നവീകരണങ്ങളോടെ 2022 R3 എത്തുന്നു; ലോഞ്ച് ദീപാവലിയോടെ, സ്ഥിരീകരിക്കാതെ Yamaha

രാജ്യത്തെ സ്പോര്‍ട്സ് ബൈക്കുകളുടെ മുന്‍നിര ദാതാവായി യമഹ സ്വയം നിലയുറപ്പിച്ച സമയത്താണ് 2015-ല്‍ യമഹ YZF-R3 ഇന്ത്യയില്‍ അവതരിപ്പിച്ചത്. എന്നിരുന്നാലും, 3.25 ലക്ഷം രൂപ എന്ന ഉയര്‍ന്ന വില കാരണം, യമഹ R3-ന് ശക്തമായ വില്‍പ്പന രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞില്ല.

നവീകരണങ്ങളോടെ 2022 R3 എത്തുന്നു; ലോഞ്ച് ദീപാവലിയോടെ, സ്ഥിരീകരിക്കാതെ Yamaha

കെടിഎം RC 390, ടിവിഎസ് അപ്പാച്ചെ RR310 തുടങ്ങിയ എതിരാളികളേക്കാള്‍ കൂടുതലായിരുന്നു ബൈക്കിന്റെ വില. അതേസമയം അന്തരാഷ്ട്ര വിപണികളില്‍ വന്‍ ഹിറ്റായി ഓടുന്ന യമഹയുടെ ഒരു മോഡല്‍ കൂടിയാണിത്.

നവീകരണങ്ങളോടെ 2022 R3 എത്തുന്നു; ലോഞ്ച് ദീപാവലിയോടെ, സ്ഥിരീകരിക്കാതെ Yamaha

ബ്രാന്‍ഡ് ലൈനപ്പിലെ R15-ന് മുകളിലാണ് R3 സ്ഥാനം പിടിച്ചിരിക്കുന്നത്. യമഹ R3-യുടെ ബിഎസ് VI പതിപ്പ് വളരെ നേരത്തെ തന്നെ പുറത്തിറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ കൊവിഡ് മഹാമാരി കാരണം പ്ലാനുകള്‍ വൈകുകയായിരുന്നു.

നവീകരണങ്ങളോടെ 2022 R3 എത്തുന്നു; ലോഞ്ച് ദീപാവലിയോടെ, സ്ഥിരീകരിക്കാതെ Yamaha

2022 ദീപാവലിയോടെ R3 ഇന്ത്യയില്‍ റീലോഞ്ച് ചെയ്യപ്പെടുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. R3 ഒരു ബെസ്റ്റ് സെല്ലര്‍ ആയി മാറണമെങ്കില്‍, അതിന്റെ വില പരിഷ്‌കരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

നവീകരണങ്ങളോടെ 2022 R3 എത്തുന്നു; ലോഞ്ച് ദീപാവലിയോടെ, സ്ഥിരീകരിക്കാതെ Yamaha

അടുത്തിടെ പുറത്തിറക്കിയ ബിഎംഡബ്ല്യൂ G310RR പോലുള്ള പുതിയ എതിരാളികളുമായും ഇതിന് വിപണിയില്‍ മത്സരിക്കേണ്ടതുണ്ട്. ബിഎംഡബ്ല്യുവിന്റെ എന്‍ട്രി ലെവല്‍ ഫെയര്‍ഡ് ബൈക്കിന് 2.85 ലക്ഷം രൂപയാണ് വില, ഇത് ടിവിഎസ് അപ്പാച്ചെ RR310-നേക്കാള്‍ 20,000 രൂപ കൂടുതലാണ്.

നവീകരണങ്ങളോടെ 2022 R3 എത്തുന്നു; ലോഞ്ച് ദീപാവലിയോടെ, സ്ഥിരീകരിക്കാതെ Yamaha

നിരവധി അന്താരാഷ്ട്ര വിപണികളില്‍, യമഹ ഈ വര്‍ഷം R3-യുടെ 2022 പതിപ്പ് പുറത്തിറക്കിയിരുന്നു. ഇന്ത്യയില്‍ ബൈക്ക് നിര്‍ത്തലാക്കിയ സമയം മുതല്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടെ നിരവധി അപ്ഡേറ്റുകള്‍ അവതരിപ്പിച്ചു.

