പുത്തൻ ഫീച്ചറുകളും അപ്പ്ഡേറ്റുകളുമായി Radeon Refresh അവതരിപ്പിച്ച് TVS

ഇന്ത്യൻ വിപണിയ്ക്കായി അപ്പ്ഡേറ്റ് ചെയ്ത പുത്തൻ റേഡിയോൺ ടിവിഎസ് മോട്ടോർ കമ്പനി പുറത്തിറക്കിയിരിക്കുകയാണ്.

പുത്തൻ ഫീച്ചറുകളും അപ്പ്ഡേറ്റുകളുമായി Radeon Refresh അവതരിപ്പിച്ച് TVS

നിലവിലെ രൂപത്തിൽ പോലും ടിവിഎസ് റേഡിയോണിന് ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, പ്രീമിയം സ്‌റ്റൈലിംഗ്, എൽഇഡി ഡിആർഎൽ, ഫങ്കി സ്പീഡോമീറ്റർ, ബെസ്റ്റ്-ഇൻ-ക്ലാസ് ഗ്രൗണ്ട് ക്ലിയറൻസും വീൽബേസും, യുഎസ്ബി ചാർജിംഗ് പോർട്ട്, ബീപ്പറോടു കൂടിയ സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ എന്നിങ്ങനെ നിരവധി USP -കളുണ്ട്. എന്നിരുന്നാലും, സ്‌പ്ലെൻഡർ+ XTEC മോഡലിന്റെ സമാരംഭത്തോടെ, ഹീറോ മോട്ടോകോർപ് കമ്മ്യൂട്ടർ സെഗ്‌മെന്റിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചു.

പുത്തൻ ഫീച്ചറുകളും അപ്പ്ഡേറ്റുകളുമായി Radeon Refresh അവതരിപ്പിച്ച് TVS

പൂർണ്ണ ഡിജിറ്റൽ മീറ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, SMS & കോൾ അലേർട്ട്, ബാറ്ററി ലെവൽ ഇൻഡിക്കേറ്റർ, ലൈവ് മൈലേജ് ഇൻഡിക്കേറ്റർ തുടങ്ങിയ സെഗ്‌മെന്റ്-ഫസ്റ്റ് ഫീച്ചറുകൾ സ്‌പ്ലെൻഡർ+ XTEC പായ്ക്ക് ചെയ്യുന്നു.

പുത്തൻ ഫീച്ചറുകളും അപ്പ്ഡേറ്റുകളുമായി Radeon Refresh അവതരിപ്പിച്ച് TVS

എഞ്ചിൻ കട്ട് ഓഫ് ഫംഗ്‌ഷനോട് കൂടിയ സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ പോലുള്ള ഫീച്ചറുകളോടെ മോട്ടോർസൈക്കിളിലെ സുരക്ഷാ കിറ്റ് നവീകരിച്ചു. ബൈക്കിന് ബാങ്ക് ആംഗിൾ സെൻസർ ലഭിക്കുന്നു, അത് വീഴുമ്പോൾ എഞ്ചിൻ ഓഫ് ചെയ്യും.

പുത്തൻ ഫീച്ചറുകളും അപ്പ്ഡേറ്റുകളുമായി Radeon Refresh അവതരിപ്പിച്ച് TVS

സ്പ്ലെൻഡർ+ XTEC -നൊപ്പം നൽകുന്ന ഫീച്ചറുകളുടെ സമഗ്രമായ ശ്രേണി കാരണം, റേഡിയോണിൽ നിരവധി അപ്‌ഡേറ്റുകളും സാങ്കേതികവിദ്യകളും വാഗ്ദാനം ചെയ്യാൻ ടിവിഎസ് തീരുമാനിച്ചു. റിയൽ-ടൈം മൈലേജ് ഇൻഡിക്കേറ്റർ (RTMi) ഫീച്ചറുമായി വരുന്ന ക്ലാസ്-ലീഡിംഗ് റിവേർസ് എൽസിഡി ക്ലസ്റ്റർ.

പുത്തൻ ഫീച്ചറുകളും അപ്പ്ഡേറ്റുകളുമായി Radeon Refresh അവതരിപ്പിച്ച് TVS

റൈഡിംഗ് സാഹചര്യങ്ങൾക്കനുസരിച്ച് മൈലേജ് നിയന്ത്രിക്കാൻ ഇത് ഉപയോക്താവിനെ പ്രാപ്തരാക്കുന്നു. RTMi കൂടാതെ, ക്ലോക്ക്, സർവീസ് ഇൻഡിക്കേറ്റർ, ലോ ബാറ്ററി ഇൻഡിക്കേറ്റർ, ടോപ്പ് സ്പീഡ് & ആവറേജ് സ്പീഡ് എന്നിങ്ങനെ 17 ഉപയോഗപ്രദമായ ഫീച്ചറുകൾ ഡിജിറ്റൽ ക്ലസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുത്തൻ ഫീച്ചറുകളും അപ്പ്ഡേറ്റുകളുമായി Radeon Refresh അവതരിപ്പിച്ച് TVS

