എന്‍ഫീല്‍ഡ് അവിടെ നിക്കട്ടെ; ഹാര്‍ലി-ഹീറോ ബൈക്കിനായി കാത്തിരിക്കാനുള്ള 5 കാരണങ്ങള്‍

ബൈക്ക് പ്രേമികളായ യുവാക്കളുടെ സ്വപനങ്ങളില്‍ ഒന്നായിരിക്കും ഒരു മിഡ് കപാസിറ്റി മോട്ടോര്‍സൈക്കിള്‍ സ്വന്തമാക്കുകയെന്നത്. നമ്മള്‍ ഒരു മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ തീരുമാനിച്ചാല്‍ എന്തായാലും രണ്ട് മൂന്ന് മോഡലുകളുടെ ചുരുക്കപ്പട്ടിക തയാറാക്കുമല്ലോ. മിഡ് കപാസിറ്റി ബൈക്ക് വാങ്ങാന്‍ ഒരുങ്ങുന്നവരുടെ ആദ്യ പരിഗണനയിലേക്ക് വരുന്ന മൂന്ന് മോഡലുകളാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, ഹോണ്ട ഹൈനസ്, ബജാജ് ഡൊമിനാര്‍ 400 എന്നിവ.

എന്നാല്‍ നിങ്ങള്‍ അല്‍പ്പ സമയം കൂടി ക്ഷമിക്കണമെന്നാണ് പറയാനുള്ളത്. കാരണം ലോകോത്തര മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് ഒരു എന്‍ട്രി ലെവല്‍ ബൈക്ക് ഉടന്‍ പുറത്തിറക്കാന്‍ പോകുകയാണ്. ഹാര്‍ലി ഡേവിഡ്‌സണ്‍ X 440 എന്ന് പേരിട്ടിരിക്കുന്ന ഈ സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍സൈക്കിള്‍ അടുത്ത മാസം മൂന്നാം തീയതി അരങ്ങേറ്റം കുറിക്കാന്‍ പോകുകയാണ്.

harley davidson x440

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ പിന്തുണയോടെ ഹാര്‍ലി വീണ്ടും കളത്തിലിറങ്ങുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്. ഹീറോയുമായി കൈകോര്‍ത്ത് ഹാര്‍ലി നിര്‍മിച്ച ബൈക്ക് ഇന്ത്യക്കാര്‍ക്ക് ഒരു പുത്തന്‍ ചോയ്‌സായിരിക്കും. അടുത്തിടെ ബൈക്കിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഹാര്‍ലി ഹൈപ്പ് കൂട്ടിയിരുന്നു. ഈ ലേഖനത്തില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ X 440 മോട്ടോര്‍സൈക്കിളിനായി കാത്തിരിക്കുന്നതിനുള്ള ചില കാരണങ്ങളാണ് പറയാന്‍ പോകുന്നത്.

XR1200 സ്‌പോര്‍ട്‌സ്റ്റര്‍ മോട്ടോര്‍സൈക്കിളിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് പുതിയ ഹാര്‍ലി ഡേവിഡ്‌സണ്‍ X 440 മോട്ടോര്‍സൈക്കിളിന്റെ രൂപകല്‍പ്പന. സെഗ്‌മെന്റിലെ മേട്ടോര്‍സൈക്കിളുകള്‍ എല്ലാം അതിന്റെ എക്‌സ്‌ഹോസ്റ്റ് നോട്ട് കൊണ്ട് കൂടിയാണ് ശ്രദ്ധിക്കപ്പെടുന്നത്. അതിനാല്‍ തന്നെ ഹാര്‍ലി ഡേവിഡ്‌സണ്‍ X 440 ബൈക്കിന്റെ ശബ്ദം എന്താകുമെന്നറിയാന്‍ നമ്മള്‍ ഇത്തിരി കൂടി കാക്കണം.

harley davidson x440 rear

സമീപകാലത്ത് പുറത്തുവന്ന ചിത്രങ്ങള്‍ ബൈക്കിന്റെ പ്രീമിയം നിര്‍മാണ നിലവാരത്തെയാണ് ഉയര്‍ത്തിക്കാണിക്കുന്നത്. പ്രീമിയം ലുക്കിലുള്ള എല്‍ഇഡി ഹെഡ്ലൈറ്റുകളും ടെയില്‍ലൈറ്റുകളും ഉള്‍പ്പെടെ ഡിസൈന്‍ വശം അടിപൊളിയാണ്. ഇന്‍ഡിക്കേറ്ററുകളും എല്‍ഇഡി യൂണിറ്റാണെന്ന് തോന്നുന്നു. ഒരു സിംഗിള്‍-പോഡ് യൂണിറ്റായിരിക്കും ഹാര്‍ലി ഡേവിഡ്‌സണ്‍ X 440-ന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍. ഇത് എതിരാളികളില്‍ നിന്ന് പുതിയ ഹാര്‍ലി ബൈക്കിനെ വ്യത്യസ്തനാക്കുന്നു.

