ഭാരം കുറഞ്ഞു, ഒപ്പം പുതിയ കളര്‍ ഓപ്ഷനും; YZF R3 അപ്‌ഡേറ്റ് ചെയ്ത് Yamaha

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണി യമഹയില്‍ നിന്നും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലുകളില്‍ ഒന്നാണ് YZF R3. ആഗോളതലത്തില്‍ വന്‍ ഹിറ്റായ മുന്നേറുന്ന മോഡല്‍ കൂടിയാണിത്. അന്താരാഷ്ട്ര വിപണികളില്‍ ഇത് ഇപ്പോഴും ശക്തമായ മോഡലായി തുടരുകയും ചെയ്യുന്നു.

ഭാരം കുറഞ്ഞു, ഒപ്പം പുതിയ കളര്‍ ഓപ്ഷനും; YZF R3 അപ്‌ഡേറ്റ് ചെയ്ത് Yamaha

ഹൈ-സ്പീഡ് സെഗ്മെന്റിലെ അതിന്റെ പ്രാഥമിക ഓഫറുകളിലൊന്നായ ബൈക്ക് നിര്‍മ്മാതാവിന്റെ ലൈനപ്പില്‍ R15-ന് മുകളില്‍ YZF R3 സ്ഥാനം പിടിക്കുകയും ചെയ്യുന്നു. ആഗോള വിപണിയില്‍ അവതരിപ്പിക്കുമ്പോള്‍ ഈ മോഡലിന് മിഡ്നൈറ്റ് ബ്ലാക്ക്, ഐക്കണ്‍ ബ്ലൂ എന്നീ രണ്ട് കളര്‍ സ്‌കീമുമായാണ് കമ്പനി നല്‍കിയിരിക്കുന്നത്.

ഭാരം കുറഞ്ഞു, ഒപ്പം പുതിയ കളര്‍ ഓപ്ഷനും; YZF R3 അപ്‌ഡേറ്റ് ചെയ്ത് Yamaha

എന്നാല്‍ ഇപ്പോള്‍ പൂര്‍ണ്ണമായും ഫെയര്‍ ചെയ്ത മോട്ടോര്‍സൈക്കിളിന് പുതിയൊരു കളര്‍ ഓപ്ഷന്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. തായ്‌വാന്‍ വിപണിയിലാണ് മോഡലിന് പുതിയ കളര്‍ ഓപ്ഷന്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ഭാരം കുറഞ്ഞു, ഒപ്പം പുതിയ കളര്‍ ഓപ്ഷനും; YZF R3 അപ്‌ഡേറ്റ് ചെയ്ത് Yamaha

വിവിഡ് ഓറഞ്ച് എന്ന പുതിയ കളര്‍ ഓപ്ഷനാണ് മോഡലിന് ലഭിച്ചിരിക്കുന്നത്. ഈ പുതിയ കളര്‍ സ്‌കീം നിര്‍ത്തലാക്കപ്പെട്ട ടീല്‍ നിറത്തിന് പകരമായി, റേസിംഗ് ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക് എന്നിവയുള്‍പ്പെടെ നിലവിലുള്ള കളര്‍ ഓപ്ഷനുകള്‍ക്കൊപ്പം ഓഫര്‍ ചെയ്യുന്നത് തുടരുന്നു.

ഭാരം കുറഞ്ഞു, ഒപ്പം പുതിയ കളര്‍ ഓപ്ഷനും; YZF R3 അപ്‌ഡേറ്റ് ചെയ്ത് Yamaha

പുതിയ വിവിഡ് ഓറഞ്ച് സ്‌കീമിന് ഗ്രേ സൈഡ് പാനലുകളോട് കൂടിയ സ്പോര്‍ട്ടി ഡ്യുവല്‍-ടോണ്‍ ട്രീറ്റ്മെന്റ്, ഫ്യുവല്‍ ടാങ്ക്, ഫ്രണ്ട് ഫെന്‍ഡര്‍, ഫ്രണ്ട് ഫെയറിംഗ് എന്നിവയുള്‍പ്പെടെ ബൈക്കിന്റെ മുകളില്‍ പകുതിയില്‍ തിളങ്ങുന്ന ഓറഞ്ച് ഷേഡും ലഭിക്കുന്നു.

