'കുറച്ച് കൂടി പരിഗണന ഇവര്‍ അര്‍ഹിച്ചിരുന്നു'; ഇന്ത്യയിലെ ടോപ് 5 അണ്ടര്‍റേറ്റഡ് ബൈക്കുകള്‍
റിലീസ് ചെയ്ത സമയത്ത് അര്‍ഹിച്ച വിജയം നേടാന്‍ സാധിക്കാതെ പോയ സിനിമകളെ നമ്മള്‍ അണ്ടര്‍ റേറ്റഡ് സിനിമകളുടെ കൂട്ടത്തില്‍ പെടുത്താറുണ്ട്. അതുപോലെ തന്നെ ഇരുചക്ര വാഹനങ്ങളുടെ കാര്യമെടുത്താലും വാഹന പ്രേമികളില്‍ നിന്ന് അല്‍പ്പം കൂടി സ്‌നേഹം പരിഗണനയും ലഭിക്കേണ്ടിയിരുന്ന ചില മോഡലുകള്‍ ഉണ്ടെന്ന് തോന്നുന്നു.
അതെ ഏറ്റവും അണ്ടര്‍ റേറ്റഡായ 5 ബൈക്കുകളെ കുറിച്ചാണ് നമ്മള്‍ ഇന്ന് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്. വ്യത്യസ്തങ്ങളായ സ്‌റ്റൈലിലും എഞ്ചിന്‍ ശേഷിയിലുമുള്ള മോട്ടോര്‍സൈക്കിളുകള്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പ്രത്യേകതയെന്തന്നാല്‍ അവയില്‍ ഒന്നിനൊഴികെ മറ്റെല്ലാ മോഡലുകളുടെയും വില 2 ലക്ഷം രൂപയില്‍ താഴെയാണ്. ചുവടെ പറയാന്‍ പോകുന്ന മോഡലുകള്‍ വില്‍പ്പനയുടെ കാര്യത്തില്‍ അത്ര പുലികള്‍ അയിരുന്നേക്കില്ല, എന്നാല്‍ മൂല്യത്തിന്റെ കാര്യത്തില്‍ അവ വേറെ ലെവലാണ്.

യമഹ FZ25: യമഹയുടെ ഏറ്റവും ഹിറ്റായ സീരീസുകളില്‍ ഒന്നാണ് FZ ലോര്‍ഡ് ഓഫ് ദ സ്ട്രീറ്റ് എന്ന് ഈ സീരീസിനെ വിളിക്കാറുണ്ട്. നമ്മള്‍ ഇവിടെ പട്ടികപ്പെടുത്തിയ യമഹ FZ25 ബൈക്കിന് 1.49 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. 20.51 bhp പവറും 20.1 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഫ്യുവല്‍ ഇഞ്ചക്ഷനോട് കൂടിയ 249 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഈ മോഡലിന് തുടിപ്പേകുന്നത്.
LED ഡേടൈം റണ്ണിംഗ് ലാമ്പിനൊപ്പം ക്ലാസ് D ബൈ ഫംഗ്ഷണല്‍ LED ഹെഡ്ലൈറ്റ് യൂണിറ്റും മള്‍ട്ടി-ഫംഗ്ഷന്‍ നെഗറ്റീവ് LED ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുകളടക്കമുള്ള ഫീച്ചറുകള്‍ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. FZ25-ല്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭ്യമല്ല എന്ന പോരായ്മയുണ്ട്. എന്നിരുന്നാലും, പുതുതായി അപ്‌ഡേറ്റ് ചെയ്ത 155cc, FZS-FI കണക്റ്റിവിറ്റി ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

