പോക്കറ്റിന് ലാഭം, പരിസ്ഥിതിയ്ക്ക് ആശ്വാസം; ബജാജ് CNG ബൈക്ക് എത്തുന്നത് പ്ലാറ്റിന ബ്രാൻഡിലോ?
ചേതക്കിനൊപ്പം ഇലക്ട്രിക് ടു-വീലർ വിപണിയിൽ ഒരു ഇടം നേടിയ ബജാജ് ഓട്ടോ ഇപ്പോൾ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (LPG), കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (CNG), എഥനോൾ മിക്സ്ഡ് ഫ്യുവൽ ഓപ്ഷനുകൾ തങ്ങളുടെ മോഡൽ നിരയിൽ ഉൾപ്പെടുത്താനുള്ള പ്ലാനിംഗിലാണ്.
വരും വർഷങ്ങളിൽ ടു-വീലറുകൾ മുതൽ ക്വാഡ്രിസൈക്കിളുകളിൽ വരെ ഇവ ഉപയോഗപ്പെടുത്താനാണ് കമ്പനിയുടെ പദ്ധതി. പ്രവർത്തനച്ചെലവ് കുറഞ്ഞതും അതോടൊപ്പം പരിസ്ഥിതി സൗഹാർദവുമായ താങ്ങാനാവുന്ന ബദലുകൾ വാഗ്ദാനം ചെയ്യുക എന്നതാണ് ബ്രാൻഡിന്റെ ലക്ഷ്യം. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്റേണലായി ബ്രൂസർ E101 എന്ന കോഡ് നെയിമാണ് CNG-കം-പെട്രോൾ ബൈക്കിനുള്ളത്.

ഇത് ഡെവലപ്മെന്റിന്റെ അവസാന ഘട്ടത്തിലാണെന്നും പറയപ്പെടുന്നു. എല്ലാം കമ്പനിയുടെ പ്ലാൻ പ്രകാരം നടന്നാൽ, ആറ് മാസം മുതൽ ഒരു വർഷത്തിനുള്ളിൽ ഇത് നിരത്തിലിറങ്ങിയേക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യത്തെ കുറച്ച് പ്രോട്ടോടൈപ്പ് വാഹനങ്ങൾ ഇതിനകം തന്നെ കമ്പനി നിർമ്മിച്ചിട്ടുണ്ട്, കൂടാതെ 110 സിസി ബൈക്ക് ആദ്യം തങ്ങളുടെ ഔറംഗബാദ് ഫാക്ടറിയിൽ നിന്ന് ഉത്പാദിപ്പിക്കാനും പിന്നീട് അവ പന്ത് നഗർ കേന്ദ്രത്തിൽ നിന്നും നിർമ്മിക്കാനുമാണ് പദ്ധതി.
പ്ലാറ്റിനയുടെ ബ്രാൻഡ് നെയിമും ഇതിനായി ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ട്. ഇറക്കുമതി ബിൽ കുറയ്ക്കുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനും രാജ്യം നേരിടുന്ന വെല്ലുവിളികൾ കമ്പനി തിരിച്ചറിയുകയും ആന്തരികമായി അവ ലഖൂകരിക്കാനുമുള്ള നീക്കങ്ങളിലാണ് എന്ന് ബജാജ് ഓട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ രാകേഷ് ശർമ്മ ഒരു മാധ്യമ റിപ്പോർട്ടിൽ വ്യക്തമാക്കി.

