പള്‍സറും ഗ്ലാമറും ഇനി വിറക്കും; പുതിയ എഞ്ചിനുമായി ഹോണ്ട SP 125 വിപണിയില്‍

നാളെ മുതല്‍ ഇന്ത്യയില്‍ ബിഎസ് VI ഘട്ടം രണ്ട് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരാന്‍ പോകുകയാണ്. പല കാര്‍, മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കള്‍ തങ്ങളുടെ മോഡല്‍ നിരകള്‍ ഇതിനാടകം മുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാക്കി പരിഷ്‌കരിച്ചു. ഇപ്പോള്‍ ഓണ്‍ബോര്‍ഡ് ഡയഗനോസ്റ്റിക്2 (OBD2) അനുസൃതമായി പരിഷ്‌കരിച്ച പുതിയ SP125 വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ.

ഡിസ്‌ക്, ഡ്രം വേരിയന്റുകളില്‍ ഈ മോട്ടോര്‍സൈക്കിള്‍ ലഭ്യമാകും. ഹോണ്ട SP125 ഡ്രം ബ്രേക്ക് വേരിയന്റിന് 85,131 രൂപയാണ് എക്‌സ്‌ഷോറൂം വില. അതേസമയം മോട്ടോര്‍സൈക്കിളിന്റെ ഡിസ്‌ക് വേരിയന്റ് സ്വന്തമാക്കാന്‍ 89,131 രൂപ (എക്‌സ്‌ഷോറൂം) നല്‍കണം. മോഡല്‍ പുതിയ എമിഷന്‍ മാനദണ്ഡത്തിന് അനുസൃതമായി നവീകരിച്ചതിനൊപ്പം ഇതിന്റെ കളര്‍ ഓപ്ഷനുകള്‍ കൂടി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട് ഹോണ്ട.

 2023 SP125

ബ്ലാക്ക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, ഇംപീരിയല്‍ റെഡ് മെറ്റാലിക്, പേള്‍ സൈറന്‍ ബ്ലൂ, എന്നിവക്കൊപ്പം പുതിയ മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക് കളര്‍ ഓപ്ഷന്‍ കൂടി അവതരിപ്പിച്ചാണ് ഹോണ്ട SP125 മോട്ടോര്‍സൈക്കിളിന്റെ കളര്‍ പാലറ്റ് അപ്‌ഡേറ്റ് ചെയ്തത്. തത്സമയം എമിഷന്‍ ലെവലുകള്‍ നിരീക്ഷിക്കാന്‍ ഒരു ഓണ്‍ ബോര്‍ഡ് ഡയഗനോസ്റ്റിക് സിസ്റ്റം ഘടിപ്പിച്ചാണ് വരുന്നതെന്നതാണ് മുന്‍ഗാമിയില്‍ നിന്നുള്ള സുപ്രധാന മാറ്റം.

എമിഷനുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളെ കുറിച്ചുള്ള സൂചനകള്‍ ഇത് നല്‍കും. ഹോണ്ട SP125 125 സിസി എഞ്ചിന്‍ eSP, ഫ്യൂവല്‍ ഇഞ്ചക്ഷന്‍, ACG സ്്റ്റാര്‍ട്ടര്‍ മോട്ടോര്‍ എന്നീ സജ്ജീകരണങ്ങളുമായിട്ടാണ് എത്തുന്നത്. ഇത് കുലുക്കവും നിശബ്ദവുമായ സ്റ്റാര്‍ട്ടിംഗ് സാധ്യമാക്കുന്നു. ഹോണ്ട SP 125-ന്റെ എഞ്ചിന്‍ 5 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. ബൈക്കില്‍ ഫ്യുവല്‍ പമ്പ് ഇപ്പോള്‍ ഫ്യുവല്‍ ടാങ്കിന് പുറത്താണ് ഘടിപ്പിച്ചിരിക്കുന്നത്. അതിനാല്‍ അത് എളുപ്പത്തില്‍ എത്തിപ്പിടിക്കാന്‍ സാധിക്കുന്നു.

 2023 SP125

'ഉപഭോക്താക്കള്‍ക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യ നല്‍കുന്നതിനുള്ള ഹോണ്ടയുടെ പ്രതിജ്ഞാബദ്ധതയിലെ ഒരു പുതിയ നാഴികക്കല്ലാണ് ഇന്ന്. ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ ഞങ്ങള്‍ എപ്പോഴും ശ്രമിക്കുന്നു. പുതിയ OBD2 കംപ്ലയിന്റ് SP125 ഒരു അപവാദമല്ല. പുതിയ SP 125 ഉപഭോക്താക്കള്‍ക്കിടയില്‍ ഒരു ജനപ്രിയ ചോയ്‌സായി തുടരും. പെര്‍ഫോമന്‍സ്, യാത്രാസുഖം, സുസ്ഥിരത എന്നിവയ്ക്കായി ഇത് പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുമെന്നും ഞങ്ങള്‍ക്ക് ഉറപ്പുണ്ട്' ഹോണ്ട സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഓപ്പറേറ്റിംഗ് ഓഫീസര്‍ യോഗേഷ് മാഥൂര്‍ പറഞ്ഞു.

