്പനി അടുത്തിടെ തങ്ങളുടെ രണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾ പ്രദർശിപ്പിച്ചിരുന്നു.

ഉയർന്ന റേഞ്ചിനൊപ്പം കൂടുതൽ സവിശേഷതകളും! iQube ഇവിക്ക് 3 പുത്തൻ വേരിയന്റുകൾ സമ്മാനിച്ച് TVS

ഐക്യൂബ് മൂന്ന് ലിഥിയം അയൺ ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്നു, അത് ഹബ് മൗണ്ടഡ് മോട്ടോറിലേക്ക് പവർ നൽകുന്നു. ഉയർന്ന കരുത്തുള്ള അലുമിനിയം എക്‌സ്‌ട്രൂഷൻ കേസിംഗിൽ പായ്ക്ക് ചെയ്‌തിരിക്കുന്ന ബാറ്ററി പാക്കിന് വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിന് IP67 റേറ്റിംഗ് ഉണ്ട്. പ്രത്യേക ബാറ്ററി മാനേജ്മെന്റ് സംവിധാനവും ഇതിലുണ്ട്. ബാറ്ററി പാക്കിന് മൂന്ന് വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറന്റി ലഭിക്കും.

ഉയർന്ന റേഞ്ചിനൊപ്പം കൂടുതൽ സവിശേഷതകളും! iQube ഇവിക്ക് 3 പുത്തൻ വേരിയന്റുകൾ സമ്മാനിച്ച് TVS

പീക്ക് മോട്ടോർ ഔട്ട്പുട്ട് 4.4 kw (~ 6 hp) ആണ്. തിരക്കേറിയ നഗര തെരുവുകളിലും വിശാലമായ തുറന്ന റോഡുകളിലും സുഗമമായ പ്രകടനത്തിനായാണ് പവർട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഉയർന്ന റേഞ്ചിനൊപ്പം കൂടുതൽ സവിശേഷതകളും! iQube ഇവിക്ക് 3 പുത്തൻ വേരിയന്റുകൾ സമ്മാനിച്ച് TVS

ഐക്യൂബിന് വെറും 4.2 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. കനത്ത ട്രാഫിക് സാഹചര്യങ്ങളിലൂടെ ഓവർടേക്ക് ചെയ്യുമ്പോഴും ഇടയിലൂടെ വഴുതി നീങ്ങുമ്പോഴും ഇത് ഉപയോഗപ്രദമാകും.

ഉയർന്ന റേഞ്ചിനൊപ്പം കൂടുതൽ സവിശേഷതകളും! iQube ഇവിക്ക് 3 പുത്തൻ വേരിയന്റുകൾ സമ്മാനിച്ച് TVS

ഐക്യൂബ്, ഐക്യൂബ് S എന്നീ മോഡലുകൾക്ക് ഉയർന്ന വേഗത മണിക്കൂറിൽ 78 കിലോമീറ്ററായി റേറ്റുചെയ്‌തിരിക്കുന്നു, അതേസമയം ഐക്യൂബ് ST-യുടെ പരമാവധി വേഗത പവർ മോഡിൽ മണിക്കൂറിൽ 82 കിലോമീറ്റർ ആണ്. ഒന്നിലധികം ചാർജിംഗ് ഓപ്ഷനുകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

ഉയർന്ന റേഞ്ചിനൊപ്പം കൂടുതൽ സവിശേഷതകളും! iQube ഇവിക്ക് 3 പുത്തൻ വേരിയന്റുകൾ സമ്മാനിച്ച് TVS

ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച്, 650 W ചാർജർ, 950 W ചാർജർ അല്ലെങ്കിൽ 1.5 kW ചാർജർ എന്നിവയിൽ നിന്ന് തെരഞ്ഞെടുക്കാം. പുതിയ 2022 ഐക്യൂബിന്റെ മൂന്ന് വേരിയന്റുകളുടെയും നിർമ്മാണം ടിവിഎസ് ഇതിനോടകം ആരംഭിച്ചു. ഡീലർക്കുള്ള ഡിസ്പാച്ച് പുരോഗമിക്കുകയാണ്. സ്റ്റോക്കിനെ ആശ്രയിച്ച് ഡെലിവറി ഉടനടി ആരംഭിക്കും.

Most Read Articles

Malayalam
English summary
Tvs motor launched 3 new variants for iqube electric scooter with extended range and feature updates
Story first published: Wednesday, May 18, 2022, 16:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X