ഓലക്കും ഏഥറിനും ബ്രേക്കിടാനുറപ്പിച്ച് ബഹുരാഷ്ട്ര ഭീമന്‍; പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ദീപാവലിക്കെത്തും
ഇന്ത്യക്കാര്‍ക്കായി ഉത്സവകാല സമ്മാനമായി ഇന്ധന വില കുറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും കേരളത്തില്‍ ഇപ്പോഴും പെട്രോള്‍ വില ലിറ്ററിന് 110 രൂപക്കടുത്താണ്. അത്തരമൊരു സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമാണ് പലരും ഒരു ബദല്‍ മാര്‍ഗമായി കരുതുന്നത്. ഓരോ ദിവസവും പുത്തന്‍ മോഡലുകള്‍ വിപണിയില്‍ എത്തുന്നത് മാത്രമാണ് ഏക ആശ്വാസം.
നിലവില്‍ ഓല ഇലക്ട്രിക്, ഏഥര്‍ എനര്‍ജി എന്നീ സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് ഈ രംഗം ഭരിക്കുന്നതെങ്കിലും പല വമ്പന്‍ കമ്പനികളും വൈദ്യുത വാഹനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ പ്രധാനമായും ടെക് ഭീമന്‍മാരാണ്. തായ്വാന്‍ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര ഹാര്‍ഡ്‌വെയര്‍ ഇലക്ട്രോണിക്‌സ് നിര്‍മാണ കമ്പനിയായ ഏസര്‍ ആണ് പട്ടികയിലെ ഏറ്റവും പുതിയ എന്‍ട്രി. തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായ മുവി 125 4G അവതരിപ്പിച്ച് ഏസര്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുകയാണ്.

വ്യാഴാഴ്ച ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന ഇവി ഇന്ത്യ എക്സ്പോ 2023-ല്‍ വെച്ചായിരുന്നു ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം. ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് മൊബിലിറ്റി പ്ലാറ്റ്ഫോമായ ഇബൈക്ക്‌ഗോയുടെ പങ്കാളിത്തത്തോടെയാണ് ഏസര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കുന്നത്. ഇവിയടെ ഡിസൈനിംഗ്, നിര്‍മാണ പ്രക്രിയകള്‍ നിര്‍വഹിക്കുന്നത് ഇന്ത്യന്‍ കമ്പനിയാണ്. ഇന്ത്യയിലെ ഏസര്‍ ബ്രാന്‍ഡിന് കീഴിലുള്ള ആദ്യത്തെ ഇലക്ട്രിക് വാഹനമായിരിക്കും മുവി 125G.
സമീപഭാവിയില്‍ ഇ-ബൈക്കുകള്‍, ഇ-സ്‌കൂട്ടറുകള്‍, ഇ-ട്രൈക്കുകള്‍ എന്നിങ്ങനെയുള്ള കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്ന് പോര്‍ട്‌ഫോളിയോ വിപുലീകരിക്കാന്‍ കമ്പനിക്ക് പ്ലാനുണ്ട്. മുവി 125 4G ഇലക്ട്രിക് സ്‌കൂട്ടറിലൂടെ നഗര യാത്രികരെയാണ് ഏസര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. നഗര യാത്രക്കാര്‍ക്കുള്ള ഒരു ഭാവി ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷന്‍ ആയി ഇത് വിശേഷിപ്പിക്കപ്പെടുന്നു. ഭാരം കുറഞ്ഞ ഷാസിയുമായാണ് ഇത് വരുന്നത്. 16 ഇഞ്ച് ചക്രങ്ങളില്‍ ഓടുന്നതിനാല്‍ യാത്രകള്‍ സുഗമമായിരിക്കും.
