ഏഥര്‍ ഇനി ഇന്റര്‍നാഷണല്‍! അയല്‍രാജ്യത്ത് ഇ-സ്‌കൂട്ടര്‍ വില്‍ക്കാന്‍ പോകുന്ന വില കേട്ടാല്‍ ഞെട്ടും

ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ വെന്നിക്കൊടി പാറിച്ച ശേഷം ഇന്റര്‍നാഷനല്‍ ആകുകയെന്നതാകും ഏതൊരു കമ്പനിയുടെയും ലക്ഷ്യം. രാജ്യത്തെ മുന്‍നിര ഇവി നിര്‍മാതാക്കളായി ഇതിനകം പേരെടുത്ത ഏഥര്‍ എനര്‍ജി (Ather Energy) തങ്ങളുടെ ബിസിനസ് പ്ലാനുകള്‍ ആഗോള തലത്തിലേക്ക് വിപുലീകരിക്കാന്‍ പോകുകയാണ്.

തങ്ങളുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 450X ഇലക്ട്രിക് സ്‌കൂട്ടറുമായി നേപ്പാള്‍ വിപണിയില്‍ പ്രവേശിക്കാന്‍ പോകുകയാണെന്ന് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി തിങ്കളാഴ്ച പ്രഖ്യാപിച്ചു. നേപ്പാള്‍ ആസ്ഥാനമായുള്ള വൈദ്യ എനര്‍ജിയുമായി കമ്പനി പങ്കാളിത്തത്തോടെ ആഗോള വിപണികളിലേക്കുള്ള ഏഥറിന്റെ ആദ്യ മുന്നേറ്റത്തെ ഈ നീക്കം അടയാളപ്പെടുത്തുന്നു.

ather energy nepal entry

വൈദ്യാസ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് ട്രേഡിംഗ് ഹൗസസിന്റെ (VOITH) അനുബന്ധ സ്ഥാപനമാണ് വൈദ്യ എനര്‍ജി. അടുത്ത മാസത്തോടെ നേപ്പാളിന്റെ തലസ്ഥാന നഗരമായ കാഠ്മണ്ഡുവില്‍ തങ്ങളുടെ ആദ്യ എക്സ്പീരിയന്‍സ് സെന്റര്‍ ആരംഭിക്കുമെന്ന് ഏഥര്‍ എനര്‍ജി അടുത്തിടെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സ്ഥിരീകരിച്ചു. ഏഥറിന്റെ 450 സീരീസ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ വിപണിയില്‍ വന്‍ വിജയമായിരുന്നു.

ഇവി നിര്‍മ്മാതാവില്‍ നിന്നുള്ള മുന്‍നിര മോഡലാണ് പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറായ ഏഥര്‍ 450X. ഓല ഇലക്ട്രിക്, ടിവിഎസ് മോട്ടോര്‍ കമ്പനി എന്നിവയില്‍ നിന്നുള്ള എതിരാളികളുമായിട്ടാണ് ഏഥര്‍ 450X മത്സരിക്കുന്നത്. തങ്ങളുടെ 450 സീരീസ് സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്രവാഹന വിഭാഗത്തില്‍ 75 ശതമാനം വിപണി വിഹിതം നേടിയതായി ഏഥര്‍ അവകാശപ്പെടുന്നു.

ather energy 450 series

'ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തിന് ഏഥര്‍ തുടക്കമിട്ടിരിക്കുന്നു. ഞങ്ങള്‍ ആഭ്യന്തരമായി വളരുന്നത് തുടരുമ്പോള്‍ തന്നെ ബിസിനസ് അന്താരാഷ്ട്ര വിപണികളിലേക്ക് വ്യാപിപ്പിക്കുന്നതില്‍ ഞങ്ങള്‍ വളരെ ആവേശത്തിലാണ്. ഒന്നിലധികം വിപണികളില്‍ നിന്ന് ഞങ്ങള്‍ക്ക് അവിശ്വസനീയമായ ഇന്‍-ബൗണ്ട് ഡിമാന്‍ഡാണ് ഉള്ളത്. അന്താരാഷ്ട്ര തലത്തിലേക്കുള്ള ഞങ്ങളുടെ പ്രയാണത്തിന്റെ ആദ്യപടിയാണ് നേപ്പാള്‍' ഏഥറിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ രവ്‌നീത് ഫൊകെല പറഞ്ഞു.

