ഏഥറിന്റെ ഫാസ്റ്റസ്റ്റ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഇതാ... പേരും അടിപൊളിയായിട്ടുണ്ട്!

ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളാണ് ഏഥര്‍ എനര്‍ജി. ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനി 450 ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണി വിപുലീകരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഏവര്‍ക്കുമറിയാം. ഇപ്പോള്‍ ഏഥര്‍ എനര്‍ജിയുടെ സഹസ്ഥാപകനും സിഇഒയുമായ തരുണ്‍ മേത്ത 450 സീരീസില്‍ വരുന്ന ഒരു പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസര്‍ പങ്കുവെച്ചിരിക്കുകയാണ്.

ഏഥര്‍ 450 അപെക്‌സ് എന്ന് പേരിട്ടിരിക്കുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ 450 ശ്രേണിയിലെ ഫ്‌ലാഗ്ഷിപ്പ് ഓഫറിംഗായി മാറും. വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ചുള്ള 28 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു ടീസര്‍ വീഡിയോ മേത്ത മൈക്രോ ബ്ലോഗിംഗ് സൈറ്റായ എക്‌സില്‍ (മുമ്പ് ട്വിറ്റര്‍) പങ്കുവെച്ചിട്ടുണ്ട്. '450 പ്ലാറ്റ്‌ഫോമിന്റെ പരകോടി' എന്ന് വിളിച്ച ഈ ഇത് ഏഥറിന്റെ ഇതുവരെയുള്ള ഏറ്റവും വേഗതയേറിയ ഇലക്ട്രിക് സ്‌കൂട്ടറായിരിക്കുമെന്നും വെളിപ്പെടുത്തി.

ather 450 apex teased

കമ്പനിയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. കമ്പനി സിഇഒ പുറത്തിറക്കിയ ടീസര്‍ വീഡിയോയില്‍ നിന്നും വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ബ്രാന്‍ഡ് ഒരിക്കലും കണ്ടിട്ടില്ലാത്ത പെര്‍ഫോമന്‍സ് പുറത്തെടുക്കുമെന്ന് വ്യക്തമാണ്. ഉല്‍പ്പന്നത്തിലെ 'അപെക്സ്' എന്ന വാക്ക് ഈ സ്‌കൂട്ടറിന് ഞൊടിയിടയില്‍ ഉയര്‍ന്ന വേഗതയില്‍ എത്താന്‍ കഴിയുമെന്ന് വിശ്വസിക്കാം. 450 അപെക്സിന്റെ പരീക്ഷണയോട്ടം അടുത്ത വര്‍ഷം നടക്കാനിരിക്കെ അതിന്റെ ചില കമ്മ്യൂണിറ്റി അംഗങ്ങളെ ഏഥര്‍ ഇവി ഓടിച്ചറിയാന്‍ വേണ്ടി ക്ഷണിച്ചിട്ടുണ്ടായിരുന്നു.

അവര്‍ തങ്ങളുടെ അനുഭവങ്ങള്‍ വീഡിയോയില്‍ വിശദീകരിക്കുന്നത് പരിഗണിക്കുമ്പോള്‍ ഇവി ആവേശകരമായ പെര്‍ഫോമന്‍സാണ് കാഴ്ചവെക്കുന്നതെന്ന് നമുക്ക് അനുമാനിക്കാം. വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ 'മികച്ച ഇന്‍-ക്ലാസ് ഫീച്ചറുകള്‍' ലോഡുചെയ്യുമെന്നും മേത്ത പറയുന്നു. അധിക പെര്‍ഫോമന്‍സും ഫീച്ചറുകളും വരുന്നതിനാല്‍ വില അല്‍പ്പം കൂടുമെങ്കിലും അതിനൊത്ത മൂല്യമുണ്ടാകുമെന്നാണ് കമ്പനി സിഇഒ ഉറപ്പുനല്‍കുന്നത്.

ather 450 apex teased

ഏഥര്‍ 450 അപെക്‌സിന്റെ പെര്‍ഫോമന്‍സ് കണക്കുകളൊന്നും ഇതുവരെ ലഭ്യമല്ല. ഫ്‌ലാഗ്ഷിപ്പ് മോഡലിന്റെ ഡിസൈന്‍, ഫീച്ചര്‍ വശങ്ങളെ കുറിച്ചും ഏഥര്‍ ഒരക്ഷരം മിണ്ടിയിട്ടില്ല. ഏഥര്‍ 450X ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 90 കിലോമീറ്റര്‍ ആണ്. വെറും 3.3 സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഏഥര്‍ 450 X-ന് സാധിക്കും.

