പവറിനൊത്ത സ്‌റ്റൈല്‍; പരിഷ്‌ക്കാരങ്ങളോടെ കവസാക്കിയുടെ കരുത്തന്‍ വിപണിയില്‍

650 സിസി വിഭാഗത്തില്‍ നിരവധി ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നുണ്ട്. പ്രീമിയം ബൈക്ക് സെഗ്‌മെന്റിലെ ലോകോത്തര ബ്രാന്‍ഡുകളില്‍ ഒന്നാണ് കവസാക്കി. ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഇപ്പോള്‍ നിഞ്ച 650 മോട്ടോര്‍സൈക്കിളിന്റെ 2024 പതിപ്പ് രാജ്യത്ത് പുറത്തിറക്കി. പവറും സ്‌റ്റൈലും നിറഞ്ഞ ഈ അത്യാധുനിക ബൈക്ക് നിങ്ങളുടെ റൈഡിംഗ് അനുഭവം ഒരു പുതിയ തലത്തിലേക്ക് ഉയര്‍ത്താന്‍ സജ്ജമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

മാത്രമല്ല മിഡ്-ഡിസ്പ്ലേസ്മെന്റ് സ്പോര്‍ട്സ് ബൈക്കിന്റെ ഏറ്റവും പുതിയ ആവര്‍ത്തനം ഇപ്പോള്‍ ഏറ്റവും പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ (OBD2) പാലിക്കുകയും ചെയ്യുന്നു. അതായത്, ഇപ്പോള്‍ ഈ ബൈക്കില്‍ 20 ശതമാനം വരെ എഥനോള്‍ കലര്‍ത്തിയ ഇന്ധനം ഉപയോഗിക്കാം. എന്നാല്‍ എഞ്ചിനും പവറിനും വ്യത്യാസങ്ങള്‍ ഒന്നുമില്ല.

2024 kawasaki ninja 650

2024 കവസാക്കി നിഞ്ച 650 കാഴ്ചയില്‍ മാറ്റമില്ലാതെ തുടരുകയും മുന്‍ഗാമിയില്‍ നിന്ന് അതേ ഡിസൈന്‍ നിലനിര്‍ത്തി കൊണ്ടുപോകുകയും ചെയ്യുന്നു. ഇതില്‍ ഫുള്‍ ഫെയര്‍ഡ് സ്റ്റൈലിംഗ്, മുന്നില്‍ ട്വിന്‍-പോഡ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഫ്രണ്ട് ഏപ്രണിന് മുകളിലുള്ള വിന്‍ഡ്ഷീല്‍ഡ്, ഫ്‌ലോട്ടിംഗ് ടെയില്‍ സെക്ഷനോടുകൂടിയ സ്റ്റെപ്പ്-അപ്പ് സീറ്റ്, അണ്ടര്‍ബെല്ലി എക്സ്ഹോസ്റ്റ് എന്നിവ ഉള്‍പ്പെടുന്നു.

കവസാക്കി റേസിംഗ് ടീം ഗ്രാഫിക്‌സിനൊപ്പം ഒറ്റ ലൈം ഗ്രീന്‍ കളര്‍ ഓപ്ഷനില്‍ തുടര്‍ന്നും ഈ ഫുള്‍ ഫെയേര്‍ഡ് സ്‌പോര്‍ട്‌സ് ബൈക്ക് സ്വന്തമാക്കാം. കവസാക്കി നിഞ്ച 650 ബൈക്കിന്റെ ഫീച്ചര്‍ ലിസ്റ്റ് പരിശോധിച്ചാല്‍ കളര്‍ TFT ഇന്‍സ്ട്രുമെന്റ് ഡിസ്പ്ലേ, എല്‍ഇഡി ഹെഡ്ലൈറ്റ്, എല്‍ഇഡി ടെയില്‍ലൈറ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, കവസാക്കിയുടെ റൈഡിയോളജി ആപ്ലിക്കേഷന്‍ വഴിയുള്ള സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകള്‍ കാണാം.

2024 kawasaki ninja 650

ട്രെല്ലിസ് ഫ്രെയിമിലാണ് നിഞ്ച 650 പൂര്‍ത്തിയാക്കിയിരിക്കുന്നത്. മുന്നില്‍ 41 mm ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ മോണോ ഷോക്കും സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നു. ഇത് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളില്‍ പോലും സുഗമവും നിയന്ത്രിതവുമായ യാത്ര ഉറപ്പാക്കുന്നു. ഡ്യുവല്‍ ചാനല്‍ എബിഎസിനൊപ്പം രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്.

