R3, R7 മോഡലുകള്‍ക്ക് പുതിയ കളര്‍ ഓപ്ഷനുമായി Yamaha; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും
യമഹ മുമ്പ് ഉയര്‍ന്ന ശേഷിയും എഞ്ചിനുകളുള്ള വലിയ ബൈക്കുകള്‍ രാജ്യത്ത് വാഗ്ദാനം ചെയ്തിരുന്നു. വിവിധ സെഗ്മെന്റുകളുടെയും വില വിഭാഗങ്ങളുടേയും അടിസ്ഥാനത്തില്‍ ധാരാളം മോട്ടോര്‍സൈക്കിളുകളായി ഈ ജാപ്പനീസ് ബ്രാന്‍ഡിന് ഉണ്ടായിരുന്നത്.

എന്നാല്‍ ഇപ്പോള്‍ യമഹ ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും വില കൂടിയ ബൈക്ക് 150 സിസി YZF-R15M V4 ആണ്. 1.8 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഈ മോഡല്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. യമഹയുടെ വലിയ ബൈക്കുകള്‍ ഇപ്പോഴും ഇന്ത്യയില്‍ വില്‍പ്പനയ്ക്കില്ലാത്തത് എന്തുകൊണ്ടാണെന്ന് പലരും ചിന്തിക്കാറുണ്ട്.

എന്നാല്‍ അത്തരം ചിന്തകള്‍ക്കൊക്കെ പരിഹാരമാകുന്നുവെന്ന് വേണം പറയാന്‍. യമഹ ഒരു തിരിച്ചുവരവിനൊരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്നെ കമ്പനി തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ MT-09, R7 മോഡലുകളുടെ ടീസര്‍ വീഡിയോ പങ്കുവെച്ചിരുന്നു.

മാത്രമല്ല, ഈ ദീപാവലിയോടെ R3-യെ വിപണിയില്‍ എത്തുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതോടെയാണ് ഇപ്പോള്‍ വലിയ മോഡലുകളുമായി യമഹ തിരികെയെത്തുന്നുവെന്ന വാര്‍ത്തകള്‍ സജീവമാകുന്നത്. റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകളുടെ ലോഞ്ച് മുതല്‍, 500 സിസിക്ക് മുകളിലേക്കുള്ള സെഗ്മെന്റ് അവയുടെ മികച്ച മൂല്യം കാരണം വലിയ ജനപ്രീതി നേടുകയാണ്.

ഇതെല്ലാം മനസ്സില്‍ വെച്ചാണ് ജാപ്പനീസ് ബ്രാന്‍ഡും ഇപ്പോള്‍ ഈ സെഗ്മെന്റുകളിലേക്ക് ഒക്കെ മത്സരത്തിനെത്തുന്നത്. യമഹയുടെ ഉയര്‍ന്ന ശേഷിയുള്ള YZF-R ബൈക്കുകള്‍ ഇന്ത്യയില്‍ വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും, വടക്കേ അമേരിക്കന്‍, യൂറോപ്യന്‍, സൗത്ത് ഈസ്റ്റ് ഏഷ്യന്‍ വിപണികളിലും അവയ്ക്ക് വലിയ ഡിമാന്‍ഡാണ്.

പ്രത്യേകിച്ച് ലിറ്റര്‍ ക്ലാസ് R1 മോഡലിന്, വലിയ സ്വീകാര്യതയാണ് ഇവിടങ്ങളില്‍ ലഭിക്കുന്നത്. അമേരിക്കയില്‍, JDM സംസ്‌കാരം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു, ജാപ്പനീസ് മോട്ടോര്‍സൈക്കിളുകളും ജനപ്രീതി നേടുന്നുവെന്ന് വേണം പറയാന്‍. അതിനാല്‍, യമഹ അമേരിക്കയില്‍ YZF-R7, YZF-R3 എന്നിവയ്ക്ക് പുതിയ കളര്‍ ഓപ്ഷനുകളും അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍.

ഇന്ത്യയിലെ സൂപ്പര്‍സ്പോര്‍ട്ട് മെഷീന്‍ പ്രേമികളുടെ പ്രിയങ്കരങ്ങളിലൊന്നാണ് യമഹ R3. ഇത് ബ്രാന്‍ഡിനായി ഒരുകാലത്ത് മാന്യമായ വില്‍പ്പന വാഗ്ദാനം ചെയ്യുകയും ഈ സെഗ്മെന്റ് ആരംഭിച്ച കവസാക്കി നിഞ്ച 300-മായി മത്സരിക്കുകയും ചെയ്തു. കര്‍ശനമായ മലിനീകരണ മാനദണ്ഡങ്ങള്‍ കാരണം ഇത് നിര്‍ത്തലാക്കിയിരുന്നു.

ആഗോള വിപണികളില്‍ ഇത് തിരികെ എത്തിയെങ്കിലും, ഇന്ത്യന്‍ വിപണിയിലേക്ക് ഇതുവരെ തിരികെയെത്തിട്ടില്ലെന്ന് വേണം പറയാന്‍. ഈ വര്‍ഷം ദീപാവലിയോടെ പുതിയ R3 ഇന്ത്യന്‍ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച് ഏതാനും സൂചനകളും കമ്പനി നല്‍കിയിരുന്നു. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഇനിയും വന്നിട്ടില്ല.

