മുടക്കേണ്ടത് 1 ലക്ഷം രൂപയില്‍ താഴെ; ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസറ്ററുള്ള ടൂവീലറുകള്‍

ഇന്ന് ബൈക്ക് മാത്രമല്ല സ്‌കൂട്ടറുകളും അടിമുടി സ്മാര്‍ട്ടാണ്. പ്രായ, ലിംഗഭേദമില്ലാതെ ജനങ്ങള്‍ സ്‌കൂട്ടറുകളും വാങ്ങുന്നുണ്ട്. ബൈക്കുകളിലും സ്‌കൂട്ടറുകളിലും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഒരു എക്‌സ്‌ക്ലൂസീവ് ഫീച്ചറല്ലാതായി മാറിയിട്ടുണ്ട്. ബജറ്റ് കാറുകളിലും ടൂവീലറുകളില്ും ഇന്ന് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സ്ഥാനം പിടിച്ചു തുടങ്ങിയിട്ടുണ്ട്.

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്ന 5 ടൂവീലറുകള്‍ ഞങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. 1 ലക്ഷം രൂപയില്‍ താഴെയാണ് ഈ ഇരുചക്ര വാഹനങ്ങളുടെ വില. ഹീറോ, യമഹ, ടിവിഎസ്, സുസുക്കി എന്നീ കമ്പനികളുടെ മോഡലുകള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ സ്‌കൂട്ടറുകള്‍ക്കാണ് പട്ടികയില്‍ ആധിപത്യം.

tvs ntorq race edition instrument cluster

ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസ് XTEC: ഇന്ത്യക്കാര്‍ക്ക് ഏറ്റവും വിശ്വാസമുള്ള ടൂവീലറുകളില്‍ ഒന്നാണ് ഹീറോ സ്‌പ്ലെന്‍ഡര്‍. പട്ടികയിലുള്ള ഏക ബൈക്കും കൂടിയാണിത്. പുതുതായി അവതരിപ്പിച്ച XTEC വേരിയന്റില്‍ ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നുണ്ട്. കോള്‍/എസ്എംഎസ് അലേര്‍ട്ടുകള്‍, റിയല്‍ ടൈം മൈലേജ് ഇന്‍ഡിക്കേറ്റര്‍ എന്നിവയെ സഹായിക്കുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിക്കൊപ്പം ലഭിക്കുന്ന സെഗ്മെന്റിലെ ആദ്യ മോട്ടോര്‍സൈക്കിള്‍ ആണ് ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസ് XTEC. 76,346 രൂപയാണ് ടൂവീലറിന്റെ വില.

സുസുക്കി ആക്‌സസ് 125: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറുകളില്‍ ഒന്നാണ് സുസുക്കി ആക്‌സസ്. സുസുക്കി ആക്‌സസ് റൈഡ് കണക്ട് എഡിഷന്‍ വേരിയന്റില്‍ ബ്ലൂടൂത്ത് എനാബിള്‍ഡ് ഡിജിറ്റല്‍ കണ്‍സോളും ലഭിക്കുന്നു. കോള്‍/എസ്എംഎസ്/വാട്ട്‌സ്ആപ്പ് അലേര്‍ട്ടുകള്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ഓവര്‍-സ്പീഡ് വാണിംഗ്, ETA അപ്‌ഡേറ്റ്, ഫോണ്‍ ബാറ്ററി ലെവല്‍ എന്നിവ സുസുക്കി റൈഡ് കണക്ടില്‍ ലഭ്യമാണ്. 85,500 രൂപയാണ് ഇതിന്റെ വില.

yamaha fascino

യമഹ ഫാസിനോ: ജാപ്പനീസ് കമ്പനിയുടെ ജനപ്രിയ സ്‌കൂട്ടറിനും ബ്ലൂടുത്ത് എനാബിള്‍ഡ് ഓള്‍-ഡിജിറ്റല്‍ ബാക്ക്‌ലിറ്റ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കുന്നു. കോള്‍/എസ്എംഎസ്/വാട്ട്‌സ്ആപ്പ് അലേര്‍ട്ടുകള്‍ പ്രദര്‍ശിപ്പിക്കുന്ന യമഹയുടെ Y കണക്റ്റ് ആപ്പ് ഫാസിനോയില്‍ വാഗ്ദാനം ചെയ്യുന്നു. ഇന്ധന ഉപഭോഗം, മെയിന്റനന്‍സ് റിമൈന്‍ഡറുകള്‍, മറ്റ് യമഹ റൈഡറുകളുമായി ബന്ധിപ്പിക്കുന്ന ഒരു റാങ്കിംഗ് ഫീച്ചര്‍ എന്നിവ പോലുള്ള ഡേറ്റ ഇത് ഫോണില്‍ പ്രദര്‍ശിപ്പിക്കുന്നു. 88,230 രൂപയാണ് ഈ മോഡലിന്റെ വില.

