കുറഞ്ഞ വിലയില്‍ വിപണി പിടിക്കാന്‍ 'ഫാസ്റ്റസ്റ്റ് ഇന്ത്യന്‍'; പള്‍സര്‍ 220F വിലയറിയാം

ഇന്ത്യന്‍ യുവത്വത്തിനിടയില്‍ ഹരമായി മാറിയ ഒരു മോട്ടോര്‍സൈക്കിള്‍ നെയിംപ്ലേറ്റാണ് പള്‍സര്‍. ഇന്ത്യക്കാര്‍ക്ക് ഏറെ വിശദീകരണം ഒന്നും ആവശ്യമില്ലാത്ത നാമം. പള്‍സര്‍ മോഡല്‍ നിരയില്‍ പല മഹാരഥന്‍മാരും ഇന്ത്യന്‍ വിപണി അടക്കിവാഴുകയും പുതിയ തലമുറ വന്നപ്പോള്‍ വഴിമാറിക്കൊടുക്കുകയും ചെയ്തു. എങ്കിലും പള്‍സര്‍ എന്ന ആ പേര് തന്നെ മാര്‍ക്കറ്റിംഗിന് ധാരാളമാണ്.

ഏതാനും മാറങ്ങള്‍ക്ക് മുമ്പാണ് ബജാജ് ഓട്ടോ പള്‍സര്‍ F250 പുറത്തിറക്കിത്. പള്‍സര്‍ F250 എത്തിയതോടെ ബജാജ് പള്‍സര്‍ 220F നിശബ്ദമായി വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടു. എന്നാല്‍ ബജാജിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് പള്‍സര്‍ F250-ക്ക് പ്രതീക്ഷിച്ച വില്‍പ്പന നേടിക്കൊടുക്കാന്‍ സാധിച്ചില്ലെന്നാണ് തോന്നുന്നത്. കണക്കുകള്‍ പരിശോധിച്ചതില്‍ നിന്ന് 220F നിര്‍ത്തലാക്കിയതിന് ശേഷം 200-250 സിസി സെഗ്മെന്റില്‍ ബജാജിന്റെ വില്‍പ്പന ഗണ്യമായ കുറഞ്ഞതായി അനുഭവപ്പെട്ടു.

കുറഞ്ഞ വിലയില്‍ വിപണി പിടിക്കാന്‍ ഫാസ്റ്റസ്റ്റ് ഇന്ത്യന്‍; പള്‍സര്‍ 220F വിലയറിയാം

ഇതിന്റെ പോംവഴിയെന്നോണം സെഗ്‌മെന്റില്‍ നഷ്ടപ്പെട്ട് പോയ വില്‍പ്പന തിരിച്ച്പിടിക്കാന്‍ പള്‍സര്‍ 220F വീണ്ടും കളത്തിലിറക്കാന്‍ പോകുകയാണ് ബജാജ്. ഇതിന്റെ ഭാഗമായി ബജാജ് പ്ലാന്റില്‍ പള്‍സര്‍ 250F ഉല്‍പ്പാദനം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബൈക്കിന്റെ ബുക്കിംഗും രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ പള്‍സര്‍ 220F-ന്റെ വില വിവരങ്ങളും ചോര്‍ന്നിരിക്കുകയാണ്. നേരത്തെ ബജാജ് പ്രൊഡക്ഷന്‍ പ്ലാന്റില്‍ നിന്നുള്ള പള്‍സര്‍ 220F ന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.

1,39,686 രൂപയാണ് മോട്ടോര്‍സൈക്കിളിന്റെ എക്‌സ്‌ഷോറും വിലയെന്നാ്ണ് പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരില്‍ നിന്നുള്ള ഒരു ഡീലര്‍ വെളിപ്പെടുത്തുന്നത്. നിലവില്‍ ഇന്ത്യന്‍ വിപണിയിലെ വാങ്ങാനാകുന്ന ഏറ്റവും താങ്ങാനാവുന്ന 200 സിസി+ മോട്ടോര്‍സൈക്കിളാകും പള്‍സര്‍ 220F. താങ്ങാനാകുന്ന വില ബജാജ് പള്‍സര്‍ 220F ന്റെ ബുക്കിംഗിലും പ്രതിഫലിച്ചേക്കുമെന്നാണ് തോന്നുന്നത്. വില നിര്‍ണയത്തിലൂടെയാണ് പലപ്പോഴും ബജാജ് പള്‍സര്‍ ശ്രേണി എതിരാളികളെ കടത്തിവെട്ടാറുള്ളത്.

