അരങ്ങേറ്റത്തിനൊരുങ്ങി 2022 MT09, R7 മോഡലുകള്‍; ടീസര്‍ വീഡിയോ പങ്കിട്ട് Yamaha

കോള്‍ ഓഫ് ദി ബ്ലൂ സംരംഭത്തിന്റെ ഭാഗമായി, യമഹ അതിന്റെ പോര്‍ട്ട്ഫോളിയോയില്‍ കൂടുതല്‍ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ ചേര്‍ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോവുകയാണ്. യമഹ ബ്ലൂ സ്‌ക്വയര്‍ ഡീലര്‍ഷിപ്പുകള്‍ വഴി ചെയ്യുന്നത് പോലെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തലും അജണ്ടയിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അരങ്ങേറ്റത്തിനൊരുങ്ങി 2022 MT09, R7 മോഡലുകള്‍; ടീസര്‍ വീഡിയോ പങ്കിട്ട് Yamaha

ക്യാമ്പെയ്നിന്റെ പതിപ്പ് 3-യുടെ ഭാഗമായി, യമഹ അതിന്റെ നിലവിലെ മോട്ടോര്‍സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും ശ്രേണി ഉയര്‍ത്തിക്കാട്ടുന്ന ഒരു പുതിയ വീഡിയോയും കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. R7 ഫുള്‍ ഫെയര്‍ഡ് ബൈക്കും MT-09 ഹൈപ്പര്‍-നേക്കഡ് മോഡലും വീഡിയോയില്‍ കാണാം എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

അരങ്ങേറ്റത്തിനൊരുങ്ങി 2022 MT09, R7 മോഡലുകള്‍; ടീസര്‍ വീഡിയോ പങ്കിട്ട് Yamaha

ഈ ബൈക്കുകള്‍ ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള സാധ്യതയാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രീമിയം മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റില്‍ വിപണി വിഹിതം വര്‍ധിപ്പിക്കാന്‍ യമഹയ്ക്ക് കഴിഞ്ഞു, അടുത്ത വലിയ മുന്നേറ്റം അതിന്റെ വലിയ ബൈക്കുകളായ R7, MT-09 എന്നിവയില്‍ വന്നേക്കാം.

അരങ്ങേറ്റത്തിനൊരുങ്ങി 2022 MT09, R7 മോഡലുകള്‍; ടീസര്‍ വീഡിയോ പങ്കിട്ട് Yamaha

യമഹ മോട്ടോര്‍ ഇന്ത്യ ഗ്രൂപ്പ് ചെയര്‍മാന്‍ ഇഷിന്‍ ചിഹാനയുടെ പ്രസ്താവനകളും അത്തരം സാധ്യതകളെ പിന്തുണയ്ക്കുന്നുവെന്ന് വേണം പറയാന്‍. ഈ വര്‍ഷം ജൂണില്‍, യമഹ R7, MT-07 പോലുള്ള വലിയ ബൈക്കുകള്‍ പരിമിതമായ അളവില്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ പദ്ധതിയിടുന്നതായി ചിഹാന പറഞ്ഞിരുന്നു.

അരങ്ങേറ്റത്തിനൊരുങ്ങി 2022 MT09, R7 മോഡലുകള്‍; ടീസര്‍ വീഡിയോ പങ്കിട്ട് Yamaha

2022-ല്‍ ലോഞ്ച് ചെയ്യുന്നത് 2023 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന OBD-2 നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ കമ്പനിയെ അനുവദിക്കും. ടീസര്‍ നോക്കുമ്പോള്‍, യമഹ ഇന്ത്യക്കായി MT-07-നെക്കാള്‍ MT-09 തിരഞ്ഞെടുത്തതായി മനസ്സിലാക്കാന്‍ സാധിക്കും.

ഇന്ത്യന്‍ വിപണിയില്‍, ഹോണ്ട CBR650R, കവസാക്കി നിഞ്ച 650 എന്നിവയ്ക്കെതിരെ യമഹ R7 മത്സരിക്കും. 689 സസി ട്വിന്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് മോട്ടോറാണ് യമഹ R7-ന് കരുത്തേകുന്നത്.

അരങ്ങേറ്റത്തിനൊരുങ്ങി 2022 MT09, R7 മോഡലുകള്‍; ടീസര്‍ വീഡിയോ പങ്കിട്ട് Yamaha

ഈ യൂണിറ്റ് പരമാവധി 73.4 bhp പവറും 67 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. ഇത് 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നത്. അസിസ്റ്റും സ്ലിപ്പര്‍ ക്ലച്ചും ക്വിക്ക് ഷിഫ്റ്റ് സിസ്റ്റവും സംയോജിപ്പിച്ചിരിക്കുന്നു.