നവീകരണങ്ങളോടെ 2022 R3 എത്തുന്നു; ലോഞ്ച് ദീപാവലിയോടെ, സ്ഥിരീകരിക്കാതെ Yamaha

മോട്ടോജിപി YZR-M1-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 2022 R3-ന് എത്തുന്നതെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. സുഗമമായ എയറോഡൈനാമിക് ഡിസൈനും നവീകരിച്ച കോസ്‌മെറ്റിക് മാറ്റങ്ങളും പുതിയ മോഡലില്‍ ഉണ്ടാകും.

നവീകരണങ്ങളോടെ 2022 R3 എത്തുന്നു; ലോഞ്ച് ദീപാവലിയോടെ, സ്ഥിരീകരിക്കാതെ Yamaha

ഡ്യുവല്‍ എല്‍ഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണം, ഫാസ്റ്റ് എഞ്ചിന്‍ കൂളിംഗിനുള്ള സെന്‍ട്രല്‍ എയര്‍ഡക്ട്, കോംപാക്റ്റ് വിന്‍ഡ്സ്‌ക്രീന്‍, ഫ്രണ്ട് കൗള്‍ മൗണ്ടഡ് സ്പോര്‍ട്ടി റിയര്‍ വ്യൂ മിററുകള്‍, സൈഡ് ഫെയറിംഗ് മൗണ്ടഡ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, സ്‌കല്‍പ്റ്റഡ് ഫ്യുവല്‍ ടാങ്ക്, സ്പ്ലിറ്റ് സീറ്റ് ഡിസൈന്‍, അപ്സ്വെപ്പ് എക്സ്ഹോസ്റ്റ് എന്നിവ ചില പ്രധാന സവിശേഷതകളാണ്.

നവീകരണങ്ങളോടെ 2022 R3 എത്തുന്നു; ലോഞ്ച് ദീപാവലിയോടെ, സ്ഥിരീകരിക്കാതെ Yamaha

ട്രാക്കുകള്‍ക്കായി നിര്‍മ്മിച്ച യമഹ R3, പിന്‍-സെറ്റ് ഫുട്പെഗുകളും ലോ-സെറ്റ് ഹാന്‍ഡില്‍ബാറും സഹിതം പ്രതിബദ്ധതയുള്ള റൈഡിംഗ് സ്റ്റാന്‍സാണ്. ഇന്ധന ശേഷി, ഗിയര്‍ പൊസിഷന്‍, ജലത്തിന്റെ താപനില, തത്സമയ ശരാശരി ഇന്ധനക്ഷമത, ട്രിപ്പ് മീറ്റര്‍, ക്ലോക്ക് എന്നിങ്ങനെയുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍ ബൈക്കിലുണ്ട്.

നവീകരണങ്ങളോടെ 2022 R3 എത്തുന്നു; ലോഞ്ച് ദീപാവലിയോടെ, സ്ഥിരീകരിക്കാതെ Yamaha

വര്‍ഷങ്ങളായി, യമഹ അതിന്റെ പവര്‍-ടു-വെയ്റ്റ് അനുപാതം വര്‍ദ്ധിപ്പിക്കുന്നതിനായി R3-യുടെ ഭാരം കുറയ്ക്കാന്‍ ശ്രമിച്ചു. ഭാരം കുറഞ്ഞ പ്രൊഫൈല്‍ റേസ്ട്രാക്കുകളിലും തിരക്കേറിയ നഗര, ഹൈവേകളിലും പ്രകടനം മെച്ചപ്പെടുത്തുന്നുവെന്നും പറയുന്നു.