ഭാരം കുറഞ്ഞു, ഒപ്പം പുതിയ കളര്‍ ഓപ്ഷനും; YZF R3 അപ്‌ഡേറ്റ് ചെയ്ത് Yamaha

ഇത് മോട്ടോര്‍സൈക്കിളിന് അല്‍പ്പം സ്‌പോര്‍ട്ടിയറും കോസ്‌മെറ്റിക് ആകര്‍ഷണവും നല്‍കുന്നു. കൂടാതെ, ഈ പെയിന്റ് ഓപ്ഷനിലെ YZF R3 യുടെ ഇന്റേണലുകള്‍ക്കും റണ്ണിംഗ് ഗിയറിനും ബ്ലാക്ക് നിറം നല്‍കിയിട്ടുണ്ട്.

ഭാരം കുറഞ്ഞു, ഒപ്പം പുതിയ കളര്‍ ഓപ്ഷനും; YZF R3 അപ്‌ഡേറ്റ് ചെയ്ത് Yamaha

അതേസമയം R3-യുടെ ഡിസൈനില്‍ കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ട്വിന്‍-പോഡ് എല്‍ഇഡി ഹെഡ്‌ലൈറ്റ്, സ്പ്ലിറ്റ്-സ്‌റ്റൈല്‍ സ്റ്റെപ്പ്-അപ്പ് സീറ്റ്, ഫെയറിംഗ് മൗണ്ടഡ് റിയര്‍ വ്യൂ മിററുകള്‍, ഗോള്‍ഡ് ആനോഡൈസ്ഡ് ഫ്രണ്ട് ഫോര്‍ക്കുകള്‍, ബ്രഷ്ഡ്-അലൂമിനിയം ടിപ്പുള്ള സൈഡ്-സ്ലംഗ് എക്സ്ഹോസ്റ്റ് എന്നിവ ഫീച്ചര്‍ ലിസ്റ്റില്‍ തുടരുകയും ചെയ്യുന്നു.

ഭാരം കുറഞ്ഞു, ഒപ്പം പുതിയ കളര്‍ ഓപ്ഷനും; YZF R3 അപ്‌ഡേറ്റ് ചെയ്ത് Yamaha

R3-യുടെ ഡിസൈന്‍ മാറ്റമില്ലാതെ തുടരുമ്പോള്‍, ഇപ്പോള്‍ മോട്ടോര്‍സൈക്കിളിന് 170 കിലോഗ്രാം ഭാരമുണ്ട്, അത് ഒരു കിലോ ഭാരം കുറവാണെന്നാണ് കമ്പനി പറയുന്നത്. മുമ്പ് നല്‍കിയ ഹാലൊജന്‍ ബള്‍ബ് യൂണിറ്റുകള്‍ക്ക് പകരം എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ഇതിന് ലഭിക്കുന്നു.

ഭാരം കുറഞ്ഞു, ഒപ്പം പുതിയ കളര്‍ ഓപ്ഷനും; YZF R3 അപ്‌ഡേറ്റ് ചെയ്ത് Yamaha

എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍ 10,750 rpm-ല്‍ 40.4 bhp കരുത്തും 9,000 rpm-ല്‍ 29.4 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന അതേ 321 സിസി പാരലല്‍-ട്വിന്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് YZF R3-ന് കരുത്ത് പകരുന്നത്.

ഭാരം കുറഞ്ഞു, ഒപ്പം പുതിയ കളര്‍ ഓപ്ഷനും; YZF R3 അപ്‌ഡേറ്റ് ചെയ്ത് Yamaha

സ്ലിപ്പര്‍ ക്ലച്ച് ഉള്ള 6-സ്പീഡ് ഗിയര്‍ബോക്സ് വഴിയാണ് പിന്‍ ചക്രത്തിലേക്ക് പവര്‍ കൈമാറുന്നത്. ഫീച്ചറുകളുടെ കാര്യത്തില്‍, ഇതിന് ഓള്‍-എല്‍ഇഡി ലൈറ്റിനിംഗും എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോളും ലഭിക്കുന്നു.

