കൂടുതൽ സ്പോർട്ടി & പ്രീമിയം ലുക്കിൽ 2022 XMax SP 300 അവതരിപ്പിച്ച് Yamaha
X-മാക്സ് 300 -ന്റെ കൂടുതൽ പ്രീമിയം SP വേരിയന്റ് യമഹ തായ്‌ലൻഡിൽ അവതരിപ്പിച്ചു. മാക്സി സ്കൂട്ടറിന്റെ ഈ ടോപ്പ് എൻഡ് വേരിയന്റിന് TBH 2,09,000 (ഏകദേശം 4.07 ലക്ഷം രൂപ) എക്സ്-ഷോറൂം വിലയുണ്ട്.

ഇത് തികച്ചും ഒരു പ്രീമിയം ഓഫറാണ്. സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് കാര്യമായ കോസ്മെറ്റിക്, ഫംഗ്ഷണൽ നവീകരണങ്ങളോടെയാണ് ഈ വേരിയന്റ് വരുന്നത്.
റഫറൻസിനായി, യമഹ തങ്ങളുടെ പ്രീമിയം അല്ലെങ്കിൽ സ്റ്റാൻഡേർഡ് മോഡലുകളിൽ നിന്ന് ഹൈ പെർഫോമെൻസ് വകഭേദങ്ങൾ വേർതിരിക്കാനാണ് SP മോണിക്കർ ഉപയോഗിക്കുന്നത്. ജാപ്പനീസ് ബ്രാൻഡ് സ്റ്റാൻഡേർഡ് X-മാക്സിന്റെ ഷാർപ്പും അഗ്രസ്സീവുമായ സ്റ്റൈലിംഗ് നിലനിർത്തുകയും അതിന്റെ ബോഡി വർക്കിൽ ചില രസകരമായ വിശദാംശങ്ങൾ ചേർക്കുകയും ചെയ്തുകൊണ്ട് വാഹനത്തിന്റെ ഡിസൈൻ മെച്ചപ്പെടുത്തുകയും ചെയ്തു.

X-മാക്സ് 300 SP -ക്ക് ഒരു പുതിയ ഗ്രേ പെയിന്റ് സ്കീം ലഭിക്കുന്നു, അത് റെഡ് ആക്‌സന്റുകളുമായും അലോയി വീലുകളുമായും നന്നായി ഇടകലർന്നിരിക്കുന്നു, അതുവഴി സ്കൂട്ടറിന്റെ സ്‌പോർട്ടിനെസ് വർധിപ്പിക്കുന്നു.

കൂടാതെ, സീറ്റ് കവറിന് കോൺട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗും ലഭിക്കുന്നു. ഈ അപ്‌ഡേറ്റുകൾ കൂടാതെ, സ്‌കൂട്ടർ അതിന്റെ സ്റ്റാൻഡേർഡ് മോഡലുകൾക്ക് സമാനമായി തുടരുന്നു. സ്റ്റാൻഡേർഡ് മോഡലിന്റെ അതേ മസ്കുലാർ ലുക്ക്, ഫ്രണ്ട് ഏപ്രണിൽ ഘടിപ്പിച്ചിരിക്കുന്ന ട്വിൻ-ബീം എൽഇഡി ഹെഡ്‌ലാമ്പ് ഫീച്ചർ ചെയ്യുന്ന ഹെവിലി ഫെയർഡ് ഫ്രണ്ട് ഫാസിയയും സ്കൂട്ടർ ഫീച്ചർ ചെയ്യുന്നു.

മുൻവശത്ത്, മുകളിൽ ഒരു വലിയ വിൻഡ്‌സ്‌ക്രീൻ ലഭിക്കുന്നു, ഇത് സ്കൂട്ടറിന്റെ ഫ്രണ്ട് ഫാസിയയ്ക്ക് ADV പ്രചോദിത രൂപം നൽകുന്നു. ഫ്ലോർബോർഡിൽ ഉടനീളം ഒരു സ്പൈൻ വരുന്ന സാധാരണ മാക്സി സ്കൂട്ടർ സ്റ്റൈലിംഗ് ഇതിന് ലഭിക്കുന്നു. റൈഡർക്കുള്ള ലംബർ സപ്പോർട്ടോടുകൂടിയ വിശാലമായ സിംഗിൾ പീസ് സ്റ്റെപ്പ്-അപ്പ് സാഡിലാണ് ഇതിൽ വരുന്നത്. സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ, സ്പ്ലിറ്റ് എൽഇഡി ടെയിൽ ലൈറ്റുകൾ, ചങ്കി സൈഡ് സ്ലംഗ് എക്‌സ്‌ഹോസ്റ്റ് കാനിസ്റ്റർ, ഗോൾഡ് ആനോഡൈസ്ഡ് ഷോക്ക് അബ്‌സോർബറുകൾ എന്നിവയാണ് മറ്റ് വിഷ്വൽ ഹൈലൈറ്റുകൾ.