ടിവിഎസ് അവരുടെ സ്മാർട്ട് X കണക്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് പുതിയ റേഡിയോൺ എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, പക്ഷേ അത് സംഭവിച്ചില്ല. ടിവിഎസ് സ്മാർട്ട് X കണക്ട് കണക്ടിവിറ്റി പ്ലാറ്റ്‌ഫോം നിലവിൽ ജൂപ്പിറ്റർ ഗ്രാൻഡേ, എൻടോർക്ക് പോലുള്ള ടിവിഎസ് സ്‌കൂട്ടറുകളിലും അപ്പാച്ചെ RTR 200 4V, RR 310 പോലുള്ള മോട്ടോർസൈക്കിളുകളിലും ലഭ്യമാണ്.

പുത്തൻ ഫീച്ചറുകളും അപ്പ്ഡേറ്റുകളുമായി Radeon Refresh അവതരിപ്പിച്ച് TVS

സ്മാർട്ട് X കണക്ട് ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് കോൾ, SMS അലേർട്ടുകൾ, റൈഡ് സമ്മറികൾ, അവസാനം പാർക്ക് ചെയ്‌ത സ്ഥലം, സർവ്വീസ് അലേർട്ടുകളും ബുക്കിംഗ്, നാവിഗേഷൻ അസിസ്റ്റ് എന്നിങ്ങനെ നിരവധി ഫീച്ചറുകൾ ആക്‌സസ് ചെയ്യാൻ കഴിയും.

പുത്തൻ ഫീച്ചറുകളും അപ്പ്ഡേറ്റുകളുമായി Radeon Refresh അവതരിപ്പിച്ച് TVS

പുതിയ റേഡിയോൺ ഒരു സമഗ്രമായ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുമെങ്കിലും, അതിന്റെ ഇന്റേണലുകൾ മിക്കവാറും നിലവിലുള്ള മോഡലിന് സമാനമായിരിക്കും. 7,350 rpm -ൽ 8.08 bhp പരമാവധി കരുത്തും 4,500 rpm -ൽ 8.7 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന 109.7 സിസി മോട്ടോറാണ് ബൈക്കിന് കരുത്തേകുന്നത്. ഇത് ഒരു സ്ഥിരമായ മെഷ് ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്നു. ലിറ്ററിന് ഏകദേശം 69 കിലോമീറ്ററാണ് ബൈക്കിന്റെ മൈലേജ്.

പുത്തൻ ഫീച്ചറുകളും അപ്പ്ഡേറ്റുകളുമായി Radeon Refresh അവതരിപ്പിച്ച് TVS

താരതമ്യപ്പെടുത്തുമ്പോൾ, സ്പ്ലെൻഡർ+ XTEC 7.9 bhp പവറും 8.05 Nm torque ഉം ഉത്പാദിപ്പിക്കുന്ന 97.2 സിസി മോട്ടോർ ഉപയോഗിക്കുന്നു. റേഡിയനുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്പറുകൾ കുറവാണെങ്കിലും, സ്‌പ്ലെൻഡറിന്റെ പവർ-വെയിറ്റ് അനുപാതം പരിഗണിക്കേണ്ടതുണ്ട്. സ്‌പ്ലെൻഡർ+ XTEC -ന്റെ ഭാരം 112 കിലോഗ്രാം ആണ്, അതേസമയം റേഡിയോണിന് ഡ്രമ്മിന് 116 കിലോഗ്രാമും ഡിസ്കിന് 118 കിലോഗ്രാമും ഭാരം ഉണ്ട്.

പുത്തൻ ഫീച്ചറുകളും അപ്പ്ഡേറ്റുകളുമായി Radeon Refresh അവതരിപ്പിച്ച് TVS

ടിവിഎസ് റേഡിയോൺ 110 ES MAG BSVI 59,925 രൂപയ്ക്കും ടിവിഎസ് റേഡിയോൺ BSVI DIGI ഡ്രം ഡ്യുവൽ ടോൺ 71,966 രൂപയ്ക്കും ലഭിക്കും. താരതമ്യപ്പെടുത്തുമ്പോൾ, സ്‌പ്ലെൻഡർ+ XTEC 73,200 രൂപ പ്രാരംഭ വിലയിൽ ലഭ്യമാണ്.

More from DriveSpark

Article Published On: Thursday, June 30, 2022, 20:40 [IST]
English summary
Tvs motor launched updated radeon refresh with new and improved features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X