യുഎസ്എയില്‍, R3-ന് ഇപ്പോള്‍ തിളങ്ങുന്ന ഫാന്റം പര്‍പ്പിള്‍ കളര്‍ ഷേഡ് ലഭിക്കുന്നു, അത് മികച്ചതായി തോന്നുകയും ചെയ്യുന്നു. പുതിയ R3-ന് എയറോഡൈനാമിക് രൂപവും ഷാര്‍പ്പായിട്ടുള്ള കോസ്‌മെറ്റിക്കും ലഭിക്കുന്നു, പ്രധാനമായും MotoGP YZR-M1 പ്രചോദനം ഉള്‍ക്കൊള്ളുന്നു.

ഇതിന് ട്വിന്‍ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, തല്‍ക്ഷണ എഞ്ചിന്‍ കൂളിംഗിനുള്ള ഒരു സെന്‍ട്രല്‍ എയര്‍ ഡക്റ്റ്, ഒതുക്കമുള്ളതും എന്നാല്‍ പ്രവര്‍ത്തനക്ഷമവുമായ വിന്‍ഡ്സ്‌ക്രീന്‍, ആര്‍വിഎമ്മുകള്‍, ഫെയറിംഗില്‍ ഘടിപ്പിച്ചിരിക്കുന്ന ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, സ്പോര്‍ട്ടി ഫ്യുവല്‍ ടാങ്ക്, സ്പോര്‍ട്ടി സീറ്റുകള്‍, ഉയര്‍ന്ന എക്സ്ഹോസ്റ്റ് എന്നിവയും ലഭിക്കുന്നു.

40.4 bhp കരുത്തും 29.4 Nm torque ഉം ഉത്പാദിപ്പിക്കുന്ന 321 സിസി ലിക്വിഡ് കൂള്‍ഡ് DOHC ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ് R3-ന് കരുത്ത് പകരുന്നത്. സ്ലിപ്പര്‍ ക്ലച്ച് ഉള്ള 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതിന് ലഭിക്കുന്നത്.

ശക്തവും പ്രിയപ്പെട്ടതുമായ R6-ന്റെ പിന്‍ഗാമിയാണ് യമഹ R7. പഴയ R6-നെ നേരിട്ട് താരതമ്യം ചെയ്യുമ്പോള്‍ R7 അല്‍പ്പം നിരാശാജനകമാണ്. R6-ന് 4-സിലിണ്ടര്‍ എഞ്ചിന്റെ സ്‌ക്രീമര്‍ ഉള്ളതിനാലാണ് ഇത് പറയുന്നത്. ടൂറിംഗിലും സ്പോര്‍ട്ടി ട്രാക്ക് ദിനങ്ങളിലും മികച്ചത് ഉറപ്പാക്കുന്ന സിലിണ്ടര്‍ എണ്ണത്തിന്റെ ശേഷിയുടെ മികച്ച അനുപാതം ഇതിന് ഉണ്ടായിരുന്നു.

എന്നാല്‍ R7 ഒരു ട്വിന്‍ സിലിണ്ടര്‍ മാത്രമാണ്, 4-സിലിണ്ടറിന്റെ പൂര്‍ണ്ണമായ മാനിക് പ്രകടനവുമായി പൊരുത്തപ്പെടാന്‍ കഴിയില്ലെന്ന് വേണം പറയാന്‍. അതിനാല്‍, അസംസ്‌കൃത പ്രകടനത്തില്‍ R7 നഷ്ടപ്പെടുമ്പോള്‍, ട്വിന്‍-സിലിണ്ടര്‍ എഞ്ചിനുകള്‍ പൊതുവെ ഭാരം കുറഞ്ഞതിനാല്‍ അതിന്റെ ഭാരം കുറയുന്നു.

അമേരിക്കന്‍ വിപണിയില്‍ ഇപ്പോള്‍, ഇതിന്റെ വൈറ്റ് നിറം അവതരിപ്പിച്ചിരിക്കുകയാണ് യമഹ. അത് ആകര്‍ഷണീയതയുടെ കാര്യത്തില്‍ മികച്ചതെന്ന് വേണം പറയാന്‍. വാങ്ങുന്നവരുടെ ഫാന്‍സിയെ ആകര്‍ഷിക്കുന്ന വൈറ്റ് നിറത്തെക്കുറിച്ച് ചിലതുണ്ട്. ബിഎംഡബ്ല്യു പോലും വൈറ്റ് നിറത്തിലുള്ള അപ്പാച്ചെ RR 310-ന് 20,000 രൂപ കൂട്ടി വില്‍ക്കുന്നു.

വൈറ്റിന് റെഡ് നിറമുള്ള ടയറുകളും ലഭിക്കുന്നു, അത് മെഷീനിലേക്ക് കൂടുതല്‍ മനോഹാരിത ചേര്‍ക്കുന്നു. യമഹ ഈ R7 നമ്മുടെ രാജ്യത്തും എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ അത് 2023-ല്‍ മാത്രം ഈ മോഡലിനെ പ്രതീക്ഷിച്ചാല്‍ മതിയാകും.

ദീപാവലിയോട് 2022 R3 ഇന്ത്യയില്‍ ലോഞ്ച് ചെയ്തേക്കാം. ലോഞ്ച് ചെയ്യുമ്പോള്‍, യമഹ ഈ നിറങ്ങള്‍ ഒരു ഓപ്ഷനായെങ്കിലും നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








