അലോയിയുടെ ഷൈനിംഗ് ഇല്ലാതെ ഓൾഡ് സ്കൂൾ സ്പോക്ക് വീലുമായി 2023 കെടിഎം അഡ്വഞ്ചർ 390
പുത്തൻ എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തങ്ങളുടെ മോഡലുകൾ അപ്പ്ഡേറ്റ് ചെയ്യുന്ന തിരിക്കിലാണ് പല വാഹന നിർമ്മാതാക്കളും. കെടിഎമ്മും തങ്ങളുടെ മോഡൽ നിരയിൽ പരിഷ്കരണങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. 2023 അപ്‌ഡേറ്റിന്റെ ഭാഗമായി, കെടിഎം 390 അഡ്വഞ്ചറിന് ഒരു പുതിയ സ്‌പോക്ക് വീൽ (SW) വേരിയന്റ് ലഭിക്കുന്നു.
മിക്ക ഫീച്ചറുകളും സ്റ്റാൻഡേർഡ് വേരിയന്റിന് സമാനമാണെങ്കിലും, 390 അഡ്വഞ്ചർ SW വേരിയന്റിന് പ്രത്യേക വയർ-സ്പോക്ക് വീലുകളാണ് വരുന്നത്. റെട്രോ & കണ്ടെംപററി സ്റ്റൈലുകളുടെ മിക്ച്ചറും ബൈക്കിന് കൂടുതൽ ഡൈനാമിക്ക് രൂപവും ഭാവവും ആഗ്രഹിക്കുന്ന വ്യക്തികളെ ഇത് ആകർഷിക്കും. ഈ അപ്‌ഡേറ്റിന്, കെടിഎം 390 ADV -ക്ക് 3.6 ലക്ഷം രൂപ ചെലവാകും എന്നതാണ് ശ്രദ്ധേയം, നോർമൽ കെടിഎം 390 ADV -യെക്കാൾ ഏകദേശം 22,000 രൂപ കൂടുതലാണിത്.
ഈ പുതിയ വേരിയന്റിന് പൂർണ്ണമായും അഡ്ജസറ്റ് ചെയ്യാവുന്ന സസ്പെൻഷനും ലഭിക്കുന്നു. WP APEX സസ്‌പെൻഷൻ ഹാർഡ്‌വെയർ കംപ്രഷൻ, റീബൗണ്ട്, പ്രീലോഡ് എന്നിവയ്ക്കായി ഒരു ഫുള്ളി അഡ്ജസ്റ്റബിൾ യൂണിറ്റാണ്. കംപ്രഷനും റീബൗണ്ടിനുമായി ഫ്രണ്ട് USD ഫോർക്കുകളിൽ ഡാംപിംഗ് 30 ക്ലിക്കുകൾ വീതമാണ്.
10 സ്റ്റെപ്പ് പ്രീലോഡ് അഡ്ജസ്റ്റബിലിറ്റി നിലനിർത്തിക്കൊണ്ട് റിയർ മോണോ-ഷോക്ക് റീബൗണ്ടിനായി 20 ക്ലിക്കുകളിലൂടെ ക്രമീകരിക്കാവുന്നതാണ്. ഇത് റൈഡറിനെ അവരുടെ വ്യക്തിഗത മുൻഗണനകൾക്കും ഭാരത്തിനും അനുസൃതമായി റൈഡ് ക്വാളിറ്റി, ഹാൻഡ്‌ലിംഗ്, കംഫർട്ട് എന്നിവ കസ്റ്റമൈസേ ചെയ്യാൻ പ്രാപ്‌തമാക്കുന്നു.

അലോയി വീലുകളുള്ള സ്റ്റാൻഡേർഡ് വേരിയന്റിന് ആധിപത്യം പുലർത്തുന്ന സ്ട്രീറ്റ് പ്രെസൻസ് ഉണ്ടെങ്കിൽ, 390 അഡ്വഞ്ചർ സ്‌പോക്ക് വീൽ വേരിയന്റിന് ഒരു സ്പ്രിംഗ് ഫീൽ ലഭിക്കുന്നു. SW വേരിയന്റിന് ഓറഞ്ച് ഷേഡുള്ള ബോഡി വർക്കും ട്രെല്ലിസ് ഫ്രെയിമും അടങ്ങുന്ന ഒരു പുതിയ കളർ സ്കീമും ലഭിക്കുന്നു. കെടിഎമ്മിന്റെ റേസിംഗ് ലിവറി ബൈക്കിന്റെ രൂപവും ഭാവവും കൂടുതൽ മെച്ചപ്പെടുത്തുന്നു.
