ഓലക്ക് ചെക്ക് വെക്കാന്‍ ചെന്നൈ കമ്പനി; വരിവരിയായ് എത്തുന്നത് 4 ഇവികള്‍
സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് ഇന്ന് ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്രവാഹന വിപണി അടക്കി ഭരിക്കുന്നത്. അനുദിനം നിരവധി പുതിയ കമ്പനികളാണ് രംഗത്തേക്ക് കടന്ന് വരുന്നത്. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അവന്‍േറാസ് എനര്‍ജിയും അത്തരത്തില്‍ ഏവരെയും ഞെട്ടിക്കാന്‍ തന്നെയാണ് ഒരുക്കം.
വരിവരിയായി നാല് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. അവന്‍േറാസ് എനര്‍ജിയുടെ നാല് ഇവികള്‍ വൈകാതെ തന്നെ പുറത്തിറങ്ങുമെന്നാണ് സൂചന. ഇത് സ്ഥിരീകരിക്കുന്നതിനായി കമ്പനി തങ്ങളുടെ പുതിയ ഇലക്ട്രിക് ടൂവീലറുകളുടെ ടീസര്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു. S 110, S 125, M 125, M 150 എന്നിങ്ങനെയാണ് മോഡലുകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. ഇതില്‍ ആദ്യത്തെ രണ്ടെണ്ണം മാസ് മാര്‍ക്കറ്റ് സ്‌കൂട്ടറുകളാണ്.

ഒപ്പം തന്നെ മാസ് മാര്‍ക്കറ്റ് പ്രീമിയം സെഗ്‌മെന്റുകളെ ആകര്‍ഷിക്കാനായി M 125, M150 ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളും ഉണ്ട്. S110 ഇലക്ട്രിക് സ്‌കൂട്ടര്‍ രണ്ട് വേരിയന്റുകളില്‍ ലഭ്യമാകും. S110, S 110-ER വേരിയന്റുകളിലാകും ഇത് വിപണിയില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ടീസര്‍ ചിത്രങ്ങള്‍ ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട്. ഇലക്ട്രിക് വാഹന വിപണിയില്‍ അത്യാവശ്യം സ്‌റ്റൈലിഷ് ലുക്കില്‍ പ്രീമിയം ഫീച്ചറുകള്‍ സജ്ജീകരിച്ച ദൈനംദിന ഉപയോഗങ്ങള്‍ക്ക് ഉപകരിക്കുന്ന ഇവി തിരയുന്നവരെ അവന്‍േറാസ് എനര്‍ജി നിരാശരാക്കില്ല.
അവര്‍ക്ക് വേണ്ട പ്രൊഡക്ടുകള്‍ അവന്‍േറാസിന്റെ ആവനാഴിയിലുണ്ട്. ടീസറില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ഇലക്ട്രിക് ബൈക്കുകളെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അവന്‍േറാസ് എനര്‍ജി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇലക്ട്രിക് ബൈക്കുകളാണ് പുറത്തിറക്കാന്‍ പോകുന്നതെന്നാണ് ഇന്റര്‍നെറ്റില്‍ ചോര്‍ന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. പരിസ്ഥിതി സൗഹൃദ വാഹനമാണെങ്കിലും അവന്‍േറാസ് S110 ഇലക്ട്രിക് സ്‌കൂട്ടറിന്റെ പവര്‍ഔട്ട്പുട്ടുകള്‍ അഭിനന്ദനാര്‍ഹമാണ്.

140 Nm വീല്‍ ടോര്‍ക്ക് നല്‍കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോര്‍ ആണ് ഇതിന് കരുത്ത് പകരുന്നത്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. ഈ എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഒറ്റചാര്‍ജില്‍ 100 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് വിവരം. അതുപോലെ തന്നെ ഒരു പോര്‍ട്ടബിള്‍ ബാറ്ററിയായിരിക്കും ഇതില്‍ സജ്ജീകരിച്ചിരിക്കുക. അത് ഉപഭോക്താവിന്റെ ചാര്‍ജിംഗ് ആശങ്കകള്‍ ലഘൂകരിക്കും.
ഇതുകൂടാതെ നിരവധി പ്രീമിയം ഫീച്ചറുകളും ഇതില്‍ ഉള്‍ക്കൊള്ളിച്ചേക്കും. സെല്‍ ഫോണ്‍ കണക്റ്റിവിറ്റി, നാവിഗേഷന്‍, ആന്റി-തെഫ്റ്റ് അലാറം തുടങ്ങിയ സവിശേഷതകള്‍ വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. സ്‌റ്റൈലും സൗകര്യങ്ങളും ഒന്നും ത്യജിക്കാതെ പരിസ്ഥിതി സൗഹൃദ ടൂവീലറിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ചോയ്‌സുകളില്‍ ഒന്നായിരിക്കും അവന്‍േറാസ് S110. ഈ മോഡലിനേക്കാള്‍ പെര്‍ഫോമന്‍സും റേഞ്ചും കൂട്ടിയായിരിക്കും S125 ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തുക.

എക്കോ മോഡില്‍ ഈ ഇലക്ട്രിക് സ്‌കൂട്ടറിന് 150 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിച്ചേക്കും. ഓല ഇലക്ട്രിക്, ഹീറോ ഇലക്ട്രിക്, ഏഥര്‍ എനര്‍ജി എന്നിങ്ങനെ വിപണിയിലെ വമ്പന്‍മാരുമായിട്ടായിരിക്കും അവന്‍േറാസ് എനര്‍ജിയുടെ ഇവികള്‍ പോരാടുക. 10 വര്‍ഷത്തേക്കുള്ള കൃത്യമായ പദ്ധതി രേഖയുടെ അടിസ്ഥാനത്തിലാണ് അവന്‍േറാസ് എനര്‍ജി മുന്നോട്ട് നീങ്ങുന്നത്. അതില്‍ കമ്പനിയുടെ ഉല്‍പ്പന്ന നിരയില്‍ നിന്നുള്ള ആദ്യ എന്‍ട്രിയായിട്ടാണ് S110 എത്താന്‍ പോകുന്നത്.
ഒന്നിലധികം സെഗ്‌മെന്റുകള്‍ കുടി ലക്ഷ്യമിട്ട് അവന്‍േറാസിന്റെ 3 മോഡലുകള്‍ കൂടി പിന്നാലെ വിപണിയില്‍ എത്തും. ശക്തമായ ഇവികളുടെ ഒരു നിര സൃഷ്ടിച്ച് ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാനുമാണ് അവന്‍േറാസ് എനര്‍ജിയുടെ ശ്രമം. 2026-ഓടെ 1.5 ദശലക്ഷം വാഹനങ്ങള്‍ വിറ്റഴിക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്.
ഇന്ത്യന്‍ റോഡ് സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ചില പരുക്കന്‍ ഇലക്ട്രിക് ടൂവീലറുകള്‍ കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച അഭിപ്രായം നേടുമെന്നാണ് അവരുടെ പ്രതീക്ഷ. ഒപ്പം തന്നെ യൂറോപ്പ്, ഏഷ്യ പസിഫിക്, ആഫ്രിക്കന്‍ വിപണികളെ മനസ്സില്‍ കണ്ടും അവന്‍േറാസ് ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications








