Triumph ഇങ്ങെടുക്കുവാണെന്ന് ബജാജ്; കെടിഎമ്മിനെ പോലെ ആവട്ടെയെന്ന് ഫാന്‍സ്

ബ്രിട്ടീഷ് പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളാണ് ട്രയംഫ്. സൂപ്പര്‍ ബൈക്ക് ബ്രാന്‍ഡുകളെ കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സിലേക്ക് വരുന്ന മോഡലുകളില്‍ ഒന്നാണ് ട്രയംഫ്. 5 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2017 ഓഗസ്റ്റില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ ഒന്നായ ബജാജ് ഓട്ടോയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടതായി പ്രഖ്യപിച്ചിരുന്നു.

ഇരു കമ്പനികളും ചേര്‍ന്ന് ഒരു പുതിയ എന്‍ട്രി ലെവല്‍ മിഡ് കപാസിറ്റി ട്രംഫ് ബൈക്കിന്റെ പണിപ്പുരയിലാണെന്ന് നിങ്ങള്‍ നേരത്തെ അറിഞ്ഞ് കാണും. ഈ മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇപ്പോള്‍ ബജാജും ട്രയംഫും തമ്മിലുള്ള പങ്കാളിത്തം അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ട്രയംഫ് ഇന്ത്യയുടെ ഡീലര്‍ ശൃംഖലയും മുഴുവന്‍ വില്‍പ്പനയും വിപണന പ്രവര്‍ത്തനങ്ങളും ബജാജ് ഏറ്റെടുക്കുകയാണെന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചു.

triumph rocket 3 gt

ഹീറോ മോട്ടോകോര്‍പ്പും അമേരിക്കന്‍ ടൂവീലര്‍ നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്സണും തമ്മിലുള്ള പങ്കാളിത്തത്തിന് സമാനമാണ് ഇത്. ഇതോടെ ട്രയംഫിന്റെ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ സുമീത് നാരംഗിന്റെ നേതൃത്വത്തിലുള്ള ബജാജ് പ്രോബൈക്കിംഗിന്റെ കീഴില്‍ വരും. ഇതോടെ ട്രയംഫ് ഇന്ത്യയുടെ ബിസിനസ് ഹെഡ് ആയിരുന്ന ശുഹൈബ് ഫാറൂഖ് ബജാജിന്റെ ഇലക്ട്രിക് മൊബിലിറ്റി വിഭാഗമായ ചേതക് ടെക്നോളജി ലിമിറ്റഡിലേക്ക് മാറി.

'ഇരുടീമുകളുടെയും സംയുക്ത പ്രവര്‍ത്തനത്തിന്റെ ഫലപ്രാപ്തിയുണ്ടാകാനുള്ള സമയം അടുത്തുവരുന്നതില്‍ ഞങ്ങള്‍ വളരെ ആവേശഭരിതരാണ്. ബജാജ് ഫാമിലിയിലേക്ക് ട്രയംഫ് ഡീലര്‍ഷിപ്പുകളെ സ്വാഗതം ചെയ്യുകയും പോര്‍ട്ട്‌ഫോളിയോ വികസിക്കുന്നതിന് അനുസരിച്ച് അവരുടെ ബിസിനസ് കൂടുതല്‍ വികസിപ്പിക്കാനുള്ള അവസരം നല്‍കുകയും ചെയ്യുന്നു. ഉടന്‍ വിപണിയിലെത്താന്‍ പോകുന്ന പുത്തന്‍ ട്രയംഫ് മോട്ടോര്‍സൈക്കിളുകളെ വരവേല്‍ക്കാന്‍ ഇന്ത്യയിലെ എക്‌സ്‌ക്ലൂസീവ് ട്രയംഫ് സ്റ്റോറുകളുടെ വിപുലീകരണത്തിനായി ഞങ്ങളുടെ ശക്തമായ വിതരണ ശൃംഖലയെ പ്രയോജനപ്പെടുത്തും' ബജാജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ്മ പറഞ്ഞു.