അരങ്ങേറ്റത്തിനൊരുങ്ങി 2022 MT09, R7 മോഡലുകള്‍; ടീസര്‍ വീഡിയോ പങ്കിട്ട് Yamaha

ഇനി R7-ലേക്ക് വന്നാല്‍, ഉപയോക്താക്കള്‍ക്ക് ഒരു യഥാര്‍ത്ഥ സൂപ്പര്‍സ്പോര്‍ട്ട് അനുഭവം നല്‍കുന്ന മോഡലായിരിക്കും ഇത്. എഞ്ചിന് സുഗമമായ ആക്‌സിലറേഷനോട് കൂടിയ ലീനിയര്‍ ടോര്‍ക്ക് ഉണ്ട്, ഇത് റെവ് ശ്രേണിയിലുടനീളം ഒപ്റ്റിമല്‍ പവറും പ്രകടനവും ഉറപ്പാക്കുന്നു.

അരങ്ങേറ്റത്തിനൊരുങ്ങി 2022 MT09, R7 മോഡലുകള്‍; ടീസര്‍ വീഡിയോ പങ്കിട്ട് Yamaha

പ്രീലോഡ്, റീബൗണ്ട്, കംപ്രഷന്‍ അഡ്ജസ്റ്റബിലിറ്റി എന്നിവയ്ക്കൊപ്പം KYB-യില്‍ നിന്നുള്ള ഇന്‍വേര്‍ട്ടഡ് ഫ്രണ്ട് ഫോര്‍ക്കുകള്‍ ബൈക്കിലുണ്ട്. പിന്നില്‍ മോണോഷോക്ക് സസ്പെന്‍ഷനാണ് ബൈക്കിനുള്ളത്. മുന്നില്‍ 298 mm ഡ്യുവല്‍ ഡിസ്‌കുകളും പിന്നില്‍ 245 mm ഡിസ്‌കും ബ്രേക്കിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നു.

അരങ്ങേറ്റത്തിനൊരുങ്ങി 2022 MT09, R7 മോഡലുകള്‍; ടീസര്‍ വീഡിയോ പങ്കിട്ട് Yamaha

യമഹ MT-09-യിലേക്ക് വന്നാല്‍ ഇന്ത്യയില്‍ ഒരു ചെറിയ കാലയളവിലേക്ക് നേരത്തെ ലഭ്യമായിരുന്നു. 119 bhp കരുത്തും 93 Nm ഉം ടോര്‍ക്കും പുറപ്പെടുവിക്കുന്ന 890 സിസി, ഇന്‍ലൈന്‍ 3-സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് മോട്ടോറാണ് ഇതിന് കരുത്തേകുന്നത്.

അരങ്ങേറ്റത്തിനൊരുങ്ങി 2022 MT09, R7 മോഡലുകള്‍; ടീസര്‍ വീഡിയോ പങ്കിട്ട് Yamaha

എഞ്ചിന്റെ ഏറ്റവും പുതിയ പതിപ്പ്, പുനര്‍രൂപകല്‍പ്പന ചെയ്ത ഇന്ധന വിതരണ സംവിധാനം, കനംകുറഞ്ഞ ഫെയ്ക്ക് പിസ്റ്റണുകള്‍, ഫ്രാക്ചര്‍-സ്പ്ലിറ്റ് കണക്റ്റിംഗ് റോഡുകള്‍, ഓഫ്സെറ്റ്, ഡയറക്ട് പ്ലേറ്റഡ് സിലിണ്ടറുകള്‍, പുതിയ എയര്‍ ഇന്‍ടേക്ക് സിസ്റ്റം എന്നിങ്ങനെ നിരവധി അപ്ഡേറ്റുകള്‍ ഉള്‍ക്കൊള്ളുന്നു. 6-സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നു.

