വീണ്ടും ഇരുട്ടടിയുമായി Yamaha സ്‌കൂട്ടര്‍ നിരയില്‍ വില വര്‍ധിപ്പിച്ചു; ഓഗസ്റ്റിന് ശേഷം കൂട്ടിയത് 3 തവണ

സ്‌കൂട്ടര്‍ നിരയില്‍ വീണ്ടും വില വര്‍ധനവുമായി യമഹ ഇന്ത്യ. തങ്ങളുടെ ഏക സൂപ്പര്‍സ്‌പോര്‍ട്ട് ഓഫറിംഗായ യമഹ YZF-R15-ന് പിന്നാലെ റേ ZR 125, ഫാസിനോ 125, എയ്‌റോക്‌സ് 125 എന്നീ മോഡലുകള്‍ക്കാണ് വിലയേറുന്നത്.

വീണ്ടും ഇരുട്ടടിയുമായി Yamaha സ്‌കൂട്ടര്‍ നിരയില്‍ വില വര്‍ധിപ്പിച്ചു; ഓഗസ്റ്റിന് ശേഷം കൂട്ടിയത് 3 തവണ

ഫാസിനോക്കും റേക്കും ഇപ്പോള്‍ മുമ്പത്തേക്കാള്‍ 800 രൂപയാണ് കൂടുന്നത്. എന്നാല്‍ യമഹ എയ്റോക്സ് 155-ക്ക് 1,500 രൂപയാണ് അധികം നല്‍കേണ്ടത്. നാമമാത്രമായ വിലവര്‍ധനവായതിനാല്‍ ഉപഭോക്താക്കള്‍ ഈ മോഡലുകള്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് പിന്തിരിയില്ലെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

വീണ്ടും ഇരുട്ടടിയുമായി Yamaha സ്‌കൂട്ടര്‍ നിരയില്‍ വില വര്‍ധിപ്പിച്ചു; ഓഗസ്റ്റിന് ശേഷം കൂട്ടിയത് 3 തവണ

വില വര്‍ദ്ധനവുണ്ടെങ്കിലും മേല്‍പ്പറഞ്ഞ മോഡലുകള്‍ക്ക് മെക്കാനിക്കല്‍, കോസ്‌മെറ്റിക് അല്ലെങ്കില്‍ ഫീച്ചര്‍ അപ്‌ഡേറ്റുകള്‍ ഒന്നും കൊണ്ടുവരുന്നില്ലെന്ന് യമഹ ഇന്ത്യ വ്യക്തമാക്കി. ചരക്ക് വില ഉയരുന്നതിന്റെ ഫലമായാണ് R15 ന് സമാനമായി സ്‌കൂട്ടര്‍ ശ്രേണിയിലും വില വര്‍ധിപ്പിച്ചത്.

വീണ്ടും ഇരുട്ടടിയുമായി Yamaha സ്‌കൂട്ടര്‍ നിരയില്‍ വില വര്‍ധിപ്പിച്ചു; ഓഗസ്റ്റിന് ശേഷം കൂട്ടിയത് 3 തവണ

വില വര്‍ധനവിന്റെ പൂര്‍ണ്ണ പട്ടിക

മോഡല്‍ പുതിയ വില
റേ ZR ഡിസ്‌ക് DLX ₹87,130
റേ ZR ഡ്രം ₹80,730
റേ ZR ഡിസ്‌ക് STD ₹86,130
റേ ZR SR ₹90,130
റേ ZR മോട്ടോGP ₹88,130
ഫാസിനോ ഡിസ്‌ക് STD ₹85,830
ഫാസിനോ ഡ്രം STD ₹76,600
ഫാസിനോ ഡിസ്‌ക് DLX ₹86,830
ഫാസിനോ ഡ്രം DLX ₹77,600
ഫാസിനോ ഡിസ്‌ക് SPL ₹87,830
എയ്‌റോക്‌സ് STD ₹1,40,800
എയ്‌റോക്‌സ് മോണ്‍സ്റ്റര്‍ എനര്‍ജി ₹1,42,800
വീണ്ടും ഇരുട്ടടിയുമായി Yamaha സ്‌കൂട്ടര്‍ നിരയില്‍ വില വര്‍ധിപ്പിച്ചു; ഓഗസ്റ്റിന് ശേഷം കൂട്ടിയത് 3 തവണ

യമഹ ഇന്ത്യ കഴിഞ്ഞ ദിവസം YZF-R15 ശ്രേണിയുടെയും വില പുതുക്കിയിരുന്നു. ജാപ്പനീസ് നിര്‍മാതാക്കളുടെ സൂപ്പര്‍സ്പോര്‍ട്ട് ബൈക്കിനും നാമമാത്രമായ വില വര്‍ധനവാണ് രേഖപ്പെടുത്തിയത്. ആറ് മോഡലുകള്‍ക്ക് ഇപ്പോള്‍ 500 രൂപയാണ് വര്‍ധിപ്പിച്ചത്. ഇത് ചെറിയ വര്‍ധനവാണെന്ന് തോന്നാം. എന്നാല്‍ യമഹ ഇന്ത്യ ഓഗസ്റ്റിനു ശേഷം മൂന്നാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്.

