ട്യൂബ്‌ലെസ് ടയറും USB ചാർജിംഗും വരെ; മോഹിപ്പിക്കാൻ ഏറെ ഫീച്ചറുകളുമായി ഹീറോയുടെ പുതിയ ബജറ്റ് മോട്ടോർസൈക്കിൾ
രാജ്യത്തെ ജനപ്രിയ എൻട്രി ലെവൽ കമ്മ്യൂട്ടർ മോഡലുകളിൽ ഒന്നായ HF ഡീലക്‌സ് ഹീറോ മോട്ടോകോർപ്പിന്റെ മോഡൽ നിരയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ബൈക്കാണ്. ഇത് ഇതിനകം 20 മില്യൺ സെയിൽസ് ക്ലബ്ബിൽ അംഗമായ മോഡലാണിത്. അപ്‌ഡേറ്റുകൾക്കൊപ്പം, പുതിയ നാഴികക്കല്ലുകൾ നേടാനും ഉപയോക്താക്കൾക്ക് മൊത്തത്തിൽ കൂടുതൽ മികച്ച എക്സ്പീരിയൻസ് ഉറപ്പാക്കാനുമുള്ള നീക്കത്തിലാണ് HF ഡീലക്സ്.
പുതിയ ഫീച്ചറുകളോടെ, 2023 HF ഡീലക്‌സിന് എതിരാളികളെ നേരിടാനുള്ള കഴിവ് ഹീറോ മെച്ചപ്പെടുത്തി. കിക്ക്-സ്റ്റാർട്ട് വേരിയന്റിന് 60,760 രൂപ മുതൽ വളരെ താങ്ങാനാവുന്ന വിലയിൽ തന്നെ ഈ മോട്ടോർസൈക്കിൾ വാഗ്ദാനം ചെയ്യുന്നത് പ്രാദേശിക ടു-വീലർ ഭീമൻ തുടരുന്നു. സെൽഫ് സ്റ്റാർട്ട് വേരിയന്റിന് 66,408 രൂപയാണ് എക്സ്-ഷോറൂം വില.

കൂടുതൽ സ്‌പോർട്ടിയർ സ്‌റ്റൈലിംഗ് ഇഷ്ടപ്പെടുന്ന ആളുകൾക്കായി, ഹീറോ HF ഡീലക്‌സിന്റെ പുതിയ ക്യാൻവാസ് ബ്ലാക്ക് എഡിഷനും നിർമ്മാതാക്കൾ അവതരിപ്പിച്ചു. ഹെഡ്‌ലാമ്പ് കൗൾ, എഞ്ചിൻ, ലെഗ് ഗാർഡ്, ഫ്യുവൽ ടാങ്ക്, എക്‌സ്‌ഹോസ്റ്റ് പൈപ്പ്, അലോയി വീലുകൾ, ഗ്രാബ് റെയിലുകൾ തുടങ്ങിവ ഉൾക്കൊള്ളുന്ന ഒരു ബ്ലാക്ക് തീമാണിത്.
ഹാൻഡിൽബാർ, ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, റിയർ സസ്‌പെൻഷൻ എന്നിവ ഗ്ലോസി ക്രോം ഫിനിഷിന് തന്നെ നിലനിർത്തുന്നു. ഇത് ബ്ലാക്ക്ഡ്-ഔട്ട് തീമുമായി ഒരു എക്സൈറ്റിംഗ് കോൺട്രാസ്റ്റ് സൃഷ്ടിക്കുന്നു. സൈഡ് പാനലുകളിൽ ക്യാൻവാസ് ബ്ലാക്ക് എഡിഷന് 3D HF ഡീലക്സ് എംബ്ലം ലഭിക്കുന്നു, ഇത് ബൈക്കിന് കൂടുതൽ ക്യാരക്ടർ നൽകുന്നു.

