വൈറ്റ് & റെഡ് കളറില്‍ R15M വേള്‍ഡ് GP പതിപ്പ് അവതരിപ്പിച്ച് Yamaha; വില 1.88 ലക്ഷം രൂപ
2022-ന്റെ തുടക്കത്തില്‍, യമഹ R15 V4 ഉള്‍പ്പെടെയുള്ള നിരവധി മോഡലുകളുടെ വില വര്‍ദ്ധിപ്പിക്കുന്നതായി വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് പുതിയ തലമുറ R15 മോഡല്‍ അവതരിപ്പിച്ചത്.

ലോഞ്ച് ചെയ്യുമ്പോള്‍ മെറ്റാലിക് റെഡ് 1.68 ലക്ഷം രൂപയും ഡാര്‍ക്ക് നൈറ്റിന് 1.69 ലക്ഷം രൂപയും റേസിംഗ് ബ്ലൂവിന് 1.73 ലക്ഷം രൂപയുമായിരുന്നു എക്‌സ്‌ഷോറൂം വില. R15M സില്‍വര്‍, മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോജിപി പതിപ്പുകള്‍ക്ക് യഥാക്രമം 1.78 ലക്ഷം രൂപയ്ക്കും 1.80 ലക്ഷം രൂപയ്ക്കും പുറത്തിറക്കി.

ഈ മാസം 2022 ഏപ്രിലിലെ ഏറ്റവും പുതിയ വില വര്‍ദ്ധനവിന് ശേഷം, ഇന്ത്യയിലെ R15 V4 ശ്രേണിയുടെ വില 1.76 ലക്ഷം രൂപയില്‍ ആരംഭിച്ച് 1.86 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില ഉയരുകയും ചെയ്യുന്നു. ഇതുവരെ, R15 V4-ന്റെ ഏറ്റവും വിലയേറിയ വേരിയന്റ് R15M മെറ്റാലിക് ഗ്രേ ആയിരുന്നു.

എന്നാല്‍ ഇന്ന്, യമഹ ഇന്ത്യ R15 V4 ന്റെ അതിലും വിലയേറിയ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോള്‍. യമഹ പുതിയ MT-15-ന്റെ നവീകരിച്ച പതിപ്പും ഇന്ന് പുറത്തിറക്കി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ YZF-R15M വേള്‍ഡ് GP 60-ാം വാര്‍ഷിക പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. 1,88,300 രൂപയാണ് ഇതിന്റെ (എക്‌സ്‌ഷോറൂം, ഡല്‍ഹി) വില.

YZF-R15M അടിസ്ഥാനമാക്കി, 1961 മുതല്‍ മോട്ടോര്‍സൈക്കിള്‍ റോഡ് റേസിംഗിന്റെ പ്രീമിയര്‍ സീരീസുമായി കമ്പനിയുടെ ബന്ധത്തെ ഇത് അടയാളപ്പെടുത്തുന്നു. ഗോള്‍ഡ് അലോയ് വീലുകള്‍, യമഹ ഫാക്ടറി റേസ്-ബൈക്ക് ഗോള്‍ഡ് ട്യൂണിംഗ് ഫോര്‍ക്ക് ചിഹ്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന വെള്ളയും ചുവപ്പും 'സ്പീഡ് ബ്ലോക്ക്' കളര്‍ സ്‌കീമാണ് ഇതിന് ലഭിക്കുന്നത്.

കറുത്ത ലിവറുകളും ഫ്യുവല്‍ ടാങ്കില്‍ പ്രത്യേക വാര്‍ഷിക പതിപ്പിനെ ഓര്‍മ്മപ്പെടുത്തുന്ന പ്രത്യേക ബാഡ്ജിംഗും മോട്ടോര്‍സൈക്കിളില്‍ കമ്പനി നല്‍കിയിട്ടുണ്ട്.

'WGP 60-ാം വാര്‍ഷിക ലൈവറിയിലെ YZF-R15M തങ്ങളുടെ റേസിംഗ് പാരമ്പര്യത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ മാത്രമല്ല, 1961 മുതല്‍ യമഹ 500-ലധികം ലോക ഗ്രാന്‍ഡ് പ്രിക്‌സ് വിജയങ്ങള്‍ നേടിയിട്ടുണ്ട്. ഇത് പ്രദര്‍ശിപ്പിക്കുന്ന ഒരു നാഴികക്കല്ലാണ് ഈ മോട്ടോര്‍സൈക്കിളെന്നാണ് യമഹ മോട്ടോര്‍ ഇന്ത്യ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഐഷിന്‍ ചിഹാന പറഞ്ഞത്.

റേസിംഗിനോടുള്ള നമ്മുടെ സമാനതകളില്ലാത്ത അഭിനിവേശം, കായിക ശക്തിയിലുള്ള വിശ്വാസം, ഗ്രാന്‍ഡ് പ്രിക്‌സ് പാഡോക്കിലെ അംഗമെന്ന നിലയില്‍ മോട്ടോര്‍സ്‌പോര്‍ട്‌സ് സംസ്‌കാരത്തെ പിന്തുണയ്ക്കാനും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള തങ്ങളുടെ പ്രതിബദ്ധത എന്നിവയുടെ പ്രതീകമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ യമഹ ആരാധകരുമായി ഈ നാഴികക്കല്ല് പതിപ്പ് പങ്കിടുന്നതില്‍ തങ്ങള്‍ക്ക് അതിയായ അഭിമാനമുണ്ട്. 'ദ കോള്‍ ഓഫ് ദ ബ്ലൂ' തന്ത്രത്തിന് കീഴില്‍, ഭാവിയിലും ഇത്തരം എക്‌സ്‌ക്ലൂസീവ് മോഡലുകളിലൂടെ ഇന്ത്യയിലെ പ്രീമിയം സെഗ്മെന്റില്‍ ആവേശം വളര്‍ത്തുന്നത് തുടരുമെന്നും ഐഷിന്‍ ചിഹാന വ്യക്തമാക്കി.

