കൂടുതൽ റേഞ്ചും മികച്ച അപ്പ്ഡേറ്റുകളുമായി iQube ഇലക്ട്രിക് സ്കൂട്ടറിന് പുത്തൻ വേരിയന്റ് അവതരിപ്പിക്കാൻ TVS

ഇന്ത്യയിലെ ഇലക്‌ട്രിക് മൊബിലിറ്റി സ്‌പെയ്‌സിന് കഴിഞ്ഞ കുറച്ച് മാസങ്ങളായി, പ്രത്യേകിച്ച് ഇരുചക്രവാഹന മേഖലയിൽ, ഡിമാൻഡിൽ വൻ വർധനവ് ഉണ്ടായിട്ടുണ്ട്.

കൂടുതൽ റേഞ്ചും മികച്ച അപ്പ്ഡേറ്റുകളുമായി iQube ഇലക്ട്രിക് സ്കൂട്ടറിന് പുത്തൻ വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി TVS

ഓരോ മാസവും ബാറ്ററിയിൽ പ്രവർത്തിക്കുന്ന കൂടുതൽ മോഡലുകൾ വിൽപ്പനയ്‌ക്കെത്തുമ്പോൾ, പുതിയ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുമായി തങ്ങളുടെ ലൈനപ്പിനെ ശക്തിപ്പെടുത്താൻ നിർമ്മാതാക്കൾ സമയത്തിനെതിരെ മത്സരിക്കുന്ന അവസ്ഥയാണ്.

കൂടുതൽ റേഞ്ചും മികച്ച അപ്പ്ഡേറ്റുകളുമായി iQube ഇലക്ട്രിക് സ്കൂട്ടറിന് പുത്തൻ വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി TVS

അതിനിടെ, ടിവിഎസ് തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിൽ ഐക്യൂബിന്റെ ഒരു പുതിയ വേരിയന്റിനെ ടീസ് ചെയ്തിരിക്കുകയാണ്. "പുതിയ സ്‌കൂട്ടർ ലോഞ്ച്" എന്ന അടിക്കുറിപ്പോടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ മുൻഭാഗത്തിന്റെ ഷാഡോ ചിത്രം ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2022 മെയ് 18 -ന് സ്‌കൂട്ടർ പുറത്തിറക്കുമെന്നും അത് വെളിപ്പെടുത്തുന്നു.

കൂടുതൽ റേഞ്ചും മികച്ച അപ്പ്ഡേറ്റുകളുമായി iQube ഇലക്ട്രിക് സ്കൂട്ടറിന് പുത്തൻ വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി TVS

ടീസറിൽ #TheStoryOf123 എന്ന് പരാമർശിക്കുന്നു, ഇത് വരാനിരിക്കുന്ന സ്‌കൂട്ടറിന്റെ റേഞ്ചിനെ സൂചിപ്പിക്കാം. ഐക്യൂബിന്റെ വരാനിരിക്കുന്ന വകഭേദം ഒരു പൂർണ്ണ ചാർജ്ജിൽ ഒരുപക്ഷെ 123 കിലോമീറ്റർ എന്ന് ദൈർഘ്യമേറിയ റേഞ്ച് വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.

കൂടുതൽ റേഞ്ചും മികച്ച അപ്പ്ഡേറ്റുകളുമായി iQube ഇലക്ട്രിക് സ്കൂട്ടറിന് പുത്തൻ വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി TVS

ഐക്യൂബിന്റെ നിലവിലെ പതിപ്പ് സിംഗിൾ ചാർജിൽ 75 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു, ഇത് ഇന്നത്തെ നിലവാരമനുസരിച്ച് വളരെ ചെറിയ സംഖ്യയാണ്, പ്രത്യേകിച്ചും ഉയർന്ന ശ്രേണി വാഗ്ദാനം ചെയ്യുന്ന മറ്റ് കോംപറ്റീഷനുകൾ പരിഗണിക്കുമ്പോൾ.

