F77 ഇലക്ട്രിക് ബൈക്കിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി Ultraviolette

ബെംഗളൂരു ആസ്ഥാനമായുള്ള ഇവി നിര്‍മ്മാതാക്കളായ അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ്, തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ F77 രാജ്യത്ത് ഔദ്യോഗികമായി അവതരിപ്പിക്കാനൊരുങ്ങുകയാണ്. മോട്ടോര്‍സൈക്കിളിന്റെ ലോഞ്ച് തീയതി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

F77 ഇലക്ട്രിക് ബൈക്കിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി Ultraviolette

2022 നവംബര്‍ 24-ന് ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ഔദ്യോഗികമായി നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചു.

F77 ഇലക്ട്രിക് ബൈക്കിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി Ultraviolette

അള്‍ട്രാവയലറ്റ് F77 ഉയര്‍ന്ന വേഗതയുള്ളതും ഉയര്‍ന്ന പ്രകടനമുള്ള ഇവി ആയിരിക്കും. അതിന്റെ പ്രീ-പ്രൊഡക്ഷന്‍ കണ്‍സെപ്റ്റ് പതിപ്പ് 2019-ല്‍ വീണ്ടും അനാച്ഛാദനം ചെയ്തു, ലോഞ്ച് തുടക്കത്തില്‍ 2020-ല്‍ ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും, കൊവിഡ് മഹാമാരിയും പിന്നീടുണ്ടായ ലോക്ക്ഡൗണ്ടും അരങ്ങേറ്റം വൈകിപ്പിക്കുകയായിരുന്നു.

F77 ഇലക്ട്രിക് ബൈക്കിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി Ultraviolette

ഉയര്‍ന്ന പെര്‍ഫോമന്‍സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്കാണ് ഇലക്ട്രിക് ബൈക്ക് എത്തുന്നത്. പുതിയ F77 അഞ്ച് വര്‍ഷത്തിലേറെ നീണ്ട ഗവേഷണവും വികസനവും കൊണ്ട് രൂപകല്‍പ്പന ചെയ്തതാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്ത്യന്‍ വിപണിയില്‍ മാത്രം ഒതുങ്ങാതെ ഒരു ആഗോള ഉല്‍പ്പന്നമായിരിക്കും F77 എന്ന് കമ്പനി നേരത്തെ പറഞ്ഞിരുന്നു.

F77 ഇലക്ട്രിക് ബൈക്കിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി Ultraviolette

190 രാജ്യങ്ങളില്‍ നിന്ന് 70,000 പ്രീ-ലോഞ്ച് ബുക്കിംഗ് താല്‍പ്പര്യങ്ങളും അള്‍ട്രാവയലറ്റ് നേടിയിട്ടുണ്ട്. ഇന്ത്യയെ കൂടാതെ, യുഎസ്, യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉടനീളം ബൈക്ക് റീട്ടെയില്‍ ചെയ്യാനും കമ്പനിക്ക് പദ്ധതിയുണ്ട്.

F77 ഇലക്ട്രിക് ബൈക്കിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി Ultraviolette

എയര്‍ സ്‌ട്രൈക്ക്, ഷാഡോ, ലേസര്‍ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് പുതിയ F77 മോട്ടോര്‍സൈക്കിള്‍ രാജ്യത്ത് അവതരിപ്പിക്കുന്നത്. ഈ വകഭേദങ്ങള്‍ ഓരോന്നും വ്യത്യസ്തമായ ഉപഭോക്താക്കള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണെന്നും 'ഒരു നിശ്ചിത ഐഡന്റിറ്റിയും വ്യക്തിത്വവും പ്രതിഫലിപ്പിക്കുന്നു' എന്നും കമ്പനി അറിയിച്ചു.

F77 ഇലക്ട്രിക് ബൈക്കിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി Ultraviolette

F77 ഇലക്ട്രിക് സ്പോര്‍ട്സ് ബൈക്കിന്റെ വ്യത്യസ്ത ട്രിമ്മുകള്‍ക്ക് പരസ്പരം ശ്രദ്ധേയമായ വ്യത്യാസങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ്, ബാംഗ്ലൂരിലെ ഇലക്ട്രോണിക് സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന നിര്‍മ്മാണ കേന്ദ്രത്തില്‍ F77-ന്റെ പ്രൊഡക്ഷന്‍ ട്രയല്‍ നേരത്തെ ആരംഭിച്ചിരുന്നു.

F77 ഇലക്ട്രിക് ബൈക്കിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി Ultraviolette

പദ്ധതിയുടെ പൈലറ്റ് സിറ്റിയായി ബെംഗളൂരുവില്‍ തുടങ്ങി ഘട്ടം ഘട്ടമായി മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനുള്ള പദ്ധതികളും ഇവി നിര്‍മാതാവ് പ്രഖ്യാപിച്ചിട്ടുണ്ട്. പൂര്‍ണമായും രാജ്യത്ത് തന്നെ വികസിപ്പിച്ച ബാറ്ററി സാങ്കേതികവിദ്യയില്‍ നിന്നാണ് പുതിയ F77 ഇ-ബൈക്ക് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.

F77 ഇലക്ട്രിക് ബൈക്കിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി Ultraviolette

വരാനിരിക്കുന്ന ബൈക്കിലെ ചില പ്രധാന സവിശേഷതകളില്‍ ഡ്യുവല്‍-ചാനല്‍ എബിഎസ്, ക്രമീകരിക്കാവുന്ന സസ്പെന്‍ഷനുകള്‍, ഒന്നിലധികം ഡ്രൈവ് മോഡുകള്‍, റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിവ ഉള്‍പ്പെടുന്നു. F77-ന് മൂന്ന് മോഡുലാര്‍ ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കുകള്‍ വരെ ലഭിക്കും, ഇത് ഒരു ചാര്‍ജിന് 150 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യും.

F77 ഇലക്ട്രിക് ബൈക്കിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി Ultraviolette

സ്‌പെസിഫിക്കേഷനുകളെക്കുറിച്ച് പറയുകയാണെങ്കില്‍, അതിന്റെ ഇലക്ട്രിക് മോട്ടോര്‍ 33.5 bhp കരുത്തും 450 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കും. മാത്രമല്ല, F77 ന് 147 കിലോമീറ്റര്‍ വേഗത ഉണ്ടായിരിക്കും, കൂടാതെ വെറും 2.9 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 60 kmph വരെ വേഗത കൈവരിക്കാന്‍ കഴിയും.

F77 ഇലക്ട്രിക് ബൈക്കിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി Ultraviolette

1.5 മണിക്കൂറിനുള്ളില്‍ F77 വേഗത്തില്‍ ചാര്‍ജ് ചെയ്യപ്പെടുമെന്നും റിമോട്ട് ഡയഗ്‌നോസ്റ്റിക്സ്, OTA അപ്ഗ്രേഡുകള്‍, മള്‍ട്ടിപ്പിള്‍ റൈഡ് മോഡുകള്‍ എന്നിവയും അതിലേറെയും ഉള്ള ഒരു സ്മാര്‍ട്ടും കണക്റ്റുചെയ്തതുമായ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായിരിക്കുമെന്നും അള്‍ട്രാവയലറ്റ് അവകാശപ്പെടുന്നു. അടുത്ത മാസം നടക്കുന്ന ലോഞ്ചില്‍ ബൈക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.

More from DriveSpark

Article Published On: Friday, October 14, 2022, 14:23 [IST]
English summary
Ultraviolette revealed f77 electric motorcycle launch date more details out
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X