2023 HF ഡീലക്സിന് ഒരു പുതിയ സ്ട്രൈപ്പ്സ് ശ്രേണിയും ലഭിക്കുന്നു, ഇത് ബൈക്കിന്റെ പുതിയ ഗ്രാഫിക്സ് തീം ആണ്. പുതിയ സ്‌പോർട്ടി ഗ്രാഫിക്‌സ് ബൈക്കിന്റെ വിഷ്വൽ ഭംഗി വർധിപ്പിക്കുന്നു. ഹെഡ്‌ലാമ്പ് കൗൾ, ഫ്യുവൽ ടാങ്ക്, സൈഡ് പാനലുകൾ, സീറ്റിനടിയിലെ പാനലുകൾ എന്നിവയിൽ പുതിയ സ്ട്രൈപ്പ്സ് ഗ്രാഫിക്സ് ഈ വേരിയന്റിൽ കാണാം.
HF ഡീലക്സ് സ്ട്രൈപ്പ്സ് പോർട്ട്ഫോളിയോയ്ക്ക് കീഴിൽ കസ്റ്റമേഴ്സിന് നാല് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാം. ഇതിൽ നെക്സസ് ബ്ലൂ, കാൻഡി ബ്ലേസിംഗ് റെഡ്, ഹെവി ഗ്രേ വിത്ത് ബ്ലാക്ക്, ബ്ലാക്ക് വിത്ത് സ്പോർട്സ് റെഡ് എന്നീ ഷെയ്ഡുകൾ ഉൾപ്പെടുന്നു. എക്യുപ്മെന്റുകളുടെ കാര്യത്തിൽ, HF ഡീലക്സിൽ ഇപ്പോൾ ഒരു USB ചാർജർ ഹീറോ വാഗ്ദാനം ചെയ്യുന്നു.

ട്യൂബ്‌ലെസ് ടയറുകളുള്ള അലോയി വീലുകൾ സെൽഫ്, സെൽഫ് i3S വേരിയന്റുകളിൽ നിർമ്മാതാക്കൾ അവതരിപ്പിച്ചിട്ടുണ്ട്. സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, ടോ ഗാർഡ് എന്നിവയാണ് മറ്റ് ഫീച്ചർ ഹൈലൈറ്റുകൾ. HF ഡീലക്സിനൊപ്പം അഞ്ച് ഫ്രീ സർവ്വീസും അഞ്ച് വർഷത്തെ വാറന്റിയും സ്റ്റാൻഡേർഡായി ഹീറോ മോട്ടൊകോർപ് വാഗ്ദാനം ചെയ്യുന്നു.
ബൈക്കിന്റെ മെക്കാനിക്കൽ വശങ്ങൾ മാറ്റമില്ലാതെ തുടരുന്നു. 97.2 സിസി എയർ കൂൾഡ്, ഫോർ സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ OHC BS-VI (OBD-II കംപ്ലയന്റ്) 'XSens ടെക്നോളജി' അടങ്ങുന്ന പ്രോഗ്രാം ചെയ്ത ഫ്യൂവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് HF ഡീലക്‌സ് കമ്മ്യൂട്ടർ മോട്ടോർസൈക്കിളിനെ പവർ ചെയ്യുന്നത്. ഉയർന്ന മൈലേജ്, ദൈർഘ്യമേറിയ എഞ്ചിൻ ലൈഫ്, സ്റ്റേബിൾ റൈഡുകൾ, ആയാസരഹിതമായ ആക്സിലറേഷൻ, കുറഞ്ഞ മെയിന്റനൻസ് എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങൾ ഹീറോ XSens വാഗ്ദാനം ചെയ്യുന്നു.
എഞ്ചിൻ യൂണിറ്റ് പരമാവധി 8.02 PS പവറും 8.05 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. 100 സിസി സ്‌പ്ലെൻഡർ പ്ലസിന്റേതിന് സമാനമാണ് ഈ പവർ ഔട്ട്പുട്ടുകൾ. നാല് സ്പീഡ് ഗിയർബോക്സാണ് എഞ്ചിനിലേക്ക് ഘടിപ്പിച്ചിരിക്കുന്നത്. മോട്ടോർസൈക്കിളിന്റെ പ്രധാന എതിരാളിയായ ഹോണ്ട ഷൈനിന് 98.98 സിസി എഞ്ചിനാണുള്ളത്ത്, ഇത് 7.38 PS മാക്സ് പവറും 8.05 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു.
2023 HF ഡീലക്‌സിന് 1965 mm നീളവും 720 mm വീതിയും 1045 mm ഉയരവുമുണ്ട്, കൂടാതെ 1,235 mm വീൽബേസും ലഭിക്കുന്നു. സീറ്റ് ഹൈറ്റ് 805 mm ആണ്. 165 mm ഗ്രൗണ്ട് ക്ലിയറൻസ് ഉപയോഗിച്ച്, HF ഡീലക്സിന് വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളെ അനായാസമായി കീഴടക്കാൻ കഴിയും. ബൈക്കിന് 733 mm നീളമുള്ള സീറ്റ് ഉള്ളതിനാൽ പില്യൺ റൈഡർമാരേയും ഒരല്പം കൂടുതൽ ലഗ്ഗേജും കൊണ്ടുപോകുന്നതിന് അനുയോജ്യമാണ്.


Click it and Unblock the Notifications








