ഓലക്ക് നെഞ്ചിടിപ്പേറുന്നു; ഏഥറിന്റെ കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുത്തന്‍ ടീസര്‍ പുറത്ത്

ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്ത് മത്സരം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ ദിവസം ഓല ഇലക്ട്രിക് തങ്ങളുടെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള ഇവിയായ ഓല S1 എയര്‍ വിപണിയില്‍ എത്തിച്ചു. ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി ഓഗസ്റ്റ് 11-ന് കൂടുതല്‍ താങ്ങാനാവുന്ന വിലയിലുള്ള ഏഥര്‍ 450S ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇപ്പോള്‍, മോഡലിന്റെ ലോഞ്ചിന് മുന്നോടിയായി ഇവി നിര്‍മ്മാതാവ് ഏഥര്‍ 459S-ന്റെ ടീസര്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ടീസര്‍ ചിത്രത്തില്‍ ഏറ്റവും പുതിയ ഏഥര്‍ 450S-ന്റെ പിന്‍ഭാഗമാണ് കാണിക്കുന്നത്. ഒരു ഹുഡി കൊണ്ട് മറച്ചിരിക്കുന്നതിനാല്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ കാണാന്‍ സാധിക്കുന്നില്ല. വരാനിരിക്കുന്ന ഏഥര്‍ 450S ഇലക്ട്രിക് സ്‌കൂട്ടറിന് ഒരു പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിച്ചേക്കും.

ather 450s teased

വരാനിരിക്കുന്ന ഏഥര്‍ 450S ഇവിയില്‍ വളരെ സിംപിളായ സെഗ്മെന്റഡ് എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ആയിരിക്കും ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനി അവതരിപ്പിക്കുക. ടച്ച് ഇന്റര്‍ഫേസ്, നാവിഗേഷന്‍ എന്നിവയുള്‍പ്പെടെ നിരവധി ഫീച്ചറുകള്‍ ഇല്ലാതെയാകും ഏഥര്‍ 450S എത്തുക. ഇന്ത്യയില്‍ ഇന്ന് താങ്ങാവുന്ന വിലയിലുള്ള ഇവികള്‍ക്ക് വന്‍ ഡിമാന്‍ഡാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഫെയിം II സബ്‌സിഡി വെട്ടിക്കുറച്ചതോടെ പ്രീമിയം ഇവികള്‍ക്ക് 1 ലക്ഷം രൂപക്ക് ചുറ്റുവട്ടത്ത് വില നിലനിര്‍ത്താന്‍ പറ്റുന്ന സാഹചര്യമല്ല.

സസ്‌പെന്‍സ് ഇടാതെ വരാനിരിക്കുന്ന ഏഥര്‍ 450S ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില ഏഥര്‍ എനര്‍ജി ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടറിന് ഇവി നിര്‍മാതാക്കള്‍ 1.30 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയിട്ടിരിക്കുന്നത്. മോഡലിന്റെ പ്രീ-ബുക്കിംഗ് രാജ്യത്ത് ആരംഭിച്ചു കഴിഞ്ഞു. ഉപഭോക്താക്കള്‍ക്ക് 2500 രൂപ ടോക്കണ്‍ തുക നല്‍കി ഇലക്ട്രിക് സ്‌കൂട്ടര്‍ ബുക്ക് ചെയ്യാം.

ഏഥര്‍ 450S-നെ കുറിച്ച് പറയുമ്പോള്‍ കമ്പനിയുടെ വിജയകരമായ 450 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പണികഴിപ്പിച്ചിരിക്കുന്നത്. പുതിയ 450S ഇലക്ട്രിക് സ്‌കൂട്ടര്‍ കമ്പനിയുടെ പുതിയ എന്‍ട്രി ലെവല്‍ മോഡലായതിനാല്‍ തന്നെ ഒരു ചെറിയ 3kWh ബാറ്ററി പായ്ക്ക് ആണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്.

