ഏഥറിൻ്റെ ശ്രദ്ധ ഇനി കേരള മണ്ണിലാണ്; വമ്പൻ പദ്ധതികളുമായി കമ്പനി
ഇലക്ട്രിക് വാഹനങ്ങൾക്ക് മികച്ച വിപണിയായി കേരളം മാറിയിരിക്കുകയാണ്. അത് കാറുകൾക്ക് മാത്രമല്ല ഇലക്ട്രിക് സ്കൂട്ടറുകൾക്കും ബൈക്കുകൾക്കും അങ്ങനെ തന്നെ. കേരളത്തിലെ വൈദ്യുത വാഹനങ്ങളുടെ വിൽപ്പനയിൽ 20 മുതൽ 25 ശതമാനം വരെ വളർച്ചയാണ് ഉണ്ടാകുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. ഏഥർ എനർജി എന്ന കമ്പനിയുടെ മൂന്നാമത്തെ വിപണിയായി കാണുന്നത് കേരളത്തെയാണ്.
കേരളത്തിൽ ഇതിനോടകം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ മൂന്ന് ഷോറൂമുകളിൽ തുടങ്ങി പതിനൊന്ന് ഷോറൂമുകളിലൂടെ കമ്പനി ഇതുവരെ വിറ്റത് 14000 യൂണിറ്റുകളാണ്. നിരവധി കമ്ുനികളാണ് ഇലക്ട്രിക് വിപണിയിലേക്ക് കടന്നു വന്നു കൊണ്ടിരിക്കുന്നത്. അത് കൊണ്ട് ഒരുപാട് കമ്പനികൾ ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലെത്തിക്കുകയും മികച്ച നിലവാരം പുലർത്താത്തത് കൊണ്ട് വാഹനങ്ങളോട് ജനങ്ങൾക്കുളള മതിപ്പ് ഇവർ കാരണം പോകുകയാണ്.

പ്രാദേശിക ഉത്പന്നങ്ങളുടെ ഉപയോഗം, മേക്ക് ഇന്‍ ഇന്ത്യ പദ്ധതി എന്നിവ വൈദ്യുതവാഹന രംഗത്ത് വ്യാപകമാവുന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് വിശ്വസിക്കുന്നത്. ഏഥര്‍ ഏറ്റവും മികച്ച യാത്രാസുഖമാണ് വാഗ്ദാനം ചെയ്യുന്നത്. ഇപ്പോള്‍ ഏഥര്‍ സ്‌കൂട്ടര്‍ നല്‍കുന്നത് 146 കിലോമീറ്റര്‍ റേഞ്ചാണ്. ദിവസം 30 കിലോമീറ്റര്‍ ഓടുന്ന ഒരാള്‍ക്ക് ധാരാളമാണിത്.
ഓലയെ പൂട്ടാനായി 450X മോഡലിന്റെ പുത്തൻ എൻട്രി ലെവൽ വേരിയന്റിനെ പുറത്തിറക്കിയിരിക്കുകയാണ് ഏഥർ (Ather). അതും കുറഞ്ഞ വിലയിൽ എത്തുന്നുവെന്നതാണ് ഹൈലൈറ്റ്. ഏഥർ സ്‌കൂട്ടർ (Ather Scooter) കുറഞ്ഞ വിലയ്ക്ക് കിട്ടാൻ ആഗ്രഹിച്ചിരുന്നവരുടെ സ്വപ്നമാണ് ഇതോടെ സാക്ഷാത്ക്കിരിച്ചിരിക്കുന്നത്. 98,183 രൂപയ്ക്കാണ് പുതിയ 450X വേരിയന്റിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഡൽഹി ഫെയിം II, സ്റ്റേറ്റ് സബ്‌സിഡി എന്നിവയ്‌ക്കൊപ്പമാണ് ഈ വിലയിൽ പുതിയ എൻട്രി ലെവൽ വേരിയന്റ് വാങ്ങാനാവുന്നത്. എന്നാൽ സ്ലോ ചാർജറിനൊപ്പമാവും പുതിയ എൻട്രി ലെവൽ 450X ഇലക്ട്രിക് സ്‌കൂട്ടർ ഏഥർ എനർജി (Ather Energy) വാങ്ങാനാവുക.