ഓഫ്-റോഡ് ട്രാക്കുകളിലുടനീളം സ്‌പോക്ക് വീലുകൾക്കാണ് കൂടുതൽ മികവ് പുലർത്താൻ കഴിയുന്നത്. കൂടാതെ അലോയി വീലുകളെ അപേക്ഷിച്ച് സ്‌പോക്ക് വീലുകൾ റിപ്പെയർ ചെയ്യാനും എളുപ്പമാണ്. കെടിഎം 390 അഡ്വഞ്ചർ SW വേരിയന്റിന് ബ്ലാക്ക് അനോഡൈസ്ഡ് അലുമിനിയം റിമ്മുകളാണ് വരുന്നത്, അതോടൊപ്പം കട്ടിയുള്ള വയർ സ്‌പോക്കുകൾ വരുന്നു. മുൻവശത്ത് 19 ഇഞ്ചും പിൻവശത്ത് 17 ഇഞ്ചും റിമ്മുകളാണ് വരുന്നത്.
സ്‌പോക്ക് വീലുകളും അപ്‌ഡേറ്റ് ചെയ്‌ത കളർ തീമും ഒഴികെ, കെടിഎം 390 അഡ്വഞ്ചർ SW വേരിയന്റിൽ മറ്റ് വലിയ മാറ്റങ്ങളൊന്നുമില്ല. 44 bhp പരമാവധി കരുത്തും 37 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 373 സിസി, സിംഗിൾ സിലിണ്ടർ മോട്ടോറാണ് ബൈക്കിന്റെ ഹൃദയം. ഇത് ആറ് സ്പീഡ് ഗിയർബോക്സുമായി കണക്ട് ചെയ്തിരിക്കുന്നു. മുന്നിൽ 320 mm ഡിസ്‌ക്കും പിന്നിൽ 230 mm ഡിസ്‌ക്കും വാഹനത്തിന്റെ ബ്രേക്കിംഗ് ഡ്യൂട്ടികൾ നിർവഹിക്കുന്നു. കോർണറിംഗ് ഫംഗ്‌ഷനോടുകൂടിയ ഡ്യുവൽ ചാനൽ ABS സ്റ്റാൻഡേർഡായി കെടിഎം വാഗ്ദാനം ചെയ്യുന്നു.
ട്രാക്ഷൻ കൺട്രോൾ, റൈഡിംഗ് മോഡുകൾ, റൈഡ്-ബൈ-വയർ ടെക്, ക്വിക്ക്ഷിഫ്റ്റർ+ എന്നിവയാണ് 390 അഡ്വഞ്ചറിന്റെ മറ്റ് പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ. ബൈക്കിന് 5.0 ഇഞ്ച് TFT സ്‌ക്രീനുമുണ്ട്, അത് പല ഇൻഫൊർമേഷനുകളും പ്രദർശിപ്പിക്കുന്നു. എന്നാൽ ഫംഗ്ഷനുകൾ എല്ലാം 2022 മോഡലിന് സമാനമാണ്.
കെടിഎം മൈ റൈഡ് ആപ്പ് ഉപയോഗിച്ച് ബ്ലൂടൂത്ത് വഴി ഉപഭോക്താവിന്റെ സ്മാർട്ട്ഫോണുമായി ഡിസ്പ്ലേ പെയർ ചെയ്യാം. നാവിഗേഷൻ ഉൾപ്പെടെ നിരവധി ഫംഗ്‌ഷനുകൾ ആക്‌സസ് ചെയ്യാൻ ഇത് ഉപയോഗിക്കാം. ഇന്ത്യയിൽ, കെടിഎം 390 അഡ്വഞ്ചർ മോഡൽ ബിഎംഡബ്യു G 310GS, വരാനിരിക്കുന്ന ഹിമാലയൻ 450, ഹീറോ എക്സ്പൾസ് 400 എന്നിവയ്ക്ക് എതിരായി മത്സരിക്കും.


Click it and Unblock the Notifications