ടിവിഎസ് എന്‍ടോര്‍ഖ് 125 റേസ് എഡിഷന്‍:ലോഞ്ച് ചെയ്ത അന്ന് മുതല്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സ്റ്റാന്‍ഡേര്‍ഡായി എത്തുന്ന സ്‌കൂട്ടറുകളില്‍ ഒന്നാണ് ടിവിഎസ് എന്‍ടോര്‍ഖ്. ഇന്‍-ബില്‍റ്റ് 0-60 km/h ടൈമര്‍ ടിവിഎസ് എന്‍ടോര്‍ഖ് 125 റേസ് എഡിഷന്റെ പ്രത്യേകതകളില്‍ ഒന്നാണ്. ടിവിഎസിന്റെ SmartXonnect ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടൊപ്പം ക്ലസ്റ്ററിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭിക്കുന്നു. കൂടാതെ, നാവിഗേഷന്‍ അസിസ്റ്റ്, കോളര്‍ അസിസ്റ്റ്, പാര്‍ക്ക്ഡ് ലൊക്കേഷന്‍ അസിസ്റ്റ് എന്നിവയുമുണ്ട്. 92,891 രൂപയാണ് സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില.

suzuki avenis

സുസുക്കി അവെനിസ്: ടിവിഎസ് എന്‍ടോര്‍ഖിനൊപ്പം 125 സിസി സ്‌പോര്‍ട്ടിയര്‍ സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ മത്സരിക്കുന്ന മോഡലാണ് സുസുക്കി അവെനിസ്. ഇതും ഒരു ഫീച്ചര്‍ റിച്ച് സ്‌കൂട്ടറാണ്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഓള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇത് വാഗ്ദാനം ചെയ്യുന്നു. കോള്‍/എസ്എംഎസ് അലേര്‍ട്ടുകള്‍, സ്പീഡ് എക്‌സീഡിംഗ് അലേര്‍ട്ടുകള്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ഫോണ്‍ ബാറ്ററി ലെവല്‍ ഡിസ്‌പ്ലേ മുതലായവ കാണിക്കുന്ന സുസുക്കി റൈഡ് കണക്റ്റ് ലഭ്യമാണ്. 92,300 രൂപയാണ് ഈ സ്‌കൂട്ടറിന്റെ വില.

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പോലുള്ള അടിപൊളി ഫീച്ചറുകള്‍ കൊണ്ട് മാത്രമല്ല വിശ്വാസ്യതയുടെ കാര്യത്തിലും അടിപൊളിയാണ് ഈ ടൂവീലറുകള്‍. അത് വില്‍പ്പന ചാര്‍ട്ടുകളില്‍ അവ നടത്തുന്ന പ്രകടനം അടിവരയിടുന്നുണ്ട്. വില്‍പ്പനയുടെ കാര്യത്തില്‍ പട്ടികയിലെ മുമ്പന്‍ ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസ് തന്നെയാണ്. 2022-ല്‍ ഹീറോ മോട്ടോകോര്‍പ്പ് 2,12, 341 യൂണിറ്റ് സ്‌പ്ലെന്‍ഡര്‍ പ്ലസ് മോട്ടോര്‍സൈക്കിളുകളാണ് വിറ്റഴിച്ചത്. യമഹ ഫാസിനോ ശരാശരി 3,000 യൂണിറ്റുകള്‍ക്ക് മുകളില്‍ പ്രതിമാസം വില്‍പ്പന നേടുന്നു.

tvs ntorq race edition

2018 ഫെബ്രുവരിയില്‍ ലോഞ്ച് ചെയ്ത ശേഷം ടിവിഎസ് എന്‍ടോര്‍ഖ് 1.45 ദശലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നാഴികക്കല്ല് പിന്നിട്ടത് കഴിഞ്ഞ ആഴ്ചയാണ്. 2022 ഏപ്രിലിലായിരുന്നു 1 ദശലക്ഷം യൂണിറ്റ് വില്‍പ്പന പിന്നിട്ടത്. ഇന്ത്യയില്‍ ഇതുവരെ വിറ്റഴിക്കപ്പെട്ടതില്‍ ഏറ്റവും ജനപ്രിയമായ സ്‌കൂട്ടറുകളില്‍ ഒന്നാണ് ടിവിഎസ് എന്‍ടോര്‍ഖ്. നിങ്ങള്‍ ഫുള്‍ ഡിജിറ്റലാകാന്‍ ഒരുങ്ങുന്ന ഒരാളാണെങ്കില്‍ മുകളില്‍ പറഞ്ഞ മോഡലുകളില്‍ ഏത് തെരഞ്ഞെടുക്കും. അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമെല്ലോ.

More from DriveSpark

Article Published On: Sunday, May 14, 2023, 16:00 [IST]
English summary
5 two wheelers comes with digital instrument cluster standard priced under rs 1 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X