റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകളെ നേരിടാന്‍ മോട്ടോ മോറിനി; X-കേപ്പ് 650, X-കേപ്പ് 650 X മോഡലുകളെ അവതരിപ്പിച്ചു

X-കേപ്പ് 650, X-കേപ്പ് 650 X എന്നീ മോഡലുകളെ 2023 ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് ചൈനീസ് കമ്പനിയായ മോട്ടോ മോറിനി. ഇതിനോടകം തന്നെ കമ്പനി ഏതാനും മോഡലുകളെ രാജ്യത്ത് അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചൈനീസ് കമ്പനിയായ സോങ്ഹെങ് വെഹിക്കിള്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് മോട്ടോ മോറിനി.

ഇരുചക്ര വാഹന നിര്‍മാണ കമ്പനിയാണിത്. ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ഓട്ടോ എക്സ്പോയിലൂടെ കമ്പനി തങ്ങളുടെ ഇരുചക്ര വാഹന മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ വീണ്ടും അവതരിപ്പിച്ചു. ഓട്ടോ എക്സ്പോയില്‍ നാല് മോട്ടോര്‍സൈക്കിളുകളാണ് കമ്പനി പ്രദര്‍ശിപ്പിച്ചത്. അവയില്‍, X-കേപ്പ് 650 (Moto Morini X-CAPE 650), X-കേപ്പ് 650 X (Moto Morini X-CAPE 650X) എന്നീ രണ്ട് മോട്ടോര്‍സൈക്കിളുകളെ കുറിച്ചാണ് ഈ പോസ്റ്റില്‍ നമ്മള്‍ കാണാന്‍ പോകുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകളെ നേരിടാന്‍ മോട്ടോ മോറിനി; X-കേപ്പ് 650, X-കേപ്പ് 650 X മോഡലുകളെ അവതരിപ്പിച്ചു

റോയല്‍ എന്‍ഫീല്‍ഡിന്റെ 650 ഇരട്ടകളെപ്പോലെ (കോണ്ടിനെന്റല്‍ 650, ഇന്റര്‍സെപ്റ്റര്‍ 650) ഇന്ത്യന്‍ വിപണിയില്‍ മോട്ടോ മോറിനിയുടെ ഇരട്ട ബൈക്ക് മോഡലുകള്‍ X-കേപ്പ് 650, X-കേപ്പ് 650 X എന്നിവയാണ്. അവയ്ക്ക് ആകൃതിയില്‍ മാത്രമേ മാറ്റമുള്ളൂ. ഫീച്ചറുകളിലോ, സവിശേഷതകളിലോ കാര്യമായ മാറ്റങ്ങള്‍ ഇല്ലെന്ന് വേണം പറയാന്‍. എഞ്ചിന്റെ കാര്യത്തിലും ഫീച്ചറുകളിലും രണ്ടും ഒരുപോലെയാണെന്ന് വേണം പറയാന്‍. അതുകൊണ്ടാണ് X-കേപ്പ് 650-നെ, X-കേപ്പ് 650 X ബൈക്കുകളായി കാണുന്നത്.

60 bhp പീക്ക് പവറും 54 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന 650 സിസി 8 വാല്‍വ് മോട്ടോറാണ് ബൈക്കിന് കരുത്തേകുന്നത്. മികച്ച റൈഡിംഗ് അനുഭവം നല്‍കുന്നതിനായി ഈ ഇരുചക്രവാഹന മോഡലുകള്‍ക്ക് മുന്നില്‍ മസറോക്കി ക്രമീകരിക്കാവുന്ന ഫോര്‍ക്കും പിന്നില്‍ KYP ഷോക്ക് അബ്‌സോര്‍ബറും സജ്ജീകരിച്ചിരിക്കുന്നു.

റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകളെ നേരിടാന്‍ മോട്ടോ മോറിനി; X-കേപ്പ് 650, X-കേപ്പ് 650 X മോഡലുകളെ അവതരിപ്പിച്ചു

ഇതോടൊപ്പം, ക്രമീകരിക്കാവുന്ന വിന്‍ഡ് സ്‌ക്രീന്‍, 7 ഇഞ്ച് TFT സ്‌ക്രീന്‍, 19 ഇഞ്ച് സ്‌കോര്‍പിയോണ്‍ റാലി STR ടയറുകള്‍, ബ്രെംബോ ബ്രേക്കുകള്‍, ബോഷ് ഡ്യുവല്‍-ചാനല്‍ എബിഎസ്, 18 ലിറ്റര്‍ ഇന്ധന ടാങ്ക് എന്നിവയും ബൈക്കിന് ലഭിക്കുന്നു. കൂടാതെ, ഫുള്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ്, ബാക്ക്ലിറ്റ് സ്വിച്ച് ഗിയര്‍ എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ ബൈക്കിന് ലഭിക്കുന്നു. അത്തരം അദ്വിതീയ സവിശേഷതകള്‍ നല്‍കിയിരിക്കുന്നു. ബൈക്കിന്റെ റൈഡിംഗ് അനുഭവം മികച്ചതാക്കാനാണ് ഇവയെല്ലാം നല്‍കിയിരിക്കുന്നത്.

മോട്ടോ മോറിനി ആദിശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യയുമായി സഹകരിച്ച് തങ്ങളുടെ ഇരുചക്ര വാഹനങ്ങള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് വാഗ്ദാനം ചെയ്യുന്നു. കമ്പനി പുറത്തിറക്കിയ എല്ലാ ഇരുചക്രവാഹന മോഡലുകളും കൂടുതല്‍ പ്രീമിയം ഫീച്ചറുകളാല്‍ സജ്ജീകരിച്ചിരിക്കുന്നു. ഈ ബൈക്കുകളുടെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഉടന്‍ തന്നെ ഇത് സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. വില്‍പ്പനയ്ക്കെത്തുമ്പോള്‍ കവസാക്കി വെര്‍സിസ് 650, സുസുക്കി വി-സ്‌ട്രോം 650 XT, ട്രയംഫ് ടൈഗര്‍ 660 എന്നിവയ്ക്കൊപ്പം ബൈക്ക് മത്സരിക്കും. കൂടാതെ റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകളുടെ വില്‍പ്പനയിലും ഇതിന് കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും.

റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകളെ നേരിടാന്‍ മോട്ടോ മോറിനി; X-കേപ്പ് 650, X-കേപ്പ് 650 X മോഡലുകളെ അവതരിപ്പിച്ചു

EICMA 2022-ലാണ് മോട്ടോ മോറിന് X-കേപ്പ് അഡ്വഞ്ചര്‍ വെളിപ്പെടുത്തുന്നത്. പിന്നാലെ തന്നെ ഈ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുകയും ചെയ്തു. X-കേപ്പ് അഡ്വഞ്ചറിനൊപ്പം തന്നെ സീമെസോ 6 ½ റെട്രോ ബൈക്കും കമ്പനി രാജ്യത്ത് വില്‍ക്കുന്നുണ്ട്. X-കേപ്പ് അഡ്വഞ്ചറിന് 6.89 ലക്ഷം രൂപ മുതല്‍ 6.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. അതേസമയം സീമെസോ 6 ½ റെട്രോ സ്‌ക്രാമ്പ്ളര്‍ മോട്ടോര്‍സൈക്കിളിന് 6.99 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ടോപ്പ് വേരിയന്റിന് 7.10 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി നല്‍കേണ്ടത്.

More from DriveSpark

Article Published On: Friday, January 13, 2023, 19:05 [IST]
English summary
Auto expo 2023 moto morini introduced x cape 650 x cape 650 x to rival royal enfield 650 twins
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X