സേഫ്റ്റിയും മൊഞ്ചും കൂട്ടി പുതിയ ടിവിഎസ് അപ്പാച്ചെ RTR 160 4V എത്തി; വില കണ്ടാല്‍ വാങ്ങിപ്പോകും

ലോകമെമ്പാടുമുള്ള ബൈക്കിംഗ് കമ്മ്യൂണിറ്റിയെ ഒരുമിച്ച് കൊണ്ടുവരുന്ന ടിവിഎസ് മോട്ടോസോളിന്റെ പുതിയ എഡിഷന് ഗോവയില്‍ തുടക്കമായിരിക്കുകയാണ്. ആദ്യ ദിവസം ആല്‍പിന്‍സ്റ്ററുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ച ടിവിഎസ് മുന്‍നിര മോട്ടോര്‍സൈക്കിളുകളായ അപ്പാച്ചെ RTR 310, റോണിന്‍ എന്നിവയുടെ കസ്റ്റം ബില്‍ഡുകള്‍ അവതരിപ്പിച്ചിരുന്നു. മോട്ടോസോളിന്റെ രണ്ടാം ദിനമായ ശനിയാഴ്‌ച ടിവിഎസ് അപ്പാച്ചെ RTR 160 4V 2024 മോഡല്‍ അവതരിപ്പിച്ചു.

1.35 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുത്തന്‍ ബൈക്ക് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ലൈറ്റ്‌നിംഗ് ബ്ലൂ എന്ന ഒറ്റ നിറത്തില്‍ മാത്രമാകും ഈ ബൈക്ക് വാങ്ങാന്‍ സാധിക്കുക. എന്നാല്‍ പുതിയ അപ്പാച്ചെ RTR 160 4V-ക്ക് കാര്യമായ മെക്കാനിക്കല്‍, ഫീച്ചര്‍ അപ്‌ഗ്രേഡുകള്‍ കമ്പനി നല്‍കിയിട്ടുണ്ട്. 2024 അപ്പാച്ചെ RTR 160 4V-യില്‍ കമ്പനി SmartXonnect കണക്റ്റഡ് വെഹിക്കിള്‍ ടെക് റെയിന്‍, അര്‍ബന്‍, സ്‌പോര്‍ട് എന്നീ 3 റൈഡ് മോഡുകള്‍ ഒരുക്കിയിട്ടുണ്ട്.

tvs apache rtr 160 4v

ഹെഡ്‌ലൈറ്റ് ഡിസൈനും പുതിയതാണ്. എഞ്ചിന്‍ വശം നോക്കുമ്പോള്‍ 160 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍/ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് 2024 ടിവിഎസ് അപ്പാച്ചെ RTR 160 4V-ക്ക് തുടിപ്പേകുന്നത്. ഈ എഞ്ചില്‍ 8000 rpm-ല്‍ 16.2 bhp പവറും 6500 rpm-ല്‍ 14.8 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. എഞ്ചിന്‍ 5 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.

2024 അപ്പാച്ചെ 160 4V-യിലെ ഏറ്റവും വലിയ മെക്കാനിക്കല്‍ അപ്‌ഗ്രേഡ് വരുത്തിയിരിക്കുന്നത് ബ്രേക്കുകളിലാണ്. ബൈക്കില്‍ ഇപ്പോള്‍ ഡ്യുവല്‍-ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി സജ്ജീകരിച്ചിരിക്കുന്നുവെന്നതാണ് ഒരു പ്രത്യേകത. മുന്‍ഗാമിയെ അപേക്ഷിച്ച് പുതിയ ടിവിഎസ് അപ്പാച്ചെ RTR 160 4V-യുടെ പിന്നില്‍ 230 mm പെറ്റല്‍ ഡിസ്‌ക് ബ്രേക്കുകള്‍ ലഭിക്കുന്നു. ഫ്രണ്ട് ഡിസ്‌ക് അതേ 270 mm യൂണിറ്റാണ്.

tvs apache rtr 160 4v

ഹാര്‍ഡ്വെയര്‍ വശം നോക്കുമ്പോള്‍ സസ്‌പെന്‍ഷന്‍ സജ്ജീകരണം മാറ്റമില്ലാതെ തുടരുന്നു. മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. പുതിയ ടിവിഎസ് അപ്പാച്ചെ RTR 160 4V ഇപ്പോഴും 17 ഇഞ്ച് അലോയ് വീലുകളിലാണ് ഓടുന്നത്. ഈ വീലുകള്‍ 90/90 (ഫ്രണ്ട്), 130/70 (റിയര്‍) ട്യൂബ് ലെസ് ടയറുകളില്‍ പൊതിഞ്ഞിരിക്കുന്നു.

ഇത് മികച്ച ഗ്രിപ്പും പെര്‍ഫോമന്‍സും പുറത്തെടുക്കുമെന്നാണ് ടിവിഎസ് അവകാശപ്പെടുന്നത്. 146 കിലോഗ്രാം ആണ് ഈ ബൈക്കിന്റെ ഭാരം. 12 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് ശേഷിയുണ്ട്് ഈ ബൈക്കിന്. നല്ല എഞ്ചിനും മികച്ച ഫീച്ചറുകളും സജ്ജീകരിച്ച ഈ ബൈക്ക് സിറ്റി റൈഡിന് മികച്ച ഓപ്ഷനാണെന്ന പേര് ഇതിനോടകം സമ്പാദിച്ചിട്ടുണ്ട്.

tvs apache rtr 160 4v

നല്ല ഭംഗിയുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ബൈക്കിന്റെ പ്ലസുകളില്‍ ഒന്നാണ്. രാജ്യത്തുടനീളമുള്ള എല്ലാ ടിവിഎസ് ഷോറൂമുകളിലും ഈ ബൈക്കിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 2024 ജനുവരി ആദ്യം മുതല്‍ ബൈക്കിന്റെ വിതരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹീറോ എക്‌സ്ട്രീം 160R, ഹോണ്ട CB ഹോര്‍നെറ്റ് 2.0 എന്നിവയുമായാണ് ടിവിഎസ് അപ്പാച്ചെ RTR 160 4V മത്സരിക്കുന്നത്.

മുന്‍ മോഡലിനെ അപേക്ഷിച്ച് കോസ്മെറ്റിക്, മെക്കാനിക്കല്‍ മാറ്റങ്ങളോടെ അപ്ഡേറ്റ് ചെയ്ത് എത്തുന്ന 2024 ടിവിഎസ് അപ്പാച്ചെ RTR 160 4V സെഗ്മെന്റില്‍ കൂടുതല്‍ മികവുറ്റ ഓപ്ഷനുകളില്‍ ഒന്നായി മാറുന്നു. പുതുവര്‍ഷം തമിഴ്‌നാട്ടിലെ ഹൊസൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് മികച്ച വില്‍പ്പന നേടിക്കൊടുക്കാന്‍ ബൈക്കിന് സാധിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Saturday, December 9, 2023, 17:57 [IST]
English summary
2024 tvs apache rtr 160 4v launched price upgrades engine feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X