Zeppelin -നും അല്ല Retron -ണും അല്ല Ronin മാത്രം; പുത്തൻ സ്‌ക്രാംബ്ലർ അവതരിപ്പിച്ച് TVS

എൻട്രി ലെവൽ റെട്രോ സെഗ്‌മെന്റ് മുമ്പ് റോയൽ എൻഫീൽഡിന്റെ കുത്തകയായിരുന്നെങ്കിലും, ഹോണ്ട CB 350, ജാവ, യെസ്‌ഡി തുടങ്ങിയ പുതിയ വെല്ലുവിളികൾ സമീപകാലത്ത് ഉയർന്നുവന്നിട്ടുണ്ട്.

Zeppelin -നും അല്ല Retron -ണും അല്ല Ronin മാത്രം; പുത്തൻ സ്‌ക്രാംബ്ലർ അവതരിപ്പിച്ച് TVS

ഇത്തരം ബൈക്കുകളുടെ വർധിച്ചുവരുന്ന ജനപ്രീതിയോടെ, ടിവിഎസ് ഈ സ്പെയ്സ് അഗ്രസ്സീവായി ലക്ഷ്യമിടുന്നു. അതിനായി പുത്തൻ റോണിൻ സ്‌ക്രാംബ്ലർ മോട്ടോർസൈക്കിളിലെ ഈ സെഗ്മെന്റിലെ ടിവിഎസ് അവതരിപ്പിച്ചിരിക്കുകയാണ്.

Zeppelin -നും അല്ല Retron -ണും അല്ല Ronin മാത്രം; പുത്തൻ സ്‌ക്രാംബ്ലർ അവതരിപ്പിച്ച് TVS

ഇന്ന് ലോഞ്ച് ചെയ്യുന്നതിനുമുമ്പ്, പുതിയ ടിവിഎസ് മോട്ടോർസൈക്കിളിനെക്കുറിച്ച് ധാരാളം അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു; സെപ്പെലിൻ മുതൽ റെട്രോൺ വരെ ഒട്ടനവധി പേരുകൾ ഇതിനോടനുബന്ധിച്ച് ഉയർന്നിരുന്നു.

Zeppelin -നും അല്ല Retron -ണും അല്ല Ronin മാത്രം; പുത്തൻ സ്‌ക്രാംബ്ലർ അവതരിപ്പിച്ച് TVS

മൂന്ന് മോട്ടോർസൈക്കിളുകൾ പോലും വിപണിയിൽ എത്തിയേക്കാം എന്ന തരത്തിലുള്ള റിപ്പോർടട്ടുകളും പുറത്തു വന്നിരുന്നു. എന്നാൽ ഇപ്പോൾ അവയെല്ലാം സെറ്റിലായിരിക്കുകയാണ്, ഒരു പുതിയ മോട്ടോർസൈക്കിൾ മാത്രമേ ഇപ്പോഴുള്ളൂ, അതാണ് ടിവിഎസ് റോണിൻ.

Zeppelin -നും അല്ല Retron -ണും അല്ല Ronin മാത്രം; പുത്തൻ സ്‌ക്രാംബ്ലർ അവതരിപ്പിച്ച് TVS

മാഗ്മ റെഡ്, ലൈറ്റനിംഗ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ വാഗ്ദാനം ചെയ്യുന്ന ബേസ് മോഡൽ ടിവിഎസ് റോണിൻ SS -ന് 1.49 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില. ടിവിഎസ് റോണിൻ DS മിഡ് വേരിയന്റിന് 1.56 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ഇത് സ്റ്റാർഗേസ് ബ്ലാക്ക്, ഡെൽറ്റ ബ്ലൂ കളർ ഓപ്ഷനുകളിൽ വരുന്നു.

Zeppelin -നും അല്ല Retron -ണും അല്ല Ronin മാത്രം; പുത്തൻ സ്‌ക്രാംബ്ലർ അവതരിപ്പിച്ച് TVS

ടിവിഎസ് റോണിൻ ടോപ്പ് സ്പെക്ക് TD ഗാലക്‌റ്റിക് ഗ്രേ നിറത്തിലും ഡോൺ ഓറഞ്ച് ഷേഡിലും ലഭ്യമാണ്. ആദ്യത്തേതിന് 1.68 ലക്ഷം രൂപയും രണ്ടാമത്തേതിന് 1.71 ലക്ഷം രൂപയുമാണ് എക്സ്-ഷോൂം വില.

