Ultraviolette F77 ലിമിറ്റഡ് എഡിഷന്‍ 2 മണിക്കൂറിനകം വിറ്റ് തീര്‍ന്നു! എന്താണിവന് സ്‌പെഷ്യല്‍ എന്നല്ലേ...

ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ടപ്പ് അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിപ്പായിരുന്നു. ഒടുവില്‍ കമ്പനി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ F77 ഈ ആഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഒറിജിനല്‍, റീകോണ്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയിലെത്തുന്നത്.

എന്നാല്‍ ഇതോടൊപ്പം അവതരിപ്പിച്ച ലിമിറ്റഡ് എഡിഷന്‍ പതിപ്പ് രണ്ട് മണിക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്നതായി കമ്പനി അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായി F77 മാറിയിരുന്നു. ഒറിജിനല്‍, റീകോണ്‍, ലിമിറ്റഡ് എഡിഷന്‍ എന്നിവയുള്‍പ്പെടെ മൂന്ന് വേരിയന്റുകളില്‍ അള്‍ട്രാവയലറ്റ് ബൈക്ക് പുറത്തിറക്കിയത്. ഷാഡോ, എയര്‍സ്‌ട്രൈക്ക്, ലേസര്‍ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഇത് സ്വന്തമാക്കാനാവും.3.80 ലക്ഷം രൂപയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് അള്‍ട്രാവയലറ്റ് F77 ഇലക്ട്രിക് ബൈക്ക് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

Ultraviolette F77 ലിമിറ്റഡ് എഡിഷന്‍ 2 മണിക്കൂറിനകം വിറ്റ് തീര്‍ന്നു! എന്താണിവന് സ്‌പെഷ്യല്‍ എന്നല്ലേ...

രണ്ട് വേരിയന്റുകളും ഇപ്പോള്‍ ഓഫറില്‍ തുടരുമെങ്കിലും ലിമിറ്റഡ് എഡിഷന്‍ പേര് സൂചിപ്പിക്കുന്നത് പോലെ 77 യൂണിറ്റുകള്‍ മാത്രം ലഭ്യമായ ഒരു ലിമിറ്റഡ് റണ്‍ മോഡലായാണ് അവതരിപ്പിച്ചത്. പ്രഖ്യാപനം കഴിഞ്ഞ് വെറും 2 മണിക്കൂറിനുള്ളില്‍ F77 ലിമിറ്റഡ് എഡിഷന്‍ വിറ്റുതീര്‍ന്നുവെന്ന് അള്‍ട്രാവയലറ്റ് ഇപ്പോള്‍ വെളിപ്പെടുത്തി. മറ്റ് രണ്ട് വേരിയന്റുകളെ അപേക്ഷിച്ച് ലിമിറ്റഡ് എഡിഷന്‍ പതിപ്പ് കൂടുതല്‍ പവറും ടോര്‍ക്കും ഉത്പാദിപ്പിക്കുന്നുവെന്ന് മാത്രമല്ല വേഗത്തിലും പുലിയാണ്.

F77 ലിമിറ്റഡ് എഡിഷന്‍ പതിപ്പിന് 30.2 kW ഇലക്ട്രിക് മോട്ടോര്‍ ആണ് അള്‍ട്രാവയലറ്റ് നല്‍കിയിരിക്കുന്നത്. ഇലക്ട്രിക് ബൈക്ക് പരമാവധി 40.5 bhp കരുത്തും 100 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 5.5 ലക്ഷം രൂപയാണ് F77 ലിമിറ്റഡ് എഡിഷന്റെ എക്‌സ്-ഷോറൂം വില. ലിമിറ്റഡ് വേരിയന്റിന് 152 കിലോമീറ്റര്‍ വേഗതയുണ്ട്. അതേസമയം 10.3 kWh ബാറ്ററി പായ്ക്ക് 307 കിലോമീറ്റര്‍ ഐഡിസി റേഞ്ച് നല്‍കുന്നു.

ഈ ഇലക്ട്രിക് സ്‌പോര്‍ട്‌സ് ബൈക്കിന് വെറും 2.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്ന് അള്‍ട്രാവയലറ്റ് അവകാശപ്പെടുന്നു. 7.8 സെക്കന്‍ഡില്‍ സ്പീഡോമീറ്ററില്‍ 100 കിലോമീറ്റര്‍ തൊടും. ഇനി നമുക്ക് F77-ന്റെ മറ്റ് രണ്ട് വേരിയന്റുകള്‍ നോക്കാം. ഇതിലെ അടിസ്ഥാന മോഡലിന് 3.80 ലക്ഷം രൂപയാണ് വിലയെങ്കില്‍ റീകോണിന് 4.55 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. സ്റ്റാന്‍ഡേര്‍ഡ് അതിന്റെ 7.1kWh ബാറ്ററിയില്‍ നിന്നും 27kW മോട്ടോറില്‍ നിന്നും പരമാവധി 140 കിലോമീറ്റര്‍ വേഗതയും 206 കിലോമീറ്റര്‍ റേഞ്ചും നല്‍കും.