കൂടുതൽ റേഞ്ചും മികച്ച അപ്പ്ഡേറ്റുകളുമായി iQube ഇലക്ട്രിക് സ്കൂട്ടറിന് പുത്തൻ വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി TVS

ബജാജ്, ഏഥർ, ഓല തുടങ്ങിയ ബ്രാൻഡുകൾ തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടർ ഓഫറുകളുടെ പുതിയ വകഭേദങ്ങൾ അടുത്തിടെ പ്രഖ്യാപിച്ച സമയത്താണ് ഈ വികസനം.

കൂടുതൽ റേഞ്ചും മികച്ച അപ്പ്ഡേറ്റുകളുമായി iQube ഇലക്ട്രിക് സ്കൂട്ടറിന് പുത്തൻ വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി TVS

ഏഥറിൽ നിന്നുള്ള വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടർ 450 സീരീസ് അടിസ്ഥാനമാക്കിയുള്ളതായിരിക്കുമ്പോൾ, ബജാജിന്റെ ഇ-സ്‌കൂട്ടർ ചേതക്കിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. റഫറൻസിനായി, നിലവിലെ സ്‌പെക്ക് ചേതക്കും 450 X ഉം ഒറ്റ ചാർജിൽ യഥാക്രമം 95 കിലോമീറ്ററും 85 കിലോമീറ്ററും പരമാവധി റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

കൂടുതൽ റേഞ്ചും മികച്ച അപ്പ്ഡേറ്റുകളുമായി iQube ഇലക്ട്രിക് സ്കൂട്ടറിന് പുത്തൻ വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി TVS

ഈ രണ്ട് സ്കൂട്ടറുകൾക്കും അവയുടെ പവർട്രെയിൻ സവിശേഷതകൾക്ക് അപ്ഡേറ്റുകൾ ലഭിക്കും, അതിൽ ഒരു വലിയ ബാറ്ററി പാക്കും ഉൾപ്പെടുന്നു. അതിനാൽ, ഐക്യൂബിൽ ഉയർന്ന സിംഗിൾ-ചാർജ് റേഞ്ച് വാഗ്ദാനം ചെയ്യുന്നതിനായി ടിവിഎസും വലിയ ബാറ്ററി നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടുതൽ റേഞ്ചും മികച്ച അപ്പ്ഡേറ്റുകളുമായി iQube ഇലക്ട്രിക് സ്കൂട്ടറിന് പുത്തൻ വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി TVS

വരാനിരിക്കുന്ന വേരിയന്റിനെക്കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങൾ വെളിച്ചത്ത് വന്നിട്ടില്ല. ഹൊസൂർ ആസ്ഥാനമായുള്ള കമ്പനി ചില അധിക ഫീച്ചറുകളും സ്കൂട്ടറിൽ നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

കൂടുതൽ റേഞ്ചും മികച്ച അപ്പ്ഡേറ്റുകളുമായി iQube ഇലക്ട്രിക് സ്കൂട്ടറിന് പുത്തൻ വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി TVS

കഴിഞ്ഞ പന്ത്രണ്ട് മാസമായി, ടിവിഎസ് മൊത്തം 11,886 ഐക്യൂബ് യൂണിറ്റുകൾ വിറ്റഴിച്ചു, ഈ കാലയളവിൽ ശരാശരി പ്രതിമാസ വോളിയം 991 യൂണിറ്റുകളാണ്.

കൂടുതൽ റേഞ്ചും മികച്ച അപ്പ്ഡേറ്റുകളുമായി iQube ഇലക്ട്രിക് സ്കൂട്ടറിന് പുത്തൻ വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി TVS

2021 ഡിസംബർ മുതൽ പുതിയ കേന്ദ്രങ്ങളിലേക്ക് സ്‌കൂട്ടറിന്റെ ലഭ്യത വിപുലീകരിക്കാൻ ടിവിഎസ് തീരുമാനിച്ചതോടെ വിൽപ്പന കുതിച്ചുയർന്നു. കൂടുതൽ കരുത്തുറ്റ ബാറ്ററി പായ്ക്ക് ഉള്ള ഒരു പുതിയ വേരിയന്റ് തീർച്ചയായും ഉപഭോക്താക്കളെ ആകർഷിക്കുന്ന ഒരു ഓപ്ഷനായിരിക്കും.

Most Read Articles

Malayalam
English summary
Tvs to launch new updated variant for iqube electric scooter in india
Story first published: Wednesday, May 18, 2022, 14:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X