TVS Ronin Price
Single Tone Single Channel ₹1,49,000
Dual Tone Single Channel ₹1,56,500
Triple Tone Dual Channel ₹1,68,750
Zeppelin -നും അല്ല Retron -ണും അല്ല Ronin മാത്രം; പുത്തൻ സ്‌ക്രാംബ്ലർ അവതരിപ്പിച്ച് TVS

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും റിയർ വ്യൂ മിററുകളും ടിയർ ഡ്രോപ്പ് ഫ്യൂവൽ ടാങ്കും വീതിയേറിയ പിൻ മഡ്‌ഗാർഡുമുള്ള റെട്രോ സ്റ്റൈലിംഗാണ് ടിവിഎസ് റോണിനുള്ളത്. ഡ്യുവൽ-ടോൺ കളർ തീം, ഗോൾഡൻ ഫിനിഷിലുള്ള USD ഫോർക്കുകൾ, സ്ലിം സീറ്റ് ഡിസൈൻ, കൺവെൻഷണൽ ഗ്രാബ്റെയിൽ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.

Zeppelin -നും അല്ല Retron -ണും അല്ല Ronin മാത്രം; പുത്തൻ സ്‌ക്രാംബ്ലർ അവതരിപ്പിച്ച് TVS

ബൈക്കിന്റെ ലോവർ സെക്ഷനിൽ എഞ്ചിൻ, ബെല്ലി പാൻ, എക്‌സ്‌ഹോസ്റ്റ് തുടങ്ങിയ ബ്ലാക്ക്-ഔട്ട് ഘടകങ്ങൾ ഉണ്ട്. ഡ്യുവൽ ടോൺ ഫിനിഷിലുള്ള മൾട്ടി സ്‌പോക്ക് അലോയി വീലുകളാണ് മോട്ടോർസൈക്കിളിൽ വരുന്നത്.

Zeppelin -നും അല്ല Retron -ണും അല്ല Ronin മാത്രം; പുത്തൻ സ്‌ക്രാംബ്ലർ അവതരിപ്പിച്ച് TVS

വീതിയേറിയ ഹാൻഡിൽബാറും സെൻട്രലി മൗണ്ടഡ് ഫൂട്ട് പെഗുകളുമുള്ള സുഖപ്രദമായ റൈഡിംഗ് സ്റ്റാൻസ് വാഗ്ദാനം ചെയ്യുമെന്ന് ടിവിഎസ് റോണിൻ അവകാശപ്പെടുന്നു. അർബൻ സ്ട്രീറ്റുകൾ, ഹൈവേ ക്രൂയിസിംഗ്, ചില നേരിയ ഓഫ് റോഡ് ട്രാക്കുകൾ എന്നിവയിലുടനീളം ഇതിന് അനായാസം പ്രവർത്തിക്കാനാകും. 160 കിലോയാണ് ബൈക്കിന്റെ ഭാരം. ട്യൂബ്‌ലെസ് ടയറുകളുള്ള 17 ഇഞ്ച് അലോയികളാണ് ഇതിന് ലഭിക്കുന്നത്.

Zeppelin -നും അല്ല Retron -ണും അല്ല Ronin മാത്രം; പുത്തൻ സ്‌ക്രാംബ്ലർ അവതരിപ്പിച്ച് TVS

ഇത്തരമൊരു വെർസടൈൽ ബൈക്കിന്, ടിവിഎസ് SmartXonnect കണക്റ്റിവിറ്റി പ്ലാറ്റ്‌ഫോം സജ്ജീകരിച്ചിരിക്കുന്നു. SmartXonnect ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ടേൺ-ബൈ-ടേൺ നാവിഗേഷൻ, റേസ് ടെലിമെട്രി, ലോ ഫ്യുവൽ വാർണിംഗ്, അസിസ്റ്റ്, ലീൻ ആംഗിൾ മോഡ്, ക്രാഷ് അലേർട്ട്, കോൾ / SMS അലേർട്ടുകൾ തുടങ്ങിയ സവിശേഷതകൾ ആക്സസ് ചെയ്യാൻ കഴിയും. ഇതിന് ഒരു ടൂർ മോഡും ലഭിക്കുന്നു.