മറുവശത്ത് F77 ഇലക്ട്രിക് സ്‌പോര്‍ട്സ് മോട്ടോര്‍സൈക്കിളിന്റെ റീകോണും സ്‌പെഷ്യലും യഥാക്രമം 29kW, 30.2kW മോട്ടോറാണ് ഉപയോഗിക്കുന്നത്. രണ്ടിനും 10.3kWh ബാറ്ററിയും 307 കിലോമീറ്റര്‍ റേഞ്ചുമാണ് ലഭിക്കുന്നത്. സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, ഓട്ടോ ഹെഡ്ലൈറ്റ് ഓണ്‍/ഓഫ്, സൈഡ് സ്റ്റാന്‍ഡ് സെന്‍സര്‍, ഗ്ലൈഡ്, കോംബാറ്റ്, ബാലിസ്റ്റിക് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകള്‍, അഡാപ്റ്റീവ് ഡാഷ് ലൈറ്റിംഗ്, നാവിഗേഷന്‍, വെഹിക്കിള്‍ ലൊക്കേറ്റര്‍, ഫാള്‍ എന്നിവയുള്ള അഞ്ച് ഇഞ്ച് ടിഎഫ്ടി സ്‌ക്രീനാണ് F77 ശ്രേണിയിലുള്ളത്. കൂടാതെ ക്രാഷ് സെന്‍സറും എമര്‍ജന്‍സി കോണ്‍ടാക്റ്റ് അലേര്‍ട്ടും, റൈഡ്-ബൈ-വയര്‍, 9 ആക്‌സിസ് IMU (ഇനര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ്) എന്നിവയും F77-ല്‍ അള്‍ട്രാവയലറ്റ് സജ്ജീകരിച്ചിട്ടുണ്ട്.

ഇതോടൊപ്പം ലിമിറ്റഡ് എഡിഷന്‍ പതിപ്പിന്റെ ബാറ്ററിക്ക് 8 വര്‍ഷം അല്ലെങ്കില്‍ 1,00,000 കിലോമീറ്റര്‍ വാറണ്ടി ലഭിക്കും. ഇലകട്രിക് മോട്ടോര്‍ സൈക്കിളിന്റെ ഒറിജിനല്‍ വേരിയന്റിലെ ബാറ്ററി പായ്ക്കിന് മൂന്ന് വര്‍ഷം അല്ലെങ്കില്‍ 30,000 കിലോമീറ്റര്‍ വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഒപ്പം തന്നെ റീകോണിന്റെ ബാറ്ററി പായ്ക്കിന് 5 വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വാറണ്ടി നല്‍കുന്നു. ഒറിജിനല്‍ വേരിയന്റിന്റെ വാറണ്ടി അഞ്ച് വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ ആയി ദീര്‍ഘിപ്പിക്കാനും ഓപ്ഷന്‍ ഉണ്ട്.

അള്‍ട്രാവയലറ്റ് F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനായുള്ള ബുക്കിംഗ് നവംബര്‍ 25-ന് വൈകുന്നേരം ആറു മണി മുതല്‍ ആരംഭിച്ചു കഴിഞ്ഞു. അള്‍ട്രവയലറ്റിന്റെ ഈ സ്‌പോര്‍ട്‌സ് ബൈക്ക് സ്വന്തമാക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 10,000 രൂപ ടോക്കണ്‍ തുകയ്ക്ക് കമ്പനി വെബ്സൈറ്റ് വഴി അവരുടെ ബുക്ക് ചെയ്യാം. 2023 ജനുവരിയില്‍ ബംഗളൂരുവില്‍ നിന്നാണ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ഡെലിവറി ആരംഭിക്കുന്നത്. 2023-ന്റെ രണ്ടാം പാദത്തില്‍ ചെന്നൈ, മുംബൈ, പൂനെ, കൊച്ചി എന്നിവിടങ്ങളിലേക്കും തുടര്‍ന്ന് അടുത്ത വര്‍ഷം തന്നെ മുഴുവന്‍ ഒമ്പത് നഗരങ്ങളിലേക്കും മോഡലിന്റെ വില്‍പ്പന വ്യാപിപ്പിക്കാനാണ് അള്‍ട്രാവയലറ്റിന്റെ പദ്ധതി.

More from DriveSpark

Article Published On: Saturday, November 26, 2022, 12:00 [IST]
English summary
Ultraviolette f77 limited edition was sold out in just 2 hours know why it is so special
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X