NEO ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Yamaha; വിലയും ഫീച്ചറുകളും അറിയാം

ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് നിര്‍മാതാക്കളായ യഹമ, നിയോ, EO1 എന്നിങ്ങനെ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളെ ആഗോളതലത്തില്‍ പരിചയപ്പെടുത്തുന്നത്. ആഗോളതലത്തില്‍ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ഒരാഴ്ചയ്ക്ക് ശേഷം, യമഹ യൂറോപ്പില്‍ നിയോ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇപ്പോള്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുകയാണ്.

NEO ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Yamaha; വിലയും ഫീച്ചറുകളും അറിയാം

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളുടെ ഈ ഇ-സ്‌കൂട്ടറിന്റെ വില 3,005 യൂറോയാണ്. ഏകദേശം 2.52 ലക്ഷം രൂപയ്ക്ക് തുല്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുത്ത യൂറോപ്യന്‍ വിപണികളിലുടനീളം ഈ വര്‍ഷം മെയ് മുതല്‍ ഇത് വില്‍പ്പനയ്ക്ക് ലഭ്യമാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

NEO ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Yamaha; വിലയും ഫീച്ചറുകളും അറിയാം

50 സിസി പെട്രോള്‍ സ്‌കൂട്ടറിന് സമാനമായ ഒരു സമ്പൂര്‍ണ്ണ ഇലക്ട്രിക് സ്‌കൂട്ടറാണ് ഇത്. 1990-കള്‍ മുതല്‍ യമഹ 50 സിസി സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കുന്നു, നിയോസ് ഇതില്‍ കൂടുതല്‍ ജനപ്രിയമായ ഒന്നാണ്. പ്രതീക്ഷിച്ചതുപോലെ, നിയോയുടെ പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന മോഡലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇതും രൂപപ്പെടുത്തിയിരിക്കുന്നത്.

NEO ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Yamaha; വിലയും ഫീച്ചറുകളും അറിയാം

ഉദാഹരണത്തിന്, പുതിയ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂട്ടറില്‍ ഒരു ജോടി വ്യതിരിക്തമായ ട്വിന്‍-ഹെഡ്‌ലൈറ്റുകള്‍ പോലെ യഥാര്‍ത്ഥ നിയോയുടെ ചില ട്രേഡ്മാര്‍ക്ക് ഡിസൈന്‍ ഘടകങ്ങള്‍ ഇലക്ട്രിക് പതിപ്പിലും യമഹ നിലനിര്‍ത്തിയിട്ടുണ്ട്.

NEO ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Yamaha; വിലയും ഫീച്ചറുകളും അറിയാം

ചിത്രങ്ങളില്‍ കാണുന്നത് പോലെ, അത് വളരെ ആകര്‍ഷകമായ ഒരു യുവത്വവും ഭാവിയുമുള്ള രൂപകല്‍പ്പന കാണിക്കുന്നു. മിനിമലിസ്റ്റിക് സ്‌റ്റൈലിംഗില്‍ പൊതിഞ്ഞ വളഞ്ഞതും ഒതുക്കമുള്ളതുമായ ബോഡി വര്‍ക്കാണ് നിയോയുടെ സവിശേഷതകള്‍.

NEO ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Yamaha; വിലയും ഫീച്ചറുകളും അറിയാം

ബോഡി പാനലുകളെ പോറലുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി, അരികുകള്‍ റബ്ബര്‍ മോള്‍ഡിംഗുകള്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്നതും കാണാന്‍ സാധിക്കും.

NEO ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Yamaha; വിലയും ഫീച്ചറുകളും അറിയാം

പവര്‍ട്രെയിനിലേക്ക് വരുമ്പോള്‍, 8kg ഭാരമുള്ള 50.4V, 19.2Ah ലിഥിയം-അയണ്‍ ബാറ്ററി പാക്കില്‍ നിന്ന് ഊര്‍ജ്ജം ലഭിക്കുന്ന ബ്രഷ്‌ലെസ് ഡിസി ഹബ് മോട്ടോറാണ് നിയോയുടെ കരുത്ത്. സ്‌കൂട്ടര്‍ അതിന്റെ ശ്രേണി വിപുലീകരിക്കുന്നതിനായി ഒരേ ശേഷിയുള്ള രണ്ട് നീക്കം ചെയ്യാവുന്ന ബാറ്ററി പായ്ക്കുകള്‍ വാഗ്ദാനം ചെയ്യുന്നു.

NEO ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Yamaha; വിലയും ഫീച്ചറുകളും അറിയാം

രണ്ട് റൈഡ് മോഡുകളുമായാണ് നിയോയുടെ വരവ്- STD-യും ഇക്കോയും. STD മോഡില്‍, ഈ പവര്‍ട്രെയിന്‍ 2.5 kW (3.4PS) പവറും 136 Nm ടോര്‍ക്കും പരമാവധി ഔട്ട്പുട്ട് നല്‍കുന്നു. നോര്‍മല്‍ പവര്‍ ഔട്ട്പുട്ട് 2.3kW ആണ്, ഉയര്‍ന്ന വേഗത 40kmph ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.

