അണ്ണനൊപ്പം തമ്പിയുമെത്തി; കിടിലന്‍ അപ്‌ഡേറ്റുകളുമായി RE ഇന്റര്‍സെപ്റ്ററും വിപണിയില്‍

പുതിയ കോണ്ടിനെന്റല്‍ GT-ക്കൊപ്പം ഇരട്ട സഹോദരനായ ഇന്റര്‍സെപ്റ്റര്‍ 650 മോട്ടോര്‍സൈക്കിളിനെയും പരിഷ്‌കരിച്ച് വിപണിയില്‍ എത്തിച്ച് റോയല്‍ എന്‍ഫീല്‍ഡ്. 3.03 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി 2023 മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ ആഭ്യന്തര വിപണിയില്‍ അവതരിപ്പിച്ചത്.

കോണ്ടിനെന്റല്‍ GT-ക്ക് സമാനമായി കാലോചിതമായ മാറ്റങ്ങളോടെയാണ് ഇന്റര്‍സെപ്റ്റര്‍ മോട്ടോര്‍സൈക്കിളും വിപണിയില്‍ എത്തിയിരിക്കുന്നത്. ഈ ട്വിന്‍ സിലിണ്ടര്‍ മോട്ടോര്‍സൈക്കിളില്‍ ഏറ്റവും പുതുതായി എത്തുന്ന ഫീച്ചറുകളും മാറ്റങ്ങളും നമുക്ക് ആദ്യം നോക്കാം. പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 മോട്ടോര്‍സൈക്കിളിന് ഇപ്പോള്‍ ഒരു എല്‍ഇഡി ഹെഡ്ലൈറ്റ് യൂണിറ്റും റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മീറ്റിയോര്‍ 650 മോട്ടോര്‍സൈക്കിളില്‍ നിന്നുള്ള സ്വിച്ച് ഗിയറും, പുതിയ അലോയ് വീലുകളും പുതിയ കളര്‍ ഓപ്ഷനുകളും ലഭിക്കുന്നു.

അണ്ണനൊപ്പം തമ്പിയുമെത്തി; കിടിലന്‍ അപ്‌ഡേറ്റുകളുമായി RE ഇന്റര്‍സെപ്റ്ററും വിപണിയില്‍

കളര്‍ ഓപ്ഷനുകള്‍ നോക്കുമ്പോള്‍ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 മോട്ടോര്‍സൈക്കിള്‍ ബ്ലാക്ക് റേ, ബാഴ്സലോണ ബ്ലൂ എന്നീ ഷേഡുകള്‍ ഉള്ള രണ്ട് ബ്ലാക്ക്ഡ്-ഔട്ട് വേരിയന്റുകളില്‍ ലഭ്യമാകുന്നു. ബ്ലാക്ക് പേള്‍, കാലി ഗ്രീന്‍ എന്നിവയാണ് മറ്റ് രണ്ട് പുതിയ കളര്‍ ഓപ്ഷനുകള്‍. പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 മോട്ടോര്‍സൈക്കിളിന്റെ ബ്ലാക്ക്ഡ് ഔട്ട് വേരിയന്റുകളിലാണ് അലോയ് വീലുകളും ട്യൂബ്ലെസ് ടയറുകളും ഓഫര്‍ ചെയ്യുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കണം.

ഇനി ടയറുകളെ കുറിച്ച് പറയുകയാണെങ്കില്‍, പുതിയ കോണ്ടിനെന്റല്‍ GT 650 മോട്ടോര്‍ സൈക്കിളില്‍ റോയല്‍ എന്‍ഫീല്‍ഡ് സിയറ്റ് ടയറുകള്‍ക്ക് പകരം Vredestein ടയറുകള്‍ നല്‍കിയിരുന്നു. എന്നാല്‍ സിയറ്റിന്റെ സൂം ക്രൂസ് ടയറുകളിലാണ് പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 സഞ്ചരിക്കുക.
ഏറ്റവും പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 മോട്ടോര്‍സൈക്കിളിലെ ശ്രദ്ധേയമായ മറ്റ് മാറ്റങ്ങളില്‍ ഒന്ന് USB ചാര്‍ജിംഗ് പോര്‍ട്ട് ആണ്.