ഓല S1 പ്രോ പോലുള്ള മറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും ഉയര്‍ന്ന വേഗത കൈവരിക്കാന്‍ കഴിയുമെങ്കിലും 450 അപെക്സ് വേരിയന്റിലൂടെ ടോപ് ക്ലാസ് പെര്‍ഫോമന്‍സ് ഇവികള്‍ ആഗ്രഹിക്കുന്ന കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കാനാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ശ്രമം. ഏഥര്‍ 450X മോഡലിലെ വാര്‍പ്പ് മോഡ് വളരെ രസകരവും ആവേശമുണര്‍ത്തുന്നതുമാണെങ്കിലും ഏഥര്‍ 450 അപെക്‌സില്‍ മറ്റൊരു മികച്ച പെര്‍ഫോമന്‍സ് മോഡ് ലഭിക്കാനുള്ള സാധ്യതയും ഞങ്ങള്‍ കാണുന്നു.

ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ കൃത്യമായ ലോഞ്ച് ടൈംലൈന്‍ കമ്പനി പുറത്തുവിട്ടിട്ടില്ല, എന്നിരുന്നാലും അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കമ്പനി ഇവി വിപണിലെത്തിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 450 അപെക്സിന് പുറമെ ഇവി സ്റ്റാര്‍ട്ടപ്പ് അടുത്ത വര്‍ഷം മറ്റൊരു ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ കൂടി പുറത്തിറക്കാനുള്ള പദ്ധതിയിലാണ്. ഇത് പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇത് നിലവിലെ ഏഥര്‍ മോഡലുകളേക്കാള്‍ താങ്ങാനാവുന്ന വിലയിലായിരിക്കും എത്തുക. ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ പരമ്പരാഗത ഡിസൈന്‍ ഭാഷയിലായിരിക്കും വരവ്. സ്‌റ്റൈലിംഗിലും പെര്‍ഫോമന്‍സിലുമുപരി പ്രായോഗികതക്ക് പ്രാധാന്യം നല്‍കുന്ന ഒരു മോഡല്‍ ആയിരിക്കും ഇത്. മാത്രമല്ല താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കാനായി ഫീച്ചറുകളും ചുരുക്കിയോക്കും.

ather 450x

ഏഥര്‍ 450 നിലവില്‍ 450S, 450X എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഈ വര്‍ഷം ഒക്ടോബറില്‍ 2.9 kWh, 3.7 kWh എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകളുമായി വരുന്ന ഏഥര്‍ 450X കമ്പനി പരിഷ്‌കരിച്ചിരുന്നു. ചെറിയ ബാറ്ററി പായ്ക്ക് ഘടിപ്പിച്ച 450X-ന് 1,37,999 രൂപയും വലിയ ബാറ്ററിയുമായി വരുന്ന മോഡലിന് 144921 രൂപയുമാണ് എക്‌സ്‌ഷോറൂം വില.

അതേസമയം 2.9 kWh ബാറ്ററി പായ്ക്കുള്ള എന്‍ട്രി ലെവല്‍ ഏഥര്‍ 450S-ന് 1,29,999 രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്. 3.7 kWh ഏഥര്‍ 450X ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്റര്‍ ആണ് സര്‍ട്ടിഫൈഡ് റേഞ്ച് പറയുന്നത്. ചെറിയ ബാറ്ററിയുള്ള 450X ഫുള്‍ചാര്‍ജില്‍ 111 കിലോമീറ്റര്‍ ഓടുമെന്നാണ് അവകാശവാദം. ഫുള്‍ ചാര്‍ജില്‍ 115 കിലോമീറ്ററാണ് ഏഥര്‍ 450S-ന്റെ ക്ലെയിംഡ് റേഞ്ച്.

More from DriveSpark

Article Published On: Thursday, November 30, 2023, 12:00 [IST]
English summary
Ather 450 apex teased ev makers fastest electric scooter yet details inside
കൂടുതല്‍... #ഏഥർ എനർജി #ather energy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X