മുന്‍ഗാമിയുടെ അതേ ഡിസൈനിലാണ് 2023 ഹോണ്ട SP 125 വരുന്നത്. ആധുനിക ഡിസെനില്‍ എത്തുന്ന ഈ മോട്ടോര്‍സൈക്കിള്‍ പ്രധാനമായും യുവാക്കളെയാണ് ലക്ഷ്യംവെക്കുന്നത്. സിംഗിള്‍-പോഡ് ഹെഡ്ലൈറ്റ്, ബോഡി-കളേര്‍ഡ് ഹെഡ്ലൈറ്റ് കൗള്‍, ബോഡി-കളേര്‍ഡ് ഫ്രണ്ട് ഫെന്‍ഡര്‍, ഫ്യുവല്‍ ടാങ്ക് ആവരണം, ബോഡി-കളേര്‍ഡ് പില്യണ്‍ ഗ്രാബ്‌റെയില്‍, ക്രോം ഹീറ്റ് ഷീല്‍ഡുള്ള സൈഡ്-സ്ലംഗ് എക്സ്ഹോസ്റ്റ് എന്നിവ ഇതില്‍ കാണാം.

മോട്ടോര്‍സൈിളിന്റെ ഫീച്ചറുകള്‍ നോക്കിയാല്‍ ആവറേജ് മൈലേജ്, എത്ര ദൂരം ഓടും, റിയല്‍ ടൈം മൈലേജ്, ECO ഇന്‍ഡിക്കേറ്റര്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, സര്‍വീസ് ഡ്യൂ റിമൈന്‍ഡര്‍ തുടങ്ങിയ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഫുള്‍ ഡിജിറ്റല്‍ മീറ്റര്‍ ഇതിന് ലഭിക്കുന്നു. എല്‍ഇഡി ഹെഡ്ലാമ്പ്, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സ്വിച്ച്, ഇന്റഗ്രേറ്റഡ് ഹെഡ്ലാമ്പ് ബീം, പാസിംഗ് സ്വിച്ച് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍. കോമ്പി-ബ്രേക്ക് സിസ്റ്റമാണ് ബ്രേക്കിംഗ് ചുമതലകള്‍ നിര്‍വഹിക്കുന്നത്.

5 സ്‌റ്റെപ് അഡ്ജസ്റ്റബിലിറ്റിയോടെയാണ് റിയര്‍ സസ്‌പെന്‍ഷന്‍ വരുന്നത്. സ്റ്റബിലിറ്റിയും ഗ്രിപ്പ് ലെവലും മെച്ചപ്പെടുത്തുന്നതിനായി ഹോണ്ട പിന്‍വശത്തെ ടയറിന്റെ വീതി 100 മില്ലീമീറ്ററായി ഉയര്‍ത്തിയിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ബജാജ് പള്‍സര്‍ 125, ടിവിഎസ് റൈഡര്‍ 125, ഹീറോ ഗ്ലാമര്‍ എന്നീ മോഡലുകളുമായിട്ടാണ് ഈ മോട്ടോര്‍സൈക്കിള്‍ ഏറ്റുമുട്ടുന്നത്.

കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ ഹീറോ സ്‌പ്ലെന്‍ഡറിന്റെ കുത്തക അവസാനിപ്പിക്കാനായി ഹോണ്ട അടുത്തിടെ ഷൈന്‍ 100 മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ 64,900 രൂപയാണ് ഈ മോഡലിന്റെ എക്‌സ്-ഷോറൂം വില. ബെസ്റ്റ് സെല്ലറായ ഹീറോ സ്‌പ്ലെന്‍ഡറിനേക്കാള്‍ വില കുറവാണിതിന്. ഹീറോ സ്പ്ലെന്‍ഡര്‍+ മോട്ടോര്‍സൈക്കിളിന്റെ ഏറ്റവും വിലകുറഞ്ഞ വേരിയന്റിനേക്കാള്‍ ഏകദേശം 7,500 രൂപ വരെ കുറവില്‍ ഇത് സ്വന്തമാക്കാന്‍ സാധിക്കും. അതിനാല്‍ തന്നെ കമ്മ്യൂട്ടര്‍ ബൈക്ക് സെഗ്‌മെന്റില്‍ വില്‍പ്പന ഉയര്‍ത്താനാകുമെന്നാണ് ഹോണ്ടയുടെ പ്രതീക്ഷ.

More from DriveSpark

Article Published On: Friday, March 31, 2023, 16:30 [IST]
English summary
2023 honda sp 125 launched with obd2 compliant engine price feature details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X