പുത്തൻ ഫീച്ചറുകളുമായി 2022 Force X 125 അവതരിപ്പിച്ച് Yamaha
പ്രധാന അന്താരാഷ്ട്ര വിപണികളിലുടനീളം യമഹ തങ്ങളുടെ സ്‌കൂട്ടർ ലൈനപ്പ് ശക്തിപ്പെടുത്തുന്നത് തുടരുകയാണ്. ജാപ്പനീസ് ബ്രാൻഡ് അടുത്തിടെ ചൈനീസ് വിപണിയിൽ തങ്ങളുടെ പുതിയ സ്‌പോർട്ടി സ്‌കൂട്ടറായ ഫോഴ്‌സ് X അഴതരിപ്പിച്ചു. വികസിത വിപണികളെയാണ് ഈ മോഡൽ പ്രധാനമായും ലക്ഷ്യമിടുന്നത്.

പുതിയ 125 സിസി സ്‌കൂട്ടർ, ഇടയ്‌ക്കിടെ അല്പസ്വല്പ്പം ലോംഗ് റൈഡിംഗ് നടത്താൻ കഴിയുന്ന ഒരു അർബൻ കമ്മ്യൂട്ടറായിട്ടാണ് സങ്കൽപ്പിച്ചിരിക്കുന്നത്. യമഹയുടെ ഇന്ത്യൻ ലൈനപ്പിൽ നിന്നുള്ള ഫസിനോ, റേ ZR എന്നിവയുമായി സ്കൂട്ടർ അതിന്റെ ഇന്റേണലുകൾ പങ്കിടുന്നു. വാസ്തവത്തിൽ, ഫോഴ്സ് X റേ ZR -ൽ നിന്നും സ്റ്റൈലിംഗ് പ്രചോദനം കടം കൊള്ളുന്നതിന്റെ സൂചനയും നൽകുന്നു.

ഫോഴ്സ് X അതിന്റെ സാഹസിക സ്വഭാവത്തിലേക്ക് വിരൽ ചൂണ്ടുന്ന നിരവധി വിശദാംശങ്ങളുള്ള ഒരു സ്റ്റൈലിഷ് സ്‌കൂട്ടറായി തീർച്ചയായും കാണപ്പെടുന്നു. ഉദാഹരണത്തിന്, മുൻവശത്തെ ഏപ്രണിൽ ഹെഡ്‌ലൈറ്റ് ഘടിപ്പിച്ചിരിക്കുന്ന ഷാർപ്പ് ഫ്രണ്ട് ഫാസിയയും അതിനടിയിൽ ഒരു ചെറിയ ബീക്ക് പോലുള്ള ഭാഗവും ഇതിന് ലഭിക്കുന്നു.

വിശാലമായ പാനലുകളിൽ നിരവധി കട്ടുകളും ക്രീസുകളും ഉൾക്കൊള്ളുന്നു, അത് സ്കൂട്ടറിന് ഒരു മോഡേൺ അപ്പീൽ നൽകുന്നു. ഫോഴ്സ് X -ന്റെ ചില സ്റ്റൈലിംഗ് പ്രചോദനങ്ങൾ മാക്സി-സ്റ്റൈൽ സ്കൂട്ടറിനോട് സാമ്യമുള്ളതാണ്. ബ്ലാക്-ഔട്ട് ഫ്ലോർബോർഡ്, സൈഡ് ബോഡി പാനലുകൾ, ഫ്രണ്ട് ആൻഡ് റിയർ ഫെൻഡറുകൾ എന്നിവയാൽ വരുന്ന ഡ്യുവൽ-ടോൺ തീം സ്കൂട്ടറിന് ആവശ്യമായ സ്പോർടിനസ് നൽകുന്നു.

എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ ഹാൻഡിൽബാറിൽ ഘടിപ്പിച്ചിട്ടുണ്ട്. ഒരു ഫ്ലാറ്റ് ഫുട്‌ബോർഡ്, സ്റ്റെപ്പ്-അപ്പ് സിംഗിൾ പീസ് സാഡിൽ, സൈഡ്-സ്ലിംഗ് എക്‌സ്‌ഹോസ്റ്റ്, സിംഗിൾ-പീസ് പില്യൺ ഗ്രാബ് റെയിൽ, ആരോഹെഡ് ആകൃതിയിലുള്ള റിയർ വ്യൂ മിററുകൾ എന്നിവയാണ് മറ്റ് ശ്രദ്ധേയമായ ഹൈലൈറ്റുകൾ.

ഫീച്ചറുകളുടെ കാര്യത്തിൽ, ഹാലജൻ ഹെഡ്‌ലാമ്പ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ബ്ലാക്ക്ഡ്-ഔട്ട് 10 ഇഞ്ച് അലോയി വീലുകൾ തുടങ്ങിയ അടിസ്ഥാന ഉപകരണങ്ങൾ ഇതിന് ലഭിക്കുന്നു.

ചില വകഭേദങ്ങൾക്ക് റെഡ് പെയിന്റിൽ മുക്കിയ അലോയി വീലുകൾ ലഭിക്കും, ഇത് സ്കൂട്ടറിന് വർണ്ണാഭമായ കോൺട്രാസ്റ്റ് സൃഷ്ടിക്കുന്നു. വെറും 92 കിലോ ഭാരമുള്ള ഇത് വളരെ വേഗതയുള്ളതും ടിവിഎസ് സ്കൂട്ടി പെപ്+ -നേക്കാൾ ഒരു കിലോ ഭാരം കുറഞ്ഞതുമാണ്.

CVT ഗിയർബോക്‌സ് വഴി പിൻ വീലുകളിലേക്ക് പവർ അയക്കുന്ന 125 സിസി എയർ കൂൾഡ് ബ്ലൂ കോർ ഹൈബ്രിഡ് എഞ്ചിനാണ് ഫോഴ്‌സ് X -ന്റെ ഹൃദയം. ഈ യൂണിറ്റ് 6,500 rpm -ൽ 8.19 bhp കരുത്തും 5,000 rpm -ൽ 9.7 Nm പരമാവധി torque ഉം പുറപ്പെടുവിക്കുന്നു. ഈ പവർട്രെയിൻ ലിറ്ററിന് 45 കിലോമീറ്റർ മൈലേജ് നൽകുന്നു.

ഡൈനാമിക്സിനെ സംബന്ധിച്ചിടത്തോളം, സസ്പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത് മുൻവശത്ത് പരമ്പരാഗത ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഒരു മോണോ-ഷോക്കും ആണ്. ബ്രേക്കിംഗ് ഡിപ്പാർട്ട്‌മെന്റിൽ മുന്നിൽ ഒരു ഡിസ്‌ക് ബ്രേക്കും പിന്നിൽ ഒരു ഡ്രമ്മും അടങ്ങിയിരിക്കുന്നു, എന്നാൽ ഒരു ഓപ്ഷനായി പോലും ഓഫറിൽ ABS നൽകുന്നില്ല.

ഫോഴ്സ് X -ന്റെ വില CNY 8,980 ആണ്, ഇത് ഏകദേശം 1.07 ലക്ഷം രൂപയായി വിവർത്തനം ചെയ്യുന്നു. ഹോണ്ട ADV 150 പോലെയുള്ള മറ്റ് സ്‌പോർടി സ്‌കൂട്ടറുകൾക്കെതിരെ ഇത് മത്സരിക്കും. ഫോഴ്‌സ് X -ന്റെ വില കണക്കിലെടുക്കുമ്പോൾ, ഇത് ഇന്ത്യൻ തീരങ്ങളിൽ എത്താൻ സാധ്യതയില്ല. എന്നിരുന്നാലും, ഒരു പുത്തൻ 125 സിസി സ്‌കൂട്ടർ ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കാൻ യമഹ പദ്ധതിയിടുന്നു, അത് വരും ആഴ്ചകളിൽ ഡീലർഷിപ്പുകളിൽ പ്രദർശിപ്പിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








