യൂറോപ്പ് 'ടെറിട്ടറിയാക്കാന്‍' ബജാജ് ചേതക്; കട്ട സപ്പോര്‍ട്ടുമായി കെടിഎം
ഇന്ത്യന്‍ വിപണിയില്‍ വളരെ പോപ്പുലറായ ഇലക്ട്രിക് സ്‌കൂട്ടറാണ് ബജാജ് ചേതക്. എങ്കിലും വില്‍പ്പന ശൃംഖലയിലെ പ്രശ്‌നങ്ങള്‍ കാരണം ഇവിയുടെ വില്‍പ്പന പരിമിതപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ആഭ്യന്തര മാര്‍ക്കറ്റില്‍ 30000 യൂണിറ്റ് ബജാജ് ചേതക്കുകളാണ് വിറ്റഴിക്കപ്പെട്ടിട്ടുള്ളത്.

ബജാജിന് ഇതിനകം 70-ലധികം രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. എന്നാല്‍ ഇപ്പോള്‍ ചേതക്കിനെ യൂറോപ്പ്യന്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് ബജാജ്. ബജാജ് പ്ലാന്റില്‍ നിന്ന് ദശലക്ഷം യൂണിറ്റ് കെടിഎം പുറത്തിറങ്ങിയ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ കമ്പനി സിഇഒ സ്‌റ്റെഫാന്‍ പിയറര്‍ പൂനെയില്‍ എത്തിയിരുന്നു. 2024 ന്റെ ആദ്യ പാദത്തില്‍ തങ്ങള്‍ യൂറോപ്പില്‍ ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കുമെന്ന് സ്‌റ്റെഫാന്‍ പിയറര്‍ പരിപാടിക്കിടെ പ്രഖ്യാപിച്ചു.

ബജാജുമായി പിയറര്‍ നടത്തുന്ന സംയുക്ത സംരംഭത്തിന്റെ ഭാഗമാണിത്. യൂറോപ്പ് ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവട് മാറിക്കൊണ്ടിരിക്കുന്ന കാലമായതിനാല്‍ ശരിയായ സമയത്താണ് ബജാജ് ചേതക്കിന്റെ യൂറോപ്യന്‍ എന്‍ട്രിയെന്ന് പറയാം. യൂറോപ്പ് 2035-ഓടെ ഐസിഇ അധിഷ്ഠിത വാഹനങ്ങളുടെ ഉല്‍പ്പാദനം നിര്‍ത്തലാക്കുന്ന ഒരു കരാറില്‍ എത്തിയിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനം വളരെ രൂക്ഷമായി ബാധിച്ച പ്രദേശങ്ങളില്‍ ഒന്നാണ് യൂറോപ്പ്. ഇതേ കാരണത്താല്‍ തന്നെയാണ് വന്‍കരയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാന്‍ കാരണവും. മാര്‍ക്കറ്റിംഗ് സീസണ്‍ ആരംഭം കുറിക്കുന്ന 2024 മാര്‍ച്ചില്‍ യൂറോപ്പില്‍ ചേതക് അവതരിപ്പിക്കാനാണ് കെടിഎം പദ്ധതിയിടുന്നത്. ഏകദേശം ഒരു വര്‍ഷത്തിനുള്ളില്‍ 2024 തുടക്കം വരെ ബജാജും കെടിഎമ്മും ചേര്‍ന്ന് ചേതക്കിന്റെ യൂറോപ്പ്യന്‍ എന്‍ട്രി സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഒരുക്കും.

യൂറോപ്യന് വിപണിയിലെത്തുമ്പോള്‍ ചേതക് പുതിയ പേരിലാകും അറിയപ്പെട്ടേക്കുക. യൂറോപ്യന്‍ വിപണികളിലേക്ക് കൊണ്ടുപോകുന്ന ചേതക്കിന് വലിയ പരിഷ്‌കാരങ്ങളൊന്നും ആവശ്യമില്ല. കാരണം ഇലക്ട്രിക് സ്‌കൂട്ടര്‍ ഇതിനകം തന്നെ മികച്ച പെര്‍ഫോമന്‍സാണ് കാഴ്ചവെക്കുന്നത്.

കരുത്തുറ്റ ഷാസിയും മെറ്റാലിക് പാനലുകളും ഉപയോഗിച്ചതിനാല്‍ ബില്‍ഡ് ക്വാളിറ്റിയുടെ കാര്യത്തിലും തര്‍ക്കമില്ല. ഇന്ന് വിപണിയിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഭൂരിഭാഗവും പ്ലാസ്റ്റിക് ബോഡി പാനലുകളാലാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളതെന്ന കാര്യം അറിയുമ്പോള്‍ വ്യത്യാസം മനസ്സിലാകും.

