പുതിയ ഫീച്ചറുകള്‍, ബ്ലൂടൂത്ത് അപ്‌ഡേറ്റ്; MT15-യുടെ നവീകരിച്ച പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി Yamaha

രാജ്യത്തെ ജനപ്രിയ എന്‍ട്രി ലെവല്‍ പെര്‍ഫോമന്‍സ്-ഓറിയന്റഡ് ബൈക്കുകളിലൊന്നായ MT15-ന് ഉടന്‍ തന്നെ പുതിയ അപ്ഡേറ്റ് നല്‍കാനൊരുങ്ങുകയാണ് യഹമ. പ്രധാനമായും പുതിയ ഏതാനും ഫീച്ചറുകളാകും MT15-ല്‍ കമ്പനി വാഗ്ദാനം ചെയ്യുക.

പുതിയ ഫീച്ചറുകള്‍, ബ്ലൂടൂത്ത് അപ്‌ഡേറ്റ്; MT15-യുടെ നവീകരിച്ച പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി Yamaha

ബ്ലൂടൂത്ത് അടിസ്ഥാനമാക്കിയുള്ള കണക്റ്റിവിറ്റി ഫീച്ചറുകളുള്ള ഒരു പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍ ആയിരിക്കും പ്രധാന അപ്ഡേറ്റുകളിലൊന്ന്. ഇത് R15 V4-ന് സമാനമായിരിക്കാനാണ് സാധ്യത. ഇതിന്റെ അവതരണം സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ഇല്ലെങ്കിലും, 2022 ഫെബ്രുവരി-മാര്‍ച്ച് മാസത്തോടെ ഈ മോഡല്‍ ഡീലര്‍ഷിപ്പുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ ഫീച്ചറുകള്‍, ബ്ലൂടൂത്ത് അപ്‌ഡേറ്റ്; MT15-യുടെ നവീകരിച്ച പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി Yamaha

ട്രാക്ഷന്‍ കണ്‍ട്രോള്‍ ഓണ്‍/ഓഫ്, ഗിയര്‍ പൊസിഷന്‍, ഗിയര്‍ ഷിഫ്റ്റ് ടൈമിംഗ് ഇന്‍ഡിക്കേറ്റര്‍, ട്രാക്ക്/സ്ട്രീറ്റ് മോഡ്, ലാപ് ടൈമിംഗ്‌സ്, ശരാശരി മൈലേജ്, ശരാശരി വേഗത, കൂളന്റ് താപനില, തുടങ്ങിയ വിവരങ്ങളുടെ ഒരു ശ്രേണി തന്നെ ഇത് പ്രദര്‍ശിപ്പിക്കുന്നു.

പുതിയ ഫീച്ചറുകള്‍, ബ്ലൂടൂത്ത് അപ്‌ഡേറ്റ്; MT15-യുടെ നവീകരിച്ച പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി Yamaha

ഉപയോക്താക്കള്‍ക്ക് കണ്‍സോളുമായി അവരുടെ സ്മാര്‍ട്ട്‌ഫോണുകള്‍ ജോടിയാക്കാന്‍ കഴിയും. അതുപോലെ തന്നെ Y-കണക്ട് ആപ്പ്, കണക്റ്റ് ചെയ്തുകഴിഞ്ഞാല്‍, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സ്‌ക്രീന്‍ കോള്‍ അലേര്‍ട്ട്, എസ്എംഎസ്, ഇമെയില്‍ അറിയിപ്പ്, ഫോണ്‍ ബാറ്ററി ലെവല്‍, ആപ്പ് കണക്റ്റിവിറ്റി നില തുടങ്ങിയ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

പുതിയ ഫീച്ചറുകള്‍, ബ്ലൂടൂത്ത് അപ്‌ഡേറ്റ്; MT15-യുടെ നവീകരിച്ച പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി Yamaha

Y-കണക്ട് ആപ്പില്‍, ഉപയോക്താക്കള്‍ക്ക് ഇന്ധന ഉപഭോഗ ട്രാക്കര്‍, അവസാന പാര്‍ക്കിംഗ് ലൊക്കേഷന്‍, റിവേഴ്സ് ഡാഷ്ബോര്‍ഡ്, തകരാര്‍ അറിയിപ്പ്, മെയിന്റനന്‍സ് വാര്‍ണിംഗ്, റൈഡ് അനലിറ്റിക്സ് എന്നിവ പോലുള്ള നിരവധി വിവരങ്ങള്‍ ആക്സസ് ചെയ്യാന്‍ കഴിയും.