NEO ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Yamaha; വിലയും ഫീച്ചറുകളും അറിയാം

ഇക്കോ മോഡില്‍, പീക്ക് ഔട്ട്പുട്ട് 1.58kW ആയി കുറയുമ്പോള്‍, പരമാവധി റേഞ്ച് ഒറ്റ ചാര്‍ജില്‍ 38.5 കിലേമീറ്ററാണ്.

NEO ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Yamaha; വിലയും ഫീച്ചറുകളും അറിയാം

രണ്ടാമത്തെ ബാറ്ററി പായ്ക്ക് ഉപയോഗിച്ച്, കണക്കാക്കിയ ശ്രേണി 68 കിലോമീറ്ററായി വര്‍ധിപ്പിക്കാന്‍ കഴിയും. ഒരു സാധാരണ എസി ചാര്‍ജര്‍ ഉപയോഗിച്ച്, ബാറ്ററി 0 മുതല്‍ 100 ശതമാനം വരെ ചര്‍ജ് ചെയ്യുന്നതിന് എട്ട് മണിക്കൂര്‍ വരെ സമയം എടുക്കും.

NEO ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Yamaha; വിലയും ഫീച്ചറുകളും അറിയാം

ഹാര്‍ഡ്‌വെയറിന്റെ കാര്യത്തില്‍, നിയോയുടെ സസ്‌പെന്‍ഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നതിന് മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഒരു ഷോക്ക് അബ്സോര്‍ബറുമാണ് നല്‍കിയിരിക്കുന്നത്.

NEO ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Yamaha; വിലയും ഫീച്ചറുകളും അറിയാം

മുന്നിലെ ഡിസ്‌ക് ബ്രേക്കും പിന്നിലെ ഡ്രം ബ്രേക്കുമാണ് ബ്രേക്കിംഗ് നടത്തുന്നത്. കുറഞ്ഞ റോളിംഗ് റെസിസ്റ്റന്‍സ് ടയറുകള്‍ കൊണ്ട് പൊതിഞ്ഞ 13 ഇഞ്ച് അലോയ് വീലിലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തുന്നത്.

NEO ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Yamaha; വിലയും ഫീച്ചറുകളും അറിയാം

യൂറോപ്യന്‍ റോഡുകള്‍ക്ക് മതിയായ 135 mm ഗ്രൗണ്ട് ക്ലിയറന്‍സിനൊപ്പം പോകാന്‍ 785 mm സീറ്റ് ഉയരം ലഭിക്കും. ഭാരമേറിയ ബാറ്ററി പായ്ക്ക് ആണെങ്കില്‍പ്പോലും, നിയോയ്ക്ക് 90 കിലോ മാത്രമാണ് ഭാരം. നിയോയ്ക്ക് 27 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജും ലഭിക്കുന്നു.

NEO ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Yamaha; വിലയും ഫീച്ചറുകളും അറിയാം

ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം, യമഹയുടെ MyRide ആപ്പുമായി പൊരുത്തപ്പെടുന്ന ഒരു എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നിയോയ്ക്ക് ലഭിക്കുന്നു. വാഹന ബാറ്ററി നില, റൂട്ട് ട്രാക്കിംഗ് തുടങ്ങിയ വിവരങ്ങള്‍ വിദൂരമായി അവന്റെ/അവളുടെ ഫോണില്‍ ആക്‌സസ് ചെയ്യാന്‍ യമഹ ഇലക്ട്രിക് സ്‌കൂട്ടര്‍ റൈഡറെ ഇത് അനുവദിക്കുന്നു.

NEO ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Yamaha; വിലയും ഫീച്ചറുകളും അറിയാം

കണ്‍സോളില്‍ കോള്‍, സന്ദേശ അറിയിപ്പുകള്‍ പ്രദര്‍ശിപ്പിക്കാനും ഇത് സഹായിക്കുന്നു. കീലെസ് സ്റ്റാര്‍ട്ട്, ഫുള്‍ എല്‍ഇഡി ലൈറ്റിംഗ് എന്നിവയാണ് ഓഫറിലെ മറ്റ് സവിശേഷതകള്‍. ഈ പുതിയ യമഹ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഇന്ത്യയിലെ ലോഞ്ച് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

NEO ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Yamaha; വിലയും ഫീച്ചറുകളും അറിയാം

എന്നാല്‍, യമഹ ഇന്ത്യ ഇവികളില്‍ പ്രവര്‍ത്തിക്കുന്നുവെന്ന വാര്‍ത്തകള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച്, യമഹ ഇന്ത്യയുടെ ഭാവി പ്രദര്‍ശിപ്പിക്കുന്നതിനായി അവര്‍ ഏപ്രില്‍ 11-ന് ഒരു ഡീലര്‍ മീറ്റ് പ്ലാന്‍ ചെയ്തിട്ടുണ്ട്. ഈ ചടങ്ങില്‍ യമഹ തങ്ങളുടെ ആദ്യ ഇന്ത്യന്‍-സ്‌പെക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ പ്രദര്‍ശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.

More from DriveSpark

Article Published On: Monday, March 21, 2022, 18:24 [IST]
English summary
Yamaha launched new neo electric scooter find here price and features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X