കുറഞ്ഞ വിലയില്‍ 110+ കി.മീ റേഞ്ചുള്ള പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍! ഇനി ചേതക്കിന്റെ പടയോട്ടം

ഒരുകാലത്ത് ഇന്ത്യന്‍ സ്‌കൂട്ടര്‍ രംഗം അടക്കി ഭരിച്ചിരുന്ന മോഡലായ ബജാജ് ചേതക്ക് 2019-ലാണ് ഇലക്ട്രിക് കുപ്പായമണിഞ്ഞ് തിരിച്ചെത്തിയത്. ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിക്ക് പ്രീമിയം മുഖം സമ്മാനിച്ച മോഡലിന് അതിന്റെ 'പ്രീമിയം' വില കാരണം മത്സരത്തില്‍ നിറംമങ്ങിപ്പോയി. ഇപ്പോള്‍ ബജാജ് ചേതക്കിനെ പരിഷ്‌കരിച്ച് പുറത്തിറക്കാനുള്ള പ്ലാനിലാണ് ബജാജ്.

പുത്തന്‍ ചേതക്ക് പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ താങ്ങാനാവുന്ന വിലയിലുള്ള ഒരു സിമ്പിള്‍ ബജാജ് ചേതക് വേരിയന്റിന്റെ പണിപ്പുരയിലാണ് ബജാജ് എന്ന് വെളിപ്പെടുത്തുന്ന പുതിയ ഹോമോലോഗേഷന്‍ രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. പുതിയ ബജാജ് ചേതക് രണ്ട് വേരിയന്റുകളിലായിട്ടായിരിക്കും എത്തുക.

bajaj chetak urbane

അര്‍ബേന്‍, പ്രീമിയം എന്നിവയായിരിക്കും വേരിയന്റുകളുടെ പേര്. നിലവില്‍ വില്‍പ്പനയിലുള്ള പ്രീമിയത്തിന് താഴെ ആയിരിക്കും എന്‍ട്രി ലെവല്‍ വേരിയന്റായ അര്‍ബേനിന്റെ സ്ഥാനം. ചേതക് അര്‍ബേനിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം പ്രീമിയത്തിന്റെ 2.88 kWh യൂണിറ്റില്‍ നിന്ന് അല്‍പ്പം ചെറിയ 2.48 kWh ബാറ്ററി പാക്കിന്റെ സാന്നിധ്യമാണ്. ഇത് ഇവിയുടെ റേഞ്ചില്‍ പ്രകടമാകും.

ഇന്ത്യന്‍ ഡ്രൈവ് സര്‍ക്കിളില്‍ ചേതക് പ്രീമിയത്തിന് 126 കിലോമീറ്റര്‍ റേഞ്ച് ആണ് അവകാശപ്പെടുന്നത്. അതേസമയം ഒറ്റചാര്‍ജില്‍ 113 കിലോമീറ്റര്‍ ആയിരിക്കും ചേതക് അര്‍ബേനിന്റെ ക്ലെയിംഡ് റേഞ്ച്. വലിപ്പത്തിന്റെ കാര്യത്തില്‍ പ്രീമിയം, അര്‍ബേന്‍ എന്നിവ ഒരുപോലെയായിരുക്കും. കാഴ്ചയിലുള്ള വ്യത്യാസങ്ങളും പരിമിതമായിരിക്കും. എന്നാല്‍ അര്‍ബേനിന് പ്രീമിയത്തേക്കാള്‍ മൂന്ന് കിലോഗ്രാം ഭാരം കുറവായിരിക്കും. 130 കിലോഗ്രാം ആയിരിക്കും ഇതിന്റെ കെര്‍ബ് ഭാരം.

bajaj chetak

ഒരു ഇലക്ട്രിക് സ്‌കൂട്ടറിനെ സംബന്ധിച്ച് ഇത് കൂടുതലാണെന്ന് തോന്നാമെങ്കിലും റൈഡിംഗില്‍ ഇത് ഒരാള്‍ക്ക് അനുഭവപ്പെടില്ല. ഏതാനും ദിവസം മുമ്പ് ഹബ് മൗണ്ടഡ് മോട്ടോറുള്ള ഒരു ചേതക് ഇവി പരീണയോട്ടം നടത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതായിരിക്കും പുതിയ അര്‍ബേന്‍ വേരിയന്റ് എന്ന് പ്രതീക്ഷിക്കാം. നിലവിലുള്ള ബജാജ് ചേതക്കില്‍ സ്വിംഗ്ആം മൗണ്ടഡ് BLDC മോട്ടോര്‍ ആണുള്ളത്. ഇതിന് പകരം കൂടുതല്‍ ചെലവ് കുറഞ്ഞ PMS ഹബ് മോട്ടോര്‍ കൊണ്ടുവരും.