പുതിയ ഫീച്ചറുകള്‍, ബ്ലൂടൂത്ത് അപ്‌ഡേറ്റ്; MT15-യുടെ നവീകരിച്ച പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി Yamaha

മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്തുക, ശരിയായ ബൈക്ക് പരിചരണവും അറ്റകുറ്റപ്പണിയും ഉറപ്പാക്കുക, ഉപയോക്താക്കളെ അവരുടെ റൈഡിംഗ് കഴിവുകള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുക എന്നിവയാണ് ഇതിന്റെ അടിസ്ഥാന ആശയമെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നു.

പുതിയ ഫീച്ചറുകള്‍, ബ്ലൂടൂത്ത് അപ്‌ഡേറ്റ്; MT15-യുടെ നവീകരിച്ച പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി Yamaha

MT15-ന്റെ മറ്റൊരു പ്രധാന അപ്ഡേറ്റ് മുന്‍വശത്തുള്ള USD ഫോര്‍ക്കുകളായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ രൂപത്തില്‍, ബൈക്കിന് സ്റ്റാന്‍ഡേര്‍ഡ് ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ കമ്പനി നല്‍കിയിട്ടുണ്ട്.

പുതിയ ഫീച്ചറുകള്‍, ബ്ലൂടൂത്ത് അപ്‌ഡേറ്റ്; MT15-യുടെ നവീകരിച്ച പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി Yamaha

റിയര്‍ ലിങ്ക്ഡ്-ടൈപ്പ് മോണോക്രോസ് സസ്‌പെന്‍ഷന്‍ നിലവിലെ മോഡലിന് സമാനമായിരിക്കും. ഉയര്‍ന്ന വേഗതയിലും വളവിലും ബ്രേക്കിംഗ് സമയത്തും മികച്ച നിയന്ത്രണവും കൈകാര്യം ചെയ്യലും ഉറപ്പാക്കിക്കൊണ്ട് USD ഫോര്‍ക്കുകള്‍ റൈഡ് ഡൈനാമിക്‌സ് ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു.

പുതിയ ഫീച്ചറുകള്‍, ബ്ലൂടൂത്ത് അപ്‌ഡേറ്റ്; MT15-യുടെ നവീകരിച്ച പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി Yamaha

R15 V4-ല്‍ USD ഫോര്‍ക്കുകള്‍ ഗോള്‍ഡന്‍ ഫിനിഷിലാണ് നല്‍കിയിരിക്കുന്നത്. ഡ്യുവല്‍-ചാനല്‍ എബിഎസ് ആണ് MT-15-ന് അവതരിപ്പിക്കാന്‍ കഴിയുന്ന മറ്റൊരു സവിശേഷത. നിലവില്‍, സിംഗിള്‍-ചാനല്‍ എബിഎസാണ് ബൈക്കിന് നല്‍കിയിരിക്കുന്നത്.

പുതിയ ഫീച്ചറുകള്‍, ബ്ലൂടൂത്ത് അപ്‌ഡേറ്റ്; MT15-യുടെ നവീകരിച്ച പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി Yamaha

മുന്നില്‍ 282 mm ഡിസ്‌ക്കും പിന്നില്‍ 220 mm ഡിസ്‌ക്കും ബ്രേക്കിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നു. ബൈക്കിന് രണ്ടറ്റത്തും 17 ഇഞ്ച് വീലുകള്‍ ഉണ്ട്, 100/80 ഫ്രണ്ട്, 140/70 വീതിയുള്ള പിന്‍ ടയര്‍ എന്നിവയുണ്ട്. MT-15-നായി യമഹ ചില സ്‌റ്റൈല്‍ അപ്ഡേറ്റുകള്‍ അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.

