ഇന്ത്യയ്ക്കായി പുത്തൻ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കാനൊരുങ്ങി Yamaha

ഹീറോ ഇലക്ട്രിക്, ഒഖിനാവ, ആമ്പിയർ, ഓല, ഏഥർ, തുടങ്ങിയ കമ്പനികൾ ഇലക്ട്രിക് ഇരുചക്രവാഹന വിഭാഗത്തിൽ മുന്നിട്ട് നിൽക്കുന്ന ഈ സമയത്ത്, മുഖ്യധാരാ നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ്, ഹോണ്ട, യമഹ, സുസുക്കി തുടങ്ങിയ കമ്പനികൾ തങ്ങളുടെ ആദ്യ ഇവി മോഡലുക8 പോലും ഇന്ത്യയിൽ പുറത്തിറക്കിയിട്ടില്ല.

ഇന്ത്യയ്ക്കായി പുത്തൻ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കാനൊരുങ്ങി Yamaha

സമീപ മാസങ്ങളിൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ ശക്തമായ വളർച്ച രേഖപ്പെടുത്തിയതിനാൽ പ്രമുഖ നിർമ്മാതാക്കളുടെ എല്ലാം ഇവി മേഘലയിലേക്ക് കണ്ണ് വെച്ചിരിക്കുകയാണ്.

ഇന്ത്യയ്ക്കായി പുത്തൻ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കാനൊരുങ്ങി Yamaha

ഉയർന്ന പെട്രോൾ വില, കേന്ദ്ര/സംസ്ഥാന സർക്കാർ സബ്‌സിഡികൾ, ചാർജിംഗ് സ്റ്റേഷനുകളുടെ ലഭ്യത എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങൾ ഇവികളുടെ അഡോപ്ഷനെ സ്വാധീനിക്കുന്നു. സ്ഥാപിത പ്ലെയർസിന് ഇവി രംഗത്ത് തങ്ങളുടെ ഷെയർ സെറ്റ് ചെയ്യാനുള്ള ശരിയായ സമയമാണിത്.

ഇന്ത്യയ്ക്കായി പുത്തൻ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കാനൊരുങ്ങി Yamaha

ഈ വർഷം അവസാനത്തോടെ നിരവധി പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൊന്ന് യമഹയുടേതായിരിക്കും.

ഔദ്യോഗിക ലോഞ്ച് ചെയ്യുന്നതിന് മുമ്പ്, ഇത് ഏപ്രിൽ 11 -ന് ജാപ്പനീസ് നിർമ്മാതാക്കൾ അനാവരണം ചെയ്യാൻ സാധ്യതയുണ്ട്. യമഹ ഇന്ത്യ തങ്ങളുടെ ഡീലർമാർക്ക് ഒരു ബ്ലോക്ക് യുവർ ഡേറ്റ് ഇൻവൈറ്റ് ഇതിനോടകം അയച്ചിട്ടുണ്ട്.

ഇന്ത്യയ്ക്കായി പുത്തൻ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കാനൊരുങ്ങി Yamaha

ഇൻവൈറ്റ് കൂടുതൽ ഒന്നും വെളിപ്പെടുത്തുന്നില്ലെങ്കിലും, ഉൽപ്പന്നം സ്റ്റൈലിഷ്, സ്‌പോർട്ടി ആയിരിക്കുമെന്ന് പറയുന്നു. യമഹയ്‌ക്കൊപ്പം ഇത് ഒരു ആവേശകരമായ പുതിയ ഭാവിയായിരിക്കുമെന്ന് ഇൻവൈറ്റ് പറയുന്നു. വരാനിരിക്കുന്ന ഉൽപ്പന്നം ഒരു ഇലക്ട്രിക് വാഹനമായിരിക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു, മിക്കവാറും ഒരു ഇലക്ട്രിക് സ്കൂട്ടറാവും ഇത്.

ഇന്ത്യയ്ക്കായി പുത്തൻ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കാനൊരുങ്ങി Yamaha

E01 എന്ന നെയിംപ്ലേറ്റ് യമഹ ഇന്ത്യയിൽ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ EC-05 എന്ന പേരും കമ്പനി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ ഇലക്ട്രിക് സ്കൂട്ടർ ഇതിനകം തായ്‌വാനിൽ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്.