നവീകരണങ്ങളോടെ 2022 R3 എത്തുന്നു; ലോഞ്ച് ദീപാവലിയോടെ, സ്ഥിരീകരിക്കാതെ Yamaha

വരുത്തിയ മാറ്റങ്ങളില്‍ ഷാസിയിലെ മാറ്റങ്ങളും ഭാരം കുറഞ്ഞതും എന്നാല്‍ ശക്തവുമായ പിസ്റ്റണുകളുടെ ഉപയോഗവും ഉള്‍പ്പെടുന്നു. 2022 R3-ന് 170 കിലോഗ്രാം ഭാരം ഉണ്ട്, ഇത് RC 390, RR310 എന്നിവയേക്കാള്‍ കുറവാണ്. 780 mm കുറഞ്ഞ സീറ്റ് ഉയരമാണ് മറ്റൊരു നേട്ടം, ഇത് ബാലന്‍സ് മെച്ചപ്പെടുത്താനും കൈകാര്യം ചെയ്യാനും സഹായിക്കുന്നു.

നവീകരണങ്ങളോടെ 2022 R3 എത്തുന്നു; ലോഞ്ച് ദീപാവലിയോടെ, സ്ഥിരീകരിക്കാതെ Yamaha

യമഹ R3-ന് മുന്നില്‍ USD ഫോര്‍ക്കുകളും പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോക്രോസ് പിന്‍ സസ്‌പെന്‍ഷനുമുണ്ട്. മുന്നിലും പിന്നിലും 298 mm, 220 mm ഡിസ്‌ക് ബ്രേക്കിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നു. ഡ്യുവല്‍-ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. ബൈക്കിന് രണ്ടറ്റത്തും 17 ഇഞ്ച് ടയറുകളുമുണ്ട്, 110/70 മുന്‍ ടയറുകളും 140/70 പിന്‍ ടയറുകളും ഉണ്ട്.

നവീകരണങ്ങളോടെ 2022 R3 എത്തുന്നു; ലോഞ്ച് ദീപാവലിയോടെ, സ്ഥിരീകരിക്കാതെ Yamaha

എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍, 10,750 rpm-ല്‍ 40.4 bhp പരമാവധി കരുത്തും 9,000 rpm-ല്‍ 29.4 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 321 സിസി, ലിക്വിഡ് കൂള്‍ഡ്, DOHC മോട്ടോറാണ് ബൈക്കിന് കരുത്ത് പകരുന്നത്.

നവീകരണങ്ങളോടെ 2022 R3 എത്തുന്നു; ലോഞ്ച് ദീപാവലിയോടെ, സ്ഥിരീകരിക്കാതെ Yamaha

സ്ലിപ്പര്‍ ക്ലച്ച് ഉള്ള 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ഇത് ജോടിയാക്കുകയും ചെയ്തിരിക്കുന്നു. ഉയര്‍ന്ന വേഗതയില്‍ പോലും സുഗമവും വൈബ്രേഷന്‍ രഹിതവുമായ റൈഡുകള്‍ ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്ന ഉയര്‍ന്ന റെവ് ആര്‍ക്കിടെക്ചറും നൂതന സിലിണ്ടര്‍ നിര്‍മ്മാണവും എഞ്ചിനുണ്ട്.

നവീകരണങ്ങളോടെ 2022 R3 എത്തുന്നു; ലോഞ്ച് ദീപാവലിയോടെ, സ്ഥിരീകരിക്കാതെ Yamaha

അതേസമയം ഇരുചക്ര വാഹന പ്രേമികള്‍ നെഞ്ചിലേറ്റിയ RX100-ഉം നിരത്തിലേക്ക് തിരികെയെത്തിക്കാനുള്ള ഒരുക്കത്തിലാണ് യമഹ ഇപ്പോള്‍. കമ്പനി തന്നെ ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തുകയും ചെയ്തു. ജാപ്പനീസ് ബ്രാന്‍ഡിന് രാജ്യത്ത് മികച്ച ഒരു അടിത്തറ സമ്മാനിച്ചൊരു മോഡല്‍ കൂടിയായിരുന്നു ഈ RX100.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha planning to lunch 2022 r3 india find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X