ഷോക്ക് അബ്‌സോർബറുകളെ കുറിച്ച് പറയുമ്പോൾ, യമഹ സ്റ്റാൻഡേർഡ് യൂണിറ്റുകൾക്ക് പകരം ഒഹ്ലിൻസിൽ നിന്ന് പൂർണ്ണമായി ക്രമീകരിക്കാവുന്ന റിയർ ഷോക്കുകളാണ് ഇതിൽ നൽകിയിരിക്കുന്നത്. സ്റ്റാൻഡേർഡ് മോഡലിന്റെ അതേ 14 ഇഞ്ച്, 15 ഇഞ്ച് വീൽ ഫ്രണ്ട് ആൻഡ് റിയർ സജ്ജീകരണത്തിലാണ് ഇത് ഓടുന്നത്, ABS -ന്റെ സഹായത്തോടെ രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് ചുമതലകൾ നിർവഹിക്കുന്നത്.

നിർഭാഗ്യവശാൽ, പവർട്രെയിൻ ഡിപ്പാർട്ട്‌മെന്റിൽ വാഹനത്തെ കൂടുതൽ സ്പോർട്ടിയാക്കാൻ ഒരു മാറ്റവും വരുത്തിയിട്ടില്ല. 292 സിസി ലിക്വിഡ്-കൂൾഡ്, സിംഗിൾ-സിലിണ്ടർ മില്ലാണ് X-മാക്സ് 300 SP -യുടെ ഹൃദയം. ഈ യൂണിറ്റ് 27.2 bhp പരമാവധി കരുത്തും 29 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. CVT ഗിയർബോക്‌സ് വഴിയാണ് പിൻ വീലുകളിലേക്ക് പവർ എത്തുന്നത്. ഇതിന് 13 ലിറ്റർ ഇന്ധന ടാങ്ക് കപ്പാസിറ്റിയും ലഭിക്കുന്നു.

ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം, X-മാക്സ് 300 SP-ൽ ഒരു 12V പവർ സോക്കറ്റ്, ഒരു സ്മാർട്ട് കീ, ഓൾ-എൽഇഡി ലൈറ്റുകൾ, രണ്ട് ഫുൾ-ഫേസ് ഹെൽമെറ്റുകൾ ഉൾക്കൊള്ളാൻ കഴിയുന്ന വലിയ അണ്ടർ സീറ്റ് സ്റ്റോറേജ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. 180 കിലോഗ്രാം ഭാരമുള്ള X-മാക്‌സ് 300, 795 mm സീറ്റ് ഉയരം ലഭിക്കുമെങ്കിലും ഭാരമേറിയ സ്‌കൂട്ടറാണ്.

യമഹ X-മാക്സ് 300 ഇന്ത്യയിൽ കൊണ്ടുവരാൻ സാധ്യതയില്ല. ജാപ്പനീസ് ബ്രാൻഡ് ഇവിടെ സ്‌പോർട്ടി എയ്‌റോക്‌സ് 155 വാഗ്ദാനം ചെയ്യുന്നു, ഇത് R15 -ന്റെ അതേ അണ്ടർ പിന്നിംഗുകളെ അടിസ്ഥാനമാക്കിയുള്ളതും ബേബി സൂപ്പർബൈക്കിന്റെ അതേ ഹൃദയം കടമെടുത്തതുമാണ്.

മറ്റ് അനുബന്ധ വാർത്തകളിൽ ജാപ്പനീസ് നിർമ്മാതാക്കൾ പുത്തൻ ഇലക്ട്രക് സ്കൂട്ടർ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ്. ഈ ഇലക്ട്രിക് മോഡൽ ഇന്ത്യൻ വിപണിയിലും എത്തും എന്ന് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നുണ്ട്. അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ഇന്ത്യ ഇവി മാർക്കറ്റിൽ യമഹയുടെ അരങ്ങേറ്റം ഈ ഇവി സ്കൂട്ടറിനൊപ്പം ആയിരിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