ചെറിയ ബാറ്ററി പായ്ക്ക് ആയതിനാല്‍ ഒറ്റ ചാര്‍ജില്‍ 115 കിലോമീറ്റര്‍ ഐഡിസി റേഞ്ചാണ് ഇവിക്ക് ഏഥര്‍ എനര്‍ജി അവകാശപ്പെടുന്നത്. പെര്‍ഫോമന്‍സ് വശങ്ങള്‍ നോക്കുമ്പോള്‍ ഇലക്ട്രിക് സ്‌കൂട്ടറിന് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. അതേ ടോപ്പ് സ്പീഡ് കണക്ക് കണക്കിലെടുക്കുമ്പോള്‍ ഏഥര്‍ 450X-ന്റെ അതേ 6.2kW ഇലക്ട്രിക് മോട്ടോര്‍ തന്നെ പുതിയ ഏഥര്‍ 450S ഇലക്ട്രിക് സ്‌കൂട്ടറില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

8.58 bhp പവറും 26 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ് ഈ മോട്ടോര്‍. എന്നിരുന്നാലും ആക്‌സിലറേഷന്‍ കണക്കുകളില്‍ വ്യത്യാസമുണ്ടാകാന്‍ സാധ്യതയുണ്ട്. പുതിയ ഏഥര്‍ 450S ഇലക്ട്രിക് സ്‌കൂട്ടറിന്റെ രൂപകല്‍പ്പന ഏഥര്‍ 450X ഇലക്ട്രിക് സ്‌കൂട്ടറിന് സമാനമായി തുടരുന്നു എന്നത് എടുത്തുപറയേണ്ടതാണ്. എന്നാല്‍ ഇരു സ്‌കൂട്ടറുകളെയും വ്യത്യാസപ്പെടുത്തുന്ന കോസ്‌മെറ്റിക് മാറ്റങ്ങള്‍ തീര്‍ച്ചയായും കാണാം.

450X-ലെ പ്രീമിയം ബിറ്റുകള്‍ക്ക് പകരം കൂടുതല്‍ പരമ്പരാഗത ഘടകങ്ങള്‍ നല്‍കിയേക്കും. ഏഥര്‍ 450 റേഞ്ച് ഇലക്ട്രിക് സ്‌കൂട്ടറുകളിലെ ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള പുതിയ വേരിയന്റ് കൂടുതല്‍ ഉപഭോക്താക്കളെ ഷോറൂമുകളിലേക്ക് അടുപ്പിക്കുമെന്നാണ് പ്രതീക്ഷ. ഉത്സവ സീസണ്‍ അടുത്തതോടെ ഇത് വില്‍പ്പനയില്‍ പ്രതിഫലിക്കുമെന്നാണ് കണക്ക് കൂട്ടല്‍. ഓല S1 എയറുമായാണ് ഇത് വിപണിയില്‍ മത്സരിക്കുന്നത്. 1,09,999 രൂപയാണ് ഓല S1 എയറിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം. ഇത് വൈകാതെ 1.19 ലക്ഷം രൂപയായി മാറും.

എന്നാല്‍ വമ്പന്‍ ഡിമാന്‍ഡിനെ തുടര്‍ന്ന് പ്രാരംഭ ഓഫര്‍ ഓല കുറച്ച് നാളുകള്‍ കൂടി നീട്ടിയിരുന്നു. നിലവിലുള്ള നിറങ്ങള്‍ക്കൊപ്പം നിയോണ്‍ ഗ്രീന്‍ കളര്‍ ഓപ്ഷന്‍ കൂടി ഓല മോഡലിന്റെ പാലറ്റില്‍ ചേര്‍ത്തിരുന്നു. ഓലയുടെ പോര്‍ട്ട്ഫോളിയോയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടറില്‍ കമ്പനി 3kW ശേഷിയുള്ള ബാറ്ററി പായ്ക്ക് വാഗ്ദാനം ചെയ്യുന്നു. ഈ ബാറ്ററി ഒറ്റ ചാര്‍ജില്‍ 125 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് നല്‍കുമെന്ന് ഓല ഇലക്ട്രിക് അവകാശപ്പെടുന്നു.

More from DriveSpark

Article Published On: Wednesday, August 2, 2023, 10:00 [IST]
English summary
Ather 450s electric scooter teased ahead of launch all details about ola s1 air rival
കൂടുതല്‍... #ഏഥർ എനർജി #ather energy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X