നവീകരണങ്ങളോടെ 2022 MT-15 അവതരിപ്പിച്ച് Yamaha; വില 1.59 ലക്ഷം രൂപ

MT-15-ന്റെ പുതുതലമുറ പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് നിര്‍മാതാക്കളായ യമഹ. 1.59 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് മോട്ടോര്‍സൈക്കിളിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പഴയ പതിപ്പില്‍ നിന്നും 13,000 രൂപയുടെ വര്‍ധനവാണ് വിലയില്‍ ഉണ്ടായിരിക്കുന്നത്.

നവീകരണങ്ങളോടെ 2022 MT-15 അവതരിപ്പിച്ച് Yamaha; വില 1.59 ലക്ഷം രൂപ

MT-15 V2.0 എന്ന് വിളിക്കപ്പെടുന്ന, നവീകരിച്ച നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ അതിന്റെ ഫെയേര്‍ഡ് സ്പോര്‍ട്സ് ബൈക്ക് സഹോദര പതിപ്പായ R15 V4 അടിസ്ഥാനമാക്കിയുള്ളതാണ്, അത് 2021 സെപ്റ്റംബറില്‍ കമ്പനി പുറത്തിറക്കുകയും ചെയ്തിരുന്നു.

നവീകരണങ്ങളോടെ 2022 MT-15 അവതരിപ്പിച്ച് Yamaha; വില 1.59 ലക്ഷം രൂപ

MT-15 ന്റെ ഏറ്റവും പുതിയ ആവര്‍ത്തനത്തിനായുള്ള ബുക്കിംഗ് ഈ മാസം ആദ്യം തന്നെ കമ്പനി ആരംഭിച്ചിരുന്നു. വൈകാതെ തന്നെ മോട്ടോര്‍സൈക്കിളിന്റെ ഡെലിവറി ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് തന്നെ പഴയ മോഡല്‍ കമ്പനി നിര്‍ത്തലാക്കുകയും പുതിയ MT-15 ലോഞ്ച് ചെയ്യാനുള്ള തയ്യാറെടുപ്പിലുമായിരുന്നു.

നവീകരണങ്ങളോടെ 2022 MT-15 അവതരിപ്പിച്ച് Yamaha; വില 1.59 ലക്ഷം രൂപ

ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോള്‍ ഈ മോഡലിനെ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സിയാന്‍ സ്റ്റോം (പുതിയത്), റേസിംഗ് ബ്ലൂ (പുതിയത്), ഐസ് ഫ്‌ലൂ-വെര്‍മില്യണ്‍, മെറ്റാലിക് ബ്ലാക്ക് എന്നീ നാല് കളര്‍ ഓപ്ഷനുകളിലാണ് 2022 MT-15 വരുന്നത്. മറ്റെല്ലാ അപ്ഡേറ്റുകളും അതിന്റെ ഫുള്‍ ഫെയര്‍ഡ് ബ്രീഡിംഗ് ലൈനിലാണ്.

നവീകരണങ്ങളോടെ 2022 MT-15 അവതരിപ്പിച്ച് Yamaha; വില 1.59 ലക്ഷം രൂപ

അതായത്, R15 V4-ല്‍ നിന്ന് വ്യത്യസ്തമായി, MT-15-ന് അതിന്റെ രൂപകല്‍പ്പനയില്‍ സമൂലമായ മാറ്റങ്ങളൊന്നും ലഭിക്കുന്നില്ല.

നവീകരണങ്ങളോടെ 2022 MT-15 അവതരിപ്പിച്ച് Yamaha; വില 1.59 ലക്ഷം രൂപ

വാസ്തവത്തില്‍, മുന്നില്‍ പുരികങ്ങളുടെ ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളോട് കൂടിയ സിംഗിള്‍-പോഡ് പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്‌ലാമ്പ് ഉള്‍പ്പെടെയുള്ള അതിന്റെ സിഗ്‌നേച്ചര്‍ ഡിസൈന്‍ ഘടകങ്ങളില്‍ ഭൂരിഭാഗവും ഔട്ട്ഗോയിംഗ് മോഡലില്‍ നിന്ന് മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് വേണം പറയാന്‍.

