കുടുംബത്തിന് മൊത്തമായി ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍; വരാന്‍ പോകുന്നത് ഒന്നല്ല, രണ്ട് ഏഥര്‍ മോഡലുകള്‍

ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ യൂത്തന്‍മാര്‍ക്കിടയില്‍ ട്രെന്‍ഡാക്കിയ ബ്രാന്‍ഡാണ് ഏഥര്‍ എനര്‍ജി. സ്‌പോര്‍ട്ടിയര്‍ ഡിസൈനിലുള്ള ഏഥറിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഓലക്കും മുമ്പേ രാജ്യത്തെ യുവതലമുറയെ ആകര്‍ഷിച്ചത്. എന്നാല്‍ ഇന്ന് കൂടുതല്‍ കമ്പനികള്‍ രംഗത്തിറങ്ങിയത് വിപണിയില്‍ മത്സരം മുറക്കിയതിനാല്‍ വിപണി വിഹിതം ഉയര്‍ത്താന്‍ പുത്തന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് നിര്‍മാതാക്കള്‍.

വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോര്‍ട്‌ഫോളിയോ നിര്‍മിച്ചെടുക്കുക എന്നതാണ് അതില്‍ പ്രധാനമായ ഒന്ന്. 2023 ജനുവരി-ഓഗസ്റ്റ് കാലയളവില്‍ 5,52,439 യൂണിറ്റുകളുടെ വില്‍പ്പനയാണ് ഏഥര്‍ നേടിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 54 ശതമാനം വളര്‍ച്ച നേടി. വിപണി വിഹിതത്തിന്റെ കാര്യത്തില്‍ കമ്പനി നിലവില്‍ മൂന്നാം സ്ഥാനത്താണ്. വിപണി വിഹിതം ഇരട്ടിയാക്കാന്‍ ലക്ഷ്യമിട്ട് 2025 മാര്‍ച്ചോടെ രണ്ട് പുതിയ ഉല്‍പ്പന്നങ്ങള്‍ കൂടി നിരത്തിലെത്തിക്കാനുള്ള പ്ലാനിലാണ് ഏഥര്‍ ഇപ്പോള്‍.

ather 450x colour

മുന്‍നിര മോഡലായ ഏതര്‍ 450X-ല്‍ നിന്ന് വളരെ വ്യത്യസ്തമായ രണ്ട് ഉല്‍പ്പന്നങ്ങള്‍ ആയിരിക്കും പിറവിയെടുക്കാന്‍ പോകുന്നത്. പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ക്കായി ഒരു പുതിയ പ്ലാറ്റ്‌ഫോം വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ് കമ്പനി. അടുത്ത വര്‍ഷം ഉത്സവ സീസണിന് മുമ്പ് ഒരു പുതിയ ഉല്‍പ്പന്നം വികസിപ്പിച്ചെടുക്കാനാണ് ശ്രമം. ഏഥര്‍ 450X പെര്‍ഫോമന്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ഇതുവരെ സാന്നിധ്യമറിയിക്കാത്ത വിഭാഗങ്ങളിലേക്കാണ് ഏഥര്‍ നോട്ടമെറിയുന്നത്.

വിപണിയുടെ 80 ശതമാനവും 1.2 ലക്ഷം മുതല്‍ 1.5 ലക്ഷം വരെ വിലയിലുള്ള ഇവികളിലാണെന്നതിനാല്‍ ആ ഒരു പ്രൈസ് റേഞ്ചിനെയാണ് തങ്ങള്‍ അഭിസംബോധന ചെയ്യുന്നതെന്നാണ് ഏഥര്‍ പറയുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ലക്ഷം രൂപ വിലയില്‍ താഴെയുള്ള ഒരു ഏഥര്‍ ഇവി പ്രതീക്ഷിക്കേണ്ടെന്ന് സാരം. ബജറ്റ് വിലയില്‍ ഏഥര്‍ ഇവി വേണ്ടവര്‍ക്കായി അടുത്തിടെ ചെറിയ ബാറ്ററി പായ്ക്കും കുറഞ്ഞ ഫീച്ചറുകളുമുള്ള 450S ഇലക്ട്രിക് സ്‌കൂട്ടര്‍ കമ്പനി പുറത്തിറക്കിയിരുന്നു.

ather electric scooters

പ്രീമിയം അല്ലെങ്കില്‍ പെര്‍ഫോമന്‍സ് അധിഷ്ഠിത ഇലക്ട്രിക്-ഇരുചക്ര വാഹന വിഭാഗത്തിന്റെ (1,50,000 രൂപയോ അതില്‍ കൂടുതലോ വിലയുള്ള ഉല്‍പ്പന്നങ്ങള്‍) 75 ശതമാനം ഓഹരി ഏഥറിനുണ്ട്. ഈ വിഭാഗത്തില്‍ ഓല S1 പ്രോ, ടിവിഎസ് ഐക്യൂബ് ST, അടുത്തിടെ അവതരിപ്പിച്ച ടിവിഎസ് X എന്നീ മോഡലുകള്‍ മാത്രമാണ് ഏഥര്‍ 450X-ന്റെ എതിരാളികള്‍.