പുതിയ ചേതക്ക് 4.2 kWh (5.63 bhp) പവര്‍ നല്‍കുമെന്നാണ് സൂചന. ചെലവ് കുറക്കാനായി നിലവിലെ മെറ്റല്‍ ബോഡി പ്ലാസ്റ്റിക്കിലേക്ക് മാറ്റുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചേതക്കിന്റെ പ്രധാന ഹൈലൈറ്റില്‍ ഒന്നാണ് മെറ്റല്‍ ബോഡി എന്നതിനാല്‍ തന്നെ ഇതില്‍ മാറ്റംവരുത്തുമോ എന്ന കാര്യം ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. എല്‍ഇഡി ലൈറ്റിംഗ്, എല്‍സിഡി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഒടിഎ അപ്‌ഡേറ്റുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ പുതിയ മോഡലിലും തുടര്‍ന്നും സ്ഥാനം പിടിച്ചേക്കും.

bajaj chetak

2019 അവസാനത്തോടെയായിരുന്നു ബജാജ് ചേതക്ക് വിപണിയില്‍ എത്തിയത്. അന്ന് മുതല്‍ ബജാജിന്റെ വിലയില്‍ ഇടക്കിടെ മാറ്റങ്ങള്‍ വരുന്നുണ്ട്. ഇവി പുറത്തിറക്കിയപ്പോള്‍ ഗുണനിലവാരമുള്ള ഇന്ത്യന്‍ നിര്‍മ്മിത ഇലക്ട്രിക് സ്‌കൂട്ടറുകളിലെ ഏറ്റവും താങ്ങാനാവുന്ന ഓഫറിംഗായിരുന്നു ചേതക്. എന്നിരുന്നാലും പിറ്റേ വര്‍ഷം ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില വളരെയധികം കൂടി.

എതിരാളികളുമായി തട്ടിച്ച് നോക്കുമ്പോള്‍ ഉയര്‍ന്ന വില നിര്‍ണയിച്ചത് ചേതക്കിന് തിരിച്ചടിയേകി. ഇതിന്റെ അടിസ്ഥാനത്തിലാണ് വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി അടുത്തിടെ കമ്പനി ചേതക്കിന്റെ വില കുറച്ചത്. നേരത്തെ 1.22 ലക്ഷം, 1.52 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലായി ബേസ്, പ്രീമിയം ട്രിമ്മുകളിലായായിരുന്നു ചേതക് വിറ്റിരുന്നത്. 2023 ചേതക്കിനൊപ്പം ബജാജ് ബേസ് ട്രിം പിന്‍വലിക്കുകയും പ്രീമിയം ട്രിമ്മിന്റെ വിലകള്‍ വെട്ടിക്കുറക്കുകയും ചെയ്തു.

ഒറ്റയടിക്ക് 22,00 രൂപ കുറച്ച് ചേതക്ക് പ്രീമിയം ട്രിമ്മിന്റെ വില 1.3 ലക്ഷം രൂപയാക്കി. ഇത് എതിരാളികള്‍ക്ക് സമാനമായ വില നിലവാരത്തില്‍ ചേതക്കിനെ എത്തിച്ചു. ഇവി സബ്സിഡി മാറിയ സാഹചര്യത്തില്‍ ബജാജ് കൂടുതല്‍ താങ്ങാനാവുന്ന ചേതക് അര്‍ബേന്‍ എന്ത് വിലയില്‍ വില്‍ക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. താങ്ങാവുന്ന വിലയില്‍ ഒരു പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ ഓഫര്‍ ചെയ്താല്‍ ഉപഭോക്താക്കള്‍ ഇരച്ചെത്തുമെന്നാണ് ബജാജ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Friday, December 1, 2023, 11:43 [IST]
English summary
Bajaj chetak urbane affordable electric scooter will get small battery pack claiming 113 km range
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X