Zeppelin -നും അല്ല Retron -ണും അല്ല Ronin മാത്രം; പുത്തൻ സ്‌ക്രാംബ്ലർ അവതരിപ്പിച്ച് TVS

ടിവിഎസ് റോണിന്റെ പ്രധാന സവിശേഷതകൾ:

• ഓൾ എൽഇഡി ലാമ്പുകളും

• സിഗ്നേച്ചർ T ആകൃതിയിലുള്ള പൈലറ്റ് ലാമ്പ്

• അസിമട്രിക് സ്പീഡോമീറ്റർ

• എക്‌സ്‌ഹോസ്റ്റ് & മഫ്‌ളർ ഡിസൈൻ

• ചെയിൻ കവർ

• 9 സ്‌പോക്ക് അലോയി വീലുകൾ

• ബ്ലോക്ക് ട്രെഡ് ടയറുകൾ

• ഡിജിറ്റൽ ക്ലസ്റ്റർ (DTE - ഡിസ്റ്റൻസ് ടു എംപ്റ്റി, ETA - എസ്റ്റിമേറ്റഡ് ടൈം ഫോർ അറൈവൽ, ഗിയർ ഷിഫ്റ്റ് അസിസ്റ്റ്, സൈഡ് സ്റ്റാൻഡ് എഞ്ചിൻ ഇൻഹിബിറ്റർ, സർവീസ് ഡ്യൂ ഇൻഡിക്കേഷൻ, ലോ ബാറ്ററി ഇൻഡിക്കേറ്റർ)

• വോയ്സ് അസിസ്റ്റ്

• ടേൺ ബൈ ടേൺ നാവിഗേഷൻ

• ഇൻകമിംഗ് കോൾ അലേർട്ട് / റിസീവ്

• കസ്റ്റം വിൻഡോ നോട്ടിഫിക്കേഷൻ

• ടിവിഎസ് SmartXonnect ആപ്പിലെ റൈഡ് അനാലിസിസ്

• റെയിൻ & അർബൻ ABS മോഡുകൾ

• ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ (ISG) - ലോ നോയിസ് ഫെതർ ടച്ച് സ്റ്റാർട്ട്

• അപ്‌സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്ക് (USD)

• റിയർ മോണോഷോക്ക്

• ഗ്ലൈഡ് ത്രൂ ടെക്നോളജി (GTT)

• അസിസ്റ്റ് & സ്ലിപ്പർ ക്ലച്ച്

• 3-സ്റ്റെപ്പ് അഡ്ജസ്റ്റബിൾ ലിവർ

Zeppelin -നും അല്ല Retron -ണും അല്ല Ronin മാത്രം; പുത്തൻ സ്‌ക്രാംബ്ലർ അവതരിപ്പിച്ച് TVS

ടിവിഎസ് അപ്പാച്ചെ RTR 200 4V-യിൽ ഡ്യൂട്ടി ചെയ്യുന്ന 200 സിസി യൂണിറ്റിൽ നിന്ന് ഉരുത്തിരിഞ്ഞ പുതിയ 225 സിസി മോട്ടോറാണ് ടിവിഎസ് റോണിന് കരുത്തേകുന്നത്. ഇതിന് 7750 rpm -ൽ ഏകദേശം 20 bhp പരമാവധി കരുത്തും 3750 rpm -ൽ 20 Nm പീക്ക് torque ഉം നൽകാൻ കഴിയും.

Zeppelin -നും അല്ല Retron -ണും അല്ല Ronin മാത്രം; പുത്തൻ സ്‌ക്രാംബ്ലർ അവതരിപ്പിച്ച് TVS

ഇത് അഞ്ച് സ്പീഡ് ഗിയർബോക്സുമായി ഇണചേരും. ടിവിഎസ് റോണിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 120 കിലോമീറ്ററാണ്. മുന്നിൽ USD ഫോർക്കുകൾ ലഭിക്കുമ്പോൾ, ഒരു മോണോഷോക്ക് യൂണിറ്റ് പിന്നിൽ സസ്പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യും. ടിവിഎസ് റോണിന് രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്കുകൾ ഉണ്ടായിരിക്കും, ഡ്യുവൽ-ചാനൽ ABS ഉം സ്റ്റാൻഡേർഡായി വരുന്നു.

More from DriveSpark

Article Published On: Wednesday, July 6, 2022, 18:45 [IST]
English summary
Tvs motor launched much awaited all new ronin scrambler in india at rs 1 49 lakhs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X