CNG, LPG എന്നിവയിലേക്ക് ത്രീ-വീലറുകളെ മാറ്റിയെടുക്കുന്നതിൽ ബജാജ് എങ്ങനെയാണ് മുൻകൈയെടുക്കുന്നതെന്ന് അദ്ദേഹം എടുത്തു കാട്ടി, ഇന്ന് പാസഞ്ചർ ത്രീ-വീലർ വിഭാഗത്തിൽ കമ്പനി അതിന്റെ സാങ്കേതിക കഴിവുകൾ, ആദ്യകാല നീക്കങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നിവ കാരണം 90 ശതമാനം വിഹിതം കൈക്കലാക്കുന്നു എന്നും ഷർമ്മ സൂചിപ്പിച്ചു. എന്നിരുന്നാലും CNG മോട്ടോർസൈക്കിളിന്റെ പ്രത്യേകതകളും സവിശേഷതകളും പങ്കിടാൻ അദ്ദേഹം വിസമ്മതിച്ചു.
സ്പെയ്സ്, വലുപ്പം, ഉപയോഗത്തിലുള്ള വ്യത്യാസങ്ങൾ എന്നിവ കാരണം എളുപ്പമല്ലാത്ത ഇരുചക്രവാഹനങ്ങളെ ഉൾക്കൊള്ളാൻ ഈ ടെക്നോളജി വിപുലീകരിക്കാൻ തങ്ങൾ തീർച്ചയായും ആഗ്രഹിക്കുന്നു എന്ന് ഷർമ്മ കൂട്ടിച്ചേർത്തും. ഇവി, എഥനോൾ, LPG, CNG എന്നിവയുടെ മുഴുവൻ സ്പെക്‌ട്രവും ഉൾപ്പെടുന്ന തങ്ങളുടെ മോഡൽ നിരയിൽ 'ക്ലീനർ ഫ്യുവലുകളുടെ' പങ്ക് വിപുലീകരിക്കാൻ തങ്ങൾ തീർച്ചയായും ആഗ്രഹിക്കുന്നു എന്നും അദ്ദേഹം അറിയിച്ചു.

പ്രതിവർഷം 1.0 മുതൽ 1.2 ലക്ഷം CNG ബൈക്കുകൾ ഉൽപ്പാദിപ്പിക്കാനായിരുന്നു കമ്പനിയുടെ പ്രാരംഭ ഉൽപ്പാദന പദ്ധതിയെങ്കിലും, ഇത് ഏകദേശം 2.0 ലക്ഷം യൂണിറ്റും അതിനു മുകളിലുമായി ഇപ്പോൾ പരിഷ്കരിച്ചിരിക്കുകയാണ്. ലോഞ്ച് ടൈംലൈനുകൾ, ബ്രാൻഡ് നെയിമുകൾ, സ്പെസിഫിക്കേഷനുകൾ എന്നിവ വ്യക്തമാക്കാൻ കഴിയില്ല എന്ന് അദ്ദേഹം അറിയിച്ചു.
ആളുകളുടെ ബൈക്ക് റണ്ണിംഗ് കോസ്റ്റ്/ ചെലവ് പകുതിയായി കുറയ്ക്കുന്ന ഒരു CNG ബജാജ് മോട്ടോർസൈക്കിൾ സർക്കാരിന്റെ ചെറിയ സഹായത്തോടെ ഒരു പരിഹാരമാകുമെന്ന് അടുത്തിടെ, ബജാജ് ഓട്ടോയുടെ എംഡി രാജീവ് ബജാജ് ഒരു അഭിമുഖത്തിൽ പറഞ്ഞു. അതിനാൽ 100-110 സിസി സെഗ്മെന്റിൽ വരുന്ന താങ്ങാനാവുന്ന ഒരു കമ്മ്യൂട്ടർ മോട്ടോർസൈക്കിളാവാം നിർമ്മാതാക്കളുടെ അണിയറയിൽ ഒരുങ്ങുന്നത് എന്ന് പ്രതീക്ഷിക്കാം.
അതോടൊപ്പം, കുറഞ്ഞ GST നിരക്കുകൾ കാരണം, എൻട് ലെവൽരി ടൂവീലർ ഉപഭോക്താക്കൾക്ക് മറ്റൊരു വലിയ ആശ്വാസമായിരിക്കും. ബജാജിന്റെ അണിയറയിൽ ഒരുങ്ങുന്ന ഈ മോട്ടോർസൈക്കിൾ വിപ്ലവകരമായ ഒരു മാറ്റം തന്നെയായിരിക്കും രാജ്യത്തെ ടു-വീലർ സെഗ്മെന്റിൽ ഉണ്ടാക്കുക എന്ന് നമുക്ക് നിസംശയം പറയാനാവും. ഇത്തരത്തിൽ പോക്കറ്റ് ഫ്രണ്ട്ലിയും ഇക്കോ ഫ്രണ്ട്ലിയുമായി ഒരു മോട്ടോർസൈക്കിളിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എന്താണ് എന്ന് കമന്റ്സിലൂടെ ഞങ്ങളെ അറിയിക്കുക.
Source: ACI


Click it and Unblock the Notifications