നേപ്പാളിലെ ഏഥര്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും സര്‍വീസും വൈദ്യ എനര്‍ജിയായിരിക്കും നിയന്ത്രിക്കുക. രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന കൂടുതല്‍ ത്വരിതപ്പെടുത്തുന്നതിന് വൈദ്യ എനര്‍ജിയുമായുള്ള പങ്കാളിത്തത്തിന് കീഴില്‍ ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളും ഏഥര്‍ ഗ്രിഡുകളും കമ്പനി സ്ഥാപിക്കും. 2.9 kWh, 3.7 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലായിരിക്കും നേപ്പാളില്‍ ഏഥര്‍ 450X ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കുക.

പാര്‍ക്ക് അസിസ്റ്റ്, ഓട്ടോ ഹോള്‍ഡ്, ഫാള്‍സേഫ്, ഗൂഗിള്‍ മാപ്‌സ് ഇന്റഗ്രേഷനോടുകൂടിയ 7 ഇഞ്ച് ടിഎഫ്ടി ടച്ച്‌സ്‌ക്രീന്‍ എന്നിവയടക്കം നിരവധി നൂതനഫീച്ചറുകള്‍ സജ്ജീകരിച്ചായിരിക്കും പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വരിക. പെര്‍ഫോമന്‍സ് അധിഷ്ഠിത ഇവി ആയതിനാല്‍ തന്നെ മണിക്കൂറില്‍ 90 കിലോമീറ്റര്‍ ടോപ്സ്പീഡ് ഇതിന് ലഭിക്കും. ഒറ്റചാര്‍ജില്‍ 146 കിലോമീറ്റര്‍ ആയിരിക്കും റൈഡിംഗ് റേഞ്ച്.

നേപ്പാള്‍ വിപണിയിലെ 450X മോഡലിന്റെ വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും അതേ ഇരുചക്രവാഹന മോഡലുകള്‍ തമ്മിലുള്ള വില വ്യത്യാസം അനുസരിച്ച് ഇലക്ട്രിക് സ്‌കൂട്ടറിന് ഏകദേശം 4 ലക്ഷം രൂപ എക്സ്‌ഷോറൂം വില വരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യയിലുടനീളം ഏതറിന് സുസ്ഥിരവും വിശാലവുമായ ഒരു റീട്ടെയില്‍ ശൃംഖലയുണ്ട്.

100-ലധികം നഗരങ്ങളില്‍ 150 എക്‌സ്പീരിയന്‍സ് സെന്ററുകളും 1,500-ലധികം ഏഥര്‍ ഗ്രിഡുകളും പ്രവര്‍ത്തിക്കുന്നു. 300,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന കമ്പനിയുടെ പ്ലാന്റിന്റെ ഉത്പാദന ശേഷി 2024 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിവര്‍ഷം 420,000 യൂണിറ്റായി ഉയര്‍ത്തുന്നുണ്ട്. ഇക്കഴിഞ്ഞ മാസം ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയില്‍ ഏഥര്‍ എനര്‍ജി രാജ്യത്ത് മൂന്നാം സ്ഥാനത്തായിരുന്നു.

2023 സ്‌പെ്റ്റംബറില്‍ 7109 യൂണിറ്റായിരുന്നു ഏഥറിന്റെ വില്‍പ്പന. 18635 യൂണിറ്റ് വില്‍പ്പനയുമായി ഓല ഇലക്ട്രിക് ഒന്നാം സ്ഥാനം നിലനിര്‍ത്തി. അതേസമയം കഴിഞ്ഞ മാസം 15512 യൂണിറ്റ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റ് ടിവിഎസ് മോട്ടോര്‍ ഏവരെയും ഞെട്ടിച്ചു. 7045 യൂണിറ്റ് വില്‍പ്പനയുമായി ബജാജും 4190 യൂണിറ്റ് വില്‍പപനയുമായി ആമ്പിയറും തൊട്ടുപിന്നാലെയുണ്ട്.

More from DriveSpark

Article Published On: Tuesday, October 10, 2023, 15:43 [IST]
English summary
Ather energy entering nepal market with 450x electric scooter details
കൂടുതല്‍... #ഏഥർ എനർജി #ather energy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X