ന്യൂജെന്‍ Yamaha RX100 എത്തുക വലിയ എഞ്ചിനുമായി; ചെക്ക് വെക്കുന്നത് Royal Enfield-നോ?

ഇന്ത്യന്‍ യുവതയുടെ ഹൃദയത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാനമുള്ള യമഹ മോട്ടോര്‍സൈക്കിള്‍ ഏതാണ് എന്ന് ചോദിച്ചാല്‍ സംശയം ഒന്നുമില്ലാതെ തന്നെ പറയാന്‍ സാധിക്കും അത് RX100 ആണെന്ന്. അപ്പോള്‍ RD350 ഇല്ലേ എന്ന് ചോദിച്ചേക്കാം. എന്നാല്‍ RX100-നെ പോലെ RD350 വലിയൊരു വിഭാഗം ജനങ്ങളിലേക്ക് എത്തിയിട്ടില്ലെന്നതാണ് അതിന് കാരണം.

2-സ്‌ട്രോക്ക് പോക്കറ്റ് റോക്കറ്റുകളുടെ കാര്യത്തില്‍ RX100 ജനങ്ങള്‍ക്കിടയില്‍ ജേതാവായിരുന്നു. ഐക്കോണിക് ആയ മോട്ടാര്‍സൈക്കിളിന് യമഹ ഇപ്പോഴും സ്‌പെയര്‍ പാര്‍ട്സ് നല്‍കി പിന്തുണയ്ക്കുന്നു. യമഹ RX100 ഇന്ത്യയില്‍ അവരുടെ ഒരു ഐക്കണ്‍ ആയി മാറിയിട്ടും വാഹനം നിര്‍ത്തലാക്കേണ്ടി വന്നു. 100 സിസി എഞ്ചിനുകളെ സംബന്ധിച്ചിടത്തോളം 2-സ്‌ട്രോക്ക് എഞ്ചിന്‍ ഇതിന് അയഥാര്‍ത്ഥ പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്നു. കുടുകുടു ശബ്ദത്തിന്റെ അകമ്പടിയോടെ ഈ ബൈക്കില്‍ റൈഡ് ചെയ്യുന്നതും ഒരു ഹരമാണ്.

ന്യൂജെന്‍ Yamaha RX100 എത്തുക വലിയ എഞ്ചിനുമായി; ചെക്ക് വെക്കുന്നത് Royal Enfield-നോ?

നൊസ്റ്റാള്‍ജിയയും വണ്ടിഭ്രാന്തുമുള്ള നിരവധിയാളുകള്‍ ഇന്നും RX100 ഇന്നും റീസ്‌റ്റോര്‍ എല്ലാം ചെയ്ത് സുന്ദരക്കുട്ടപ്പന്‍മാരാക്കി നിരത്തുകളില്‍ വിലസുന്നു. നിര്‍ത്തലാക്കി വര്‍ഷങ്ങള്‍ക്ക് ശേഷവും യൂസ്ഡ് ബൈക്ക് മാര്‍ക്കറ്റില്‍ പൊന്നും വില കൊടുത്താല്‍ മാത്രമേ ഇത് കിട്ടൂ എന്നറിയുമ്പോള്‍ മനസ്സിലാക്കാം ഇവന്റെ റേഞ്ച്.
ആ ജ്വാല വീണ്ടും ജ്വലിപ്പിച്ചുകൊണ്ട് യമഹ ഇന്ത്യ ചെയര്‍മാന്‍ ഐഷിന്‍ ചിഹാന RX100 തിരിച്ചുവരുമെന്ന് മുമ്പ് വെളിപ്പെടുത്തിയിരുന്നു. എന്ന പേര് അതേപടി നിലനിര്‍ത്തിയെന്നും ഇതുവരെ മറ്റൊരു മോട്ടോര്‍സൈക്കിളിലും ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ ഐക്കണിക്ക് മോട്ടോര്‍സൈക്കിളിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കമ്പനിക്ക് പദ്ധതിയുള്ളതിനാലാണ് മനഃപൂര്‍വം അങ്ങനെ ചെയ്തത്. കര്‍ശനമായ BS6 ഘട്ടം II എമിഷന്‍ മാനദണ്ഡങ്ങള്‍ കാരണം RX100 ന്റെ ഒറിജിനല്‍ 2-സ്‌ട്രോക്ക് എഞ്ചിന്‍ യമഹ തിരികെ കൊണ്ടുവരില്ല എന്നത് വളരെ വ്യക്തമാണ്. കൂടാതെ, RX100 തിരികെ കൊണ്ടുവരാന്‍ യമഹ നല്ല സമയമെടുക്കുന്നു എന്ന കാര്യവും വളരെ വ്യക്തമാണ്. കാരണം അവര്‍ക്ക് മറ്റേതൊങ്കിലും ഒരു ഉല്‍പ്പന്നത്തിലും ആ ഐതിഹാസിക നാമം വെച്ച് പുറത്തിറക്കാന്‍ യമഹ ഒരിക്കലും താല്‍പര്യപ്പടുന്നില്ല എന്ന് വേണം കരുതാന്‍.

ന്യൂജെന്‍ Yamaha RX100 എത്തുക വലിയ എഞ്ചിനുമായി; ചെക്ക് വെക്കുന്നത് Royal Enfield-നോ?

