അരേങ്ങേറ്റം അടുത്തു; മോഡലുകളുടെ പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ച് Yezdi

ജനുവരി 13-ന്, ക്ലാസിക് ലെജന്‍ഡ്സിന്റെ പിന്തുണയോടെ യെസ്ഡി ഇന്ത്യന്‍ വിപണിയില്‍ വീണ്ടും വില്‍പ്പനയ്ക്ക് എത്താനൊരുങ്ങുകയാണ്. അരങ്ങേറ്റത്തിന് മുമ്പായി ഐക്കണിക് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് ഇന്ത്യയില്‍ വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളുകളുടെ പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍.

അരേങ്ങേറ്റം അടുത്തു; മോഡലുകളുടെ പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ച് Yezdi

ഏറ്റവും പുതിയ ടീസര്‍ വീഡിയോയില്‍, ഒരു അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍, സ്‌ക്രാംബ്ലര്‍, ക്രൂയിസര്‍ എന്നിവ അടങ്ങുന്ന മൂന്ന് മോഡലുകളുമായിട്ടാകും കമ്പനി അരങ്ങേറ്റം കുറിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അരേങ്ങേറ്റം അടുത്തു; മോഡലുകളുടെ പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ച് Yezdi

തുടക്കത്തില്‍, ക്രൂയിസര്‍ ജാവയുടെ ശ്രേണിയില്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, അതിന്റെ സിംഗിള്‍ എക്സ്ഹോസ്റ്റ് രൂപകല്‍പ്പനയില്‍ ജാവയിലെയും ജാവ 42 ലെയും ഇരട്ട പൈപ്പുകളോട് സാമ്യമുള്ളതാണ്. എന്നിരുന്നാലും, ഇപ്പോള്‍ ഇതൊരു യെസ്ഡി ക്രൂയിസറായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞുവെയ്ക്കുന്നത്.

അരേങ്ങേറ്റം അടുത്തു; മോഡലുകളുടെ പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ച് Yezdi

പുറത്തുവന്ന ചിത്രങ്ങള്‍ അനുസരിച്ച്, ഈ ക്രൂയിസറിന് കുറഞ്ഞ സീറ്റ് ഉയരമുള്ള സ്‌കൂപ്പ് സീറ്റ്, ബാര്‍-എന്‍ഡ് മിററുകളുള്ള ഉയരമുള്ള ഹാന്‍ഡില്‍ബാറുകള്‍, അലോയ് വീലുകള്‍ എന്നിവ ഉണ്ടായിരിക്കും.

അരേങ്ങേറ്റം അടുത്തു; മോഡലുകളുടെ പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ച് Yezdi

ഫുട്പെഗുകള്‍ വളരെ മുന്നോട്ട് സജ്ജീകരിക്കപ്പെടില്ലെന്നാണ് സൂചന, ഇത് ക്രൂയിസറിന് കാല്‍ മുന്നോട്ട് വെയ്ക്കുന്നതിന് പകരം കൂടുതല്‍ സ്വാഭാവിക റൈഡിംഗ് സ്റ്റാന്‍സ് നല്‍കും. ഇതുകൂടാതെ, ഇതിന് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും ഡ്യുവല്‍ റിയര്‍ ഷോക്കറുകളും ലഭിക്കും. ഈ ബൈക്കില്‍ ഒരു പില്യണ്‍ ബാക്ക്റെസ്റ്റും ഉയരമുള്ള വിന്‍ഡ്സ്‌ക്രീനും ഒരു ഓപ്ഷനായി വാഗ്ദാനം ചെയ്‌തേക്കാം.

അരേങ്ങേറ്റം അടുത്തു; മോഡലുകളുടെ പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ച് Yezdi

യെസ്ഡിയുടെ ശ്രേണിയിലെ മറ്റ് രണ്ട് മോട്ടോര്‍സൈക്കിളുകളും ഓഫ്-റോഡ് ഓറിയന്റഡ് മോഡലുകളായിരിക്കും. സ്‌ക്രാംബ്ലറിന് റിബഡ് സിംഗിള്‍ പീസ് സീറ്റും താരതമ്യേന പരന്ന ഹാന്‍ഡില്‍ബാറും മൊത്തത്തില്‍ ലളിതമായ രൂപകല്‍പ്പനയുമാകും ഉണ്ടായിരിക്കുക.