നവീകരണങ്ങളോടെ 2022 MT-15 അവതരിപ്പിച്ച് Yamaha; വില 1.59 ലക്ഷം രൂപ

മസ്‌കുലര്‍ ബോഡി വര്‍ക്ക്, ഉയര്‍ത്തിയ ടെയില്‍ സെക്ഷന്‍, സൈഡ്-സ്ലംഗ് അപ്സ്വെപ്റ്റ് എക്സ്ഹോസ്റ്റ് മഫ്ലര്‍ എന്നിവ മറ്റ് സ്‌റ്റൈലിംഗ് ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുകയും ചെയ്യുന്നു.

നവീകരണങ്ങളോടെ 2022 MT-15 അവതരിപ്പിച്ച് Yamaha; വില 1.59 ലക്ഷം രൂപ

''യമഹ ആരാധകര്‍ MT-15-നെ അതിന്റെ കുറ്റമറ്റ കൈകാര്യം ചെയ്യലിനും പ്രകടനത്തിനും എപ്പോഴും പ്രശംസിച്ചിട്ടുണ്ടെങ്കിലും ഡാര്‍ക്ക് വാരിയറിന്റെ കൂടുതല്‍ വികസിപ്പിച്ച പതിപ്പിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നായിരുന്നു യമഹ മോട്ടോര്‍ ഇന്ത്യ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഐഷിന്‍ ചിഹാന അഭിപ്രായപ്പെട്ടത്.

നവീകരണങ്ങളോടെ 2022 MT-15 അവതരിപ്പിച്ച് Yamaha; വില 1.59 ലക്ഷം രൂപ

പുതിയ MT-15 പതിപ്പ് 2.0 ന്റെ സമാരംഭം, യമഹയുടെ ഉപഭോക്തൃ പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിയുന്നതിന്റെ മികച്ച പ്രതിനിധാനമാണ്, അതിന്റെ നിലവിലുള്ള 'ദി കോള്‍ ഓഫ് ദി ബ്ലൂ' ബ്രാന്‍ഡ് തന്ത്രത്തിന്റെ ഭാഗമായി കൂടിയാണ് ഈ നവീകരണം.

നവീകരണങ്ങളോടെ 2022 MT-15 അവതരിപ്പിച്ച് Yamaha; വില 1.59 ലക്ഷം രൂപ

പുതിയ ഫീച്ചറുകളും സാങ്കേതികവിദ്യയും ഉപയോഗിച്ച്, വാരാന്ത്യ സവാരികള്‍ക്കും ദൈനംദിന യാത്രാ ആവശ്യങ്ങള്‍ക്കും ഇടയില്‍ മികച്ച സന്തുലിതാവസ്ഥ കൈവരിക്കുന്ന പ്രീമിയം സ്ട്രീറ്റ്-നേക്കഡ് മോട്ടോര്‍സൈക്കിള്‍ തിരയുന്ന കൂടുതല്‍ യുവ റൈഡര്‍മാരെ MT-15 പതിപ്പ് 2.0 ആകര്‍ഷിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും ഐഷിന്‍ ചിഹാന വ്യക്തമാക്കി.

നവീകരണങ്ങളോടെ 2022 MT-15 അവതരിപ്പിച്ച് Yamaha; വില 1.59 ലക്ഷം രൂപ

ഗോള്‍ഡന്‍ നിറത്തില്‍ ആനോഡൈസ് ചെയ്ത പുതിയ ഫ്രണ്ട് ഫോര്‍ക്കുകളാണ് വളരെ ശ്രദ്ധേയമായ ഒരു വിഷ്വല്‍ അപ്ഡേറ്റ്. ഫ്രണ്ട് ഫോര്‍ക്കുകളെക്കുറിച്ച് പറയുകയാണെങ്കില്‍, മുന്‍വശത്തെ സസ്‌പെന്‍ഷന്‍ യൂണിറ്റില്‍ ഇപ്പോള്‍ സൂപ്പര്‍ബൈക്ക് സഹോദരങ്ങളെപ്പോലെ ഇന്‍വേര്‍ട്ടഡ് ഫോര്‍ക്കുകള്‍ ഉള്‍പ്പെടുന്നു.

നവീകരണങ്ങളോടെ 2022 MT-15 അവതരിപ്പിച്ച് Yamaha; വില 1.59 ലക്ഷം രൂപ

ബോക്സ്-ടൈപ്പ് സ്വിംഗാര്‍മില്‍ ഘടിപ്പിച്ച പ്രീലോഡ് അഡ്ജസ്റ്റബിലിറ്റി ഉള്ള ഒരു മോണോ-ഷോക്ക് ഉപയോഗിച്ചാണ് റിയര്‍ സസ്‌പെന്‍ഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ബ്രേക്കിംഗ് ഹാര്‍ഡ്‌വെയറില്‍ സമാനമായ 282 mm ഡിസ്‌ക്കും പിന്നില്‍ 220 mm ഡിസ്‌ക്കും അടങ്ങിയിരിക്കുന്നു.

