കുറഞ്ഞ വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടറിനൊപ്പം 2 സര്‍പ്രൈസ് എന്‍ട്രികളും; നാളെ ഏഥര്‍ പൊളിക്കും

ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന ലോകത്തെ ഇപ്പോഴത്തെ ഏറ്റവും വലിയ സംസാര വിഷയമാണ് ഏഥര്‍ എനര്‍ജി. കാരണം ഒന്നും രണ്ടുമല്ല മൂന്ന് മോഡലുകളാണ് ഏഥര്‍ നാളെ (2023 ഓഗസ്റ്റ് 11) രാജ്യത്തിന് പരിചയപ്പെടുത്താന്‍ പോകുന്നത്. ഏഥറില്‍ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള ഇലക്ട്രിക് സ്‌കൂട്ടറായ 450S ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് ത്രിമധുരമായി മാറിയിരുന്നു കമ്പനിയുടെ പ്രഖ്യാപനം. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ടീസറായിരുന്നു ഇത് സൂചിപ്പിച്ചത്.

എന്നാല്‍ ഏഥര്‍ 450S ഇലക്ട്രിക് സ്‌കൂട്ടറിനൊപ്പം വിപണിയില്‍ എത്താന്‍ പോകുന്ന മറ്റ് രണ്ട് മോഡലുകള്‍ എന്തായിരിക്കുമെന്ന് ഇതുവരെ അറിവായിട്ടില്ല. എന്നാല്‍ അവ നിലവിലുള്ള 450 ശ്രേണിയിലെ പുതിയ വേരിയന്റുകളായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യത്യസ്ത വില നിലവാരത്തിലും റേഞ്ചിലുമുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തേടുന്ന വിശാലമായ ഉപഭോകതൃ ശൃംഖലയിലേക്ക് തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കുന്നതിനായാണ് ഏഥര്‍ ലക്ഷ്യമിടുന്നത്.

ather 450s

അടുത്ത കാലത്തായി കേന്ദ്ര സര്‍ക്കാര്‍ ഫെയിം II സബ്സിഡി വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് ഏഥറിന്റെ ടോപ് സ്‌പെക് മോഡലായ 450X-ന് നിലവില്‍ 1.48 ലക്ഷത്തിനും 1.68 ലക്ഷം രൂപക്കുമിടയിലാണ് എക്സഷോറൂം വില വരുന്നത്. അതിനാല്‍ തന്നെ കുറഞ്ഞ വിലയില്‍ കൂടുതല്‍ മോഡലുകള്‍ വിപണിയില്‍ എത്തിച്ച് വില്‍പ്പന കൂട്ടാനാണ് സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ ലക്ഷ്യം. ഇതിനായി ചെറിയ കപാസിറ്റിയുള്ള ബാറ്ററി പായ്ക്കുകള്‍ ഉപയോഗിക്കുകയും ഫീച്ചര്‍ ലിസ്റ്റ് വെട്ടിച്ചുരുക്കുകയും ചെയ്യും.

നാളെ പുറത്തിറങ്ങാന്‍ പോകുന്ന ഏഥര്‍ 450S ഇലക്ട്രിക് സ്‌കൂട്ടറിന് 1.30 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഈ പ്രാരംഭ വിലയില്‍ എത്ര ഉപഭോക്താക്കള്‍ക്ക് ഇവി ലഭ്യമാകും എന്ന കാര്യം വ്യക്തമല്ല. അതിനാല്‍ തന്നെ വരാന്‍ പോകുന്ന പുതിയ രണ്ട് സ്‌കൂട്ടറുകള്‍ക്ക് 450S-നും 450X-നും ഇടയില്‍ വില പ്രതീക്ഷിക്കാം. ഏഥറിന്റെ മോഡല്‍ നിരയിലെ ഏറ്റവും താങ്ങാനാകുന്ന മോഡല്‍ ആയിരിക്കും ഏഥര്‍ 450S.

ather electric scooter

3kWh ബാറ്ററി പായ്ക്കാകും ഇവിയില്‍ സജ്ജീകരിക്കുക. ഫുള്‍ ചാര്‍ജില്‍ ഇവി 115 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഏഥര്‍ 450X-ന് സമാനമായി 90 കിലോമീറ്റര്‍ ആയിരിക്കും ഏഥര്‍ 450S-ന്റെ പരമാവധി വേഗത. ഏഥര്‍ 450S ഇലക്ട്രിക് സ്‌കൂട്ടറിനുള്ള പ്രീ-ബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് 2,500 രൂപ ടോക്കണ്‍ തുക നല്‍കി ഇവി ബുക്ക് ചെയ്യാവുന്നതാണ്.

