വേറെ ലെവലായി TVS; ഈ ജര്‍മന്‍ ഇലക്ട്രിക് ടുവീലർ ബ്രാന്‍ഡ് ഇനി സ്വന്തം

ഇന്ത്യന്‍ വാഹന നിര്‍മാതാക്കളും കമ്പനികളും വിദേശ ബ്രാന്‍ഡുകളെ ഏറ്റെടുക്കുന്നത് ഇന്ന് പുതുമയുള്ള വാര്‍ത്തയല്ല. പല ഇന്ത്യന്‍ വാഹന നിര്‍മാതാക്കളും ഇന്ന് അവരുടെ ആഗോള സാന്നിധ്യം വ്യാപിപ്പിക്കാന്‍ വിദേശ ബ്രാന്‍ഡുകളെ സ്വന്തമാക്കാറുണ്ട്. ടിവിഎസ് മോട്ടോര്‍ ആണ് ഇത്തരത്തില്‍ വിദേശ ഇലക്ട്രിക് ഇരുചക്രവാഹന ബ്രാന്‍ഡിനെ സ്വന്തമാക്കിയ ഇന്ത്യന്‍ കമ്പനി.

ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ടിവിഎസ് മോട്ടോര്‍ (സിംഗപ്പൂര്‍) പിടിഇ ലിമിറ്റഡ് ജര്‍മ്മനിയില്‍ ഇവി നിര്‍മാതാക്കളുടെ സാങ്കേതികവിദ്യയും ആസ്തികളും ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. ലിസ്റ്റിംഗ് ബാധ്യതകളും വെളിപ്പെടുത്തല്‍ ആവശ്യകതകളും പ്രകാരമാണ് തമിഴ്‌നാട്ടിലെ ഹൊസൂര്‍ ആസ്ഥാനമായുള്ള വാഹന നിര്‍മാതാക്കളായ ടിവിഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയെ (സെബി) ഇക്കാര്യം അറിയിച്ചത്. അതിന്റെ അനുബന്ധ സ്ഥാപനമായ ടിവിഎസ് സിംഗപ്പൂര്‍ വഴിയാണ് BBT 35/22 Vermögensverwaltungs GmbH എന്ന ബ്രാന്‍ഡിന്റെ ആസ്തികള്‍ ഏറ്റെടുക്കുന്നത്.

വേറെ ലെവലായി TVS; ഈ ജര്‍മന്‍ ഇലക്ട്രിക് ടുവീലർ ബ്രാന്‍ഡ് ഇനി സ്വന്തം

സെലറിറ്റി മോട്ടോര്‍ GmbH എന്ന് ബ്രാന്‍ഡിനെ പുനര്‍നാമകരണം ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജര്‍മന്‍ ബ്രാന്‍ഡിന്റെ 100 ശതമാനം ഓഹരി 25000 യൂറോക്ക് ടിവിഎസ് സിംഗപ്പൂര്‍ ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റെടുക്കലിനുശേഷം, ജർമൻ കമ്പനി ടിവിഎസ്എം സിംഗപ്പൂരിന്റെയും ടിവിഎസ് മോട്ടോറിന്റെയും അനുബന്ധ സ്ഥാപനമായി മാറും. ഇരുചക്ര, മുച്ചക്ര വാഹനങ്ങളുമായി ബന്ധപ്പെട്ട ഗവേഷണം, വികസനം, എഞ്ചിനീയറിംഗ്, വില്‍പ്പന, സേവനം എന്നിവ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആണ് ടിവിഎസ് മോട്ടോര്‍ ഏറ്റെടുത്തത്.

BBT 35/22 Vermogensverwaltungs GmbH 2022 ജൂണ്‍ എട്ടിന് ജര്‍മനിയില്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇതുവരെ അവരുടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. ഏറ്റെടുക്കലിലൂടെ ആഗോളതലത്തില്‍ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയില്‍ തങ്ങളുടെ വളര്‍ച്ച ശക്തിപ്പെടുത്താന്‍ കമ്പനിയെ സഹായിക്കും. എന്നിരുന്നാലും, ഇലക്ട്രിക് വാഹന വിപുലീകരണത്തിനുള്ള പദ്ധതികള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ടിവിഎസ് മോട്ടോര്‍ കമ്പനി ആഗോളതലത്തില്‍ അറിയപ്പെടുന്ന ഇരുചക്ര, മുച്ചക്ര വാഹന നിര്‍മ്മാതാക്കളാണ്. ഇന്ത്യയിലെ ഹൊസൂര്‍, മൈസൂരു, നളഗഡ് എന്നിവിടങ്ങളിലും ഇന്തോനേഷ്യയിലെ കരവാങ്ങിലും കമ്പനിക്ക് നാല് നിര്‍മ്മാണ കേന്ദ്രങ്ങളുണ്ട്.

ഏകീകൃത അടിസ്ഥാനത്തില്‍, കമ്പനിയുടെ അറ്റാദായം 59.5% ഉയര്‍ന്ന് 386.31 കോടി രൂപയിലെത്തി. അതേസമയം, ടിവിഎസ് മോട്ടോര്‍ കമ്പനി നിലവില്‍ ഐക്യൂബ് എന്ന ഒരു ഇലക്ട്രിക് ഇരുചക്രവാഹനം മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. സ്റ്റാന്‍ഡേര്‍ഡ്, ഐക്യൂബ് S, ഐക്യൂബ് ST എന്നീ മൂന്ന് വേരിയന്റുകളിലാണ് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍ക്കുന്നത്. ബാറ്ററി ശേഷിയുടെയും ഉയര്‍ന്ന വേഗതയുടെയും അടിസ്ഥാനത്തിലാണ് മൂന്ന് വേരിയന്റുകളും വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ ഏഥര്‍ 450X, ഓല S1 സീരീസ് എന്നിവയെ ആണ് എതിരിടുന്നത്.

അടുത്തിടെ ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ 200 യൂണിറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി ടിവിഎസ് തലക്കെട്ട് സൃഷ്ടിച്ചിരുന്നു. ഇതോടൊപ്പം ഇവി വിന്യാസം ശക്തിപ്പെടുത്തുന്നതിനും രാജ്യത്തെ ഇവി ചാര്‍ജിംഗ് ശൃംഖല മെച്ചപ്പെടുത്തുന്നതിനും മറ്റ് കണക്ടഡ് സേവനങ്ങള്‍ക്കുമായി ടിവിഎസ് മോട്ടോര്‍ കമ്പനിയും ആമസോണ്‍ ഇന്ത്യയും പങ്കാളിത്തത്തില്‍ ഏര്‍പെട്ടിട്ടുണ്ട്. കമ്പനിയുടെ ആഗോള സാന്നിധ്യം വിപുലീകരിക്കുന്ന പദ്ധതികളുടെ ഭാഗമായി കഴിഞ്ഞ മാസമാണ് ടിവിഎസ് സിംഗപ്പൂരില്‍ തങ്ങളുടെ ആദ്യത്തെ ടിവിഎസ് എക്സ്പീരിയന്‍സ് സെന്റര്‍ ആരംഭിച്ചത്.

സിംഗപ്പൂരിലെ ചോംഗ് എയ്ക്ക് ഗ്രൂപ്പിന്റെ ഭാഗമായ മോട്ടോര്‍സ്‌പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡുമായി ടിവിഎസ് മോട്ടോര്‍ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇവരായിരിക്കും കമ്പനിയുടെ സിംഗപ്പൂരിലെ വിതരണക്കാര്‍. 6 റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും 8 വെയര്‍ഹൗസുകളും സ്വന്തമായുള്ള മോട്ടോര്‍സ്‌പോര്‍ട്ട് മേഖലയിലെ ശക്തമായ സാന്നിധ്യമാണ്. പുതിയ ടിവിഎസ് എക്‌സ്പീരിയന്‍സ് സെന്റര്‍ കമ്പനിയുടെ മുന്‍നിര മോഡലുകളായ ടിവിഎസ് അപ്പാച്ചെ RR310, ടിവിഎസ് അപ്പാച്ചെ RTR എന്നിവയുള്‍പ്പെടെ നിരവധി പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ വാഗ്ദാനം ചെയ്യും.

സിംഗപ്പൂരില്‍ ആരംഭിച്ച പുതിയ എക്‌സ്പീരിയന്‍സ് സെന്ററില്‍ വാഹന സര്‍വീസ് ചെയ്യാനുള്ള സൗകര്യവും ടിവിഎസ് ഒരുക്കിയിട്ടുണ്ട്. കൂടാതെ ടിവിഎസിന്റെ ഒറിജിനല്‍ സ്‌പെയര്‍ പാര്‍ട്‌സുകളും വസ്ത്രങ്ങളും മറ്റ് ആക്സസറീസും ഇവിടെ നിന്ന് വാങ്ങാം. ഐസിഇ വാഹനങ്ങള്‍ക്കൊപ്പം തന്നെ ഇലക്ട്രിക് വാഹനങ്ങളിലും അതീവ ശ്രദ്ധ പതിപ്പിച്ചാണ് ടിവിഎസ് മുന്നോട്ട് പോകുന്നത്. നവീകരിച്ച ടിവിഎസ് ഐക്യൂബിന് വിപണിയില്‍ മികച്ച പ്രതികരണമാണ്. ആഭ്യന്തര, അന്തര്‍ദേശീയ വിപണികളില്‍ എട്ട് പാദങ്ങള്‍ക്കുള്ളില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെയും മുച്ചക്ര വാഹനങ്ങളുടെയും പൂര്‍ണ പോര്‍ട്ട്‌ഫോളിയോ അവതരിപ്പിക്കുമെന്ന് ടിവിഎസ് പ്രഖ്യാപിച്ചിരുന്നു.

More from DriveSpark

Article Published On: Friday, December 9, 2022, 16:30 [IST]
English summary
Tvs motor subsidiary acquired 100 percentage stake in german electric two wheeler brand
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X