Aerox 155 പെര്‍ഫോമെന്‍സ് സ്‌കൂട്ടറിന് വില വര്‍ധിപ്പിച്ച് Yamaha; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

നിലവില്‍ വിവിധ ബ്രാന്‍ഡുകള്‍ തങ്ങളുടെ മോഡലുകള്‍ക്ക് വില വര്‍ധനവ് നടപ്പാക്കികൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യമഹ മോട്ടോര്‍ ഇന്ത്യ തങ്ങളുടെ മോട്ടോര്‍സൈക്കിളുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും രാജ്യത്ത് വില വര്‍ധന പ്രഖ്യാപിച്ചിച്ച് രംഗത്തെത്തുന്നത്.

Aerox 155 പെര്‍ഫോമെന്‍സ് സ്‌കൂട്ടറിന് വില വര്‍ധിപ്പിച്ച് Yamaha; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

ഏറ്റവും പുതിയ വിലക്കയറ്റത്തില്‍ അതിന്റെ പുതിയ എയറോക്‌സ് 155 മോട്ടോ സ്‌കൂട്ടറും ഉള്‍പ്പെടുന്നുവെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും പുതിയ വില വര്‍ധനയെത്തുടര്‍ന്ന്, R15 അടിസ്ഥാനമാക്കിയുള്ള സ്‌കൂട്ടറിന് 2,000 രൂപയുടെ വില വര്‍ധനവാണ് കമ്പനി നടപ്പാക്കിയിരിക്കുന്നത്.

Aerox 155 പെര്‍ഫോമെന്‍സ് സ്‌കൂട്ടറിന് വില വര്‍ധിപ്പിച്ച് Yamaha; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

ഇതോടെ ഇപ്പോള്‍ മോണ്‍സ്റ്റര്‍ എനര്‍ജി എഡിഷന്റെ വില 1,30,500 രൂപ മുതലാണ്, അതേസമയം മെറ്റാലിക് ബ്ലാക്ക്, ഗ്രേ വെര്‍മില്യണ്‍ പെയിന്റ് സ്‌കീമുകള്‍ക്ക് ഇപ്പോള്‍ 1,31,000 രൂപയാണ് വില, രണ്ട് വിലകളും എക്‌സ്‌ഷോറൂം വിലയാണെന്നും കമ്പനി വ്യക്തമാക്കുന്നു.

Aerox 155 പെര്‍ഫോമെന്‍സ് സ്‌കൂട്ടറിന് വില വര്‍ധിപ്പിച്ച് Yamaha; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

വിലക്കയറ്റം സംഭവിച്ചു എന്നതൊഴിച്ചാല്‍ സ്‌കൂട്ടറില്‍ മറ്റ് മാറ്റങ്ങളൊന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല. VVA സാങ്കേതികവിദ്യയുള്ള അതേ 155 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനില്‍ നിന്നാണ് ഇത് നല്‍കുന്നത്.

Aerox 155 പെര്‍ഫോമെന്‍സ് സ്‌കൂട്ടറിന് വില വര്‍ധിപ്പിച്ച് Yamaha; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

ഈ എഞ്ചിന്‍ പരമാവധി 8,000 rpm-ല്‍ 15 bhp കരുത്തും 6,500 rpm-ല്‍ 13.9 Nm torque ഉം നല്‍കുന്നു. ഈ പവര്‍ ഔട്ട്പുട്ട് അതിന്റെ ഏറ്റവും അടുത്ത എതിരാളിയായ അപ്രീലിയ SXR 160-നേക്കാള്‍ ഏകദേശം 4.3 bhp കൂടുതലാണ്, ഇത് സിംഗിള്‍ സിലിണ്ടര്‍, 4-സ്‌ട്രോക്ക്, എയര്‍-കൂള്‍ഡ്, SOHC, 3 വാല്‍വ് പെട്രോള്‍ എഞ്ചിനില്‍ നിന്ന് 10.7 bhp ഉം 11.6 Nm ഉം ഉത്പാദിപ്പിക്കുന്നു.

Aerox 155 പെര്‍ഫോമെന്‍സ് സ്‌കൂട്ടറിന് വില വര്‍ധിപ്പിച്ച് Yamaha; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

സൈലന്റ് എഞ്ചിന്‍ സ്റ്റാര്‍ട്ടിനായി കമ്പനി ഇതിന് ഒരു സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ സിസ്റ്റവും നല്‍കിയിട്ടുണ്ട്, മാത്രമല്ല, മൊത്തത്തിലുള്ള ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഇതിന് ഒരു സ്റ്റോപ്പ് & സ്റ്റാര്‍ട്ട് സിസ്റ്റവും ലഭിക്കുന്നു.

Aerox 155 പെര്‍ഫോമെന്‍സ് സ്‌കൂട്ടറിന് വില വര്‍ധിപ്പിച്ച് Yamaha; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

സ്‌കൂട്ടറിന് 24.5 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജും മുന്‍വശത്ത് സ്ഥാപിച്ചിരിക്കുന്ന ഫ്യൂവല്‍ ഫില്ലര്‍ ക്യാപ്പും ലഭിക്കുന്നു. യമഹ എയ്റോക്സ് 155 യമഹ R15 സോഴ്സ്ഡ് എഞ്ചിനാണ് ഉപയോഗിക്കുന്നതെങ്കിലും, കൂടുതല്‍ സൗകര്യത്തിനായി ഇത് ഒരു CVT ഗിയര്‍ബോക്സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്.