സ്പ്ലിറ്റ് സീറ്റ് സജ്ജീകരണം, ഉയരമുള്ള ഹാന്‍ഡില്‍ബാര്‍, വിന്‍ഡ്സ്‌ക്രീന്‍, ടാങ്കില്‍ ജെറി കാന്‍ മൗണ്ട്, ടെയിലില്‍ പാനിയര്‍ മൗണ്ടുകള്‍ എന്നിവ അഡ്വഞ്ചര്‍ മോഡലില്‍ ഉണ്ടായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

അരേങ്ങേറ്റം അടുത്തു; മോഡലുകളുടെ പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ച് Yezdi

അഡ്വഞ്ചര്‍ മോഡലിനും സ്‌ക്രാംബ്ലറിനും വയര്‍ സ്പോക്ക് വീലുകള്‍, ഡ്യുവല്‍ പര്‍പ്പസ് ടയറുകള്‍ എന്നിവയും ലഭിക്കും. രണ്ടിനും മുന്‍വശത്ത് പരമ്പരാഗത ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ ലഭിക്കും, എന്നാല്‍ ADV യ്ക്ക് പിന്നില്‍ ഒരു മോണോഷോക്ക് ഉണ്ടായിരിക്കും, അതേസമയം സ്‌ക്രാംബ്ലറിന് ഡ്യുവല്‍ റിയര്‍ ഷോക്കറുകള്‍ ലഭിക്കും. ഈ ബൈക്കുകളിലെ സസ്‌പെന്‍ഷന്‍ യാത്ര ഓഫ്-റോഡ് ഷെനാനിഗന്‍സിന് മതിയാകുമെന്നും കമ്പനി അവകാശപ്പെടുന്നു.

അരേങ്ങേറ്റം അടുത്തു; മോഡലുകളുടെ പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ച് Yezdi

മൂന്ന് യെസ്ഡി മോട്ടോര്‍സൈക്കിളുകള്‍ക്കും ഓള്‍-എല്‍ഇഡി ലൈറ്റിംഗ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷന്‍, ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ രണ്ട് വീലുകളിലും (ഡ്യുവല്‍-ചാനല്‍ എബിഎസിനൊപ്പം) സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അരേങ്ങേറ്റം അടുത്തു; മോഡലുകളുടെ പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ച് Yezdi

മോഡലുകള്‍ക്കെല്ലാം 334 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ മോട്ടോറാകും കരുത്ത് പകരുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് ഈ യൂണിറ്റ് 30.64 bhp കരുത്തും 32.74 Nm torque ഉം ഉത്പാദിപ്പിക്കും.

അരേങ്ങേറ്റം അടുത്തു; മോഡലുകളുടെ പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ച് Yezdi

ഇത് ജാവ പെറാക്കില്‍ കണ്ടിരിക്കുന്ന അതേ എഞ്ചിനാണ്. വിപണിയില്‍ എത്തിയാല്‍, ക്രൂയിസര്‍ വിഭാഗത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350-നെ നേരിടും.

അരേങ്ങേറ്റം അടുത്തു; മോഡലുകളുടെ പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ച് Yezdi

അതേസമയം സ്‌ക്രാംബ്ലര്‍ ഹോണ്ട CB350 RS, വരാനിരിക്കുന്ന റോയല്‍ എല്‍ഫീല്‍ഡ് സ്‌ക്രാം 411 എന്നിവയ്ക്കൊപ്പം മത്സരിക്കും. റോയല്‍ എന്‍ഫീല്‍ഡിന്റെ ഹിമാലയനെതിരെയും KTM 250 അഡ്വഞ്ചറിനെതിരെയുമാകും യെസ്ഡിയുടെ ADV മോഡാല്‍ മത്സരിക്കുക.

Most Read Articles

Malayalam
English summary
Yezdi motorcycle teases three upcoming motorcycles ahead of launch
Story first published: Tuesday, January 11, 2022, 19:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X