ഇവികളുടെയും ബാറ്ററി സ്വാപ്പിംഗ് ഇൻഫ്രാസ്ട്രക്ചറിന്റെയും മുൻനിര ദാതാക്കളിൽ ഒരാളായ തായ്‌വാൻ ആസ്ഥാനമായുള്ള Gogoro Inc.-യുമായി സഹകരിച്ചാണ് യമഹ ഇത് വികസിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയ്ക്കായി പുത്തൻ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കാനൊരുങ്ങി Yamaha

ഇന്ത്യൻ വിപണിയിൽ യമഹയുടെ ആദ്യ ഇവി മാക്സി സ്റ്റൈൽ സ്കൂട്ടറായിരിക്കാം. ഇത് ഒരു പ്രീമിയം ഉൽപ്പന്നമായിരിക്കും, ഒരുപക്ഷേ ഏഥർ 450X, ബജാജ് ചേതക് എന്നിവയോട് മത്സരിക്കും. സ്കൂട്ടറിൽ പൂർണ്ണ ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് കൺസോൾ ഉണ്ടായിരിക്കും.

ബ്ലൂടൂത്ത് അടിസ്ഥാനമാക്കിയുള്ള കണക്റ്റിവിറ്റി ഇത് ഫീച്ചറുകൾ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. യമഹയുടെ സ്മാർട്ട്‌ഫോൺ ആപ്പ് വഴി ഉപഭോക്താക്കൾക്ക് നിരവധി ഫീച്ചറുകളും ഫംഗ്‌ഷനുകളും ആക്‌സസ് ചെയ്യാൻ കഴിയും.

ഇന്ത്യയ്ക്കായി പുത്തൻ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കാനൊരുങ്ങി Yamaha

യമഹയുടെ ഇന്ത്യ സ്പെക്ക് ഇലക്ട്രിക് സ്കൂട്ടറിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോൾ വിരളമാണ്. പ്രകടനത്തിന്റെ കാര്യത്തിൽ, ഹോണ്ട ആക്ടിവ, ടിവിഎസ് ജൂപ്പിറ്റർ പോലെയുള്ള 110 സിസി പെട്രോൾ സ്കൂട്ടറുമായി താരതമ്യപ്പെടുത്താവുന്നതാണ്.

വാഹനത്തിന്റെ റൈഡിംഗ് റേഞ്ച് 70-80 കിലോമീറ്ററും ഉയർന്ന വേഗത ഏകദേശം 80-100 കിലോമീറ്ററും ആയിരിക്കും. സുഖപ്രദമായ റൈഡിംഗ് എർഗണോമിക്‌സ് സ്‌കൂട്ടർ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയ്ക്കായി പുത്തൻ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കാനൊരുങ്ങി Yamaha

ഇതിന് ഒന്നിലധികം റൈഡ് മോഡുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അത് സ്കൂട്ടറിന്റെ വേഗതയും റേഞ്ചും നിർണ്ണയിക്കും. യമഹ ഇലക്ട്രിക് സ്‌കൂട്ടറിന് മുന്നിൽ ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്‌സോർബറുകളും ലഭിക്കും.

ഇന്ത്യയ്ക്കായി പുത്തൻ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കാനൊരുങ്ങി Yamaha

എൽഇഡി ഹെഡ്‌ലൈറ്റ്, മുന്നിലും പിന്നിലും അലോയികൾ, ട്രെൻഡി റിയർ വ്യൂ മിററുകൾ, സുഖപ്രദമായ സിംഗിൾ പീസ് സീറ്റ് എന്നിവ ഉൾപ്പെടുന്നു. ABS -മായി സംയോജിപ്പിച്ച് ഡിസ്ക് ബ്രേക്കുകൾ ഉപയോഗിച്ചാണ് ബ്രേക്കിംഗ് ചുമതലകൾ നിർവഹിക്കുന്നത്.

ഇന്ത്യയ്ക്കായി പുത്തൻ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കാനൊരുങ്ങി Yamaha

മറ്റ് പല ഇവി നിർമ്മാതാക്കളെ പോലെ, യമഹയ്ക്ക് ഒന്നിലധികം ഓണർഷിപ്പ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യാൻ കഴിയും. ബാറ്ററി സ്വാപ്പിംഗ് ഇൻഫ്രാസ്ട്രക്ചറിന്റെ പിന്തുണയുള്ള സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനമാക്കിയുള്ള പ്ലാൻ ഇതിലൊന്നായിരിക്കും.

ഇന്ത്യയ്ക്കായി പുത്തൻ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കാനൊരുങ്ങി Yamaha

ഉപഭോക്താക്കൾക്ക് ബാറ്ററി ഇല്ലാതെ സ്‌കൂട്ടർ വാങ്ങാനും ബാറ്ററികൾ സ്വാപ്പ് ചെയ്യുന്നതിനുള്ള വിലയ്‌ക്കൊപ്പം പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ ഫീ നൽകാനും കഴിയും. 2022 മെയ്/ജൂൺ മാസങ്ങളിൽ ലോഞ്ചിനും, ഔദ്യോഗിക വിശദാംശങ്ങൾ വരും ആഴ്ചകളിൽ ബ്രാൻഡ് വെളിപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Saturday, March 12, 2022, 18:18 [IST]
English summary
Yamaha to launch new electric scooter in india
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X