കുറഞ്ഞ വിലയില്‍ വിപണി പിടിക്കാന്‍ ഫാസ്റ്റസ്റ്റ് ഇന്ത്യന്‍; പള്‍സര്‍ 220F വിലയറിയാം

വില തന്നെയാണ് ബജാജ് പള്‍സര്‍ 220F-ന്റെയും ശക്തികളില്‍ ഒന്ന്. ഇന്നും പള്‍സര്‍ 220F-ന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഒത്ത എതിരാളികളില്ല. പള്‍സര്‍ 220F-ന് അടുത്ത് വരുന്ന ഒരേയൊരു മോട്ടോര്‍സൈക്കിള്‍ പള്‍സര്‍ ശ്രേണിയിലെ തന്നെ പുതുമുഖമായ F250 ആണ്. 1,49,978 രൂപയാണ് പള്‍സര്‍ F250-യുടെ എക്‌സ്‌ഷോറൂം വില. ഹീറോ എക്‌സ്പള്‍സ് 200 4V, ടിവിഎസ് അപ്പാച്ചെ RTR 200 4V, ഹോണ്ട ഹോര്‍നെറ്റ് 2.0 എന്നിവയാണ് മറ്റ് കമ്പനികളില്‍ നിന്നുള്ള എതിരാളികള്‍.

റീഎന്‍ട്രിയില്‍ പള്‍സര്‍ 220F പുതിയ ചില ഫീച്ചറുകള്‍ കൂടി കൂട്ടിച്ചേര്‍ത്ത് ബജാജ് മോടികൂട്ടും. ഡ്യുവല്‍-ചാനല്‍ എബിഎസ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയുള്‍പ്പെടെയുള്ള ഫീച്ചറുകള്‍ ആകും പുതിയ ബജാജ് പള്‍സര്‍ 220F-ല്‍ ഇടംപിടിക്കുക. എന്നിരുന്നാലും ബജാജ് പള്‍സര്‍ 220F വലിയ മാറ്റമില്ലാതെ തന്നെ സ്വന്തമാക്കാന്‍ സാധിക്കും. സ്റ്റിക്കറുകളും നിറങ്ങളും ആയിരിക്കും 2023 പള്‍സര്‍ 220F-ല്‍ പുതുതായി കാണുക.

കുറഞ്ഞ വിലയില്‍ വിപണി പിടിക്കാന്‍ ഫാസ്റ്റസ്റ്റ് ഇന്ത്യന്‍; പള്‍സര്‍ 220F വിലയറിയാം

ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്ന റിയല്‍ ഡ്രൈവിംഗ് എമിഷന്‍ (ആര്‍ഡിഇ) മാനദണ്ഡങ്ങള്‍ പാലിക്കുന്ന എഞ്ചിനാകും പുതിയ ബൈക്കിന് തുടിപ്പേകുക. 220 സിസി എയര്‍/ഓയില്‍ കൂള്‍ഡ് എഞ്ചിന്‍ 20.9 bhp പവറും 18.5 Nm ടോര്‍ക്കും പുറപ്പെടുവിക്കും. എഞ്ചിന്‍ 5-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കും. സിംഗിള്‍ ചാനല്‍ എബിഎസോട് കൂടി രണ്ട വശത്തും ഡിസ്‌ക് ബ്രേക്കുകളോട് കൂടിയാകും പുതി ബജാജ് പള്‍സര്‍ 220F എത്തുക.

മുന്‍വശത്ത് ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്സോര്‍ബറുകളും സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നു. ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാറുകള്‍, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സ്പ്ലിറ്റ് സീറ്റുകള്‍, പ്രൊജക്ടര്‍ ഹെഡ്ലൈറ്റ്, ബിക്കിനി ഫെയറിംഗ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നത്. ബൈക്കിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ അറിയാന്‍ സാധിക്കും. ലോഞ്ചിന് പിന്നാലെ തന്നെ ബൈക്കിന്റെ ഡെലിവറിയും ആരംഭിക്കാനാണ് ബജാജിന്റെ പ്ലാന്‍.

More from DriveSpark

Article Published On: Monday, February 20, 2023, 10:15 [IST]
English summary
Bajaj pulsar 220f price leaked most affordable 200cc plus motorcycle in india
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X