മുന്‍വശത്തെ ഹൈഡ്രോളിക് ഫോര്‍ക്കും പിന്നില്‍ നൂതനമായ ഷോക്ക് അബ്‌സോര്‍ബര്‍ സിസ്റ്റവും വരുന്നതിനാല്‍ റൈഡര്‍മാര്‍ക്ക് ചടുലതയും സ്ഥിരതയും ലഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ലൈറ്റ് വെയിറ്റ് ഡിസൈനില്‍ പൂര്‍ത്തിയാക്കിയ ഇവിക്ക് 83 കിലോഗ്രാം മാത്രമാണ് ഭാരം. 48V 35.2Ah-ന്റെ രണ്ട് റീമുവബിള്‍ ബാറ്ററികളാണ് ഇലക്ട്രിക് സ്‌കൂട്ടറില്‍ സജ്ജീകരിക്കുന്നത്. ഇവ ഓരോന്നും ഫുള്‍ചാര്‍ജില്‍ 80 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
മണിക്കൂറില്‍ 75 കിലോമീറ്റര്‍ ആണ് ഏസര്‍ മുവി 125 4G ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത. ഏകദേശം നാല് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാം. റൈഡര്‍മാര്‍ക്ക് ഒരു സമയം ഒരു ബാറ്ററി ഉപയോഗിക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. സ്വാപ്പ് ചെയ്യാവുന്ന ബാറ്ററിയാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ തന്നെ സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യുന്നത് സൗകര്യപ്രദമായിരിക്കും.
ഇവ കാരണം ഇവ എളുപ്പത്തില്‍ നീക്കം ചെയ്യാനും എവിടെ നിന്നും ചാര്‍ജ് ചെയ്യാനും കഴിയും. രാജ്യത്ത് ബാറ്ററി സ്വാപ്പിംഗ് സ്‌റ്റേഷന്‍ ശൃംഖല വിപുലീകരിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ സ്‌കൂട്ടറിന്റെ ബാറ്ററികള്‍ മാറ്റിസ്ഥാപിക്കാന്‍ കഴിയും. കൂടുതല്‍ സ്വാപ്പബിള്‍ ബാറ്ററിയുള്ള കൂടുതല്‍ വാഹനങ്ങള്‍ വിപണിയില്‍ എത്തുന്നതോടെ സ്‌റ്റേഷനുകളുടെ എണ്ണം വര്‍ധിക്കുമെന്നും പ്രതീക്ഷിക്കാം.
3 kW ഇലക്ട്രിക് മോട്ടോര്‍ സജ്ജീകരിക്കുന്ന ഇവി 125 സിസി സ്‌കൂട്ടറുകള്‍ക്ക് തുല്യമായ പെര്‍ഫോമന്‍സ് കാഴ്ചവെക്കുമെന്നാണ് പറയപ്പെടുന്നത്. ഫ്രഞ്ച് കമ്പനിയായ ടോറോറ്റിന്റെ ഉല്‍പ്പന്നമായ മുവി 125 4G സ്‌കൂട്ടറിന്റെ നിര്‍മാണ അവകാശം 2021-ലാണ് ഇബൈക്ക്‌ഗോ സ്വന്തമാക്കിയത്. ഇതിനോടകം യൂറോപ്യന്‍ വിപണിയില്‍ വില്‍ക്കപ്പെടുന്ന ഇവി ഏസറിലൂടെ ഇന്ത്യയിലുമെത്തുകയാണ്.
നിരവധി കസ്റ്റമൈസേഷന്‍ ഫീച്ചറുകളും ഇവി വാഗ്ദാനം ചെയ്യുന്നു. ഇവി കസ്റ്റമൈസ് ചെയ്യാനും ഒരു ഇന്ററാക്ടീവ് മെഷീനാക്കി മാറ്റാനും ഒരാള്‍ക്ക് അവരുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാം. മൂന്ന് കോണ്‍ഫിഗറേഷനുകളുള്ള ബ്ലൂടൂത്തോട് കൂടിയ 4 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍ ഇതിന് ലഭിക്കുന്നു. ദീപാവലിയോടനുബന്ധിച്ച് നവംബറില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹീറോ ഇലക്ട്രിക്, ആമ്പിയര്‍, ഒകായ, ജോയ് ഇ ബൈക്ക്, ഹോപ്, ഗോദാവരി, പ്യുവര്‍ ഇലക്ട്രിക് ബ്രാന്‍ഡുകളുടെ ഉല്‍പ്പനങ്ങളുമായി പ്രധാനമായും പോരാടുക. എര്‍ഗണോമിക് ഡിസൈന്‍, എക്കോ ഫ്രണ്ട്‌ലി പെര്‍ഫോമന്‍സ്, സ്വാപ്പബിള്‍ ബാറ്ററി എന്നിവയു െബലത്തില്‍ പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇവി വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