triumph drg t120

നിലവില്‍ കെടിഎം, ബജാജ് ടൂവീലര്‍, ചേതക്, ബജാജ് ത്രീവീലര്‍ ഡീലര്‍ഷിപ്പുകളാണ് ബജാജ് ഓട്ടോയുടെ കുടക്കീഴില്‍ വരുന്നത്. ഇതോടെ ബജാജിന്റെ കീഴില്‍ വരുന്ന അഞ്ചാമത്തെ ഡീലര്‍ ചാനലായി മാറിയിരിക്കുകയാണ് ട്രയംഫ്. നിലവില്‍ ട്രയംഫിന് രാജ്യത്തുടനീളമായി 15 ഡീലര്‍ഷിപ്പുകളാണുള്ളത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 15 ഡീലര്‍ഷിപ്പുകള്‍ എന്നത് 120 ആക്കാനാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. പങ്കാളിത്തത്തിന് കീഴിലും ബ്രിട്ടീഷ് ബ്രാന്‍ഡിന്റെ തന്നെയായിരിക്കും ഡീലര്‍ഷിപ്പുകള്‍.

രാജ്യത്തെ ഏറ്റവും വലിയ ഡീലര്‍ഷിപ്പ് ശൃംഖലകളിലൊന്നാണ് ബജാജിനുള്ളത്. നിലവില്‍ കമ്പനിക്ക് കീഴില്‍ രാജ്യത്തുടനീളം 6000 ത്തിലധികം ഡീലര്‍മാരും സബ് ഡീലര്‍മാരും പ്രവര്‍ത്തിക്കുന്നു. ഇരുകമ്പനികളുടെയും തന്ത്രപരമായ പങ്കാളിത്തത്തിന് കീഴില്‍ 250 സിസി മുതല്‍ 700 സിസി സെഗ്മെന്റില്‍ പുതിയ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറങ്ങും. ബജാജ് ട്രയംഫ് പങ്കാളിത്തത്തിന് കീഴില്‍ വരുന്ന ആദ്യ മോട്ടോര്‍സൈക്കിളിന് പിന്നാലെ റോഡ്‌സ്റ്ററും സ്‌ക്രാംബ്ലറും എത്തും.

ബജാജിന്റെ പൂനെയിലെ ചക്കന്‍ പ്ലാന്റിലായിരിക്കും ബൈക്കുകളുടെ നിര്‍മാണം. ട്രയംഫിന്റെ ഏതൊക്കെ മോഡലുകളാണ് ഇവിടെ നിര്‍മ്മിക്കുകയെന്നതിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ഏതാനും ദിവസങ്ങള്‍ക്കോ ആഴ്ചകള്‍ക്കോ ഉള്ളില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ പറ്റിയേക്കും. ഇവിടെ നിര്‍മിക്കുന്ന ബൈക്കുകള്‍ വിവിധ ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്.

ബജാജ്-ട്രയംഫ് മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യന്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ്, ഹീറോ-ഹാര്‍ലി സഖ്യങ്ങള്‍ക്ക് എതിരാളിയാകും. ബജാജുമായുള്ള കൂട്ടുകെട്ടിലൂ െഅവരുടെ വമ്പന്‍ ശൃംഖലയുടെ ബലത്തില്‍ വില്‍പ്പന വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രയംഫിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടി ബജാജ് ഏറ്റെടുത്തതിനാല്‍ ഈ ബൈക്കുകളുടെ വില കുറയുമോ എന്ന കാര്യവും പലരും ഉറ്റുനോക്കുന്നുണ്ട്.

കെടിഎം എന്ന ബ്രാന്‍ഡ് ബജാജിന്റെ കൈകളില്‍ എത്തിയ ശേഷം വളര്‍ച്ച കൈവരിച്ചതിന് സമാനമായി ട്രയംഫും ഇനി കുതിച്ച് കയറുമെന്നാണ് പ്രവചനം. അതാണ് ഫാന്‍സിന്റെ ആഗ്രഹവും. ട്രയംഫ്-ബജാജ് കൂട്ടുകെട്ടിനെ കുറിച്ച് നിങ്ങളുടെ പ്രതീക്ഷകള്‍ എന്താണ്?. ബജാജിന്റെ കൈപിടിച്ച് ട്രയംഫ് ഇന്ത്യയില്‍ പച്ചതൊടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ പങ്കുവെക്കുമെല്ലോ...

More from DriveSpark

Article Published On: Tuesday, April 11, 2023, 11:00 [IST]
English summary
Bajaj auto takes over triumph india operations dealer networks sales marketing details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X