2023 KTM 250 Adventure Launched; പുത്തൻ മോഡലിന്റെ സവിശേഷതകൾ എന്തെല്ലാം?
കെടിഎം 2023 മോഡൽ 250 അഡ്വഞ്ചർ ബൈക്ക് ഇന്ത്യയിൽ പുറത്തിറക്കി. അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിൽ 2.47 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് ലഭ്യമാണ്. OBD2 മാനദണ്ഡങ്ങൾക്ക് അനുസൃതമായ 248.76 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് 2023 ബൈക്കിന്റെ ഹൃദയം. മെക്കാനിക്കൽ അപ്‌ഗ്രേഡുകൾ ഒഴികെ, ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളിന് മാറ്റു മാറ്റങ്ങൾ ഒന്നുമില്ല.
അതോടൊപ്പം, OBD2 -കംപ്ലയിന്റ് മോട്ടോർസൈക്കിളുകൾ അവതരിപ്പിച്ചുകൊണ്ട് 390 ഡ്യൂക്ക്, RC 200, RC 390 എന്നിവയടങ്ങുന്ന തങ്ങളുടെ പ്രൊഡക്ട് ശ്രേണിയും കമ്പനി പുതുക്കിയിട്ടുണ്ട്. RC 390 മോഡൽ 3.18 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് ലഭ്യമാണ്. 390 ഡ്യൂക്കിന്റെയും RC 200 -ന്റെയും എക്സ്-ഷോറൂം വിലകൾ യഥാക്രമം 2.97 ലക്ഷം രൂപയും 2.17 ലക്ഷം രൂപയുമാണ്.

ഇനി മെക്കാനിക്കലുകളുടെ കാര്യത്തിലേക്ക് വരുമ്പോൾ, ഏകദേശം 248.76 സിസി ഡിസ്പ്ലേസ് ചെയ്യുന്ന ബോഷെ ഇലക്ട്രോണിക് Fi(ഫ്യൂവൽ ഇഞ്ചക്ഷൻ) സംവിധാനമുള്ള സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിൻ കെടിഎം ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളിൽ വാഗ്ദാനം ചെയ്യുന്നു. 9,000 rpm-ൽ 29.6 bhp മാക്സ് പവറും 7,500 rpm-ൽ 24 Nm പീക്ക് torque ഉം ഈ എഞ്ചിൻ യൂണിറ്റ് പുറപ്പെടുവിക്കുന്നു.
ട്രാൻസ്മിഷൻ ഡ്യൂട്ടി കൈകാര്യം ചെയ്യുന്നതിനായി, OBD2 -കംപ്ലയിന്റ് കെടിഎം 250 അഡ്വഞ്ചറിൽ ഒരു 6-സ്പീഡ് ഗിയർബോക്‌സാണ് നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ഒരു സ്ലിപ്പർ ക്ലച്ചും ഇതിനോപ്പം ഓഫർ ചെയ്യുന്നു.

അടുത്തതായി സ്റ്റൈലിംഗ് അനുസരിച്ച്, അപ്‌ഡേറ്റ് ചെയ്ത കെടിഎം 250 അഡ്വഞ്ചർ മുമ്പത്തെ അതേ ശൈലിയിലുള്ള സിംഗിൾ-പോഡ് ഹെഡ്‌ലാമ്പ്, ഒരു ചെറിയ വിൻഡ്‌സ്‌ക്രീൻ, ഒരു സൈഡ്-സ്ലംഗ് എക്‌സ്‌ഹോസ്റ്റ്, 855 mm ഹൈറ്റ് വരുന്ന ഒരു സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റ് എന്നിവ ഔട്ട്‌ഗോയിംഗ് പതിപ്പിൽ നിന്ന് അതേ പോലെ നിലനിർത്തുന്നു. 14.5 ലിറ്റർ ഫ്യുവൽ ടാങ്കും 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ അലോയ് വീലുകളുമാണ് അഡ്വഞ്ചർ മോട്ടോർസൈക്കിളിലുള്ളത്.
അതുപോലെ തന്നെ, 2023 കെടിഎം 250 അഡ്വഞ്ചറിന്റെ സവിശേഷതകളും മുൻ മോഡലിലുള്ളതിന് സമാനമായി തന്നെ തുടരുന്നു. ഹാലജൻ ഹെഡ്‌ലാമ്പ്, എൽഇഡി DRL (ഡേടൈം റണ്ണിംഗ് ലൈറ്റുകൾ), എൽഇഡി ടെയിൽലാമ്പ്, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവ ബൈക്കിൽ വരുന്നു. കൂടാതെ, റൈഡർക്ക് ആവറേജ് സ്പീഡും, ഗിയർ പൊസിഷൻ ഇൻഡിക്കേറ്ററും മറ്റ് വിവരങ്ങളും നൽകുന്ന ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇതിലുണ്ട്.

ഏറ്റവും പുതിയ 250 അഡ്വഞ്ചർ ഒരു ട്യൂബുലാർ സ്പ്ലിറ്റ്-ട്രെല്ലിസ് ഫ്രെയിമിലാണ് നിർമ്മിച്ചിരിക്കുന്നത്. മുൻവശത്ത് 43 mm ഇൻവെർട്ടഡ് ഫോർക്കുകളും പിന്നിൽ പ്രീ-ലോഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോ-ഷോക്കുമാണ് സസ്പെൻഷൻ ചുമതലകൾ വഹിക്കുന്നത്. 320 mm സിംഗിൾ ഡിസ്‌കും മുൻവശത്ത് റേഡിയലി മൗണ്ടഡ് ക്യാലിപ്പറും ബ്രേക്കിംഗ് ഡ്യൂട്ടി നിർവഹിക്കുന്നു. പിൻഭാഗത്ത് 230 mm സിംഗിൾ റോട്ടറും ഫ്ലോട്ടിംഗ് ക്യാലിപ്പറുമാണ് സെറ്റ് ചെയ്തിരിക്കുന്നത്. കൂടാതെ, ബൈക്കിൽ ഡ്യുവൽ-ചാനൽ ABS, ഒരു സ്ലിപ്പർ ക്ലച്ച്, 12V സോക്കറ്റ് എന്നിവ നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു.
177 കിലോഗ്രാമാണ് മോട്ടോർസൈക്കിളിന്റെ ആകെ ഭാരം. മുകളിൽ സൂചിപ്പിച്ചതു പോലെ രാജ്യത്ത് 2.47 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് വരുന്ന 2023 കെടിഎം 250 അഡ്വഞ്ചർ ഫാക്ടറി റേസിംഗ് ബ്ലൂ, ഇലക്ട്രോണിക് ഓറഞ്ച് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ഇന്ത്യൻ വിപണിയിൽ സുസുക്കി V-സ്ട്രോം SX, റോയൽ എൻഫീൽഡ് ഹിമാലയൻ, ബെനെല്ലി TRK 251 എന്നിവയ്‌ക്കെതിരെയാണ് കെടിഎമ്മിന്റെ അഡ്വഞ്ചറർ സീരീസ് മോട്ടോർസൈക്കിളുകളുടെ ക്വാർട്ടർ ലിറ്റർ വേരിയന്റ് മത്സരിക്കുന്നത്.


Click it and Unblock the Notifications