ഈ ബൈക്കിന്റെ എഞ്ചിന്‍ വശങ്ങളിലേക്ക് നീങ്ങിയാല്‍ 440 സിസി ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹാര്‍ലി-ഡേവിഡ്സണ്‍ X 440 ന് കരുത്ത് പകരുന്നത്. കമ്പനി പുറത്തുവിട്ട ചിത്രങ്ങളിലൂടെ ഒരു ഓയില്‍ കൂള്‍ഡ് എഞ്ചിനായിരിക്കും ഹാര്‍ലി X 440-ന് തുടിപ്പേകുകയെന്നാണ് മനസ്സിലാവുന്നത്. സാധാരണയായി 350 മുതല്‍ 400 സിസി എഞ്ചിന്‍ ശേഷിയുള്ള ബൈക്കുകള്‍ 20 മുതല്‍ 28 bhp പവറാണ് സൃഷ്ടിക്കുക.

harley davidson x440

25 മുതല്‍ 27 Nm വരെയായാണ് ടോര്‍ക്ക് കണക്കുകള്‍ വരാറുള്ളത്. എന്നാല്‍ പുതിയ ഹാര്‍ലിക്ക് കുറച്ച് കൂടി വലിയ എഞ്ചിന്‍ ആയതിനാല്‍ എതിരാളികളേക്കാള്‍ മികച്ച പവര്‍ ഔട്ട്പുട്ട് നല്‍കാന്‍ സാധ്യതയുണ്ട്. ഇതിനും നമ്മള്‍ ജൂലൈ 3 വരെ കാത്തിരിക്കണം. ഒരു സിംഗിള്‍-ഡൗണ്‍ട്യൂബ് ട്യൂബുലാര്‍ ഫ്രെയിം ഷാസിയിലാണ് ഹാര്‍ലി X 440 നിര്‍മിച്ചിരിക്കുന്നത്. മുന്‍വശത്ത് അപ്സൈഡ് ഫ്രണ്ട് ഫോര്‍ക്കുകളും പിന്‍വശത്ത് ട്വിന്‍-ഷോക്ക്അബ്സോര്‍ബറുകളും സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കും.

ഡ്യുവല്‍ ചാനല്‍ എബിഎസുകളോട് കൂടിയ ബൈബ്രെ ബ്രേക്കുകള്‍ സ്‌റ്റോപ്പിംഗ് ഡ്യൂട്ടികള്‍ ചെയ്യും. മറ്റ് ബൈക്കുകളെ അപേക്ഷിച്ച് USD ഫോര്‍ക്കുകള്‍ ഒരു പ്രീമിയം സവിശേഷതയായി എണ്ണാം. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിനും ഹോണ്ട ഹൈനസിനും ടെലിസ്‌കോപ്പിക് ഫോര്‍ക്കുകള്‍ മാത്രമാണ് ലഭിക്കുന്നത്. തൊട്ടാല്‍ പൊള്ളുന്ന വില കാരണമാണ് ആദ്യ വരവില്‍ ഹാര്‍ലി ഇന്ത്യയില്‍ ക്ലച്ച് പിടിക്കാതെ പോകാനുള്ള ഒരു കാരണം.

എന്നാല്‍ ഇക്കുറി 'പണി' നന്നായി അറിയാവുന്ന ഹീറോയുടെ കൈപിടിച്ചെത്തുന്നതിനാല്‍ ഹാര്‍ലിക്ക് പേടിക്കാനില്ല. എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിള്‍ ആയതിനാല്‍ തന്നെ പുതിയ ഹാര്‍ലി X 440 ഇന്ത്യന്‍ വിപണിയില്‍ ബ്രാന്‍ഡിനായി പുതുചരിത്രമെഴുതും. മോഡലിലൂടെ മികച്ച വില്‍പ്പനയാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്. രണ്ട് ലക്ഷം മുതല്‍ മൂന്ന് ലക്ഷം രൂപ വരെയാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ X 440 മോട്ടോര്‍സൈക്കിളിന് വില പ്രതീക്ഷിക്കുന്നത്. സെഗ്‌മെന്റില്‍ എതിരാളികളില്ലാതെ വിലസുന്ന റോയല്‍ എന്‍ഫീല്‍ഡിന് കനത്ത വെല്ലുവിളിയാകും ഹാര്‍ലിയുടെ വരവ്.

More from DriveSpark

Article Published On: Saturday, June 17, 2023, 17:22 [IST]
English summary
5 reasons to wait for harley davidson x 440 motorcycle launch details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X