പുത്തന്‍ ഹൃദയവുമായെത്തുന്ന ബൈക്കിന് വെട്ടിക്കുറച്ചത് 37000 രൂപ! ഇക്കുറി ഹോണ്ട കുറേ വിൽപ്പന വാരും...
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (HMSI) നേക്കഡ് സ്ട്രീറ്റ് ബൈക്കായ CB300R-ന്റെ 2023 പതിപ്പ് പുറത്തിറക്കി. ഏറ്റവും പുതിയ ബിഎസ് VI OBD2A മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുത്തന്‍ ഹൃദയത്തോടെ ആണ് മോഡല്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. നിയോ സ്‌പോര്‍ട്‌സ് കഫേ റോഡ്‌സ്റ്ററിന് ജാപ്പനീസ് ടൂവീലര്‍ നിര്‍മാതാക്കള്‍ 2.40 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്.
ചെറിയ മാറ്റങ്ങളോടെ എത്തുന്ന മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉത്സവകാല ബമ്പറായി ബൈക്കിന്റെ വില ഹോണ്ട 37,000 രൂപ വെട്ടിക്കുറച്ചിട്ടുണ്ട്. എന്നാല്‍ ബൈക്കിന്റെ വില ഇത്രത്തോളം കുറക്കാനുള്ള കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും ഈ ഉത്സവകാലത്ത് പരമാവധി വില്‍പ്പന നേടാനാണ് ബൈക്ക് ആകര്‍ഷകമായ വിലയില്‍ പുറത്തിറക്കിയതെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയിലെ ഹോണ്ടയുടെ പ്രീമിയം ബിഗ്വിംഗ് ഡീലര്‍ഷിപ്പുകളിലൂടെയാണ് CB300R വില്‍പ്പനക്കെത്തിക്കുന്നത്.

മോട്ടോര്‍സൈക്കിളിനുള്ള ബുക്കിംഗ് ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. പേള്‍ സ്പാര്‍ട്ടന്‍ റെഡ്, മാറ്റ് മാസിവ് ഗ്രേ മെറ്റാലിക് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളില്‍ 2023 ഹോണ്ട CB300R വാങ്ങാന്‍ സാധിക്കും. 30.7 bhp പവറും 27.5 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന പരിചിതമായ 286 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് 2023 ഹോണ്ട CB300R മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്.
6-സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. സ്ലിപ്പര്‍ അസിസ്റ്റ ക്ലച്ചും ഇതിനൊപ്പം വരുന്നുണ്ട്. ഇത് ഗിയര്‍ഷിഫ്റ്റുകള്‍ സുഗമമാക്കുകയും വേഗത കുറയ്ക്കുമ്പോള്‍ ഹാര്‍ഡ് ഡൗണ്‍ ഷിഫ്റ്റുകളില്‍ റിയര്‍ വീല്‍ ലോക്ക്-അപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു. എമിഷന്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനായി പവര്‍പ്ലാന്റില്‍ അവതരിപ്പിച്ച സൂക്ഷ്മമായ മാറ്റങ്ങള്‍ക്ക് പുറമെ ഹോണ്ട CB300R മോട്ടോര്‍സൈക്കിളില്‍ വലിയ മാറ്റങ്ങള്‍ കാണാനാകില്ല.