സംസ്ഥാന സബ്‌സിഡി (State Subsidy) ഏറ്റവും കൂടുതലുള്ള ഡൽഹിയിലാണ് പുതിയ എൻട്രി ലെവൽ വേരിയന്റ് ഈ വിലയ്ക്ക് കിട്ടുന്നതെന്നു മാത്രം. ഈ വിലയിൽ ചാർജറിന്റെ അഭാവം മാത്രമാണ് വരുന്നത്. അധിക വിട്ടുവീഴ്ച്ചകളൊന്നുമില്ലാതെയാണ് ഏഥർ സ്‌കൂട്ടറിനെ ഒരുക്കിയിരിക്കുന്നത്. എന്നാൽ എല്ലാ ഫീച്ചറുകളും സവിശേഷതകളും വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് പ്രോ പായ്ക്ക് (Pro Pack) സജ്ജീകരിച്ച വേരിയന്റ് തന്നെ വാങ്ങാം. ഇതിനായി 1,28,443 രൂപയാണ് ചെലവഴിക്കേണ്ടി വരുന്നത്.
ഏഥർ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മുൻ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വിലകൾ ഏകദേശം 10,000 രൂപ മുതൽ 15,000 രൂപ വരെ ലാഭിക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നു. എന്നാൽ ഈ അധിക തുകയ്ക്ക് ഫാസ്റ്റ് ചാർജർ പോലുള്ള സംവിധാനങ്ങൾ കൂടെകിട്ടുമെന്നതാണ് ഹൈലൈറ്റ്. രണ്ട് വേരിയന്റുകളിലും ഒരേ ഹാർഡ്‌വെയർ സംവിധാനങ്ങളാണ് മുന്നോട്ടുകൊണ്ടുപോവുന്നതെങ്കിലും ചില ഫീച്ചറുകൾ, ചാർജറിന്റെ തരം, വാറണ്ടി എന്നിവയിൽ വ്യത്യാസങ്ങളുണ്ട്.
ഏഥർ നിലവിൽ 450 പ്ലസ്, 450X ഇലക്ട്രിക് സ്കൂട്ടറുകളാണ് ആഭ്യന്തര വിപണിയിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ ഉടമകൾക്ക് അവരുടെ വാഹനങ്ങൾ മിനിറ്റിന് 1.5 കിമീ/ മിനിറ്റ് എന്ന വേഗതയിൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ സഹായിക്കുന്നു.
ചാർജിംഗ് നെറ്റ്‌വർക്കിനെ ഏഥർ ഗ്രിഡ് ആപ്പ് പിന്തുണയ്‌ക്കുന്നുമുണ്ട്. ഇത് എല്ലാ ഇവി ഉടമകളെയും അവരുടെ അടുത്തുള്ള ചാർജിംഗ് സ്റ്റേഷനുകളുടെ ലഭ്യത കണ്ടെത്താനും പരിശോധിക്കാനും അനുവദിക്കുന്നു.
2023 മാർച്ച് വരെ ഈ സൗകര്യം സൗജന്യമായാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, പുനെ, ജയ്പൂര്‍, കൊച്ചി, അഹമ്മദാബാദ്, മുംബൈ, മൈസൂര്‍, ഹുബ്ലി എന്നിവയുള്‍പ്പെടെ 46 നഗരങ്ങളില്‍ ഏഥര്‍ എനര്‍ജി നിലവില്‍ അവരുടെ 450 പ്ലസ്, 450X ഇ-സ്‌കൂട്ടറുകള്‍ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. എന്തായാലും ഏഥർ എനർജി തങ്ങളുടെ കേരളത്തിലെ വിൽപ്പന ശക്തമാക്കിയാൽ കേരളത്തിൽ ഓലയുടെ വിൽപ്പനയെ തൂക്കുമെന്ന കാര്യത്തിൽ സംശയമില്ല.


Click it and Unblock the Notifications