ചേതക്കിന് IP67 റേറ്റുചെയ്ത വാട്ടര്‍ റെസിസ്റ്റന്റ് ബാറ്ററി പായ്ക്ക് ഉണ്ട്. അത് യൂറോപ്യന്‍ വിപണികളുടെ റെഗുലേറ്ററി ആവശ്യകതകള്‍ നിറവേറ്റണം. യഥാര്‍ത്ഥ സാഹചര്യങ്ങളില്‍ 90 കിലോമീറ്ററിന് മുകളില്‍ റേഞ്ച് നല്‍കുന്നതിനാല്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് ബജാജ് ചേതക് മികച്ച ഓപ്ഷനായി മാറും. ഏകദേശം 4 മണിക്കൂറിനുള്ളില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാം. ഏതെങ്കിലും 5A പ്ലഗ് ഉപയോഗിച്ച് വീട്ടില്‍ വെച്ച് തന്നെ സ്‌കൂട്ടര്‍ എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാം.

70,000 കിലോമീറ്റര്‍ ഓടാന്‍ പാകത്തിനാണ് ചേതക്കിന്റെ ബാറ്ററി ഒരുക്കിയിരിക്കുന്നത്. ഇതിന് സാധാരണയായി 7 വര്‍ഷമെടുക്കും. ചേതക്കിന് ബജാജ് 50000 കിലോമീറ്റര്‍ അല്ലെങ്കില്‍ 3 വര്‍ഷത്തെ ബാറ്ററി വാറന്റി വാഗ്ദാനം ചെയ്യുന്നു.
ചേതക്കില്‍ ലഭ്യമായ മറ്റൊരു ഉപയോഗപ്രദമായ സവിശേഷത ഡെഡിക്കേറ്റഡ് ബ്ലൂടൂത്ത് അടിസ്ഥാനമാക്കിയുള്ള കണക്റ്റിവിറ്റി പ്ലാറ്റ്ഫോമാണ്.

ഉപയോക്താക്കള്‍ക്ക് അവരുടെ സ്മാര്‍ട്ട്ഫോണുകള്‍ ജോടിയാക്കാനും മൈ ചേതക് ആപ്പ് ഉപയോഗിച്ച് നിരവധി ഫംഗ്ഷനുകള്‍ ആക്സസ് ചെയ്യാനും കഴിയും. ബാറ്ററി ചാര്‍ജിംഗ് നില, ലഭ്യമായ റേഞ്ച്, നാവിഗേഷന്‍ അടിസ്ഥാനമാക്കിയുള്ള വാഹന ലൊക്കേഷന്‍, ട്രിപ്പ് ഹിസ്റ്ററി വിവരങ്ങള്‍, ഓണേഴ്‌സ് മാനുവല്‍, വാഹന വിവരങ്ങള്‍ എന്നിവ ചില ഉദാഹരണങ്ങളില്‍ ഉള്‍പ്പെടുന്നു.

പൂനെയില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് മാത്രമായി ഒരു പുതിയ അത്യാധുനിക നിര്‍മ്മാണ കേന്ദ്രം സജ്ജീകരിച്ചിട്ടുള്ളതിനാല്‍ തന്നെ യൂറോപ്യന്‍ വിപണികളില്‍ ചേതക് വിതരണം ചെയ്യുന്നതിന് ബജാജിന് ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടാകാന്‍ ഇടയില്ല.

2024 ആകുമ്പോഴേക്കും വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളും അര്‍ദ്ധചാലക ചിപ്പുകളുടെ കുറവ് പോലുള്ള പ്രശ്‌നങ്ങളും ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ. 5 ലക്ഷം ചതുരശ്ര അടിയിലായാണ് ബജാജിന്റെ ഇവി നിര്‍മാണ പ്ലാന്റ് പരന്നുകിടക്കുന്നത്. ഗവേഷണത്തിനും വികസനത്തിനുമായി ഒരു സമര്‍പ്പിത കേന്ദ്രവും ഉള്‍പ്പെടുന്നു. പ്രവര്‍ത്തനം പൂര്‍ണ്ണ ശേഷിയില്‍ എത്തിയാല്‍ ഇവിടെ പ്രതിവര്‍ഷം ഏകദേശം 5 ലക്ഷം ഇവികള്‍ നിര്‍മ്മിക്കാന്‍ കഴിയും. ഇന്ത്യയില്‍ ലഭിച്ച സ്വീകാര്യത യൂറോപ്യന്‍ വിപണിയില്‍ എത്തിയാല്‍ ലഭിക്കുമോ എന്നാകും ഇനി എല്ലാവരും ഉറ്റുനോക്കുന്നത്.


Click it and Unblock the Notifications