അതിന്റെ ലിറ്റര്‍ ക്ലാസ് റോഡ്സ്റ്റര്‍ സഹോദരനായ CB1000R-ല്‍ നിന്നാണ് ഹോണ്ട CBR300R ഡിസൈന്‍ സൂചകങ്ങള്‍ കടമെടുക്കുന്നത്. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പ്, മസ്‌കുലര്‍ ഫ്യുവല്‍ ടാങ്ക്, ഉയര്‍ന്ന എക്സ്ഹോസ്റ്റ് എന്നിവയാണ് പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍. കൂടാതെ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ ഇപ്പോള്‍ ഒരു എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നലും ഹസാര്‍ഡ് ലൈറ്റ് സ്വിച്ചും ഉണ്ട്.
ഡയമണ്ട് ടൈപ്പ് ഷാസിയില്‍ വരുന്ന ബൈക്ക് 17 ഇഞ്ച് അലോയി വീലിലാണ് ഓടുന്നത്. വെറും 146 കിലോഗ്രാം മാത്രം ഭാരമുള്ള ഹോണ്ട CB300R അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും ഭാരം കുറഞ്ഞ മോട്ടോര്‍സൈക്കിളാണ്. ഇതിന് മുന്നില്‍ 41 mm അപ്‌സൈഡ് ഡൗണ്‍ (യുഎസ്ഡി) ഫോര്‍ക്കുകളും പിന്നില്‍ ക്രമീകരിക്കാവുന്ന മോണോ-ഷോക്ക് അബ്‌സോര്‍ബറും സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നു. ഇന്ത്യന്‍ റോഡുകള്‍ക്ക് പറ്റിയ മികച്ച ഒരു ഓപ്ഷനാണ് ഇത്.
മുന്നില്‍ 296 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 220 mm ഡിസ്‌ക് ബ്രേക്കും സ്‌റ്റോപ്പിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നു. ഈ ബൈക്കില്‍ ഡ്യുവല്‍-ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി വരുന്നുണ്ട്. ഫീച്ചറുകളുടെ കാര്യമെടുത്താല്‍ ഈ മോട്ടോര്‍സൈക്കിളില്‍ ഫുള്‍ എല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം, എല്‍സിഡി കണ്‍സോള്‍, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍, ഹസാര്‍ഡ് ലൈറ്റ് സ്വിച്ച് എന്നിവ ലഭിക്കുന്നു.
ഹോണ്ടയുടെ എഞ്ചിനീയറിങ് വൈദഗ്ധ്യം, ഡിസൈന്‍ ഫിലോസഫി, പ്രീമിയം ബില്‍ഡ് ക്വാളിറ്റി എന്നിവ ബ്രാന്‍ഡ് ചെയ്യാനുള്ള യുവ റൈഡര്‍മാര്‍ക്കുള്ള ആത്യന്തിക ഗേറ്റ്വേയാണ് CB300R എന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുറ്റ്സുമു ഒട്ടാനി പറഞ്ഞു. കെടിഎം 390 ഡ്യൂക്ക്, ബിഎംഡബ്ല്യു G 310 R, ടിവിഎസ് അപ്പാച്ചെ RTR 310, കീവേ K300 N എന്നിവയ്ക്കെതിരെയാണ് ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട CB300R മത്സരിക്കുന്നത്.
ഹോണ്ടയുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത നോക്കിയാല്‍ ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ കഴിഞ്ഞ ദിവസം CB350, CB 350 RS മോഡലുകള്‍ക്ക് പുത്തന്‍ വേരിയന്റുകള്‍ സമ്മാനിച്ചിരുന്നു. ഹൈനസ് CB350-യുടെ പുതിയ ലെഗസി എഡിഷനും CB350 RS സ്‌ക്രാംബ്ലര്‍ സ്‌റ്റൈല്‍ വേരിയന്റിന്റെ് പുതിയ ഹ്യൂ എഡിഷനുമാണ് ഹോണ്ട പുറത്തിറക്കിയിരിക്കുന്നത്.
പുത്തന്‍ ഹൈനസ് CB350 ലെഗസി എഡിഷന് 2,16,356 രൂപയും CB350 RS ഹ്യൂ എഡിഷന് 2,19,357 രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. രണ്ട് മോട്ടോര്‍സൈക്കിളുകളുടെയും ടോപ്പ് എന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകള്‍ക്ക് സമാനമാണെന്ന് വില. താല്‍്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഹോണ്ടയുടെ ബിഗ്വിംഗ് ഡീലര്‍ഷിപ്പുകളില്‍ ഇപ്പോള്‍ ഈ ബൈക്കുകള്‍ ബുക്ക് ചെയ്യാം. ഉടന്‍ തന്നെ ഈ സ്‌പെഷ്യല്‍ എഡിഷന്‍ വേരിയന്റുകളുടെ വിതരണം ആരംഭിക്കും.


Click it and Unblock the Notifications








