പുത്തൻ ഡിസൈനും TFT ഡിസ്പ്ലേയും; KTM RC 125 -ന് വെല്ലുവിളിയായി R125 -ന്റെ 2023 മോഡൽ അവതരിപ്പിച്ച Yamaha
റേസിംഗ് എന്നത് തങ്ങളുടെ കാതലായതിനാൽ, യമഹ നമുക്ക് ഏവർക്കും ഓർമ വച്ച കാലം മുതൽ പെർഫോമൻസ് അധിഷ്ഠിത മോട്ടോർസൈക്കിളുകൾ നിർമ്മിക്കുന്നത് ഫോക്കസ് ചെയ്യുന്ന ഒരു ബ്രാൻഡാണ്.

ജാപ്പനീസ് "ബിഗ് ഫോർ" എന്ന നിലയിൽ, യമഹ തങ്ങളുടെ YZF-R സീരീസ് സ്‌പോർട്ടി മെഷീനുകൾക്ക് പേരുകേട്ടതാണ്. നമുക്ക് ഇപ്പോൾ മികച്ച R6 മോഡൽ ലഭിക്കുന്നില്ലെങ്കിലും, യമഹയുടെ YZF-R റേഞ്ചിന് ഇപ്പോഴും ശക്തമായ ഒരു ഫാൻ ബേസുണ്ട്.

ഇന്ത്യയിൽ, YZF-R15 V4 എന്നത് ഭീമമായ രൂപ ഉണ്ടായിരുന്നിട്ടും ലോ കപ്പാസിറ്റിയുള്ള സൂപ്പർസ്‌പോർട്ട് മോഡലിന്റെ മികച്ച ഉദാഹരണമാണ്. 1.8 ലക്ഷം രൂപ മുതൽ 1.93 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് ഇത് വിൽപ്പനയ്ക്ക് എത്തുന്നത്.

R15 V4 2022 സെപ്റ്റംബറിൽ 10,000 യൂണിറ്റോളമാണ് വിറ്റത്. സുസുക്കിയിൽ നിന്നും ഹോണ്ടയിൽ നിന്നും തുല്യമായ ഒരു എതിരാളിയുടെ അഭാവം കാരണം, R15 V4 ഈ സെഗ്മെന്റ് വാഴുന്നു. അതുപോലെ തന്നെ അറിയപ്പെടാൻ ഒരുങ്ങുന്ന ഒരു മോഡലാണ് യമഹ R125.

ഓറഞ്ച് ടീമിൽ നിന്ന്, നമുക്ക് RC 125 ഈ സെഗ്മെന്റിൽ ഉണ്ട്. ഇന്ത്യയിൽ കെടിഎം RC 125 -ന്റെ വില 1.85 ലക്ഷം രൂപയാണ്, യൂറോപ്പിലും മറ്റ് ആഗോള വിപണികളിലും ഇത് വാഗ്ദാനം ചെയ്യുന്നു.

ഭാരം കുറഞ്ഞതിനാൽ, 125 സിസി സൂപ്പർസ്‌പോർട്ട് മെഷീനുകൾ മോട്ടോർസ്‌പോർട്ടിൽ ഒരു റൈഡേഴ്‌സ് ഗെയിമിന് ചുവടുവെക്കാൻ ബെസ്റ്റ് ബിഗിനേഴ്സ് ബൈക്കായി മാറുന്നു. ഈ വിപണിയെ തൃപ്തിപ്പെടുത്തുന്നതിനായി, യമഹ മോട്ടോർ യൂറോപ്പ് 2023 YZF-R125 അവതരിപ്പിച്ചിരിക്കുകയാണ്.

വസ്തുതകൾ നിരത്തുമ്പോൾ, R15 തികച്ചും മികച്ച ലുക്കുള്ള ഒരു മോട്ടോർസൈക്കിളാണ് എന്ന് നമുക്കെല്ലാവർക്കും ഏകകണ്ഠമായി സമ്മതിക്കാം. യമഹയുടെ വലിയ ബൈക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഷാർപ്പ് ഫാസിയയായിട്ടാണ് ഇത് വരുന്നത്.

ഒരു ഫെയർഡ് മോട്ടോർസൈക്കിളിന്, ഡിസൈൻ ഒരു നിർണ്ണായക ഘടകമാണ്. അത് ശരിയായിരിക്കണം, അല്ലാത്തപക്ഷം പിഴവുകൾ വിൽപ്പന ഇടിവിലേക്ക് നയിക്കും, സുസുക്കി ജിക്സെർ SF 150, 250 എന്നിവയുടെ കാര്യത്തിൽ ഇത് വളരെ പ്രകടമാണ്.

യമഹ R15 V4 -ന്റെ രൂപകൽപ്പനയിൽ കുഴപ്പമൊന്നും വരുത്തിയിട്ടില്ല കൂടാതെ അത് R125 -ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുമ്പ്, R125 -ന് R15 V3-ന്റെ ബോഡി ലഭിച്ചിരുന്നു, അതിനെ സൗകര്യപ്രദമായി R125 V3 എന്ന് വിളിച്ചിരുന്നു.