നവീകരണങ്ങളോടെ 2022 MT-15 അവതരിപ്പിച്ച് Yamaha; വില 1.59 ലക്ഷം രൂപ

എന്നിരുന്നാലും, ഔട്ട്ഗോയിംഗ് യൂണിറ്റില്‍ വാഗ്ദാനം ചെയ്യുന്ന സിംഗിള്‍-ചാനല്‍ എബിഎസിന് പകരം ഡ്യുവല്‍-ചാനല്‍ എബിഎസാണ് ഇത്തവണ വരുത്തിയിരിക്കുന്ന മറ്റൊരു മാറ്റം. പുതിയ MT-15 100/80 ഫ്രണ്ട്, 140/70 പിന്‍ ട്യൂബ്‌ലെസ് ടയറുകളുള്ള 17 ഇഞ്ച് വീലുകളും ഇരുവശത്തും നല്‍കിയിരിക്കുന്നത് മുന്നോട്ട് കൊണ്ടുപോകുന്നു.

നവീകരണങ്ങളോടെ 2022 MT-15 അവതരിപ്പിച്ച് Yamaha; വില 1.59 ലക്ഷം രൂപ

MT-15 അതിന്റെ എഞ്ചിനിലേക്ക് വരുമ്പോള്‍, R15 V4-ല്‍ നിന്ന് VVA സാങ്കേതികവിദ്യയുള്ള അതേ 155 സിസി സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ തന്നെയാണ് ഉപയോഗിക്കുന്നത്. അതിന്റെ ഏറ്റവും പുതിയ രൂപത്തില്‍, ഈ മോട്ടോര്‍ 10,000 rpm-ല്‍ 18.4 bhp കരുത്തും 7,500 rpm-ല്‍ 14.1 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. സ്ലിപ്പര്‍ ക്ലച്ച് ഉള്ള 6-സ്പീഡ് ഗിയര്‍ബോക്സ് വഴി പിന്‍ ചക്രങ്ങളിലേക്ക് പവര്‍ അയയ്ക്കുന്നു. 139 കിലോഗ്രാമാണ് കെര്‍ബ് ഭാരം.

നവീകരണങ്ങളോടെ 2022 MT-15 അവതരിപ്പിച്ച് Yamaha; വില 1.59 ലക്ഷം രൂപ

ഫീച്ചറുകളുടെ കാര്യത്തില്‍, ലഭിച്ച ഏറ്റവും വലിയ അപ്ഡേറ്റ് ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉപയോഗിച്ച് പ്രവര്‍ത്തനക്ഷമമാക്കിയ ഒരു പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ്.

നവീകരണങ്ങളോടെ 2022 MT-15 അവതരിപ്പിച്ച് Yamaha; വില 1.59 ലക്ഷം രൂപ

റൈഡറുടെ സ്മാര്‍ട്ട്ഫോണില്‍ വിപുലമായ കണക്റ്റിവിറ്റി ഓപ്ഷനുകളും റിമോട്ട് ആക്സസും വാഗ്ദാനം ചെയ്യുന്ന യമഹയുടെ Y-കണക്ട് ആപ്പില്‍ നിന്നും ഇത് പ്രയോജനം നേടുന്നു. ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ ഇന്‍ഹിബിറ്റര്‍, റെഗുലര്‍ ക്വിക്ക് ഷിഫ്റ്റര്‍ എന്നിവയാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മറ്റ് സവിശേഷതകള്‍.

നവീകരണങ്ങളോടെ 2022 MT-15 അവതരിപ്പിച്ച് Yamaha; വില 1.59 ലക്ഷം രൂപ

ഏറ്റവും പുതിയ അവതാറില്‍ പോലും, ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയിലെ എന്‍ട്രി ലെവല്‍ സെഗ്മെന്റിലെ ഏക എതിരാളിയായ കെടിഎം ഡ്യൂക്ക് 125-നെതിരെ MT-15 നേര്‍ക്കുനേര്‍ മത്സരിക്കുന്നത് തുടരുകയും ചെയ്യുന്നു.

More from DriveSpark

Article Published On: Monday, April 11, 2022, 16:38 [IST]
English summary
Yamaha launched 2022 mt15 in india find here new changes and price
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X