ധനലാഭവും സുഖയാത്രയുമാണോ ലക്ഷ്യം? 50 കിലോമീറ്ററിൽ കൂടുതൽ മൈലേജ് നൽകുന്ന സ്കൂട്ടറുകൾ ഇതാ

അന്നും ഇന്നും ഇന്ത്യൻ വാഹന ഉപഭോക്താക്കൾ ഒരു വാഹന വാങ്ങുന്നതിന് മുമ്പ് പരിഗണിക്കുന്ന പ്രധാന മാനദണ്ഡങ്ങളിൽ ഒന്നാണ് മൈലേജ്. ഇന്നും ഒരു പുത്തൻ വാഹനം വാങ്ങി വരുന്ന വഴിയിൽ കാണുന്ന പത്തിൽ ഏഴ് പേരിൽ നിന്നും നാം കേൾക്കുന്ന ഒരു ചോദ്യമാണ് 'മൈലേജ് എത്ര തരും' എന്നത്. കൂടാതെ ഇന്ധന വില ഉയർന്നിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ആരും ഉയർന്ന മൈലേജ് വാഗ്ദാനം ചെയ്യുന്ന ഒരു വാഹനം മോഹിച്ചു പോവുന്നത് സ്വാഭാവികമാണ്.

പലപ്പോഴും പ്രാക്ടിക്കാലിറ്റിയുടെ പര്യായമായ സ്കൂട്ടറുകളുടെ കാര്യത്തിൽ മൈലേജ് നാം കൂടുതൽ ശ്രദ്ധിക്കാറുണ്ട്. എന്തെന്നാൽ പ്രാക്ടിക്കാലിറ്റിയ്ക്ക് ഒപ്പം തന്നെ ദൈനം ദിന യാത്രകൾക്കായും ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്നത് ഇവയെയാണ്. അതിനാൽ നിലവിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തുന്ന,ലിറ്ററിന് 50 കിലോമീറ്ററിൽ അധികം മൈലേജ് വാഗ്ദാനം ചെയ്യുന്ന ചില സ്കൂട്ടറുകളെ ഞങ്ങൾ പരിചയപ്പെടുത്താം.

50 കിലോമീറ്ററിൽ കൂടുതൽ മൈലേജ് നൽകുന്ന സ്കൂട്ടറുകൾ ഇതാ

യമഹ റേZR 125 Fi: ലിറ്ററിന് 71.33 കിലോമീറ്റർ അവകാശപ്പെടുന്ന വളരെ ഫ്യുവൽ എഫിഷന്റായ സ്കൂട്ടഖുകളിൽ ഒന്നാണ് യമഹ റേZR 125 Fi. 8.2 bhp മാക്സ് പവറും 10.3 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന ഒരു 125 സിസി എയർ കൂൾഡ് എഞ്ചിനാണ് സ്കൂട്ടറിന്റെ ഹൃദയം. 84,730 രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് യമഹ സ്കൂട്ടറിനെ വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

യമഹ ഫസീനോ 125 Fi: അടുത്തതായി ലിസ്റ്റിൽ വരുന്നത് വീണ്ടും ഒരു യമഹ മോഡൽ തന്നെയാണ് എന്നത് ശ്രദ്ധേയമാണ്. മുൻ കാലങ്ങളിൽ മൈലേജിന്റെ കാര്യത്തിൽ ആരും യമഹയെ നോക്കി കണ്ടിരുന്നില്ല എന്നത് ഓർക്കുമ്പോൾ ഇത് ആശ്ചര്യപ്പെടുത്തുന്നതാണ്. ജാപ്പനീസ് നിർമ്മാതാക്കളിൽ നിന്നുള്ള ഈ സ്കൂട്ടറും റേZR -ൽ വരുന്ന അതേ ഹൈബ്രിഡ് ടെക്നോളജിയുമായിട്ടാണ് വരുന്നത്.

