വമ്പിച്ച ആദായ വില്‍പ്പന; ബജാജിന്റെ കൊമ്പനെ വമ്പന്‍ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം

കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനം ഓട്ടോമൊബൈല്‍ നിര്‍മാതാക്കള്‍ തങ്ങളുടെ വാഹനങ്ങള്‍ വമ്പന്‍ ഡിസ്‌കൗണ്ടില്‍ വിറ്റഴിക്കാറുണ്ട്. സമാനമായ രീതിയില്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തിലും ഇത്തരത്തില്‍ ഓഫറുകള്‍ ലഭിക്കുന്നതോടെ അക്ഷരാര്‍ത്ഥത്തില്‍ കോളടിക്കുന്നത് ഉപഭോക്താക്കള്‍ക്കാണ്.

വര്‍ഷത്തിലെ ബാലന്‍സ് ഷീറ്റ് പരമാവധി മെച്ചപ്പെടുത്തുക എന്നതാണ് സാമ്പത്തിക വര്‍ഷാവസാനത്തോടെ കമ്പനികള്‍ പ്രത്യേക ഓഫറുകളും ഡിസ്‌കൗണ്ടുകളും നല്‍കുന്നതിനുള്ള പ്രധാന കാരണം. ഉപഭോക്താക്കളില്‍ ചിലര്‍ വാഹനം വാങ്ങാന്‍ ഇത്തരം ഓഫറുകള്‍ കാത്തിരിക്കാറുണ്ട്. അതിനാല്‍ തന്നെ വില്‍പ്പന വര്‍ധിപ്പിക്കാമെന്നാണ് കമ്പനികളുടെ കണക്ക് കൂട്ടലും. ഇതിനൊപ്പം തന്നെ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ കമ്പനികള്‍ കിഴിവുകള്‍ നല്‍കുന്നതിന് മറ്റൊരു പ്രധാന കാരണം കൂടി ഉണ്ട്.

വമ്പിച്ച ആദായ വില്‍പ്പന; ബജാജിന്റെ കൊമ്പനെ വമ്പന്‍ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം

2023 ഏപ്രില്‍ 01 മുതല്‍ ബിഎസ് 6 മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം പ്രാബല്യത്തില്‍ വരാന്‍ പോകുകയാണ്. അതിന്റെ മുന്നോടിയായി പഴയ സ്‌റ്റോക്കുകള്‍ വിറ്റഴിക്കുകയെന്ന ലക്ഷ്യം കൂടി ഓഫറുകള്‍ കൊണ്ടുണ്ട്. ഇത്തരത്തില്‍ നിങ്ങള്‍ക്കിപ്പോള്‍ ആകര്‍ഷകമായ ഓഫറില്‍ സ്വന്തമാക്കാവുന്ന ഒരു കിടിലന്‍ മോട്ടോര്‍സൈക്കിളാണ് ബജാജ് ഡൊമിനാര്‍ 400. തെരഞ്ഞെടുത്ത ഡീലര്‍മാര്‍ ഡൊമിനാര്‍ 400-ന് 25,000 രൂപ വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നു.

ഡിസ്‌കൗണ്ട് ലഭിക്കുന്നതോടെ തെരഞ്ഞെടുത്ത ഡീലര്‍മാരില്‍ നിന്ന് ബജാജ് ഡൊമിനാര്‍ 400 ഇപ്പോള്‍ 1,99,910 രൂപക്ക് സ്വന്തമാക്കാം. സ്‌പോര്‍ട്‌സ് ടൂറര്‍ ടൂവീലര്‍ സെഗ്‌മെന്റിലെ ഏറ്റവും താങ്ങാനാവുന്ന ഓഫറാണ് ബജാജ് ഡൊമിനാര്‍ 400. 2016-ലായിരുന്നു ഈ മോഡലിന്റെ ലോഞ്ച്. ആ സമയത്ത് വെറും 1.36 ലക്ഷം രൂപ മാത്രമായിരുന്നു വില. പില്‍കാലത്ത് നിരവധി തവണ വില കൂടി. എന്നാല്‍ അതിനൊപ്പം തന്നെ മോഡലില്‍ കൂടുതല്‍ ഫീച്ചറുകളും മറ്റ് ശ്രദ്ധേയ ഘടകങ്ങളും കടന്നെത്തി.

വമ്പിച്ച ആദായ വില്‍പ്പന; ബജാജിന്റെ കൊമ്പനെ വമ്പന്‍ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം

താങ്ങാനാവുന്ന വിലയിലും ഹൈടെക് ഫീച്ചറുകള്‍ സജ്ജീകരിച്ച് എത്തിയെങ്കിലും ബജാജ് ഡൊമിനാറിന് വില്‍പ്പന ചാര്‍ട്ടുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. കണക്കുകള്‍ അതാണ് സൂചിപ്പിക്കുന്നത്. പ്രതിമാസം 10000 യൂണിറ്റുകള്‍ വിറ്റഴിക്കാനായിരുന്നു കമ്പനി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ അത് എത്തിപ്പിടിക്കാന്‍ മോഡലിനായില്ല. ഡൊമിനാറിന്റെ ക്വാര്‍ട്ടര്‍ ലിറ്റര്‍ മോഡലിന് ഡൊമിനാര്‍ 400-നേക്കാള്‍ വില്‍പ്പനയുണ്ടെന്നതാണ് യാഥാര്‍ഥ്യം. അതുപോലെ തന്നെ ബജാജ് ഡോമിനാര്‍ 400-ന്റെ കയറ്റുമതി ആഭ്യന്തര വില്‍പ്പനയേക്കാള്‍ കൂടുതലാണ് എന്നതാണ് മറ്റൊരു രസകരമായ കാര്യം.

കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെ ആണെങ്കിലും ബജാജ് ഡൊമിനാര്‍ 400 സ്വന്തമായി ഒരു ഫാന്‍ഫേസ് സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അതിനാല്‍ തന്നെ നിരവധി യുവാക്കള്‍ മനസ്സില്‍ താലോലിച്ച് കൊണ്ട് നടക്കുന്ന മോഡലുകളില്‍ ഒന്നാണിത്. എന്നാല്‍ ഡൊമിനാര്‍ 400 സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച വമ്പന്‍ ഓഫര്‍ പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷ. കാരണം ഇത്രയും വലിയ വിലക്കിഴിവുകള്‍ അടുത്തെങ്ങും ലഭിക്കാന്‍ സാധ്യതയില്ല. സ്‌റ്റോക്ക് പരിമിതമായതിനാല്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാകും ഡിസ്‌കൗണ്ട് ലഭ്യമാകുക.

വമ്പിച്ച ആദായ വില്‍പ്പന; ബജാജിന്റെ കൊമ്പനെ വമ്പന്‍ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം

വാഹന നിര്‍മാതാക്കള്‍ അടുത്തിടെ നല്‍കിയ ഡിസ്‌കൗണ്ടുകളും ഓഫറുകളും വില മാറ്റത്തിന് കാരണമാകുമെന്ന് അഭിപ്രായം ഉയരുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇരുചക്രവാഹനങ്ങളുടെ വില പലമടങ്ങ് വര്‍ധിച്ചതായി നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. കോവിഡ് മഹാമാരിക്ക് ശേഷം ടൂവീലര്‍ വിപണിയിലും ഡിമാന്‍ഡ് കൂടി ഇപ്പോള്‍ സാധാരണ നിലയിലായി കാര്യങ്ങള്‍. അതിനാല്‍ തന്നെ വില്‍പ്പനയില്‍ കിതപ്പ് നേരിടുന്ന മോഡലുകള്‍ക്ക് കിഴിവുകളും ഓഫറുകളും വാഗ്ദാനം ചെയ്യുന്നത് ഒരു മികച്ച തന്ത്രമായി വിലയിരുത്താം.

കഴിഞ്ഞ വര്‍ഷം ഒരു മോട്ടോര്‍സൈക്കിളിന് അരലക്ഷം രൂപ ഡിസ്‌കൗണ്ടില്‍ വിറ്റഴിച്ച് ഹോണ്ട ഞെട്ടിച്ചിരുന്നു. ഹോണ്ട CB300F ആണ് 2022 ഡിസംബറില്‍ 50,000 രൂപ കിഴിവില്‍ വിറ്റത്. വമ്പന്‍ വിലക്കിഴിവോടെ ഹോണ്ട CB300F ബജാജ് ഡൊമിനാര്‍ 250, സുസുക്കി ജിക്‌സര്‍ 250 എന്നീ മോട്ടോര്‍സൈക്കിളുകളുടെ അതേ വിലനിലവാരത്തില്‍ ലഭ്യമായിരുന്നു. ബിഎസ്6 മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം 2023 ഏപ്രില്‍ 01 മുതല്‍ പ്രാബല്യത്തില്‍ വരുന്നതിനാല്‍, മറ്റ് വാഹന നിര്‍മാതാക്കളും വില്‍പ്പന കൂട്ടാനായി ഡിസ്‌കൗണ്ടുകളുമായി രംഗത്തെത്തിയേക്കും.

വരും ദിവസങ്ങളില്‍ അതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിക്കും. വില്‍പ്പന മന്ദഗതിയിലായ ധാരാളം സ്‌റ്റോക്കുകളുള്ള മോഡലുകളായിരിക്കും ഇത്തരത്തില്‍ ലഭ്യമാകുക. ഡൊമിനാര്‍ വിലക്കിഴിവില്‍ ലഭ്യമായി തുടങ്ങിയതോടെ എതിരാളികളും സമാനമായ മാര്‍ഗം സ്വീകരിക്കുമെന്നാണ് തോന്നുന്നത്. ഏതായാലും ഇഷ്ട മോഡലുകള്‍ വമ്പന്‍ ഓഫറില്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ഉപഭോക്താക്കളുടെ മുന്നില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

More from DriveSpark

Article Published On: Thursday, February 23, 2023, 11:00 [IST]
English summary
Bajaj dominar 400 is now offered with rs 25000 discount to boost sales details inside
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X