യമഹ RX100 തിരിച്ചുവരവുമായി ബന്ധപ്പെട്ട് പുതിയ ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുകയാണ്. മോട്ടോര്‍സൈക്കിളില്‍ യമഹ ഒരു വലിയ എഞ്ചിന്‍ പരിഗണിക്കുന്നതായാണള സമീപകാല റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. കാരണം, ഒരു ആധുനിക 100 സിസി എഞ്ചിനില്‍ നിന്ന് അവര്‍ക്ക് യഥാര്‍ത്ഥ RX100 ലെവല്‍ പെര്‍ഫോമന്‍സ് പുനഃസൃഷ്ടിക്കാന്‍ കഴിയില്ല. രൂപകല്‍പ്പനയും ശബ്ദവും പ്രകടനവും കാരണം RX100 ഇന്ത്യക്കാര്‍ക്കിടയില്‍ ശക്തമായ വികാരമാണ് എന്ന് യമഹ ഇന്ത്യ ചെയര്‍മാന്‍ പറഞ്ഞു.

RX100 യഥാര്‍ത്ഥ ഇമേജ് നിലനിര്‍ത്താന്‍ അതിന് മതിയായ പെര്‍ഫേമാന്‍സ് നല്‍കേണ്ടതുണ്ട്. ഒരു വലിയ ഡിസ്പ്ലേസ്മെന്റ് എഞ്ചിന്‍ യഥാര്‍ത്ഥ ഇംപാക്ട് സൃഷ്ടിക്കുമെന്ന് യമഹ ഇന്ത്യ ചെയര്‍മാന്‍ വെളിപ്പെടുത്തി. വരാനിരിക്കുന്ന യമഹ RX100 ഒരു 100 സിസി മോട്ടോര്‍സൈക്കിള്‍ ആയിരിക്കില്ല. വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളില്‍ ഏത് എഞ്ചിനാണ് എത്തുകയെന്ന് ഇതുവരെ അറിവായിട്ടില്ല. യമഹയുടെ സ്‌കൂട്ടറുകളില്‍ നിലവില്‍ 125 സിസി എഞ്ചിനുകള്‍ ഉണ്ട്. റൈഡര്‍ 125 നിര്‍മ്മിക്കുമ്പോള്‍ ടിവിഎസ് സ്വീകരിച്ച അതേ സമീപനം ഇവിടെ ഒരുപക്ഷേ യമഹയും സ്വീകരിച്ചേക്കാം.

സാങ്കേതികത കുറഞ്ഞ 150 സിസി, 250 സിസി എഞ്ചിനുകളും ധാരാളം സാങ്കേതിക വിദ്യകളുള്ള 150 സിസി എഞ്ചിനും യമഹയുടെ പക്കലുണ്ട്. ഈ എഞ്ചിനുകളില്‍ ഏതെങ്കിലുമൊന്ന് വരാനിരിക്കുന്ന യമഹ RX100-ല്‍ എത്തിയേക്കും. പക്ഷേ, യമഹ അതിന്റെ ഐക്കണിക് RX മോണിക്കറുമായി റോയല്‍ എന്‍ഫീല്‍ഡിനെ ലക്ഷ്യം വെക്കാന്‍ സാധ്യതയുണ്ട്. യമഹയുടെ 250 സിസി എഞ്ചിന്‍ 300 സിസി അല്ലെങ്കില്‍ 350 സിസി എഞ്ചിന്‍ പുതിയ ബൈക്കില്‍ മാറ്റിസ്ഥാപിക്കുന്നത് സങ്കല്‍പ്പിച്ച് നോക്കൂ. RX100 ന്റെ രൂപവും ആധുനിക 300cc മുതല്‍ 350cc എഞ്ചിനും നല്‍കിയാല്‍ അത് റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ക്കെതിരായ യമഹയുടെ ആവനാഴിയില്‍ കരുതാവുന്ന ഒരു സമ്പൂര്‍ണ്ണ ആയുധമായിരിക്കും.

റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളേക്കാള്‍ മുന്‍കാലങ്ങളില്‍ RX100 കൂടുതല്‍ ആളുകളുടെ ഹൃദയങ്ങളെ സ്പര്‍ശിച്ചതിനാലാണ് ഇങ്ങനെ പറയുന്നത്. ഒരു RX300 അല്ലെങ്കില്‍ RX350 മോട്ടോര്‍സൈക്കിള്‍ ആരാധകര്‍ക്കിടയില്‍ കൂടുതല്‍ ഗൃഹാതുരത്വം ഉണര്‍ത്താനിടയുണ്ട്. ഇതുപോലെ തന്നെ ഹീറോയുടെ കാര്യം നോക്കാം. എക്‌സ്പള്‍സിന്റെ 300 സിസി എഞ്ചിനും ചതുരത്തിലുള്ള ഹെഡ്‌ലാമ്പുമായി CD300 ഇറക്കിയാല്‍ എങ്ങനെ ഇരിക്കും?. പൊളിക്കില്ലേ... അതുതന്നെയാകും യമഹ അവരുടെ ഐക്കോണിക് മോട്ടോര്‍സൈക്കിള്‍ വലിയ എഞ്ചിനില്‍ പുറത്തിറക്കിയാല്‍ സംഭവിക്കുക. പുതിയ യമഹ മാട്ടോര്‍സൈക്കിള്‍ 2026-ന് ശേഷം എത്താനാണ് സാധ്യത.

Source: YouTube

More from DriveSpark

Article Published On: Wednesday, December 14, 2022, 11:32 [IST]
English summary
Yamaha is considering a bigger engine for iconic rx100 revival
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X