Aerox 155 പെര്‍ഫോമെന്‍സ് സ്‌കൂട്ടറിന് വില വര്‍ധിപ്പിച്ച് Yamaha; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

സിംഗിള്‍ ചാനല്‍ എബിഎസ്, 14 ഇഞ്ച് വീലുകള്‍, വീതിയേറിയ 140 mm പിന്‍ ടയര്‍, ബ്ലൂടൂത്ത് എനേബിള്‍ഡ് യമഹ മോട്ടോര്‍സൈക്കിള്‍ കണക്ട് ആപ്പ്, 5.8 ഇഞ്ച് എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, ബാഹ്യ ചാര്‍ജിംഗ് ഫ്യൂവല്‍ ലിഡ് തുടങ്ങിയ സവിശേഷതകളോടെയാണ് യമഹ എയ്റോക്സ് 155 എത്തുന്നത്.

Aerox 155 പെര്‍ഫോമെന്‍സ് സ്‌കൂട്ടറിന് വില വര്‍ധിപ്പിച്ച് Yamaha; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

ഇതുകൂടാതെ, പുതിയ എയ്റോക്സ് 155-ന് മെയിന്റനന്‍സ് മുന്നറിയിപ്പ്, അവസാനം പാര്‍ക്ക് ചെയ്ത സ്ഥലം, ഇന്ധന ഉപഭോഗം, തകരാര്‍ അറിയിപ്പ്, സ്റ്റാര്‍ട്ട് & സ്റ്റോപ്പ് ഫംഗ്ഷന്‍ തുടങ്ങിയ ചില സവിശേഷതകളും അവതരിപ്പിക്കുന്നുണ്ട്. യമഹ മോട്ടോര്‍സൈക്കിള്‍ കണക്ട് ആപ്പ് വഴി കൂടുതല്‍ ഫീച്ചറുകള്‍ ആക്‌സസ് ചെയ്യാന്‍ കഴിയുമെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.

Aerox 155 പെര്‍ഫോമെന്‍സ് സ്‌കൂട്ടറിന് വില വര്‍ധിപ്പിച്ച് Yamaha; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

റേസിംഗ് ബ്ലൂ & ഗ്രേ വെര്‍മില്യണ്‍ എന്നീ രണ്ട് നിറങ്ങളില്‍ ഇത് വാങ്ങാന്‍ ലഭ്യമാകും. സാധാരണ നിറങ്ങള്‍ക്ക് പുറമെ മോണ്‍സ്റ്റര്‍ എനര്‍ജി യമഹ മോട്ടോജിപി എഡിഷനിലും ഇത് ലഭ്യമാകും.

Aerox 155 പെര്‍ഫോമെന്‍സ് സ്‌കൂട്ടറിന് വില വര്‍ധിപ്പിച്ച് Yamaha; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

R15 സ്പോര്‍ട്സ് ബൈക്കിന്റെ അതേ സാങ്കേതികവിദ്യയിലാണ് ഈ മോഡല്‍ വരുന്നത്. ഇത് ഒരേ എഞ്ചിനും പ്ലാറ്റ്ഫോമും ഉപയോഗിക്കുന്നു, അതിനാല്‍ ഇത് വളരെ സ്പോര്‍ട്ടി അനുഭവം വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു.

Aerox 155 പെര്‍ഫോമെന്‍സ് സ്‌കൂട്ടറിന് വില വര്‍ധിപ്പിച്ച് Yamaha; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് യമഹ, തങ്ങളുടെ പുതിയ YZF-R15 V4 മോട്ടോര്‍സൈക്കിളിന് രാജ്യത്ത് വീണ്ടും വില പുതുക്കിയത്. 2021 സെപ്റ്റംബറില്‍ ലോഞ്ച് ചെയ്തതിന് ശേഷം സ്പോര്‍ട്സ് ബൈക്കിന്റെ മൂന്നാമത്തെ വില വര്‍ധനവാണിത്.

Aerox 155 പെര്‍ഫോമെന്‍സ് സ്‌കൂട്ടറിന് വില വര്‍ധിപ്പിച്ച് Yamaha; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

ന്യൂ-ജെന്‍ R15 V4 തുടക്കത്തില്‍ 1.67 ലക്ഷം (എക്സ്‌ഷോറൂം) അടിസ്ഥാന വിലയില്‍ രാജ്യത്ത് അവതരിപ്പിച്ചു, 2021 നവംബറില്‍ വില 3,000 രൂപ വര്‍ധിപ്പിച്ചു, ഇപ്പോള്‍ ബൈക്കിന് വീണ്ടും 2,000 രൂപയുടെ വില വര്‍ധനവ് കൂടിയാണ് കമ്പനി നടപ്പാക്കിയിരിക്കുന്നത്.

Aerox 155 പെര്‍ഫോമെന്‍സ് സ്‌കൂട്ടറിന് വില വര്‍ധിപ്പിച്ച് Yamaha; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

വില വര്‍ധനവ് നടപ്പാക്കി എന്നതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങളൊന്നും മോഡലില്‍ കമ്പനി വരുത്തിയിട്ടില്ല. വേരിയബിള്‍ വാല്‍വ് ആക്‌ച്വേഷന്‍ (VVA) സാങ്കേതികവിദ്യയുള്ള അതേ 155 സിസി, ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ഫീച്ചര്‍ ചെയ്യുന്നത് തുടരുന്നു. ഈ എഞ്ചിന്‍ പരമാവധി 18.1 bhp കരുത്തും 14.2 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha hiked aerox 155 performance scooter price in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X