26 Nm പരമാവധി ടോര്‍ക്ക് പുറപ്പെടുവിക്കാന്‍ ശേഷിയുള്ള 6.4 kW ഇലക്ട്രിക് മോട്ടോര്‍ ആയിരിക്കും ഈ ഇവിയില്‍ സജ്ജീകരിക്കുക. വിപണിയില്‍ ഓല S1 എയര്‍, ടിവിഎസ് ഐക്യൂബ് എന്നീ ഇലക്ട്രിക് സ്‌കൂട്ടര്‍ എന്നിവക്കെതിരെ ആയിരിക്കും മത്സരം. ചെറിയ മാറ്റങ്ങള്‍ ഒഴികെ ഡിസൈനിംഗില്‍ ഏഥര്‍ 450S ഏഥര്‍ 450X ഇവിക്ക് സമാനമായിരിക്കും.

ather 450x

സ്പോര്‍ടി, ഷാര്‍പ്പ് സ്റ്റൈലിംഗ് ആണ് ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. ഏഥര്‍ 450S ഇ-സ്‌കൂട്ടറിന്റെ കാര്യത്തിലും കമ്പനി അതേ പാത പിന്തുടരും. എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഷാര്‍പ്പ് എല്‍ഇഡി ടേണ്‍ സിഗ്‌നലുകള്‍, ഇന്‍വെര്‍ട്ടഡ് 'C' ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പ്, ദൃഢമായ ഗ്രാബ് റെയില്‍, ബ്ലാക്ക് ഫിനിഷ്ഡ് അലോയ് വീലുകള്‍ എന്നിവയോടുകൂടിയ സ്ലീക്ക് സ്റ്റൈലിംഗ് ഏഥര്‍ 450S ഇലക്ട്രിക് സ്‌കൂട്ടറിനുണ്ടാകും.

എന്നിരുന്നാലും ഒരു പുതിയ എല്‍സിഡി ഡിസ്പ്ലേയോടെയാണ് ഇത് വരുന്നത്. അതിനാല്‍ തന്നെ ഏഥര്‍ 450S ഇവിയില്‍ ഗൂഗിള്‍ മാപ്പും കണക്റ്റഡ് ടെകും പ്രതീക്ഷിക്കേണ്ട. പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ രണ്ടാമത്തേത് ഏഥര്‍ 450X ഇലക്ട്രിക് സ്‌കൂട്ടറിന്റെ നാലാം തലമുറ പതിപ്പായിരിക്കുമെന്ന് ചില സൂചനകളുണ്ട്.

ഓല S1 പ്രേയുമായിട്ടാണ് ഏഥര്‍ 450X മത്സരിക്കുന്നത്. അപ്ഡേറ്റഡ് 450X-ന്റെ ചാര്‍ജിംഗ് സമയത്തില്‍ മാറ്റമുണ്ടാകും. അതിനായി ബാറ്ററി ശേഷി കുറക്കുമെന്നാണ് പറയുന്നെത്. എന്നാല്‍ മൂന്നാമത്തെ സ്‌കൂട്ടര്‍ ഏതാണെന്നതിനെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഏഥര്‍ 450S ഇലക്ട്രിക് സ്‌കൂട്ടര്‍ കൊണ്ടുവന്ന് ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയുടെ വലിയൊരു ഭാഗം പിടിച്ചെടുക്കാനാണ് സ്റ്റാര്‍ട്ടപ്പ് കമ്പനി ലക്ഷ്യമിടുന്നത്.

More from DriveSpark

Article Published On: Thursday, August 10, 2023, 18:45 [IST]
English summary
Ather will launch three new electric scooters in india tomorrow details
കൂടുതല്‍... #ഏഥർ എനർജി #ather energy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X