120/70-സെക്ഷന്‍ ഫ്രണ്ട്, 160/60-സെക്ഷന്‍ പിന്‍ ട്യൂബ്‌ലെസ് ടയറുകളുള്ള 17 ഇഞ്ച് അലോയ് വീലിലാണ് ബൈക്ക് സഞ്ചരിക്കുക. 17 ഇഞ്ച് അലോയ് വീലുകള്‍ അതിന്റെ സ്പോര്‍ട്ടി രൂപത്തിന് മാത്രമല്ല, സ്റ്റബിലിറ്റിയും ഗ്രിപ്പും നല്‍കുന്നു. ഇപ്പോള്‍ E20 കംപ്ലയിന്റായ അതേ 649 സിസി, ലിക്വിഡ്-കൂള്‍ഡ്, പാരലല്‍-ട്വിന്‍ എഞ്ചിനാണ് നിഞ്ച 650-ന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 8,000 rpm-ല്‍ 67.3 bhp പവറും 6,700 rpm-ല്‍ 64 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കും.

2024 kawasaki ninja 650

6 സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുന്നു. 7.16 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് കമ്പനി നിഞ്ച 650 അപ്‌ഡേറ്റ് ചെയ്ത് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഔട്ട്ഗോയിംഗ് മോഡലിനെ അപേക്ഷിച്ച് വിലയില്‍ നേരിയ മാറ്റമുണ്ട്. 7.12 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയിലായിരുന്നു ഔട്ട്‌ഗോയിംഗ് മോഡല്‍ വില്‍പ്പനക്ക് വെച്ചിരുന്നത്. ഹോണ്ട CBR650R, ട്രയംഫ് ട്രിഡെന്റ് 660, CFമോട്ടോ 650T, കവസാക്കി Z650 എന്നീ മോഡലുകളാണ് എതിരാളികള്‍.

ജൂണില്‍ ബ്രാന്‍ഡ് ഇന്ത്യയിലെ തങ്ങളുടെ ജനപ്രിയ മോഡലായ നിഞ്ച 300 മോട്ടോര്‍സൈക്കിളിന്റെ 2023 പതിപ്പ് പുറത്തിറക്കിയിരുന്നു. ലൈം ഗ്രീന്‍, കാന്‍ഡി ലൈം ഗ്രീന്‍, മെറ്റാലിക് മൂണ്‍ഡസ്റ്റ്‌ഗ്രേ എന്നീ നിറങ്ങളിലാണ് പുതിയ കവസാക്കി നിഞ്ച 300 വാങ്ങാന്‍ സാധിക്കുക. പുതുക്കിയ 2023 കവാസാക്കി നിഞ്ച 300 മോട്ടോര്‍സൈക്കിളും പുതിയ ബിഎസ് VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം പാലിക്കുന്ന തരത്തില്‍ പരിഷ്‌കരിച്ചിട്ടുണ്ട്. OBD2 പോര്‍ട്ടും ഈ വാഹനത്തില്‍ ഉണ്ട്.

3.43 ലക്ഷം രൂപയാണ് 2023 കവസാക്കി നിഞ്ച 300 മോട്ടോര്‍സൈക്കിളിന്റെ എക്‌സ് ഷോറൂം വില. 2023 മോഡലില്‍ പവര്‍ട്രെയിനിലും പവര്‍ ഔട്ട്പുട്ടിലുമൊന്നും മാറ്റമില്ല. 296 സിസി, പാരലല്‍-ട്വിന്‍, 8-വാല്‍വ്, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന് തുടിപ്പേകുന്നത്. 38.5 bhp പവറും 26.1 Nm ടോര്‍ക്കും നല്‍കുന്ന ഈ എഞ്ചിന്‍ 6 സ്പീഡ് ഗിയര്‍ബോക്സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. പുതിയ കവാസാക്കി നിഞ്ച 300 ബൈക്കില്‍ ഒരു അസിസ്റ്റ് ആന്റ് സ്ലിപ്പര്‍ ക്ലച്ചും കമ്പനി നല്‍കിയിട്ടുണ്ട്.

More from DriveSpark

Article Published On: Monday, August 7, 2023, 19:00 [IST]
English summary
2024 kawasaki ninja 650 launched in india now obd2 compliant details
കൂടുതല്‍... #കവസാക്കി #kawasaki #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X