വീണ്ടും ഇരുട്ടടിയുമായി Yamaha സ്‌കൂട്ടര്‍ നിരയില്‍ വില വര്‍ധിപ്പിച്ചു; ഓഗസ്റ്റിന് ശേഷം കൂട്ടിയത് 3 തവണ

സ്‌കൂട്ടര്‍ മോഡലുകള്‍ക്ക് സമാനമായി വില കൂട്ടിയെങ്കിലും സൂപ്പര്‍ സ്‌പോര്‍ട്ട് മോഡലിനും അപ്ഡേറ്റോ മറ്റ് മാറ്റങ്ങളോ നല്‍കുന്നില്ല. VVA-ക്കൊപ്പം 155 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് മോട്ടോറാണ് R15-ന് നല്‍കുന്നത്. ഇത് 18.1 bhp പവറും 14.2 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും.

വീണ്ടും ഇരുട്ടടിയുമായി Yamaha സ്‌കൂട്ടര്‍ നിരയില്‍ വില വര്‍ധിപ്പിച്ചു; ഓഗസ്റ്റിന് ശേഷം കൂട്ടിയത് 3 തവണ

യമഹ തങ്ങളുടെ വരാനിരിക്കുന്ന സൂപ്പര്‍സ്പോര്‍ട്ടായ YZF-R9-ന്റെ ലോഗോയും രജിസ്റ്റര്‍ ചെയ്തതായി വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. R15 ശ്രേണിയിലെ തിരഞ്ഞെടുത്ത വകഭേദങ്ങള്‍ക്ക് കഴിഞ്ഞ മാസം 1,000 രൂപയ്ക്ക് മുകളില്‍ വില കൂട്ടിയിരുന്നു. യമഹയുടെ FZ-FI, FZS-FI, FZS-FI ഡീലക്‌സ് എന്നിവയെ ഒക്ടോബര്‍ മാസത്തെ വില വര്‍ധനവില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

വീണ്ടും ഇരുട്ടടിയുമായി Yamaha സ്‌കൂട്ടര്‍ നിരയില്‍ വില വര്‍ധിപ്പിച്ചു; ഓഗസ്റ്റിന് ശേഷം കൂട്ടിയത് 3 തവണ

FZ സീരീസ് ബൈക്കുകളുടെ വില ഇന്ത്യയില്‍ 1,13,700 രൂപയുടെ എക്‌സ്‌ഷോറൂം വില മുതലാണ് ആരംഭിക്കുന്നത്. FZ-FI മോഡലിന്റെ നിയോ-റെട്രോ പതിപ്പായ FZ-X മോട്ടോര്‍സൈക്കിളിന് 1,000 രൂപയുടെ വര്‍ധനവായിരുന്നു ഒക്‌ടോബറില്‍ നടപ്പിലാക്കിയിരിക്കുന്നത്.

വീണ്ടും ഇരുട്ടടിയുമായി Yamaha സ്‌കൂട്ടര്‍ നിരയില്‍ വില വര്‍ധിപ്പിച്ചു; ഓഗസ്റ്റിന് ശേഷം കൂട്ടിയത് 3 തവണ

FZ 25, FZS 25 എന്നിവ ഇന്ത്യയിലെ FZ ശ്രേണിയിലെ ക്വാര്‍ട്ടര്‍ ലിറ്റര്‍ വേരിയന്റുകളാണ്. 249 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഈ മോട്ടോര്‍സൈക്കിളിന് നല്‍കിയിരിക്കുന്നത്. ഇത് 20.51 bhp പവറില്‍ പരമാവധി 20.1 Nm ടോര്‍ക്ക് വരെ നല്‍കും. ബൈക്കിന്റെ രണ്ട് വേരിയന്റുകള്‍ക്കും 1,000 രൂപയാണ് കൂട്ടിയത്. R15, MT-15 എന്നീ മോഡലുകള്‍ക്കും കഴിഞ്ഞ മാസം യമഹ വില കൂട്ടിയിരുന്നു. ഒക്ടോബറില്‍ MT-15 നേക്കഡ് ബൈക്കിന് 500 രൂപയാണ് കൂട്ടിയത്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha hiked prices for ray zr 125 fascino 125 and aerox 155 third time since august
Story first published: Thursday, November 3, 2022, 10:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X