ഭാരം കുറഞ്ഞു, ഒപ്പം പുതിയ കളര്‍ ഓപ്ഷനും; YZF R3 അപ്‌ഡേറ്റ് ചെയ്ത് Yamaha

ബൈക്കിന്റെ ഹാര്‍ഡ്‌വെയര്‍ സജ്ജീകരണവും അതേപടി നിലനില്‍ക്കുന്നു. സസ്പെന്‍ഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത് മുന്നില്‍ അപ്പ്‌സൈഡ്-ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോ ഷോക്കും ആണ് നല്‍കിയിരിക്കുന്നത്.

ഭാരം കുറഞ്ഞു, ഒപ്പം പുതിയ കളര്‍ ഓപ്ഷനും; YZF R3 അപ്‌ഡേറ്റ് ചെയ്ത് Yamaha

ബ്രേക്കിംഗ് കോണ്‍ഫിഗറേഷനുകളില്‍ എബിഎസ് സഹായത്തോടെ രണ്ട് അറ്റത്തും സിംഗിള്‍ ഡിസ്‌ക് ബ്രേക്കുകള്‍ ഉള്‍പ്പെടുന്നു. തായ്‌വാനില്‍, YZF R3-ന്റെ പുതുക്കിയ ആവര്‍ത്തനത്തിന്റെ വില TWD 2,70,000 ആണ്, ഇത് 7.20 ലക്ഷം രൂപയ്ക്ക് തുല്യമാണ്. R3 ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല.

ഭാരം കുറഞ്ഞു, ഒപ്പം പുതിയ കളര്‍ ഓപ്ഷനും; YZF R3 അപ്‌ഡേറ്റ് ചെയ്ത് Yamaha

അതേസമയം, ഈ വര്‍ഷം ഫെബ്രുവരിയില്‍ യമഹയുടെ മൊത്തം പ്രതിമാസ വില്‍പ്പന അളവ് 34,817 യൂണിറ്റ് രേഖപ്പെടുത്തി. ജാപ്പനീസ് ബ്രാന്‍ഡിന്റെ ഏറ്റവും ഉയര്‍ന്ന വോളിയം ജനറേറ്ററായിരുന്നു FZ, രാജ്യത്തുടനീളം 13,395 യൂണിറ്റുകള്‍ കയറ്റി അയച്ചതായും കമ്പനി വ്യക്തമാക്കുന്നു. R15 V4 അടിസ്ഥാനമാക്കി കമ്പനി ഉടന്‍ തന്നെ MT-15 ന്റെ ഒരു പുതുതലമുറ മോഡല്‍ പുറത്തിറക്കാനും കമ്പനി ഒരുങ്ങുകയാണ്.

ഭാരം കുറഞ്ഞു, ഒപ്പം പുതിയ കളര്‍ ഓപ്ഷനും; YZF R3 അപ്‌ഡേറ്റ് ചെയ്ത് Yamaha

MT-15 യുടെ പുതിയ മോഡലിന് പുതിയ കളര്‍ ഓപ്ഷനുകള്‍ക്കൊപ്പം ചില ഫീച്ചര്‍ നവീകരണങ്ങള്‍ കൂടി ലഭിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. വൈകാതെ തന്നെ മോഡലിന്റെ അരങ്ങേറ്റം ഉണ്ടാകുമെന്നും കമ്പനി പറയുന്നു.

ഭാരം കുറഞ്ഞു, ഒപ്പം പുതിയ കളര്‍ ഓപ്ഷനും; YZF R3 അപ്‌ഡേറ്റ് ചെയ്ത് Yamaha

അതേസമയം മോട്ടോര്‍സൈക്കിളിന്റെ എഞ്ചിനില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ല. 155 സിസി, സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ഇതിന് കരുത്ത് നല്‍കുന്നത്. VVA സാങ്കേതികവിദ്യയുള്ള ഈ യൂണിറ്റ് 10,000 rpm-ല്‍ 18.2 bhp കരുത്തും 8,500 rpm-ല്‍ 13.9 Nm പരമാവധി ടോര്‍ക്കും നല്‍കുന്നു. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്.

More from DriveSpark

Article Published On: Tuesday, March 29, 2022, 11:35 [IST]
English summary
Yamaha updated yzf r3 with new orange colour all details here
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X