KTM RC125: കെടിഎം RC ശ്രേണിയിലെ ഏറ്റവും കരുത്ത് കുറഞ്ഞ പോരാളിയായിരിക്കാം RC125. എന്നിരുന്നാലും, ഇന്ത്യയിലെ ഏറ്റവും ശക്തമായ 125 സിസി മോട്ടോര്‍സൈക്കിളാണ് കെടിഎം RC125. ഇത് 9250 rpm-ല്‍ 14.3 bhp പവറും 8000 rpm-ല്‍ 12 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.
RC200, RC390 എന്നിവയില്‍ കാണുന്നത് പോലെ, മോട്ടോ-GP-പ്രചോദിത ബോഡി വര്‍ക്ക് RC125 ബൈക്കിനും ലഭിക്കുന്നു. സൂപ്പര്‍മോട്ടോ ABS, സംയോജിത ബ്ലിങ്കറുകളോട് കൂടിയ പൈലറ്റ് ലാമ്പുകള്‍, LCD ഡാഷ് ഡിസ്പ്ലേ തുടങ്ങിയ നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചെത്തുന്ന ഈ മോട്ടോര്‍ സൈക്കിളിന്റെ എക്‌സ്‌ഷോറൂം വില 1,88,640 രൂപയാണ്.
TVS അപ്പാച്ചെ RTR200 4V: കഴിഞ്ഞ ദിവസമായിരുന്നു ടിവിഎസ് അപ്പാച്ചെ സീരീസ് 5 ദശലക്ഷം വില്‍പ്പനയെന്ന നാഴികക്കല്ല് പിന്നിട്ടത്. ടിവിഎസിന്റെ അപ്പാച്ചെ ബാഡ്ജ് വളരെയേറെ മുന്നേറിയതിന്റെ തെളിവാണത്. സീരീസിലെ RTR200 4V പണത്തിനൊത്ത മൂല്യമുള്ള മോഡലുകളില്‍ ഒന്നാണ്. ഈ ബൈക്കില്‍ ഉള്‍ക്കൊള്ളുന്ന ഫീച്ചറുകള്‍ അത് സാക്ഷ്യപ്പെടുത്തും.
ഇതില്‍ സ്‌പോര്‍ട്‌സ്, അര്‍ബന്‍, റെയിന്‍ എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകള്‍ ഉണ്ട്. അര്‍ബന്‍, റെയിന്‍ മോഡുകളില്‍ ടിവിഎസ് അപ്പാച്ചെ RTR 200 4V യുടെ 197.75 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 17.08 bhp പവറും 16.51 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സ്പോര്‍ട്‌സ് മോഡില്‍ ബൈക്ക് 20.53 bhp പവറും 17.25 Nm ടോര്‍ക്കുമാണ് നല്‍കുക.
സ്മാര്‍ട്Xonnect ബ്ലൂടൂത്ത് കണക്റ്റിവിറ്റി സാങ്കേതികവിദ്യയുള്ള ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ബൈക്കില്‍ ഓഫര്‍ ചെയ്യുന്നുണ്ട്. റേസ് ടെലിമെട്രിയിലേക്കും ലീന്‍ ആംഗിള്‍ മോഡിലേക്കും ഇത് നിങ്ങള്‍ക്ക് ആക്‌സസ് നല്‍കും. ഡ്യുവല്‍-ചാനല്‍ ABS, മികച്ച എക്സ്ഹോസ്റ്റ് നോട്ട് എന്നിവയും ഇതിന്റെ പ്രത്യേകതയാണ്. 1,40,920 രൂപ മുതലാണ് എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്.
സുസുക്കി SF 250: രണ്ട് ലക്ഷം രൂപയില്‍ താഴെ വിലയില്‍ ലഭിക്കുന്ന ഏറ്റവും അണ്ടര്‍ റേറ്റഡ് ആയ മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് സുസുക്കി SF250. 7300 rpm-ല്‍ 26.13 bhp പവറും 22.2 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 249 സിസി ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. 6-സ്പീഡ് മാനുവല്‍ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. ഈ ഫുള്ളി ഫെയേര്‍ഡ് മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍ സുസുക്കിയുടെ തന്നെ GSX ബൈക്കുകളെ ഓര്‍മിപ്പിക്കും. 1.95 ലക്ഷം രൂപ മുതലാണ് എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്.

ബിഎംഡബ്ല്യു G310 GS: അണ്ടര്‍ റേറ്റഡ് ബൈക്കുകളുടെ പട്ടികയിലോ ഏറ്റവും വില കൂടിയ മുതലാണ് ബിഎംഡബ്ല്യു G310 GS. ഈ ലിസ്റ്റിലുള്ള ഏക അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളും ഇതാണ്. ജനപ്രിയ മോഡലായ അപ്പാച്ചെ RR310-ന് തുടിപ്പേകുന്ന അതേ 313 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.
ഈ എഞ്ചിന്‍ 34 bhp പവറും 28 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഏറ്റവും അണ്ടര്‍റേറ്റഡായ എന്നാല്‍ കഴിവുറ്റ ഒരു അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളാണ് ഇതെന്ന് നിസ്സംശയം പറയാം. ഉയര്‍ന്ന വിലയും കൂടുതല്‍ ശേഷിയുള്ള റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനും വിപണിയിലുള്ളതുമാണ് മോഡലിന് വിനയാകുന്നത്. 3.20 ലക്ഷം രൂപ മുതല്‍ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നു.


Click it and Unblock the Notifications