അണ്ണനൊപ്പം തമ്പിയുമെത്തി; കിടിലന്‍ അപ്‌ഡേറ്റുകളുമായി RE ഇന്റര്‍സെപ്റ്ററും വിപണിയില്‍

ഈ ചാര്‍ജിംഗ് പോര്‍ട്ട് ഹാന്‍ഡില്‍ബാറിന്റെ ഇടതുവശത്ത് സൗകര്യപ്രദമായ രീതിയില്‍ ആണ് സ്ഥാപിച്ചിരിക്കുന്നത്. 2023 ഏപ്രില്‍ 01 മുതല്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്ന ബിഎസ് VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടത്തിന് അനുസൃതമായി പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റിന്റെ എഞ്ചിന്‍ പരിഷ്‌കരിച്ചിട്ടുണ്ട്. ഇന്റര്‍സെപ്റ്ററിന്റെ 648 സിസി, പാരലല്‍-ട്വിന്‍ എഞ്ചിന്‍ 47.5 bhp പവറും 52 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സ്ലിപ്പര്‍ ക്ലച്ചോട് കൂടിയ 6-സ്പീഡ് ഗിയര്‍ബോക്‌സും ഇതിന് ലഭിക്കുന്നു.

അലോയ് വീല്‍ ഓഫര്‍ ചെയ്യുന്ന ഇന്റര്‍സെപ്റ്ററിന്റെ വിലയിലും മാറ്റമുണ്ട്. പുതിയ ഇന്റര്‍സെപ്റ്റര്‍ 650 മോട്ടോര്‍സൈക്കിളിന്റെ അലോയ് വീല്‍ വേരിയന്റിന് 3.21 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. അതേസമയം ക്രോം ഫ്യുവല്‍ ടാങ്കും സ്പോക്ക് വീലുകളുമുള്ള ടോപ്പ്-സ്‌പെക്ക് മാര്‍ക്ക് 2 വേരിയന്റിന് 10,000 രൂപ കൂടി അധികം മുടക്കേണ്ടതുണ്ട്. മാറിവരുന്ന ട്രെന്‍ഡുകള്‍ക്കനുസരിച്ച് കാലികമായി നില കൊള്ളാന്‍ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 മോട്ടോര്‍സൈക്കിളില്‍ ചില നിര്‍ണായക മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

അണ്ണനൊപ്പം തമ്പിയുമെത്തി; കിടിലന്‍ അപ്‌ഡേറ്റുകളുമായി RE ഇന്റര്‍സെപ്റ്ററും വിപണിയില്‍

അതിനാല്‍ തന്നെ വരുദിവസങ്ങളിൽ മോഡലിന്റെ വില്‍പ്പന കൂടുമെന്ന് പ്രതീക്ഷിക്കാം. ഏകദേശം ഇതേ അപ്‌ഡേറ്റുകളോട് കൂടി തന്നെയാണ് കോണ്ടിനെന്റല്‍ GT-യും വിപണിയില്‍ എത്തിയിട്ടുള്ളത്. 3.19 ലക്ഷം രൂപ (എക്സ്ഷോറൂം) പ്രാരംഭ വിലയിലാണ് പുതിയ മോഡല്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ടോപ് എന്‍ഡ് 'മിസ്റ്റര്‍ ക്ലീന്‍' ക്രോം പതിപ്പിന്റെ എക്സ്ഷോറൂം വില 3.45 ലക്ഷം രൂപ വരെ ഉയരുന്നു. വയര്‍-സ്പോക്ക് വീലുകള്‍ ലഭിക്കുന്നുവെന്നതയാണ് ഇതിന്റെ പ്രത്യേകത.

അതേസമയം അപ്ഡേറ്റഡ് കോണ്ടിനെന്റല്‍ GT-യുടെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലായ അലോയ് വീല്‍ ഘടിപ്പിച്ച പതിപ്പുകള്‍ക്ക് 3.39 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ബൈക്കിലെ സുപ്രധാന മാറ്റങ്ങളില്‍ ഒന്നായ അലോയ് വീലുകള്‍ ഉപഭോക്താക്കള്‍ ഏറെ നാളായി ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ഒന്ന് കൂടിയായിരുന്നു. എന്നാല്‍ കുഴപ്പം എന്തെന്നാല്‍ ആറ് കളര്‍ ഓപ്ഷനുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ അലോയ് വീലുകള്‍ റോയല്‍ എന്‍ഫീല്‍ഡ് വാഗ്ദാനം ചെയ്യുന്നുള്ളൂ.

More from DriveSpark

Article Published On: Friday, March 17, 2023, 14:15 [IST]
English summary
2023 royal enfield interceptor 650 launched with led headlamp alloy wheels price features details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X