അരങ്ങേറ്റത്തിനൊരുങ്ങി 2022 MT09, R7 മോഡലുകള്‍; ടീസര്‍ വീഡിയോ പങ്കിട്ട് Yamaha

റൈഡ്-ബൈ-വയര്‍ സിസ്റ്റങ്ങളുടെ ഒരു ശ്രേണി ഉപയോഗിച്ച് പ്രകടനവും റൈഡ് ഡൈനാമിക്‌സും മെച്ചപ്പെടുത്തിയിട്ടുണ്ട്. ചില പ്രധാന സാങ്കേതികവിദ്യകളില്‍ ലീന്‍-ആംഗിള്‍ സെന്‍സിറ്റീവ് ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, സ്ലൈഡ് കണ്‍ട്രോള്‍ സിസ്റ്റം, ലിഫ്റ്റ് കണ്‍ട്രോള്‍ സിസ്റ്റം, എബിഎസ് ഉള്ള ബ്രേക്ക് കണ്‍ട്രോള്‍ സിസ്റ്റം, ചിപ്പ് അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് നിയന്ത്രിത ത്രോട്ടില്‍ സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നു.

അരങ്ങേറ്റത്തിനൊരുങ്ങി 2022 MT09, R7 മോഡലുകള്‍; ടീസര്‍ വീഡിയോ പങ്കിട്ട് Yamaha

ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍, ജലത്തിന്റെ താപനില, വായുവിന്റെ താപനില, ശരാശരി മൈലേജ്, ശേഷിക്കുന്ന ഇന്ധനം എന്നിങ്ങനെയുള്ള വിവരങ്ങളുടെ ഒരു ശ്രേണി പ്രദര്‍ശിപ്പിക്കുന്ന 3.5 ഇഞ്ച് ഫുള്‍-കളര്‍ TFT ഇന്‍സ്ട്രുമെന്റ് യൂണിറ്റാണ് യമഹ MT-09 ന് ഉള്ളത്.

അരങ്ങേറ്റത്തിനൊരുങ്ങി 2022 MT09, R7 മോഡലുകള്‍; ടീസര്‍ വീഡിയോ പങ്കിട്ട് Yamaha

പോയ വര്‍ഷം തന്നെ R7, MT-09 മോഡലുകളുടെ നവീകരിച്ച പതിപ്പിനെ കമ്പനി ആഗോള വിപണിയില്‍ അവതരിപ്പിച്ചിരുന്നു. R7 രണ്ട് കളര്‍ സ്‌കീമുകളിലാണ് ആഗോള വിപണിയില്‍ ലഭിക്കുന്നത്. ടീം യമഹ ബ്ലൂ, പെര്‍ഫോമന്‍സ് ബ്ലാക്ക്. സൂപ്പര്‍സ്പോര്‍ട്ട് മോട്ടോര്‍സൈക്കിളിന്റെ വില 8,999 ഡോളറാണ്. നിലവിലെ എക്സ്ചേഞ്ച് നിരക്കുകള്‍ അനുസരിച്ച്, ഇത് ഏകദേശം 6.60 ലക്ഷം രൂപ എക്സ്ഷോറൂം വിലയാകുമെന്ന് വേണം പറയാന്‍.

അരങ്ങേറ്റത്തിനൊരുങ്ങി 2022 MT09, R7 മോഡലുകള്‍; ടീസര്‍ വീഡിയോ പങ്കിട്ട് Yamaha

ഈ മോഡലുകള്‍ക്കൊപ്പം തന്നെ 2022 R3-യും വിപണിയില്‍ എത്തിയേക്കുമെന്ന് സൂചനകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കമ്പനി ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ നടത്തിയിട്ടില്ല. ഉയര്‍ന്ന വില കാരണം ഇടക്കാലത്ത് ഈ മോഡലിനെ കമ്പനി വിപണിയില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു.

അരങ്ങേറ്റത്തിനൊരുങ്ങി 2022 MT09, R7 മോഡലുകള്‍; ടീസര്‍ വീഡിയോ പങ്കിട്ട് Yamaha

അന്തരാഷ്ട്ര വിപണികളില്‍ ബ്രാന്‍ഡിന്റെ ഹിറ്റ് മോഡലുകളില്‍ ഒന്നാണ് R3. പുതിയ മോഡല്‍ വിപണിയില്‍ എത്തുമ്പോള്‍ വില കുറച്ചേക്കുമെന്നാണ് സൂചന. എതിരളികളെ വെച്ച് നോക്കുമ്പോള്‍ ഉയര്‍ന്ന വിലയാണ് ഇതിന്റെ വില്‍പ്പന കുറയുന്നതെന്ന് വേണം പറയാന്‍.

More from DriveSpark

Article Published On: Wednesday, August 17, 2022, 15:49 [IST]
English summary
Yamaha planning to introduce 2022 r7 mt09 teased on official website
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X