R15 V3 മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍, R15 V4, R15M പായ്ക്ക് അപ്ഡേറ്റുകളുടെ ശ്രേണിയിലാണ്. ഡ്യുവല്‍ എല്‍ഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണത്തിന് പകരം, പുതിയ R15 ബൈക്കുകള്‍ക്ക് ഒരൊറ്റ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പാണ് ലഭിക്കുന്നത്.

പുതിയ ഷാര്‍പ്പ് എല്‍ഇഡി ഡിആര്‍എല്ലുകള്‍ക്കൊപ്പം ഫ്രണ്ട് ഫാസിയ ഇപ്പോള്‍ സ്പോര്‍ട്ടിയായി കാണപ്പെടുന്നു. ഫെയറിംഗ്, ഫ്യൂവല്‍ ടാങ്ക്, എക്സ്ഹോസ്റ്റ് മഫ്ളര്‍, ടെയില്‍ സെക്ഷന്‍ എന്നിവയിലും മാറ്റങ്ങള്‍ കാണാം. ബോഡി ഗ്രാഫിക്‌സും കമ്പനി പരിഷ്‌കരിച്ചിട്ടുണ്ട്.

പ്രവര്‍ത്തനപരമായ അപ്ഡേറ്റുകളുടെ കാര്യത്തില്‍, R15 V4, R15M എന്നിവയ്ക്ക് ഒരു പുതിയ പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ലഭിക്കുന്നു. ബ്ലൂടൂത്ത് നല്‍കുന്ന കണ്‍സോള്‍ നിരവധി കണക്റ്റിവിറ്റി ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി പറയുന്നു.

യമഹയുടെ Y-കണക്ട് ആപ്പ് വഴി ഇവ ആക്സസ് ചെയ്യാന്‍ കഴിയും. കോള്‍, എസ്എംഎസ്, ഇമെയില്‍ എന്നിവയ്ക്കുള്ള അലേര്‍ട്ടുകള്‍, ഫോണ്‍ ബാറ്ററി ലെവല്‍, ഇന്ധന ഉപഭോഗ ട്രാക്കര്‍, റൈഡ് ഡാറ്റ അനലിറ്റിക്സ്, തകരാര്‍ അറിയിപ്പ്, മെയിന്റനന്‍സ് ശുപാര്‍ശകള്‍, അവസാനത്തെ പാര്‍ക്കിംഗ് ലൊക്കേഷന്‍ എന്നിവ ചില സുലഭമായ സവിശേഷതകളും ഉള്‍പ്പെടുന്നു.

R15 V5, R15M എന്നിവയ്ക്കുള്ള മറ്റൊരു പ്രധാന അപ്ഡേറ്റ് ഗോള്‍ഡന്‍ ഫിനിഷിലുള്ള USD ഫ്രണ്ട് ഫോര്‍ക്കുകളാണ്. ഈ ഫീച്ചര്‍ താല്‍പ്പര്യക്കാരുടെ ദീര്‍ഘകാല ആവശ്യമായിരുന്നുവെന്നാണ് കമ്പനി പറയുന്നത്. അത് അപ്ഡേറ്റ് ചെയ്ത പതിപ്പിനൊപ്പം നിറവേറ്റപ്പെടുകയും ചെയ്തു.

അന്താരാഷ്ട്ര-സ്‌പെക്ക് R15-നൊപ്പം USD ഫോര്‍ക്കുകള്‍ ലഭ്യമായിരുന്നു, എന്നാല്‍ ഇത് ഇന്ത്യയില്‍ നല്‍കിയിരുന്നില്ല. ഗോള്‍ഡന്‍ ബ്രേക്ക് കാലിപ്പര്‍, പിന്‍സീറ്റില്‍ R15M ലോഗോ, ക്വിക്ക്ഷിഫ്റ്റര്‍ തുടങ്ങിയ ചില അധിക ഫീച്ചറുകളും ഇതിന് ലഭിക്കുന്നുണ്ട്. R15 V4-ല്‍, റേസിംഗ് ബ്ലൂ വേരിയന്റിനൊപ്പം മാത്രമേ ക്വിക്ഷിഫ്റ്റര്‍ ലഭ്യമാകൂ.

എഞ്ചിന്‍ രണ്ടിനും ഒരുപോലെയാണ്, 155 സിസി ലിക്വിഡ് കൂള്‍ഡ്, SOHC, 4-വാല്‍വ് യൂണിറ്റ് 10,000 rpm-ല്‍ പരമാവധി 18.4 bhp പവറും 7,500 rpm-ല്‍ 14.2 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. ഇത് 6-സ്പീഡ് കോണ്‍സ്റ്റന്റ് മെഷ് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. മുന്നിലും പിന്നിലും യഥാക്രമം 282 mm, 220 mm ഡിസ്‌കുകളാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. ഡ്യുവല്‍-ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