ഈ പുതിയ അപ്‌ഡേറ്റിലൂടെ, R125 -ന് ഇപ്പോൾ അതിശയിപ്പിക്കുന്ന LED DRL -കൾ, പുനർരൂപകൽപ്പന ചെയ്ത ബോഡി വർക്ക്, ബൈ-ഫംഗ്ഷണൽ LED പ്രൊജക്ടർ ഹെഡ്‌ലൈറ്റ് എന്നിവ ലഭിക്കുന്നു, അത് ഒരു ബിഗ് ബൈക്ക് അപ്പീൽ നൽകുന്നു.

പുതിയ യമഹ R125 -ന്റെ പ്രധാന ആകർഷണം അഥവാ സ്റ്റാർ ഓഫ് ദി ഷോ എന്നത് മുൻനിര R1 -ന് ലഭിക്കുന്ന 5.0 ഇഞ്ച് TFT ഡിസ്പ്ലേ ആണ്. ഇത് മുമ്പ് വാഗ്ദാനം ചെയ്ത LCD ഡിസ്പ്ലേയേക്കാൾ വളരെ അപ്പ്മാർക്കറ്റായി തോന്നുന്നു. റൈഡിംഗ് സാഹചര്യത്തെ അടിസ്ഥാനമാക്കി, റൈഡർക്ക് 'സ്ട്രീറ്റ്', 'ട്രാക്ക്' തീമുകൾ തെരഞ്ഞെടുക്കാം.

ഈ സ്‌ക്രീനിന് ലാപ് ടൈമർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ബ്ലൂടൂത്ത് വഴിയുള്ള സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി എന്നിവയും മറ്റും ലഭിക്കുന്നു. ഈ ഡിസ്‌പ്ലേ ഇന്ത്യ-സ്പെക് R15 -ലേക്ക് എത്തുമോ എന്ന ചോദ്യത്തിന് കണ്ടറിയണം എന്ന് മാത്രമേ നിലവിൽ നമുക്ക് ഉത്തരമേകാനാവൂ.

2023 യമഹ R125 -ന് ട്രാക്ഷൻ കൺട്രോൾ, സ്ലിപ്പ്, അസിസ്റ്റ് ക്ലച്ച്, ഡ്യുവൽ ചാനൽ ABS, കൂടാതെ ഓപ്ഷണൽ ക്വിക്ക് ഷിഫ്റ്റർ എന്നിവയും ലഭിക്കുന്നു. ഈ 125 സിസി എഞ്ചിൻ കൂടുതൽ ഗ്രിപ്പ് നൽകാനും പരമാവധി എക്‌സ്‌ട്രാക്‌റ്റുചെയ്യാനും, യമഹ മിഷെലിൻ പൈലറ്റ് സ്ട്രീറ്റ് ടയറുകളാണ് നൽകുന്നത്. മുന്നിൽ 100/80 -17 ഇഞ്ച്, പിന്നിൽ 140/70 -17 ഇഞ്ച് എന്നിങ്ങനെയാണ് വാഗ്ദാനം ചെയ്യുന്നത്.

ബൈക്കിന്റെ എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കിൽ, R15 V4 -ൽ വരുന്നതുപോലെ VVA (വേരിയബിൾ വാൽവ് ആക്ച്വേഷൻ) ലഭിക്കുന്ന 125 സിസി EURO5-കംപ്ലയിന്റ് എഞ്ചിനാണ്. ഈ യൂണിറ്റ് 9,000 rpm -ൽ 15 bhp പവറും 8,000 rpm -ൽ 11.5 Nm torque ഉം ഉത്പാദിപ്പിക്കുന്നും.

ആറ് സ്പീഡ് ഗിയർബോക്‌സുമായിട്ടാണ് എഞ്ചിൻ കണക്ട് ചെയ്തിരിക്കുന്നത്. സൈക്കിൾ ഭാഗങ്ങളിൽ മുന്നിൽ KYB 41mm USD ഫോർക്കുകളും പിന്നിൽ മോണോ-ഷോക്കും ഉൾപ്പെടുന്നു.

ഈ ട്രാക്ക് മെഷീനിൽ ഡ്രോപ്പിംഗ് ആങ്കർ 292 mm ഫ്രണ്ട് ഡിസ്കും 220 mm റിയർ ഡിസ്കും ആണ്. പുതിയ യമഹ R125 -ന് റേഡിയലി മൗണ്ടഡ് ബ്രേക്ക് കാലിപ്പറുകൾ ലഭിക്കുന്നു. പുതിയ മോഡലിന്റെ വില 2023 -ൽ വെളിപ്പെടുത്താൻ സാധ്യതയുണ്ട്. യമഹ ഇത് ഇന്ത്യൻ തീരത്ത് എത്തിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ R125 ഇവിടെ എത്തട്ടെ എന്ന് ഞങ്ങളും ആഗ്രഹിക്കുന്നു.


Click it and Unblock the Notifications