പുതിയ ഫീച്ചറുകള്‍, ബ്ലൂടൂത്ത് അപ്‌ഡേറ്റ്; MT15-യുടെ നവീകരിച്ച പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി Yamaha

എന്നാല്‍ അതില്‍ ഭൂരിഭാഗവും നിലവിലെ മോഡലിന് സമാനമായിരിക്കും. ബൈ-ഫങ്ഷണല്‍ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ബ്ലാക്ക്ഡ്-ഔട്ട് ഘടകങ്ങള്‍, ശില്‍പ്പമുള്ള ഇന്ധന ടാങ്ക്, പരുക്കന്‍ എഞ്ചിന്‍ ഗാര്‍ഡ്, ക്രോം-ടിപ്പ്ഡ് എക്സ്ഹോസ്റ്റ്, ഗ്രാബ് ബാറോടുകൂടിയ യൂണി-ലെവല്‍ സീറ്റ്, ഉയര്‍ത്തിയ എല്‍ഇഡി ടെയില്‍ ലൈറ്റ് തുടങ്ങിയ സവിശേഷതകളോടെയാകും ബൈക്കിനെ വിപണിയില്‍ എത്തിക്കുക.

പുതിയ ഫീച്ചറുകള്‍, ബ്ലൂടൂത്ത് അപ്‌ഡേറ്റ്; MT15-യുടെ നവീകരിച്ച പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി Yamaha

അതേസമയം മെക്കാനിക്കല്‍ ഭാഗങ്ങളില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ പ്രതീക്ഷിക്കേണ്ട. എഞ്ചിന്‍ നിലവിലെ മോഡലിന് സമാനമായിരിക്കും, 155 സിസി, ലിക്വിഡ് കൂള്‍ഡ്, SOHC, 4-വാല്‍വ് യൂണിറ്റ് തന്നെയാകും നവീകരിച്ച് എത്തുന്ന മോട്ടോര്‍സൈക്കിളിനും കരുത്ത് നല്‍കുക.

പുതിയ ഫീച്ചറുകള്‍, ബ്ലൂടൂത്ത് അപ്‌ഡേറ്റ്; MT15-യുടെ നവീകരിച്ച പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി Yamaha

ഇത് 10,000 rpm-ല്‍ 18.5 bhp പരമാവധി കരുത്തും 8,500 rpm-ല്‍ 13.9 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. സ്ഥിരമായ മെഷ് 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ഈ യൂണിറ്റ് ജോടിയാക്കുകയും ചെയ്തിട്ടുണ്ട്.

പുതിയ ഫീച്ചറുകള്‍, ബ്ലൂടൂത്ത് അപ്‌ഡേറ്റ്; MT15-യുടെ നവീകരിച്ച പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി Yamaha

വേരിയബിള്‍ വാല്‍വ് ആക്‌ച്വേഷന്‍ (VVA), അസിസ്റ്റ്, സ്ലിപ്പര്‍ ക്ലച്ച് (ASC) എന്നിവ പോലുള്ള മറ്റ് സവിശേഷതകള്‍ സമാനമായിരിക്കും. ആവശ്യമുള്ള പവറും ടോര്‍ക്കും റെവ് ശ്രേണിയിലുടനീളം ലഭ്യമാണെന്ന് VVA ഉറപ്പാക്കുന്നു.

പുതിയ ഫീച്ചറുകള്‍, ബ്ലൂടൂത്ത് അപ്‌ഡേറ്റ്; MT15-യുടെ നവീകരിച്ച പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി Yamaha

ക്ലച്ച് വലിക്കുന്നതിന് ആവശ്യമായ ബലം കുറയ്ക്കുകയും സുഗമമായ ഡൗണ്‍ഷിഫ്റ്റുകള്‍ ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ ASC റൈഡറുടെ ക്ഷീണം കുറയ്ക്കുന്നു. MT15 നിലവില്‍ 1.47 ലക്ഷം മുതല്‍ 1.50 ലക്ഷം രൂപ വരെയാണ് വിപണിയില്‍ വില. അപ്‌ഡേറ്റ് ചെയ്ത 2022 MT15-ന് 10,000 രൂപ വരെ വില കൂടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Source: Bikewale

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha planning to launch 2022 mt15 soon in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X