വരാനിരിക്കുന്ന രണ്ട് പുതിയ ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ രൂപകല്‍പ്പനയിലും സ്‌റ്റൈലിംഗിലും കൂടുതല്‍ പരമ്പരാഗത സമീപനം സ്വീകരിക്കാനാണ് സാധ്യത. പ്രായ-ലിംഗ ഭേദമന്യേ ഉപയോഗിക്കാവുന്ന ഒരു സ്‌കൂട്ടറിനായി തപ്പുന്ന നിരവധി കുടുംബങ്ങളുണ്ട്. അവരെ ആകര്‍ഷിക്കാനാകുന്ന തരത്തിലുള്ള ഒരു ഉല്‍പ്പന്നമാണ് കമ്പനിയുടെ മനസ്സില്‍. ഒരു നിശ്ചിത നിലവാരവും മികവും അനുഭവവും കാത്തുസൂക്ഷിക്കുന്നതിനാല്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ചെലവ് കൂടുമെന്നാണ് ഏഥര്‍ തന്നെ വ്യക്തമാക്കുന്നത്.

അടുത്ത മാര്‍ച്ചോടെ 120 നഗരങ്ങളിലായി 200 ഔട്ട്ലെറ്റുകള്‍ തുറന്ന് റീട്ടെയില്‍ ശൃംഖല ശക്തിപ്പെടുത്താനും ഏഥറിന് പ്ലാനുണ്ട്. ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയുടെ ഏകദേശം 80 ശതമാനവും ഓല, ഏഥര്‍, ടിവിഎസ്, ആമ്പിയര്‍ എന്നീ കമ്പനികളാണ് കൈയ്യടക്കി വെച്ചിരിക്കുന്നത്. ഇന്ന് ടയര്‍-2, ടയര്‍-3 പട്ടണങ്ങളില്‍പ്പോലും തങ്ങളുടെ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച സ്വീകരണം ലഭിക്കുന്നതിനാല്‍ ഫ്രാഞ്ചൈസി മോഡലിലേക്ക് മാറിക്കൊണ്ട് റീട്ടെയില്‍ ശൃംഖലയുടെ വിപുലീകരണവും വിതരണ പദ്ധതികള്‍ വേഗത്തിലാക്കാനുമാണ് പ്ലാന്‍.

നിലവില്‍ 100 നഗരങ്ങളിലായി 150 എക്‌സ്പീരിയന്‍സ് സെന്ററുകളാണ് ഏഥറിനുള്ളത്. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ 120 നഗരങ്ങളിലായി 200 ഔട്ട്ലെറ്റുകള്‍ ആരംഭിക്കാനാണ് നീക്കം. ലോക ഇവി ദിനത്തില്‍ സെപ്റ്റംബര്‍ ഒമ്പതിന് ഏഥര്‍ തങ്ങളുടെ താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന 450S മോഡലിന്റെ വിതരണം ആരംഭിച്ചിരുന്നു. ഏഥറിന്റെ താങ്ങാനാകുന്ന മോഡലാണെങ്കിലും പെട്രോള്‍ സ്‌കൂട്ടറുകളുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇതിന്റെ വില അല്‍പ്പം കൂടുതലാണെന്ന് വിമര്‍ശനം വന്നേക്കാം.

1.30 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഏഥര്‍ 450S വില്‍ക്കുന്നത്. ഈ വര്‍ഷം ജൂണിലാണ് 450S-ന്റെ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയത്. ഏതര്‍ 450S ഇവിയുടെ ഡിസൈന്‍ 450X എന്ന ഫ്‌ലാഗ്ഷിപ്പ് മോഡലിന് സമാനമാണെങ്കിലും ചെലവ് കുറയ്്ക്കാനായി ചില്ലറ മാറ്റങ്ങളുണ്ട്. 450S പുതിയ കളര്‍ഡ് എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് മാറ്റങ്ങളില്‍ പ്രധാനം.

എന്നാല്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ തുടങ്ങിയ സവിശേഷതകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഒറ്റ ചാര്‍ജില്‍ 115 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 3 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് മോഡലില്‍ ഘടിപ്പിച്ചിരിക്കുന്നത്. 7.24 bhp പവറില്‍ 22 Nm torque വരെ നല്‍കാന്‍ 450S സ്‌കൂട്ടറിന്റെ ഇലക്ട്രിക് മോട്ടോറിന് കഴിയും.

വെറും 3.9 സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് 90 കിലോമീറ്റര്‍ വേഗതയാണ് ടോപ് സ്പീഡ് പറയുന്നത്. ഹോം ചാര്‍ജറുകള്‍ ഉപയോഗിച്ച് ആറ് മണിക്കൂറും 36 മിനിറ്റും കൊണ്ട് ബാറ്ററി പായ്ക്ക് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം.അതേസമയം 100 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ എട്ട് മണിക്കൂറും 36 മിനിറ്റും എടുക്കും.

More from DriveSpark

Article Published On: Thursday, September 21, 2023, 11:00 [IST]
English summary
Ather plans to launch two new mass market electric scooters by 2025 march to boost market share
കൂടുതല്‍... #ഏഥർ എനർജി #ather energy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X