50 കിലോമീറ്ററിൽ കൂടുതൽ മൈലേജ് നൽകുന്ന സ്കൂട്ടറുകൾ ഇതാ

8.2 bhp കരുത്തും 10.3 Nm torque ഉം പുറപ്പെടുവിക്കുന്ന ഒരു 125 സിസി എയർ കൂൾഡ് എഞ്ചിൻ തന്നെയാണ് യമഹ ഫസീനോ 125 Fi -ലും വരുന്നത്. ലിറ്ററിന് 68.75 കിലോമീറ്റർ എന്ന ആകർഷകമായ മൈലേജ് കണക്കുകളാണ് ഫസീനോ 125 Fi വാഗ്ദാനം ചെയ്യുന്നത്. സ്കൂട്ടറിനെ 79,600 രൂപയാണ് എക്സ്-ഷോറൂം വിലയ്ക്കാണ് യമഹ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

ഹീറോ മാസ്ട്രോ എഡ്ജ് 125: ലിറ്ററിന് 65 കിലോമീറ്റർ ARAI സർട്ടിഫൈഡ് മൈലേജാണ് ഹീറോ മാസ്ട്രോ എഡ്ജ് 125 അവകാശപ്പെടുന്നത്. ബോഡിക്കുള്ളിൽ വരുന്നത് 9.0 bhp മാക്സ് പവറും 10.4 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന ഒരു 124.6 സിസി എയർ കൂൾഡ് എഞ്ചിനാണ്. 86,160 രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് സ്കൂട്ടർ വിപണിയിൽ എത്തുന്നത്.

50 കിലോമീറ്ററിൽ കൂടുതൽ മൈലേജ് നൽകുന്ന സ്കൂട്ടറുകൾ ഇതാ

ടിവിഎസ് ജൂപ്പിറ്റർ: ഇന്ത്യയിലെ വളരെ പോപ്പുലറും അതുപോലെ തന്നെ ഫ്യുവൽ എഫിഷന്റ് മോഡലുമാണ് ടിവിഎസ് ജൂപ്പിറ്റർ. ഒരു 109.7 സിസി, എയർ കൂൾഡ് എഞ്ചിനാണ് സ്കൂട്ടറിന്റെ ഹൃദയം. ലിറ്ററിന് 64 കിലോമീറ്റർ ARAI രേഖപ്പെടുത്തിയ മൈലേജ് അവകാശപ്പെടുന്ന മോഡലിന് 73,340 രൂപയാണ് എക്സ്-ഷോറൂം വില വരുന്നത്.

ഹോണ്ട ആക്ടിവ 125: ലിറ്ററിന് 60 കിലോമീറ്റർ ARAI സർട്ടിഫൈഡ് മൈലേജ് വാഗ്ദാനം ചെയ്യുന്ന വളരെ ജനപ്രിയമായ മോഡലാണിത്. 79,806 രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് ഹോണ്ട ആക്ടിവ 125 വിൽപ്പനയ്ക്ക് എത്തുന്നത്. സ്കൂട്ടറിന്റെ 125 സിസി എയർ കൂൾഡ് എഞ്ചിൻ പരമാവധി 8.18 bhp പവറും 9.89 Nm torque ഉം പുറപ്പെടുവിക്കുന്നു.

50 കിലോമീറ്ററിൽ കൂടുതൽ മൈലേജ് നൽകുന്ന സ്കൂട്ടറുകൾ ഇതാ

ടിവിഎസ് എൻടോർഖ് 125: ലിറ്ററിന് 50 കിലോമീറ്റർ മൈലേജിനൊപ്പം സ്പോർടിയും ഫീച്ചർ റിച്ചുമായ പായ്ക്കേജ് നൽകുന്ന ഒരു മോഡലാണ് ടിവിഎസ് എൻടോർഖ് 125. ബോഡി പാനലുകൾക്ക് കീഴിലായി 9.2 bhp പവറും 10.5 Nm torque ഉം പുറപ്പെടുവിക്കുന്ന 125 സിസി എയർ കൂൾഡ് സിംഗിൾ സിലണ്ടർ എഞ്ചിനാണ് വരുന്നത്. 84,636 രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് വാഹനം വിൽപ്പനയ്ക്ക് എത്തുന്നത്.

More from DriveSpark

Article Published On: Wednesday, September 6, 2023, 13:15 [IST]
English summary
Affordable scooters in india offering mileage above 50kmpl
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X